x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി


Published: October 31, 2025 02:47 PM IST | Updated: October 31, 2025 02:51 PM IST

കൊ​ച്ചി: ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ കെ​സി​എ മു​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി. കെ​സി​എ​യു‌​ടെ കീ​ഴി​ലു​ള്ള ഇ​ട​ക്കൊ​ച്ചി, തൊ​ടു​പു​ഴ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലും നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ അ​ഴി​മ​തി ന​ട​ന്നു എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

കെ​സി​എ മു​ൻ ഭാ​ര​വാ​ഹി ടി.​സി.​മാ​ത്യു അ​ട​ക്ക​മു​ള്ള​വ​രാ​ണ് കേ​സി​ൽ പ്ര​തി​ക​ൾ. വി​ജി​ല​ൻ​സ് ന​ൽ​കി​യ അ​പ്പീ​ൽ ഹ​ർ​ജി അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം റ​ദ്ദാ​ക്കി​യ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് അ​സാ​ധു​വാ​ക്കി.

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ വി​ജി​ല​ൻ​സി​ന്‍റെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നാ​യി​രു​ന്നു സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ നേ​ര​ത്തെ​യു​ള്ള ക​ണ്ടെ​ത്ത​ൽ.

Tags : corruption highcourt Vigilance investigation

Recent News

Up