x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ഭ​ര​ണം അ​ഴി​മ​തി​യു​ടെ ചെ​ളി​ക്കു​ണ്ടി​ൽ: ദീ​പാ​ദാ​സ് മു​ൻ​ഷി


Published: February 17, 2026 05:36 AM IST | Updated: February 17, 2026 05:36 AM IST

പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന ഭ​ര​ണം അ​ഴി​മ​തി​യു​ടെ ചെ​ളി​ക്കു​ണ്ടി​ൽ ആ​ഴ്ന്നു കി​ട​ക്കു​ക​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട രാ​ജീ​വ് ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ദീ​പാ​ദാ​സ്.

സി​പി​എം നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത കൊ​ള്ള ന​ട​ത്തി​യി​ട്ടും അ​വ​രെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കാ​തെ സം​ര​ക്ഷി​ക്കു​ക​യും കു​റ്റം​പ​ത്രം പോ​ലും ന​ൽ​കാ​തെ ജാ​മ്യം ല​ഭ്യ​മാ​ക്കു​വാ​ൻ ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ക്കു​ക​യു​മാ​ണെ​ന്ന് ദീ​പാ​ദാ​സ് മു​ൻ​ഷി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ക​സ​ന​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ന​ട​ത്തി​യ അ​യ്യ​പ്പ സം​ഗ​മ​ത്തി​ൽ അ​ടി​മു​ടി അ​ഴി​മ​തി ന​ട​ന്നി​ട്ടും അ​തി​ന് നേ​തൃ​ത്വം ന​ല്കി​യ ദേ​വ​സ്വം മ​ന്ത്രി​യെ രാ​ജി​വ​യ്പി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി എ​ല്ലാ​റ്റി​നും കൂ​ട്ടു​നി​ല്ക്കു​ന്ന​ത് വി​ശ്വാ​സി​ക​ളോ​ടും പൊ​തു സ​മൂ​ഹ​ത്തോ​ടും കാ​ട്ടു​ന്ന ക​ടു​ത്ത വ​ഞ്ച​ന​യും ധാ​ർ​മി​ക​ത ഇ​ല്ലാ​യ്മ​യു​മാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി സെ​ക്ര​ട്ട​റി ബി.​എം. സ​ന്ദീ​പ് മു​ഖ്യ പ്ര​സം​ഗം ന​ട​ത്തി.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​മോ​ഹ​ൻ​രാ​ജ്, പ​ഴ​കു​ളം മ​ധു , എ​ൻ. ഷൈ​ലാ​ജ്, സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ, കെ​പി​സി​സി ന​യ​രൂ​പീ​ക​ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ ഡോ.​ജെ.​എ​സ്. അ​ടൂ​ർ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ്കു​മാ​ർ , സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, അ​നി​ൽ തോ​മ​സ്.​റോ​ബി​ൻ പീ​റ്റ​ർ, സ​ജി കൊ​ട്ട​ക്കാ​ട്, കാ​ട്ടൂ​ർ അ​ബ്ദു​ൾ​സ​ലാം, സു​നി​ൽ എ​സ്. ലാ​ൽ, കെ. ​ജാ​സിം​കു​ട്ടി, ജി. ​ര​ഘു​നാ​ഥ്‌, ഹ​രി​കു​മാ​ർ പൂ​ത​ങ്ക​ര, എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ, ഏ​ഴം​കു​ളം അ​ജു, ഷാം ​കു​രു​വി​ള, എ​ലി​സ​ബേ​ത്ത് അ​ബു, ബി​നു ച​ക്കാ​ല, എം.​എ​സ്. പ്ര​കാ​ശ്, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ കു​ള​ന​ട, മ​നോ​ജ് കു​ള​ന​ട, കെ.​ജി. അ​നി​ത, അ​നി​താ കു​മാ​രി, ര​ജ​നി പ്ര​ദീ​പ്, വി​ജ​യ് ഇ​ന്ദു​ചൂ​ഡ​ൻ, ആ​ർ. ദേ​വ​കു​മാ​ർ, പി.​കെ. മോ​ഹ​ൻ​രാ​ജ്, റോ​ജി​പോ​ൾ ഡാ​നി​യേ​ൽ, ത​ട്ട​യി​ൽ ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക​ട്ട​റി​മാ​രാ​യി നി​യ​മി​ത​രാ​യ ആ​ർ. ജ​യ​കു​മാ​ർ, പ്ര​കാ​ശ്കു​മാ​ർ ച​ര​ളേ​ൽ, കെ.​എ​ൻ. രാ​ധാ​ച​ന്ദ്ര​ൻ, അ​ബ്ദു​ൾ​ക​ലാം ആ​സാ​ദ്, എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ബി​ജു ഫി​ലി​പ്പ്, റോ​യി​ച്ച​ൻ എ​ഴി​ക്ക​ക​ത്ത്, പി.​റ്റി. ഏ​ബ്ര​ഹാം, മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ൻ, രാ​ജു മ​രു​തി​ക്ക​ൽ എ​ന്നി​വ​രെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി ത്രി​വ​ർ​ണ്ണ​ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ച

Tags : nattu vishesham State government corruption

Recent News

Up