Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Counting

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ഡി​സം​ബ​ർ 13 ശ​നി​യാ​ഴ്ച വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു.

ബ്ലോ​ക്ക് ത​ല​ത്തി​ലു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ്പ​റേ​ഷ​ൻ ത​ല​ങ്ങ​ളി​ൽ അ​താ​ത് സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വോ​ട്ടു​ക​ളാ​ണ് എ​ണ്ണു​ക.

സം​സ്ഥാ​ന​ത്താ​കെ 244 വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഇ​തി​നാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റ​ന്നാ​ൾ രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. രാ​വി​ലെ 8.30 ഓ​ടെ ആ​ദ്യ​ഘ​ട്ട ഫ​ല പ്ര​ഖ്യാ​പ​നം വ​രും.

അ​തേ​സ​മ​യം, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന പ്ര​തി​നി​ധി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഡി​സം​ബ​ർ 21ന് ​ന​ട​ക്കും. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​ക​ളു​ടെ കാ​ലാ​വ​ധി ഡി​സം​ബ​ർ 20ന് ​അ​വ​സാ​നി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ച മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ​തി​നു ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

ക​ള്ള​വോ​ട്ട് പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഭി​ന്ന​ശേ​ഷി ആ​ളു​ക​ൾ​ക്കാ​യി സ്പെ​ഷ്യ​ൽ ബാ​ല​റ്റ് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നും എ. ​ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു.

National

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്കൊ​പ്പ​മാ​ണ്; എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ അ​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്: ഷാ​ന​വാ​സ് ഹു​സൈ​ൻ

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ബി​ജെ​പി നേ​താ​വ് ഷാ​ന​വാ​സ് ഹു​സൈ​ൻ‌. എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​ച്ച​യ്ക്ക് വേ​ണ്ടി ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്ത് ക​ഴി​ഞ്ഞ​താ​യും ഷാ​ന​വാ​സ് പ​റ​ഞ്ഞു.

"ബി​ഹാ​റി​ൽ എ​ൻ​ഡി​എ ഭ​ര​ണം തു​ട​രും. ജ​നം എ​ൻ​ഡി​എ​യ്ക്കൊ​പ്പ​മാ​ണ്. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളും അ​ത് ത​ന്നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നും അ​നു​കൂ​ല​മാ​യാ​ണ് അ​വ​ർ വോ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.'-​ഷാ​ന​വാ​സ് ഹു​സൈ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ന്ന് പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ച​ത്. ബി​ഹാ​റി​ൽ ര​ണ്ട് ഘ​ട്ട​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ട​പ്പ് ഇ​ന്നാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

ഇ​ന്ന് ന​ട​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ 67.14% പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ന​ട​ന്ന ഒ​ന്നാം ഘ​ട്ട​ത്തി​ൽ 65.08 ശ​ത​മാ​നം പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടാം ഘ​ട്ട​ത്തി​ലെ പോ​ളിം​ഗ് 60% ക​ട​ന്നു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ലെ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് വ​രെ 60.40 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

കി​ഷ​ൻ​ഗ​ഞ്ച് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 66.10 പേ​രാ​ണ് അ​വി​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന​വാ​ഡി​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് (53.17%). വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

20 ജി​ല്ല​ക​ളി​ലെ 122 മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 65.08 ശ​ത​മാ​നം പേ​രാ​ണ് വ്യാ​ഴാ​ഴ്ച വോ​ട്ട് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

 

National

പോ​ളിം​ഗ് 70% ക​ട​ക്കും; എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും: സ​ഞ്ജ​യ് ജ​യ്സ്വാ​ൾ

പാ​റ്റ്ന: ബി​ഹാ​റി​ൽ ഇ​ത്ത​വ​ണ പോ​ളിം​ഗ് 70% ക​ട​ക്കു​മെ​ന്ന് ബി​ജെ​പി എം​പി സ​ഞ്ജ​യ് ജ​യ്സ്വാ​ൾ. സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എം​പി​യു​ടെ പ്ര​തി​ക​ര​ണം.

"മി​ക​ച്ച പോ​ളിം​ഗാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത്. ഭ​ര​ണം തു​ട​രാ​നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം എ​ൻ‌​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​ണ്. 200 ല​ധി​കം സീ​റ്റു​ക​ൾ നേ​ടി എ​ൻ‌​ഡി​എ ത​ന്നെ ഭ​ര​ണം നി​ല​നി​ർ​ത്തും.'- സ​ഞ്ജ​യ് ജ​യ്സ്വാ​ൾ പ​റ​ഞ്ഞു.

ബി​ഹാ​റി​ൽ ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ 47.62 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ഒ​ന്നാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. 65.08 % പേ​രാ​ണ് അ​ന്ന് വോ​ട്ട് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Latest News

Up