National
പാറ്റ്ന: ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട നേതാവാണ് നിതീഷ് കുമാറെന്ന് ജെഡി-യു നേതാവ് നീരജ് കുമാർ. ആർക്കും നിതീഷിനെ അവഗണിക്കാനാകില്ലെന്നും നീരജ് കുമാർ പറഞ്ഞു.
"നിങ്ങൾക്ക് നിതീഷിനെ സ്നേഹിക്കാം വെറുക്കാം. പക്ഷെ ഒരിക്കലും അദ്ദേഹത്തെ അവഗണിക്കാനാകില്ല. ഇത്തവണ വൻ വിജയത്തിലേയ്ക്കാണ് അദ്ദേഹം എൻഡിഎയെ നയിച്ചത്. വീണ്ടും അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകും.'-നീരജ് കുമാർ പറഞ്ഞു.
നിലവിലെ നിതീഷ് കുമാർ മന്ത്രിയുടെ അവസാന ക്യാബിനറ്റ് യോഗമാണ് ഇന്ന് നടക്കും. നിതീഷിന്റെ നേതൃത്വത്തിലുള്ള സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമെൽക്കും.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 202 സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്. മഹാസഖ്യത്തിന് 35 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
National
പാറ്റ്ന: ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ ശരിയായ രീതിയിലല്ല വിജയിച്ചതെന്ന് വികാശീൽ ഇൻസാൻ പാർട്ടി അധ്യക്ഷൻ മുകേഷ് സഹാനി. പണം ഒഴുക്കിയാണ് എൻഡിഎ വിജയിച്ചതെന്നും മുകേഷ് കുറ്റപ്പെടുത്തി.
"തെരഞ്ഞെടുപ്പ് ആകുന്പോൾ ജയം തോൽവിയും സാധാരണമാണ്. ഞങ്ങൾ പരാജയപ്പെട്ടു. പക്ഷെ എൻഡിഎ പണം കൊടുത്താണ് വിജയിച്ചത്. സ്ത്രീകൾ അതിനാൽ കൂട്ടത്തോടെ എൻഡിഎയ്ക്ക് വേണ്ടി വോട്ട് ചെയ്തു.'-മുകേഷ് പറഞ്ഞു.
10000 രൂപ കൊണ്ട് ബിഹാറിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് മനസിലായല്ലോ എന്നും സഹാനി ചോദിച്ചു. യുവാക്കൾ മഹാസഖ്യത്തിന് വേണ്ടിയാണ് വോട്ട് ചെയ്തത്. പക്ഷെ വിജയിക്കാൻ അത് മതിയായിരുന്നില്ലെന്നും മുകേഷ് കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മുകേഷ് സഹാനിയുടെ വിഐപി പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. മഹാസഖ്യത്തിന് ആകെ 35 സീറ്റ് മാത്രമാണ് ലഭിച്ചത്. എൻഡിഎ 202 സീറ്റുകളിൽ വിജയിച്ച് ഭരണം നിലനിർത്തി.
National
ന്യൂഡൽഹി: ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു നേതൃത്വം. ഇന്ന് നിയമസഭ കക്ഷി യോഗം ചേർന്ന് നിതീഷ് കുമാറിനെ കക്ഷി നേതാവായി തെരെഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. സഞ്ജയ് ത്സാ, ധർമേന്ദ്ര പ്രധാൻ, വിനോദ് താവ്ടെ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തിരുന്നു. ബിഹാറിൽ സര്ക്കാര് രൂപീകരണ ചര്ച്ചകളും സജീവമാക്കിയിട്ടുണ്ട്.
അതേസമയം പണം നൽകി തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് ആർജെഡി സംസ്ഥാന അധ്യക്ഷൻ മംഗനി ലാൽ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ തോൽവിയിൽ ആർജെഡി അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്പോൾ ആർജെഡിക്ക് കനത്ത തിരിച്ചടി. 143 സീറ്റുകളിൽ മത്സരിച്ച പാർട്ടി 24 സീറ്റുകളിൽ മാത്രം ആണ് മുന്നേറുന്നത്.
മുഖ്യമന്ത്രി സ്ഥാനാർഥിയും പാർട്ടി ചെയർമാനുമായ തേജസ്വി യാദവ് രാഘോപുർ മണ്ഡലത്തിൽ പിന്നിൽ തുടരുകയാണ്. വോട്ടെണ്ണൽ 17 റൗണ്ട് പിന്നിടുന്പോൾ ബിജെപിയുടെ സതീഷ് കുമാറിനേക്കാൾ 4345 വോട്ടുകൾക്ക് പിന്നിലാണ് തേജസ്വി.
മണ്ഡലത്തിൽ ഇനി 13 റൗണ്ടുകൾ കൂടിയാണ് എണ്ണാനുള്ളത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ ചരിത്ര ഭൂരിപക്ഷത്തിലേയ്ക്ക് നീങ്ങുകയാണ്. 207 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. 29 സീറ്റുകളിൽ മാത്രമാണ് മഹാസഖ്യത്തിന് ലീഡുള്ളത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ തകർന്നടിഞ്ഞിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ തവണ 19 സീറ്റുകളിൽ വിജയിച്ച കോൺഗ്രസിന് നാല് സീറ്റിൽ മാത്രമാണ് മുന്നേറാനാകുന്നത്.
കോൺഗ്രസിന്റെ വീഴ്ചയിൽ രാഷട്രീയ ലോകം പഴിക്കുന്നത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയാണ്. ആർജെഡിയുമായി സഖ്യത്തിലാണ് മത്സരിച്ചതെങ്കിലും ഒവൈസിയുടെ പാർട്ടിയേക്കാൾ കുറവ് സീറ്റുകളിലാണ് കോൺഗ്രസിന് മുന്നേറാനാകുന്നത്.
എസ്ഐആറിനെതിരെ ബിഹാറിൽ വോട്ടർ അധികാർ യാത്രയും ദേശീയ തലത്തിൽ തന്നെ വോട്ട് ചോരി അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചെങ്കിലും രാഹുലിന് ബിഹാറിൽ ഒരു സ്വാധീനവും ചെലുത്തനായിട്ടില്ല. ജനം രാഹുലിന്റെ വാദങ്ങൾ എല്ലാം തള്ളുന്ന കാഴ്ചയാണ് ബിഹാറിൽ കണ്ടത്.ന്യൂനപക്ഷ വോട്ടുകൾ കൂടുതൽ ഉള്ള മേഖലകളിൽ പോലും കോൺഗ്രസിന് മുന്നേറാൻ സാധിച്ചിട്ടില്ല.
സീമാഞ്ചൽ മേഖലയിലടക്കം കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്. ഇവിടെയെല്ലാം ഒവൈസിയുടെ പാർട്ടിക്കാണ് മുന്നേറാൻ സാധിച്ചത്. രാഹുലിനെ ന്യൂനപക്ഷങ്ങൾ പോലും തള്ളുന്നത് ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തെ അപ്രസക്തനാക്കുന്നുണ്ട്.
ഇനി നടക്കാനിരിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെയും ഈ ഫലം സ്വാധീനിക്കാനാണ് സാധ്യത. രാഹുൽ പ്രവർത്തന ശൈലി മാറ്റിയില്ലെങ്കിൽ ഇനിയും തിരിച്ചടികൾ തുടരുമെന്ന കാര്യം ഉറപ്പാണ്. കുളത്തിൽ ചാടുന്നതടക്കമുള്ളതല്ല യഥാർഥ പ്രചാരണ രീതി എന്നതും ബിഹാറിലെ ജനങ്ങൾ ഓർമിപ്പിക്കുന്നു.
വോട്ടെണ്ണൽ ആറ് മണിക്കൂർ പിന്നിടുന്നോൾ എൻഡിഎ കുതിക്കുകയാണ്. 200 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. വെറും 37 സീറ്റിൽ മാത്രമാണ് മഹാസഖ്യം മുന്നിലുള്ളത്.
National
തിരുവനന്തപുരം: ബിഹാറിൽ എവിടെയാണ് തെറ്റ് പറ്റിയതെന്ന് പാർട്ടി പരിശോധിക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പരാജയകാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും ശശി തരൂർ പറഞ്ഞു.
"സ്ത്രീ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങൾ നൽകിയിരുന്നു. സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ സഹായങ്ങൾ നൽകുന്നത് പുതുമയുള്ളതല്ല. അത് ചെയ്യുന്നതിൽ സർക്കാരുകളെ തടയാനും കഴിയില്ല.'-തരൂർ പറഞ്ഞു.
