x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​ഡി​എ ത​ന്നെ വി​ജ​യി​ക്കും; എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ സൂ​ച​ന​യാ​ണ്: ചി​രാ​ഗ് പാ​സ്വാ​ൻ


Published: November 12, 2025 10:10 AM IST | Updated: November 12, 2025 10:10 AM IST

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്ന് എ​ൽ​ജെ​പി-​രാം​വി​ലാ​സ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ചി​രാ​ഗ് പാ​സ്വാ​ൻ. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും എ​ൻ​ഡി​എ വി​ജ​യി​ക്കു​ക​യെ​ന്നും ചി​രാ​ഗ് അ​വ​കാ​ശ​പ്പെ​ട്ടു.

"ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്കൊ​പ്പ​മാ​ണ്. അ​വ​ർ എ​ൻ​ഡി​എ തു​ട​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. പോ​ളിം​ഗ് ഉ​യ​ർ​ന്ന​ത് പോ​ലും അ​തി​നാ​ലാ​ണ്. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ സൂ​ച​ന​യാ​ണ്.'-​ചി​രാ​ഗ് പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രു​ന്ന​ത്. 66.91% പേ​രാ​ണ് ബി​ഹാ​റി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Tags : bihar election chirag paswan nda ljp ramvilas bjp jdu ham rlm polling percentage voter turnout counting

Recent News

Up