പ്രചരണത്തിൽ നേരിട്ട് പങ്കാളികളായവർ കാരണങ്ങൾ വിശദീകരിക്കണം. തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ശശി തരൂർ പറഞ്ഞു. ബിഹാറിൽ വോട്ടെണ്ണൽ നാലര മണിക്കൂർ പിന്നിടുന്പോൾ എൻഡിഎ വൻ മുന്നേറ്റം നടത്തുകയാണ്. 196 സീറ്റിൽ ആണ് എൻഡിഎ മുന്നിലുള്ളത്. മഹാസഖ്യത്തിന് 41 സീറ്റുകളിലാണ് ലീഡുള്ളത്.
National
പാറ്റ്ന: ബിഹാറിൽ വിജയിച്ചെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗാൾ ആണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. ബിഹാറിലെ ജനങ്ങൾക്ക് നന്ദി പറയുന്നുവെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേർത്തു.
അരാജകത്വത്തിന്റെ സർക്കാർ രൂപീകരിക്കില്ലെന്ന് ബിഹാർ തീരുമാനിച്ചു. ബിഹാറിലെ യുവജനങ്ങൾ ബുദ്ധിശാലികളാണ്. കുഴപ്പങ്ങളുടെയും അഴിമതിയുടെയും കൊള്ളയുടെയും സർക്കാരിനെ ബിഹാർ അംഗീകരിക്കില്ലെന്ന് ആദ്യ ദിവസം മുതൽ വ്യക്തമായിരുന്നു. ഇത് വികസനത്തിന്റെ വിജയമാണ്. നമ്മൾ ബിഹാർ നേടി. ഇനി ബംഗാളിന്റെ ഊഴമാണ്"- മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.
ജനങ്ങൾ തെരഞ്ഞെടുത്തത് സമാധാനവും നീതിയും വികസനവുമാണെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. ഇന്നത്തെ യുവതലമുറ ആ പഴയ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടില്ലെങ്കിലും മുതിർന്നവർ കണ്ടിട്ടുണ്ട്. തേജസ്വി യാദവ് ഒരു ചെറിയ കാലയളവിൽ പോലും ഭരണത്തിൽ ഉണ്ടായിരുന്നപ്പോൾ, കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം ജനങ്ങൾ കണ്ടതാണെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു.
ബിഹാറിൽ വോട്ടെണ്ണൽ നാലര മണിക്കൂർ പിന്നിടുന്പോൾ എൻഡിഎ വൻ മുന്നേറ്റം നടത്തുകയാണ്. 191 സീറ്റിൽ ആണ് എൻഡിഎ മുന്നിലുള്ളത്. മഹാസഖ്യത്തിന് 48 സീറ്റുകളിലാണ് ലീഡുള്ളത്.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തി എൻഡിഎ ഘടകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച. മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ പാർട്ടി അഞ്ച് മണ്ഡലങ്ങളിൽ മുന്നേറുന്നു.
ആകെ ആറ് മണ്ഡലങ്ങളിലാണ് എച്ച്എഎം മത്സരിച്ചത്. കുടുംബ, ഇമാംഗഞ്ച്, ബാരാഛട്ടി, അത്രി, സിക്കന്ദ്ര എന്നീ മണ്ഡലങ്ങളിലാണ് എച്ച്എഎം മുന്നിലുള്ളത്.
സംസ്ഥാനത്ത് വോട്ടെണ്ണൽ നാല് മണിക്കൂർ പുരോഗമിക്കുമ്പോൾ 190 സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. 49 മണ്ഡലങ്ങളിൽ മാത്രമാണ് മഹാസഖ്യത്തിന് ലീഡ് ചെയ്യാൻ സാധിക്കുന്നത്.
National
പാറ്റ്ന: മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് രാഘോപുരിൽ പിന്നിൽ. വോട്ടെണ്ണൽ നാല് റൗണ്ട് പിന്നിടുമ്പോൾ ബിജെപിയുടെ സതീഷ് കുമാറിനേക്കാൾ 3016 വോട്ടുകൾക്ക് പിന്നിലാണ് തേജസ്വി യാദവ്.
സംസ്ഥാനത്ത് വോട്ടെണ്ണൽ മൂന്നര മണിക്കൂർ പിന്നിടുന്പോൾ എൻഡിഎ വൻ കുതിപ്പ് തുടരുകയാണ്. എൻഡിഎ 197 സീറ്റുകളിലാണ് മുന്നിലുള്ളത്. മഹാസഖ്യം 43 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
National
പാറ്റ്ന: പടത്തലവനായി മുന്നിൽ നിന്ന നിതീഷ് കുമാറിന്റെ തന്ത്രങ്ങളാണ് ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സംഖ്യത്തിന് കേവലഭൂരിപക്ഷത്തെ മറികടക്കാൻ നിസാരമായി സാധിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ജെഡിയു മാറിയതിന് പിന്നിലും നിതീഷ് കുമാർ എന്ന എഴുപത്തിനാലുകാരന്റെ രാഷ്ട്രീയ തന്ത്രങ്ങളാണ്.
ബിഹാറിലെ വികസനം ഊന്നിയാണ് എൻഡിഎ പ്രചരണത്തിനിറങ്ങിയത്. വാണിജ്യ-വ്യാപാര രംഗത്തും അടിസ്ഥാനപരമായ കാര്യങ്ങളിലും ബിഹാറിലുണ്ടായ വികസനമാണ് അവർ എടുത്തുപറഞ്ഞത്.
നിതീഷ് കുമാറിന്റെ 20 വര്ഷത്തെ ഭരണനേട്ടങ്ങളും സ്ത്രീവോട്ടര്മാര്ക്കിടയിലും ദളിതര്ക്കിടയിലുമുള്ള സ്വാധീനവും വോട്ടായി മാറുമെന്ന് പ്രചരണസമയം മുതലേ ഭരണപക്ഷത്തിന് ഉറപ്പുണ്ടായിരുന്നു.
അതിൽ പ്രധാനമായും സ്ത്രീകളുടെ അക്കൗണ്ടിലേയ്ക്കെത്തിയ പതിനായിരം രൂപയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മഹിളാ റോസ്ഗാര് യോജന പ്രകാരം സ്ത്രീകള്ക്ക് പതിനായിരം രൂപ വീതം നല്കിക്കൊണ്ട് നിതീഷ് കുമാർ ഇതിന് തുടക്കമിട്ടത്.
സംസ്ഥാനത്തെ 1.25 കോടി സ്ത്രീകള്ക്ക് ഈ തുക വിതരണം ചെയ്തു കഴിഞ്ഞെന്നാണ് സര്ക്കാര് പ്രതിനിധികള് പറയുന്നത്. ഇത് ദാരിദ്രത്തിന്റെ അടിത്തട്ടിലുള്ളവരെയും സ്വാധീനിച്ചുവെന്ന് വ്യക്തമാണ്.
ഇതിന് ബദലായി തങ്ങള് അധികാരത്തിലെത്തിയാല് എല്ലാ വര്ഷവും ജനുവരി 14-ന് മുപ്പതിനായിരം രൂപ വീതം നല്കുമെന്ന വാഗ്ദാനമായിരുന്നു ഇന്ത്യാ സഖ്യം നല്കിയത്. എന്നാൽ അതൊന്നും ഏറ്റില്ല എന്നുവേണം പറയാൻ..
തൊഴിലില്ലായ്മയും പിന്നോക്കമേഖലകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അവഗണനകളുമെല്ലാം ഇന്ത്യാ സഖ്യം പ്രചരണവിഷയങ്ങളാക്കി. നിതീഷ് കുമാർ കിളവനായെന്നും അദ്ദേഹം മാറി ഇനി യുവത്വമാണ് ബിഹാറിനെ നയിക്കേണ്ടതെന്ന തന്ത്രവുമായിട്ടായിരുന്നു ആർജെഡിയുടെ വരവ്. എന്നാൽ ഇതൊന്നും കാര്യമായി യുവതലമുറയെ സ്വാധീനിച്ചില്ല.
20 വർഷത്തെ തുടർഭരണവും അഴിമതിരഹിതമായ പ്രതിച്ഛായയ്ക്കും മങ്ങലേൽക്കില്ലെന്ന ഉറച്ച വിശ്വാസത്തോടെ നിതീഷ് കുമാർ കച്ചമുറുക്കിയിറങ്ങിയപ്പോൾ അവിടെ വിജയിച്ചത് സ്ത്രീ വോട്ടർമാർക്കിടയിലും ദളിതർക്കിടയിലുമുള്ള സ്വാധീനമാണ്.
15 വർഷം മുൻപുണ്ടായിരുന്ന ബിഹാറാണോ ഇപ്പോഴുള്ള ബിഹാർ എന്നു ചോദിച്ചുകൊണ്ടായിരുന്നു നിതീഷിന്റെ പ്രചാരണം. 2005ൽ അധികാരത്തിലേറിയ നിതീഷ് ക്രമസമാധാനത്തിലാണ് ആദ്യത്തെ അഞ്ചുവർഷം ശ്രദ്ധയൂന്നിയത്.
മദ്യ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് സ്ത്രീകൾക്കിടയിലുള്ള വിശ്വാസം നേടിയെടുക്കാനും നിതീഷിന് കഴിഞ്ഞുവെന്നത് യാഥാർഥ്യമാണ്. നിതിഷ് അഴിമതിക്കാരനല്ലെന്നും അയാൾ ഒന്നും മോഷ്ടിച്ചുകൊണ്ടുപോയിട്ടില്ലെന്നുമാണ് ബിഹാറിലെ ഭൂരിപക്ഷം ജനങ്ങളും പറഞ്ഞത്.
1990 മുതല് 2005 വരെ നീണ്ട ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്തെ ജംഗിള് രാജ് എന്നോര്മിപ്പിച്ചാണ് നരേന്ദ്രമോദിയും നിതീഷും പ്രചരണ വേദികളെ സമീപിച്ചത്.
എതിരാളികൾ ആരോഗ്യപ്രശ്നങ്ങൾ ഉയർത്തിക്കാട്ടി നിതിഷിനെ തളർത്താൻ നോക്കിയെങ്കിലും 84 റാലികളിൽ പങ്കെടുത്ത് അദ്ദേഹം അതിന് മറുപടി നൽകി.
വികസനത്തിന്റെ പുതിയ പാത തുറന്നാണ് നിതീഷ് ജനഹൃദയങ്ങളിൽ കയറിക്കൂടിയത്. വീടുകളിലേയ്ക്കുള്ള വൈദ്യുതി, റോഡുകൾ, ആശുപത്രികൾ എന്നിവ ഉണ്ടാക്കിയെടുക്കാനും നിതീഷിനായി. അതേസമയം തൊഴിലില്ലായ്മ പരിഹരിക്കാൻ ഇതുവരെയും നിതിഷാനിയില്ലെന്ന് ആരോപണം ഒരു വശത്ത് ഉയർന്നിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിനെ അതൊന്നും ബാധിച്ചില്ല എന്നു വേണം പറയാൻ.
National
പാറ്റ്ന: സംസ്ഥാനത്ത് മഹാസഖ്യം തിരിച്ചുവരുമെന്ന് ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് കുമാർ. എൻഡിഎയുടെ ലീഡ് താത്ക്കാലികം മാത്രമാണെന്നും രാജേഷ് കുമാർ പറഞ്ഞു.
"ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തുടക്കത്തിൽ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നിലായിരുന്നല്ലോ. എന്നിട്ട് അന്തിമ ഫലം വന്നപ്പോൾ മോദി തന്നെയല്ലെ ജയിച്ചത്. അതിനാൽ തന്നെ കാത്തിരിക്കാം.'-രാജേഷ് കുമാർ പറഞ്ഞു.
നിലവിൽ എൻഡിഎ മുന്നേറ്റം തുടരുകയാണ്. 161 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. മഹാസഖ്യം 68 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
National
പാറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ കുതിപ്പ് തുടരുന്നു. എൻഡിഎ 159 സീറ്റുകളിൽ മുന്നേറുന്പോൾ ബിജെപിക്ക് 68 സീറ്റിലാണ് ലീഡുള്ളത്.
യാദവ മേഖലകളിലും ബിജെപി മുന്നേറുന്നുണ്ട്. ഇതെല്ലാം ആർജെഡിയുടെ ശക്തി കേന്ദ്രങ്ങളാണ്. 71 സീറ്റുകളിലാണ് ജെഡി-യുവിന് ലീഡുള്ളത്.
ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി താരാപുരിൽ മുന്നിലാണ്.
National
പാറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ ചരിത്ര ഭൂരിപക്ഷത്തിലേയ്ക്ക് നീങ്ങുന്നു. 149 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. 72 സീറ്റുകളിൽ മാത്രമാണ് മഹാസഖ്യത്തിന് ലീഡുള്ളത്.
ബിജെപി 76 സീറ്റുകളിലാണ് മുന്നിലുള്ളത്. 101 സീറ്റിലാണ് ബിജെപി മത്സരിച്ചത്. ജെഡി-യു 63 സീറ്റുകളിലാണ് മുന്നേറുന്നത്.
യാദവ മേഖലകളിലടക്കം ബിജെപിയാണ് മുന്നേറുന്നത്. ആർജെഡിയുടെ ശക്തി കേന്ദ്രങ്ങളിലാണ് ഇതെല്ലാം.
National
പാറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുഗോഗമിക്കുമ്പോൾ എൻഡിഎ തന്നെ മുന്നേറുന്നു.135 മണ്ഡലങ്ങളിലാണ് എൻഡിഎ മുന്നേറുന്നത്. 65 സീറ്റുകളിൽ മാത്രമാണ് മഹാസഖ്യത്തിന് ലീഡുള്ളത്.
68 സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത്. ഫലം വരുന്പോൾ യാദവ മേഖലകളിലും ബിജെപിയാണ് മുന്നേറുന്നത്. ഇത് ആർജെഡിക്ക് കനത്ത തിരിച്ചടിയാണ്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പൂർത്തിയാകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മധുരപലഹാരങ്ങൾ തയ്യാറാക്കി എൻഡിഎ സഖ്യം. വോട്ടെണ്ണലുകൾ പുരോഗമിക്കുമ്പോൾ മൊകാമയിൽ നിന്നും ജെഡിയുവിന്റെ സ്ഥാനാർഥിയായി മത്സരിക്കുന്ന അനന്ത് സിംഗിന്റെ പാറ്റ്നയിലെ വീട്ടിൽ ലഡ്ഡുവും രസഗുളകളും തയ്യാറായി കഴിഞ്ഞിരിക്കുകയാണ്.
അനന്ത് സിംഗിന്റെ വീട്ടിൽ 10,000 ലിറ്റർ പാലാണ് എത്തിച്ചിരിക്കുന്നത്. രണ്ടുലക്ഷം ഗുലാബ് ജാമുനുകളും അഞ്ചുലക്ഷത്തിലധികം രസഗുളകളും തയ്യാറാകുന്നുവെന്നാണ് റിപ്പോർട്ട്. അൻപതിനായിരം പേർക്ക് വിരുന്ന് നൽകുന്നതിനുള്ള ഒരുക്കമാണ് അനന്ത് സിംഗിന്റെ വീട്ടിൽ നടക്കുന്നത്.
ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിംഗ് കല്ലു 500 കിലോഗ്രാം ലഡുവിന് ഓർഡർ നൽകിയിട്ടുണ്ട്. നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും വലിയ ചിത്രങ്ങൾ മുന്നിൽ വച്ചാണ് ലഡു തയ്യാറാക്കുന്നത്.
നാൽപ്പത്തിയെട്ട് മിഠായി നിർമാതാക്കൾ പലതരം മധുരപലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ്. വലിയ വിരുന്നിനുള്ള ഒരുക്കമാണ് നടക്കുന്നതെന്നാണ് സൂചനകൾ.
National
പാറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുഗോഗമിക്കുമ്പോൾ എൻഡിഎ തന്നെ മുന്നേറുന്നു. നിലവിൽ എൻഡിഎ ആണ് മുന്നിലുള്ളതെങ്കിലും മഹാസഖ്യം തൊട്ടുപിന്നിലുണ്ട്.
എൻഡിഎ 120 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. മഹാസഖ്യത്തിനാണ് 74 സീറ്റുകളിലാണ് ലീഡുള്ളത്.
ബിജെപി 60 സീറ്റുകളിലും ജെഡി-യു 58 സീറ്റുകളിലുമാണ് മുന്നിലുള്ളത്.
National
പാറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുഗോഗമിക്കുമ്പോൾ എൻഡിഎ മുന്നേറുന്നു. 105 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്.
55 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. നാല് സീറ്റുകളിലാണ് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി മുന്നിലുള്ളത്.
എൻഡിഎയിൽ 54 സീറ്റിൽ ബിജെപിയും 48 സീറ്റിൽ ജെഡി-യു വും മുന്നിലാണ്. മഹാസഖ്യത്തിൽ ആർജെഡിക്ക് മാത്രം മുന്നേറാൻ സാധിക്കുന്നത്. 49 സീറ്റുകളിലാണ് ആർജെഡി മുന്നിലുള്ളത്. ഒരു സീറ്റിലാണ് കോൺഗ്രസ് മുന്നിലുള്ളത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ആയിരിക്കും വിജയിക്കുകയെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ ആഘോഷത്തിന് തയാറെടുത്ത് ബിജെപി പ്രവർത്തകർ. വെള്ളിയാഴ്ചത്തേയ്ക്ക് വേണ്ടി 501 കിലോ ലഡുവാണ് പ്രവർത്തകർ തയാറാക്കിയിരിക്കുന്നത്.
പാറ്റ്നയിൽ ഒത്തുച്ചേർന്ന പ്രവർത്തകരാണ് ലഡു തയാറാക്കിയിരിക്കുന്നത്. വൻ ഭൂരിപക്ഷത്തോടെയായിരിക്കും ഇത്തവണ എൻഡിഎ വിജയിക്കുകയെന്ന് പ്രവർത്തകർ പറഞ്ഞു. എക്സിറ്റ് പോളുകൾ അത് തന്നെയാണ് സൂചിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. ഭരണ തുടർച്ചയ്ക്ക് വേണ്ടി വോട്ട് ചെയ്ത ജനങ്ങൾക്ക് വെള്ളിയാഴ്ച ലഡു വിതരണം ചെയ്യുമെന്നും പ്രവർത്തകർ അറിയിച്ചു.
ജെഡി-യുവിന്റെ പാർട്ടി ഓഫീസുകളിലും സമാനമായ രീതിയിൽ ആഘോഷത്തിനുള്ള ഒരുക്കൾ നടക്കുന്നുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് ശേഷം എൻഡിഎ പ്രവർത്തകരെല്ലാം ആവേശത്തിലാണ്. എന്നാൽ എക്സിറ്റ് പോളുകളെ തള്ളുകയാണ് മഹാസഖ്യം. ശരിക്കുള്ള ഫലം വെള്ളിയാഴ്ച മാത്രമാണ് പുറത്തുവരുകയെന്നുമാണ് മഹാസഖ്യത്തിലെ നേതാക്കൾ പറഞ്ഞത്.
രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ 66.91% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി ഒരു സീറ്റിലും വിജയിക്കില്ലെന്ന് ബിജെപി ദേശീയ വക്താവ് ഗുരു പ്രകാശ് പാസ്വാൻ. എൻഡിഎ ഭരണം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
"സംസ്ഥാനത്ത് എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തുടരേണ്ടതുണ്ട്. അതിനാൽ എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്.'-ഗുരു പ്രകാശ് പാസ്വാൻ അവകാശപ്പെട്ടു.
പ്രശാന്ത് കിഷോറിന്റെ പാർട്ടി സംസ്ഥാനത്ത് അപ്രസക്തമാണെന്നും ഗുരുപ്രകാശ് പറഞ്ഞു. പ്രശാന്ത് പോലും മത്സരിക്കുന്നില്ല പിന്നെ പാർട്ടിയുടെ കാര്യം പറയാനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അവർക്ക് ഒരു സീറ്റ് കിട്ടിയാൽ പോലും അത്ഭുതമാണെന്നും ഗുരുപ്രകാശ് പറഞ്ഞു.
ചൊവ്വാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരുന്നത്. 66.91% പേരാണ് ബിഹാറിൽ വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ മഹാസഖ്യം ആയിരിക്കും അധികാരത്തിലെത്തുകയെന്ന് കോൺഗ്രസ് എംപി പപ്പു യാദവ്. മികച്ച ഭൂരീപക്ഷത്തത്തിൽ തന്നെയായിരിക്കും മഹാസഖ്യം വിജയിക്കുകയെന്നും പപ്പു യാദവ് അവകാശപ്പെട്ടു.
"എൻഡിഎ ഒന്നും വിജയിക്കാൻ പോകുന്നില്ല. എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണ്. ശരിയായ ഫലം വരുമ്പോൾ മഹാസഖ്യം ആയിരിക്കും ജയിക്കുക. തേജസ്വി യാദവ് തന്നെ മുഖ്യമന്ത്രി ആകും.'-പപ്പു യാദവ് പറഞ്ഞു.
എൻഡിഎ സർക്കാരിനെ ജനം മടുത്തു കഴിഞ്ഞുവെന്നും പപ്പു പറഞ്ഞു. നിതീഷ് കുമാറിനെ തെരഞ്ഞെടുപ്പ് ശേഷം ബിജെപി മാറ്റി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരുന്നത്. 66.91% പേരാണ് ബിഹാറിൽ വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ ഭരണം നിലനിർത്തുമെന്ന് എൽജെപി-രാംവിലാസ് പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും എൻഡിഎ വിജയിക്കുകയെന്നും ചിരാഗ് അവകാശപ്പെട്ടു.
"ബിഹാറിലെ ജനങ്ങൾ എൻഡിഎയ്ക്കൊപ്പമാണ്. അവർ എൻഡിഎ തുടരണമെന്ന് ആഗ്രഹിക്കുന്നു. പോളിംഗ് ഉയർന്നത് പോലും അതിനാലാണ്. എക്സിറ്റ് പോൾ ഫലങ്ങൾ സൂചനയാണ്.'-ചിരാഗ് പറഞ്ഞു.
ചൊവ്വാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരുന്നത്. 66.91% പേരാണ് ബിഹാറിൽ വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻവിജയം നേടി അധികാരത്തിലെത്തുമെന്ന് സമാജ്വാദി പാർട്ടി എംപി അവധേശ് പ്രസാദ്. തേജസ്വിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
"എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണ്. നേരത്തേയും ബിഹാറിന്റെ കാര്യത്തിൽ അത് സംഭവിച്ചിട്ടുണ്ട്. ജനങ്ങൾ എൻഡിഎയ്ക്ക് എതിരാണ്. സർക്കാർ മാറണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.'- അവദേശ് പ്രസാദ് പറഞ്ഞു.
മഹാസഖ്യത്തിന് കുറഞ്ഞത് 175 സീറ്റുകൾ ലഭിക്കുമെന്നും അവധേഷ് അവകാശപ്പെട്ടു. ചൊവ്വാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരുന്നത്. 66.91% പേരാണ് ബിഹാറിൽ വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 66.91% പേർ വോട്ട് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിൽ 65.06 ശതമാനം പേരും രണ്ടാം ഘട്ടത്തിൽ 68.76 ശതമാനം പേരുമാണ് വോട്ട് ചെയ്തത്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം ആണിത്.
ചൊവ്വാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ കത്തിഹാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 78.82 % പേരാണ് അവിടെ വോട്ട് ചെയ്തത്. 78.13 % പേർ വോട്ട് രേഖപ്പെടുത്തിയ കിഷൻഗഞ്ച് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 57.85 ശതമാനം ആളുകൾ മാത്രം വോട്ട് ചെയ്ത നവാഡയില്ലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ ചരിത്ര ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ. എൻഡിഎ സർക്കാരിന്റെ തുടർച്ചയ്ക്ക് വേണ്ടി ജനങ്ങൾ വോട്ട് ചെയ്ത് കഴിഞ്ഞതായും ഷാനവാസ് പറഞ്ഞു.
"ബിഹാറിൽ എൻഡിഎ ഭരണം തുടരും. ജനം എൻഡിഎയ്ക്കൊപ്പമാണ്. എക്സിറ്റ് പോൾ ഫലങ്ങളും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി നിതീഷ് കുമാറിനും അനുകൂലമായാണ് അവർ വോട്ട് ചെയ്തിരിക്കുന്നത്.'-ഷാനവാസ് ഹുസൈൻ അവകാശപ്പെട്ടു.
ഇന്ന് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചത്. ബിഹാറിൽ രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടപ്പ് ഇന്നാണ് പൂർത്തിയായത്.
ഇന്ന് നടന്ന രണ്ടാം ഘട്ടത്തിൽ വൈകുന്നേരം അഞ്ച് വരെ 67.14% പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഒന്നാം ഘട്ടത്തിൽ 65.08 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് അവസാനിച്ചു. ഇലക്ഷൻ കമ്മീഷൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം വൈകുന്നേരം അഞ്ച് വരെ 67.14 ആണ് പോളിംഗ് ശതമാനം.
കിഷൻഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 76.26 പേരാണ് അവിടെ വോട്ട് രേഖപ്പെടുത്തിയത്. നവാഡയിലാണ് ഏറ്റവും കുറവ് പോളിംഗ് (57.11)
20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 65.08 ശതമാനം പേരാണ് വ്യാഴാഴ്ച വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ 60.40 പേർ വോട്ട് രേഖപ്പെടുത്തി.
കിഷൻഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 66.10 പേരാണ് അവിടെ വോട്ട് രേഖപ്പെടുത്തിയത്. നവാഡിയിലാണ് ഏറ്റവും കുറവ് പോളിംഗ് (53.17%). വൈകുന്നേരം അഞ്ച് വരെയാണ് വോട്ടെടുപ്പ് നടക്കുക.
20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 65.08 ശതമാനം പേരാണ് വ്യാഴാഴ്ച വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ ഇത്തവണ പോളിംഗ് 70% കടക്കുമെന്ന് ബിജെപി എംപി സഞ്ജയ് ജയ്സ്വാൾ. സംസ്ഥാനത്ത് എൻഡിഎ തന്നെ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന കാര്യം ഉറപ്പായെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് എംപിയുടെ പ്രതികരണം.
"മികച്ച പോളിംഗാണ് സംസ്ഥാനത്ത് നടക്കുന്നത്. ഭരണം തുടരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഉയർന്ന പോളിംഗ് ശതമാനം എൻഡിഎയ്ക്ക് അനുകൂലമാണ്. 200 ലധികം സീറ്റുകൾ നേടി എൻഡിഎ തന്നെ ഭരണം നിലനിർത്തും.'- സഞ്ജയ് ജയ്സ്വാൾ പറഞ്ഞു.
ബിഹാറിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് ഒന്ന് വരെ 47.62 % പേർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. 65.08 % പേരാണ് അന്ന് വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ബിജെപി വക്താവ് രവി ശങ്കർ പ്രസാദ് എംപി. ഇത്തവണ വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വിജയിക്കുകയെന്നും രവി ശങ്കർ പ്രസാദ് അവകാശപ്പെട്ടു. രണ്ടാം ഘട്ട് വോട്ടെടുപ്പിന് മുന്നോടിയായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്. കാരണം സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും തുടരേണ്ടതുണ്ട്. അതിന് എൻഡിഎ സർക്കാർ തന്നെ വരണം. അതുകൊണ്ട് തന്നെ ജനങ്ങൾ ഞങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യും.'- രവി ശങ്കർ പ്രസാദ് പറഞ്ഞു.
ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ വ്യാഴാഴ്ച നടന്നു. ഇന്നാണ് രണ്ടാ ഘട്ട തെരഞ്ഞെടുപ്പ്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും എൻഡിഎ ഭരണം നിലനിർത്തുകയെന്നും ഹിമന്ത പറഞ്ഞു.
"ബിഹാറിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തന്നെ തുടരണം. ജനങ്ങൾക്കും അതറിയാം. അതുകൊണ്ട് തന്നെ അവർ എൻഡിഎയെ വിജയിപ്പിക്കും.'-ഹിമന്ത അവകാശപ്പെട്ടു.
ബിഹാറിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു. 65.08 ശതമാനം പേരാണ് ആദ്യ ഘട്ടത്തിൽ വോട്ട് ചെയ്തത്. ചൊവ്വാഴ്ചയാണ് രണ്ടാം ഘട്ടം. വോട്ടെണ്ണൽ വെള്ളിയാഴ്ച നടക്കും.
National
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് വികാശീൽ ഇൻസാൻ പാർട്ടി അധ്യക്ഷനും മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയുമായ മുകേഷ് സഹാനി. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും മുകേഷ് പറഞ്ഞു.
"ബിഹാറിൽ മഹാസഖ്യത്തിന് അനുകൂലമായ തരംഗമാണ്. ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്യുകയാണ്. ഒന്നാം ഘട്ടത്തിൽ തന്നെ മഹാസഖ്യം 80 ലധികം സീറ്റുകൾ ഉറപ്പാക്കി കഴിഞ്ഞു. എൻഡിഎ തകർന്നടിയും.'-മുകേഷ് അവകാശപ്പെട്ടു.
"എൻഡിഎ വിജയിക്കുമെന്നാണ് അവർ പറയുന്നത്. അവർ കുറച്ച് ദിവസം കൂടി സ്വപ്നം കാണട്ടെ. 14ന് ഫലം വരുന്പോൾ മഹാസഖ്യം ആയിരിക്കും വിജയിക്കുക. അതാണ് നടക്കാൻ പോകുന്നത്.'- മുകേഷ് പറഞ്ഞു.
ബിഹാർ നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വ്യാഴാഴ്ചയാണ് നടന്നത്. 65.08 % പേരാണ് വോട്ട് ചെയ്തത്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്കാണ് മുൻതൂക്കമെന്ന് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ. വൻ മുന്നേറ്റമായിരിക്കും പാർട്ടി നടത്തുകയെന്നും പ്രശാന്ത് പറഞ്ഞു.
"ബിഹാറിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. അത് പക്ഷെ മഹാസഖ്യത്തിന് അനുകൂലമായിരിക്കില്ല. ജൻ സുരാജ് പാർട്ടിയെ തെരഞ്ഞെടുക്കുന്നതാണ് അവർക്ക് ഏറ്റവും നല്ലത്. അവർ അത് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് സൂചന. ഫലം വരുന്പോൾ ഏവരും ഞെട്ടും.'-പ്രശാന്ത് അവകാശപ്പെട്ടു.
മികച്ച പോളിംഗ് ശതമാനമാണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരിക്കുന്നതെന്നും അത് ശുഭസൂചനയാണെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. എൻഡിഎയ്ക്കും മഹാസഖ്യത്തിനും എതിരായ വികാരമാണ് സംസ്ഥാനത്ത് ഉള്ളതെന്നും പ്രശാന്ത് പറഞ്ഞു.
ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു. 65.08 ശതമായിരുന്നു പോളിംഗ്. ചൊവ്വാഴ്ചയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 65.08 % പേർ വോട്ട് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ ആണ് ഔദ്യോഗിക പോളിംഗ് ശതമാനം പുറുത്തുവിട്ടത്. 64.66 ആണ് ആദ്യ ഘട്ടത്തിലെ പോളിംഗ് ശതമാനമെന്നാണ് കഴിഞ്ഞ ദിവസം വന്ന അനൗദ്യോഗിക വിവരം.
വ്യാഴാഴ്ചയാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 121 മണ്ഡലങ്ങളിലേക്കാണ് അന്ന് തെരഞ്ഞെടുപ്പ് നടന്നത്. 1,314 സ്ഥാനാര്ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുണ്ടായിരുന്നത്.
ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ. പോളിംഗ് ശതമാനം ഉയർന്നത് തങ്ങൾക്ക് ഗുണകരമായിരിക്കും എന്നാണ് എൻഡിഎയും മഹാസഖ്യവും അവകാശപ്പെട്ടിരിക്കുന്നത്.
National
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യം ആയിരിക്കും വിജയിക്കുകയെന്ന് വികാശീൽ ഇൻസാൻ പാർട്ടി അധ്യക്ഷനും മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയുമായ മുകേഷ് സഹാനി. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും മഹാസഖ്യം അധികാരത്തിലെത്തുകയെന്നും മുകേഷ് പറഞ്ഞു.
"എൻഡിഎ വിജയിക്കുമെന്നാണ് അവർ പറയുന്നത്. അവർ കുറച്ച് ദിവസം കൂടി സ്വപ്നം കാണട്ടെ. 14ന് ഫലം വരുന്പോൾ മഹാസഖ്യം ആയിരിക്കും വിജയിക്കുക. അതാണ് നടക്കാൻ പോകുന്നത്.'- മുകേഷ് അവകാശപ്പെട്ടു.
ആദ്യഘട്ടത്തിലെ ഉയർന്ന പോളിംഗ് ശതമാനം പോലും ജനം മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണെന്നും മുകേഷ് സഹാനി കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണ് നിലവിൽ ബിഹാറിൽ ഉള്ളതെന്നും സഹാനി കുറ്റപ്പെടുത്തി.
ബിഹാർ നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വ്യാഴാഴ്ചയാണ് നടന്നത്. 64.66 % പേരാണ് വോട്ട് ചെയ്തത്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രിയും മുതിർന്ന ബിജപി നേതാവുമായ ധർമേന്ദ്ര പ്രധാൻ. വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ ഭരണം നിലനിർത്തുകയെന്നും ധർമേന്ദ്ര പ്രധാൻ അവകാശപ്പെട്ടു.
"എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്. ആദ്യ ഘട്ടത്തിലെ ഉയർന്ന പോളിംഗ് തന്നെ നിതീഷ് സർക്കാരിന് അനുകൂലമാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും തുടരേണ്ടതുണ്ട്. അതിന് അവർ എൻഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്തിരിക്കുകയാണ്.'-
ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
ബിഹാർ നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വ്യാഴാഴ്ചയാണ് നടന്നത്. 64.66 % പേരാണ് വോട്ട് ചെയ്തത്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒന്ന് വരെ 42.3 % പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറിന് അവസാനിക്കും. പ്രശ്നബാധിത മേഖലകളിൽ വൈകുന്നേരം അഞ്ചിന് പോളിംഗ് അവസാനിക്കും.
ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 121 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഗോപാൽഗഞ്ച് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്(46.73%). പാറ്റ്ന ജില്ലയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. (37.72%).
രാഘോപൂരിൽ നിന്ന് മത്സരിക്കുന്ന മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും വോട്ട് രേഖപ്പെടുത്തി.
National
പാറ്റ്ന: ബിഹാറിൽ ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ലാലു പ്രസാദ് യാദവിന്റെ മകനും ജൻശക്തി ജനതാ ദൾ അധ്യക്ഷനുമായ തേജ് പ്രതാപ് യാദവ്. എൻഡിഎയ്ക്കും മഹാസഖ്യത്തിനും അനുകൂലമായ തരംഗമൊന്നും സംസ്ഥാനത്തില്ലെന്നും തേജ് പ്രതാപ് പറഞ്ഞു. പാറ്റ്നയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മഹുവ മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായ തേജ് പ്രതാപ്.
"മഹുവയിലും സംസ്ഥാനത്തും കടുത്ത മത്സരമാണ്. ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ അവർ തെരഞ്ഞെടുക്കും. അത് ആരാണെന്ന് നവംബർ 14ന് അറിയാം. അതുവരെ കാത്തിരിക്കണം.'-തേജ് പ്രതാപ് യാദവ് പറഞ്ഞു.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആയ ആർജെഡി നേതാവ് തേജസ്വി യാദവിന്റെ സഹാദരൻ കൂടിയാണ് തേജ് പ്രതാപ്. ആർജെഡി പ്രവർത്തകനായിരുന്ന തേജ് പ്രതാപിനെ ഈ വർഷമാദ്യം പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്നാണ് തേജ് പ്രതാപ് ജൻശക്തി ജനതാ ദൾ പാർട്ടി രൂപീകരിച്ചത്.
ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും.14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി. ഇത്തവണ വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വിജയിക്കുകയെന്നും സാമ്രാട്ട് അവകാശപ്പെട്ടു. താരാപുർ മണ്ഡലത്തിലെ സ്ഥാനാർഥിയായ അദ്ദേഹം വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു.
"എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്. കാരണം സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും തുടരേണ്ടതുണ്ട്. അതിന് എൻഡിഎ സർക്കാർ തന്നെ വരണം. അതുകൊണ്ട് തന്നെ ജനങ്ങൾ ഞങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യും.'-സാമ്രാട്ട് ചൗധരി പറഞ്ഞു.
നിതീഷ് കുമാർ തന്നെയായിരിക്കും എൻഡിഎയെ നയിക്കുകയെന്നും സാമ്രാട്ട് കൂട്ടിച്ചേർത്തു. നിതീഷ് സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടെന്നും ബിഹാർ ഉപമുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.18 ജില്ലകളിൽ നിന്നുള്ള 121 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 1,314 സ്ഥാനാര്ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുള്ളത്. രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. വൈകുന്നേരം ആറിന് പോളിംഗ് അവസാനിക്കും.
തേജസ്വി യാദവ്, സാമ്രാട്ട് ചൗധരി, തേജ് പ്രതാപ് യാദവ്, മിതാലി താക്കൂര് അടക്കമുള്ളവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. 3.75 കോടി കോടി വോട്ടർമാരാണ് വിധിയെഴുതുക.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കളത്തില് ഇറക്കിയായിരുന്നു എന്ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. മഹാസഖ്യത്തിനായി രാഹുല് ഗാന്ധിയും പ്രചാരണത്തിനിറങ്ങിയിരുന്നു. മോദി-രാഹുല് വാക്പോര് തെരഞ്ഞെടുപ്പ് പ്രചാരണത്തില് ഉടനീളം തെളിഞ്ഞുനിന്നിരുന്നു.
രാഹുല് ഗാന്ധിയേയും തേജസ്വി യാദവിനെയും ലക്ഷ്യംവച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണങ്ങള്. രാഹുലും തേജസ്വിയും കോടികളുടെ അഴിമതി നടത്തിയതായി മോദി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില് രണ്ട് രാജകുമാരന്മാര് കറങ്ങി നടക്കുകയാണെന്നും മോദി പരിഹസിച്ചിരുന്നു.
രാഹുല് ഗാന്ധി ഛഠ് പൂജയെ അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു ആരോപണം. വോട്ട് മോഷണം അടക്കമുള്ള ആരോപണങ്ങള് ഉയര്ത്തിയായിരുന്നു രാഹുലിന്റെ പ്രചാരണം. ഒരുഘട്ടത്തില് മോദി വ്യാജഡിഗ്രിക്കരനാണെന്നും രാഹുല് പറഞ്ഞിരുന്നു. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പാറ്റ്ന അടക്കം18 ജില്ലകളിലെ 121 സീറ്റുകളിലേക്ക് വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്.
തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ആദ്യ ഘട്ടം ഏറെ നിർണായകമാണ്. 2020ൽ 121ൽ 61 സീറ്റ് മഹാസഖ്യം നേടിയിരുന്നു. ബിഹാറിൽ എൻഡിഎയ്ക്ക് മുൻതൂക്കമെന്നാണ് ദൈനിക് ഭാസ്കർ സർവേയിൽ പറയുന്നത്. 153 മുതൽ 160 സീറ്റ് വരെ എൻഡിഎ നേടിയേക്കാമെന്നാണ് പ്രവചനം.
രാഹുൽ ഗാന്ധി ഇന്ന് ബിഹാറിൽ മൂന്ന് യോഗങ്ങളിൽ പങ്കെടുക്കും. അവസാനവട്ട പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ കെ.സി. വേണുഗോപാലും ബിഹാറിലുണ്ട്. അമിത് ഷായുടെ രണ്ട് യോഗങ്ങളാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ജെ.പി നദ്ദയുടെ റോഡ് ഷോ ഇന്ന് ഗയയിൽ നടക്കും.
National
പാറ്റ്ന: ബിഹാറിൽ കോൺഗ്രസ് ആർജെഡിക്ക് മുന്നിൽ കീഴടങ്ങിയിരിക്കുന്നുവെന്ന് ആർഎൽഎം ദേശീയ അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ. തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നിർബന്ധിതരാകുകയായിരുവെന്നും കുശ്വാഹ പറഞ്ഞു.
"മഹാസഖ്യം എന്നൊന്നില്ല ആർജെഡിയും കൂട്ടാളികളും എന്നേ ഉള്ളു. കോൺഗ്രസ് അടക്കം തേജസ്വിക്ക് മുന്നിൽ കീഴടങ്ങി. ബിഹാർ സന്ദർശിക്കുന്ന ഉന്നത കോൺഗ്രസ് നേതാക്കളൊന്നും ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ല.'-ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.
സംസ്ഥാനത്ത് എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നും കുശ്വാഹ അവകാശപ്പെട്ടു. ഇത്തവണ ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും വിജയിക്കുകയെന്നും കുശ്വാഹ കൂട്ടിച്ചേർത്തു.
ബിഹാറിൽ രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഈ മാസം ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കു. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ് (ലലൻ സിംഗ്). മികച്ച ഭൂരിപക്ഷത്തോടെ എൻഡിഎ ഭരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
"എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്. ഞങ്ങളെ നയിക്കുന്നത് മുഖ്യമന്ത്രി നിതീഷ് കുമാർ ആണ്. അക്കാര്യത്തിൽ ഒരു സംശയവും തർക്കവും ഇല്ല. പ്രധാമന്ത്രി തന്നെ നിതീഷ് നയിക്കുമെന്ന കാര്യം വ്യക്തമാക്കിയതാണ്.'-ലലൻ സിംഗ് അവകാശപ്പെട്ടു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
രഘോപുർ: രഘോപുർ മണ്ഡലത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവ് ലക്ഷ്യമിടുന്നു. 3.4 ലക്ഷം വോട്ടർമാരാണ് ഗംഗാതീരത്തുള്ള മണ്ഡലത്തിലുള്ളത്. തേജസ്വിയുടെ മാതാപിതാക്കളും ബിഹാർ മുൻ മുഖ്യമന്ത്രിമാരുമായ ലാലു പ്രസാദ് യാദവും റാബ്റി ദേവിയും മുമ്പ് രഘോപുരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1995-ലാണ് ലാലു ഇവിടെനിന്നു വിജയിച്ചത്; റാബ്റി ദേവി 2000ലും. ലാലു രണ്ടു തവണയും റാബ്റി മൂന്നു തവണയും രഘോപുരിൽനിന്നു വിജയിച്ചു.
2015ൽ, ഇരുപത്തിയഞ്ചാം വയസിലാണ് തേജസ്വി യാദവ് രഘോപുരിൽ കന്നിയങ്കത്തിനിറങ്ങിയത്. ഇത്തവണ ഇന്ത്യ മുന്നണിയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയായാണ് തേജസ്വിയുടെ വരവ്. കോൺഗ്രസും മൂന്ന് ഇടതുപാർട്ടികളും വികാസ്ശീൽ ഇൻസാൻ പാർട്ടിയും (വിഐപി) തേജസ്വിക്ക് ഉറച്ച പിന്തുണ നല്കുന്നു. മത്സ്യത്തൊഴിലാളികളായ നിഷാദ് വിഭാഗത്തിന് മണ്ഡലത്തിൽ കാര്യമായ സ്വാധീനമുണ്ട്.
നിഷാദ് വിഭാഗമാണ് വിഐപിയുടെ വോട്ട്ബാങ്ക്. യാദവ് വിഭാഗമാണ് രഘോപുരിലെ ഏറ്റവും പ്രബലർ. 20 വർഷമായി യാദവ വിഭാഗത്തോടു നിതീഷ്കുമാർ ചിറ്റമ്മനയമാണു പുലർത്തിയതെന്ന് മണ്ഡലത്തിലെ ഒരു യുവ വോട്ടർ അഭിപ്രായപ്പെടുന്നു.
രഘോപുരിൽ 2010 ൽ റാബ്റി ദേവിയെ പരാജയപ്പെടുത്തിയ സതീഷ്കുമാർ ആണ് ബിജെപി സ്ഥാനാർഥി. തുടർച്ചയായി മൂന്നാം തവണയാണ് രഘോപുരിൽ തേജസ്വി-സതീഷ്കുമാർ പോരാട്ടം അരങ്ങേറുന്നത്. 2010-ൽ ജെഡി-യു ടിക്കറ്റിലായിരുന്നു സതീഷ്കുമാർ വിജയിച്ചു.
രണ്ടു തവണ ഉപമുഖ്യമന്ത്രിയായിട്ടും ഒരു ഡിഗ്രി കോളജോ റഫൽ ആശുപത്രിയോ മണ്ഡലത്തിൽ കൊണ്ടുവന്നിട്ടില്ലെന്ന് സതീഷ്കുമാർ കുറ്റപ്പെടുത്തുന്നു. 2020ൽ 38,000 വോട്ടിനാണ് സതീഷ്കുമാറിനെ തേജസ്വി പരാജയപ്പെടുത്തിയത്. എൻഡിഎയിലെ ഭിന്നതമൂലമാണ് അത്ര വലിയ പരാജയമുണ്ടായതെന്ന് സതീഷ്കുമാർ പറഞ്ഞു.
ചിരാഗ് പാസ്വാന്റെ എൽജെപി 2020ൽ ഒറ്റയ്ക്കു മത്സരിച്ച് 25,000 വോട്ട് നേടിയിരുന്നു. ഇത്തവണ ചിരാഗ് പാസ്വാന്റെ പിന്തുണയുള്ളതിനാൽ തനിക്ക് വിജയം ഉറപ്പാണെന്നാണ് സതീഷ്കുമാർ അവകാശപ്പെടുന്നു. ബിജെപി ഒരിക്കലും രഘോപുരിൽ വിജയിച്ചിട്ടില്ല. 1967ൽ ജനസംഘത്തിന് ഇവിടെ വിജയിക്കാൻ കഴിഞ്ഞു.
രഘോപുരിൽ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ മത്സരിക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, താൻ ഒരിടത്തും മത്സരിക്കുന്നില്ലെന്നു പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചു. ചഞ്ചൽ സിംഗ് ആണ് ജൻ സുരാജ് പാർട്ടി സ്ഥാനാർഥി.
രഘോപുരിൽ 13 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. തേജസ്വിയുടെ മൂത്ത സഹോദരൻ തേജ് പ്രതാപിന്റെ ജനശക്തി ജനതാ ദൾ സ്ഥാനാർഥിയും ഇവിടെ മത്സരിക്കുന്നു. തേജ് പ്രതാപിന്റെ ഉറ്റ അനുയായി പ്രേംകുമാർ ആണ് സ്ഥാനാർഥി.
National
പാറ്റ്ന: നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആർജെഡി നേതാവ് പ്രതിമ കുശ്വാഹ ബിജെപിയിൽ ചേർന്നു. ആർജഡിയുടെ വനിതാ സംഘടനയുടെ മുൻ സംസ്ഥാന അധ്യക്ഷ ആയിരുന്നു പ്രതിമ. ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്സ്വാളിന്റെ സാന്നിധ്യത്തിലാണ് പ്രതിമ പാർട്ടിയിൽ ചേർന്നത്.
"ആർജെഡി നേതൃത്വം പ്രാദേശിക നേതാക്കളെ അവഗണിക്കുകയാണ്. പാർട്ടിയിൽ കുടുംബാധിപത്യം മാത്രമാണുള്ളത്. താനും കടുത്ത അവഗണനയാണ് നേരിട്ടത്. സംസ്ഥാനത്തിന്റെ വികസനത്തിന് ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് നല്ലത്. അതിനാലാണ് ബിജെപിയിൽ ചേരുന്നത്.'-പ്രതിമ പറഞ്ഞു.
യുവാക്കൾക്ക് ജോലി നൽകുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനത്തെ വിശ്വസിക്കേണ്ട കാര്യമില്ലെന്നും പ്രതിമ പറഞ്ഞു. മുൻപ് യുവാക്കളുടെ ഭൂമി തട്ടിയെടുത്തതിന് ശേഷം ചിലർക്ക് മാത്രമാണ് ജോലി നൽകിയത്. വിശ്വസിക്കാൻ കഴിയാത്ത നേതൃത്വമാണ് ആർജെഡിക്കുള്ളതെന്നും പ്രതിമ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയസഭാ തെരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ജൻശക്തി ജനതാ ദൾ(ജെജെഡി) അധ്യക്ഷൻ തേജ് പ്രതാപ് യാദവ്. നവംബർ 14ന് വോട്ടെണ്ണൽ കഴിഞ്ഞാൽ മാത്രമെ സംസ്ഥാനം ഇനി ആര് ഭരിക്കും എന്ന് പറയാൻ സാധിക്കുക എന്നും തേജ് പ്രതാപ് പറഞ്ഞു. ബാക്കിയെല്ലാം അവകാശവാദങ്ങൾ മാത്രമാണെന്നും ജെജെഡി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
"ബിഹാറിലെ സാഹചര്യം എങ്ങനെയാണെന്ന് പറയാൻ പറ്റില്ല. ആരെ വിജയിപ്പിക്കണമെന്ന് ജനങ്ങൾക്ക് അറിയാം. അവരുടെ ബോധ്യത്തിന് അനുസരിച്ച് അവർ വോട്ട് ചെയ്യും. ഇപ്പോൾ അത്രയെ പറയാൻ സാധിക്കുകയുള്ളു.'- തേജ് പ്രതാപ് പറഞ്ഞു.
മഹുവ മണ്ഡലത്തിൽ താൻ തന്നെ വിജയിക്കുമെന്നും അവിടെ വെല്ലുവിള്ളി ഒന്നും ഇല്ലെന്നും തേജ് പ്രതാപ് അവകാശപ്പെട്ടു. ബിഹാറിന് വേണ്ടി പ്രവർത്തിക്കുയെന്ന എന്ന ലക്ഷ്യം മാത്രമെ തനിക്കും പാർട്ടിക്കും ഉള്ളുവെന്നും തേജ് പ്രതാപ് പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി മഹാസഖ്യം അധികാരത്തിലെത്തുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. സംസ്ഥാനത്ത് മഹാസഖ്യത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും ചരിത്ര ഭൂരിപക്ഷമായിരിക്കും തങ്ങൾക്ക് ലഭിക്കുകയെന്നും തേജസ്വി പറഞ്ഞ
"ബിഹാറിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. എൻഡിഎയെ മാറ്റി മഹാസഖ്യത്തിനെ അധികാരത്തിലെത്തിക്കാൻ അവർ തയാറായിരിക്കുകയാണ്. 20 വർഷത്തോളമായി തുടരുന്ന നിതീഷ് കുമാറിന്റെ ഭരണം ഇത്തവണ അവസാനിക്കും.'-തേജസ്വി അവകാശപ്പെട്ടു.
വ്യാഴാഴ്ച മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചിരുന്നു. രാഘോപുർ മണ്ഡലത്തിൽ നിന്നാണ് തേജസ്വി ജനവിധി തേടുന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്ന് ബിജെപി നേതാവും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ ദിയാ കുമാരി. വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വീണ്ടും അധികാരത്തിലെത്തുകയെന്നും ദിയാ കുമാരി അവകാശപ്പെട്ടു.
"ബിഹാറിലെ സാഹചര്യം എൻഡിഎയ്ക്ക് അനുകൂലമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അടക്കമുള്ള കാര്യങ്ങൾ തുടരാൻ എൻഡിഎ വീണും അധികാരത്തിലെത്തേണ്ടതുണ്ട്. ഇതറിയാവുന്ന ജനങ്ങൾ എന്ഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്യും.'- ദിയാ കുമാരി പറഞ്ഞു.
"ജിഎസ്ടി നിരക്ക് അടക്കും കുറച്ചതും അനുകൂലമായ കാര്യമാണ്. രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾ ഏറ്റവുമധികം സർവീസുകൾ നടത്തുന്നത് ബിഹാറിലൂടെയാണ്. അതു മാത്രമല്ല ആർജെഡിയുടെ ജംഗിൾ രാജ് എല്ലാവരും കണ്ടതാണ്. അതുകൊണ്ട് അവരെ ജനങ്ങൾ വിജയിപ്പിക്കില്ല.'-ദിയാ കുമാരി അഭിപ്രായപ്പെട്ടു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്ന് രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ. ചരിത ഭൂരിപക്ഷം നേടി എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നും കുശ്വാഹ അവകാശപ്പെട്ടു.
"ബിഹാറിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹര്യമാണ്. ജനങ്ങൾ എൻഡിഎയ്ക്കൊപ്പാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തന്നെ അധികാരത്തിൽ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.'- ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.
"എൻഡിഎ ഒറ്റക്കെട്ടാണ്. സഖ്യത്തിലെ പാർട്ടികളെല്ലാം വിജയത്തിനായി പ്രവർത്തിക്കുകയാണ്. എന്നാൽ മഹാസഖ്യത്തിൽ പ്രശ്നങ്ങളാണ്. അവിടെ എല്ലാവരും തമ്മിൽ തർക്കമാണ്. സീറ്റ് ധാരണ പോലും അവിടെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ എൻഡിഎ വളരെ മുന്നിലാണ്.'-ആർഎൽഎം അധ്യക്ഷൻ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കേന്ദ്രമന്ത്രിയും എൽജെപി-രാംവിലാസ് അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ. സംസ്ഥാനത്ത് വീണ്ടും എൻഡിഎ തന്നെ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നും ചിരാഗ് പറഞ്ഞു.
"സംസ്ഥാനത്ത് എൻഡിഎ തന്നെ വിജയിക്കും. വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തന്നെ തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എൻഡിഎയ്ക്ക് അനുകൂലമായി വിധിയെഴുതാൻ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.'-ചിരാഗ് അവകാശപ്പെട്ടു.
"എൻഡിഎയുടെ വിജയത്തിന് ശേഷം നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ നിതീഷിനെ തന്നെയായിരിക്കും നേതാവായി തെരഞ്ഞെടുക്കുക. സഖ്യത്തിലെ നേതാക്കൾ തന്നെ പറഞ്ഞു കഴിഞ്ഞു നിതീഷിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന്.'-ചിരാഗ് പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വിജയിക്കുകയെന്ന് അമിത് ഷാ അവകാശപ്പെട്ടു.
"ബിഹാറിൽ എൻഡിഎ തന്നെ വിജയിക്കും. തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് എൻഡിഎ നേരിടുന്നത്. അദ്ദേഹമാണ് ബിഹാറിലെ എൻഡിഎയുടെ മുഖം.'- അമിത് ഷാ പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വീണ്ടും നിതീഷ് കുമാർ എത്തുമൊ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് അമിതാ ഷാ പറഞ്ഞത്. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന്റെ യോഗത്തിലായിരിക്കും തീരുമാനം ഉണ്ടാവുക എന്നുമാണ് അമിത് ഷാ പറഞ്ഞത്.
തനിക്ക് ഒറ്റക്ക് ഒന്നും തീരുമാനം സാധിക്കില്ലെന്നും സഖ്യത്തിലെ എല്ലാ പാർട്ടികളുടെയും അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കൂടി അനുസരിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ബിഹാറിലെ ജനങ്ങൾ എൻഡിഎയ്ക്കൊപ്പമാണെന്നും മഹാസഖ്യത്തെ അവർ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ലാലു പ്രസാദ് യാദവിന്റെ ദുർഭരണം കണ്ടിട്ടുള്ളത് കൊണ്ട് ഒരിക്കലും ആർജെഡി സഖ്യത്തെ തിരിച്ച് അധികാരത്തിലെത്തിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ട് ജെഡി-യു. 44 പേരുടെ പട്ടികയാണ് ഇന്ന് പുറത്തുവിട്ടത്.
മന്ത്രിമാരായ ഷെയ്ല മണ്ഡൽ, വിജേന്ദ്ര പ്രസാദ് യാദവ്, ലേഷി സിംഗ്, ജയന്ത് രാജ് എന്നിവരെല്ലാം രണ്ടാം പട്ടികയിലുണ്ട്. ബുധനാഴ്ച 57 പേരുടെ ആദ്യപട്ടിക ജെഡി-യു പുറത്തുവിട്ടിരുന്നു.
ഇതോടെ ജെഡി-യുവിന്റെ സ്ഥാനാർഥി നിർണയും പൂർത്തിയായി. ആകെ 101 മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് ബിജെപി. 71 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.
ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും ഇന്ന് പ്രഖ്യാപിച്ച പട്ടികയിലുണ്ട്. സാമ്രാട്ട് ചൗധരി താരാപുർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. വിജയ് കുമാർ സിൻഹ ലഖിസാരായ് മണ്ഡലത്തിൽ മത്സരിക്കും.
മുൻ ഉപമുഖ്യമന്ത്രി തർക്കിഷോർ പ്രസാദ് കാട്ടിഹാർ മണ്ഡലത്തിൽ നിന്നും മന്ത്രി രേണു ദേവി ബെട്ടിയ മണ്ഡലത്തിൽ നിന്നും ജനവിധി തേടും.
മുതിർന്ന നേതാക്കളും സംസ്ഥാന മന്ത്രിമാരുമായ നിതീഷ് മിസ്ര, മംഗൽ പാണ്ഡെ എന്നിവരും ഇന്നത്തെ സ്ഥാനാർഥിപട്ടികയിൽ ഇടംപിടിച്ചു. നിതീഷ് മിസ്ര ജൻജർപുർ മണ്ഡലത്തിലും മംഗൽ പാണ്ഡെ സിവാൻ മണ്ഡലത്തിലും മത്സരിക്കും.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പൊകുന്നത്. നവംബർ ആറിന് ആദ്യഘട്ടവും പതിനൊന്നിന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ഭരണം തുടരുമെന്ന് കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച(എച്ച്എഎം) അധ്യക്ഷനുമായ ജിതൻ റാം മാഞ്ചി. സംസ്ഥാനത്ത് എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണെന്നും എൻഡിഎ തന്നെ വിജയിക്കുമെന്നുള്ള കാര്യത്തിൽ ഒരു സംശയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
"ബിഹാറിലെ ജനങ്ങൾ എൻഡിയ്ക്കൊപ്പമാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അവർ എൻഡിഎയെ തന്നെ വീണ്ടും അധികാരത്തിലെത്തിക്കും.'-മാഞ്ചി അവകാശപ്പെട്ടു.
സീറ്റ് വിഭജന കാര്യത്തിൽ എച്ച്എഎമ്മിന് അതൃപ്തി ഉണ്ടെന്ന തരത്തിൽ വന്ന വാർത്തകളും മാഞ്ചി തള്ളി. എച്ച്എഎം എൻഡിഎ തീരുമാനത്തിനൊപ്പമാണ്. താൻ എല്ലാക്കാലത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സീറ്റ് വിഭജനം ഞായറാഴ്ച പൂർത്തിയായിരുന്നു. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. എൽജെപിക്ക് 29 സീറ്റും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചയ്ക്കും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്കും ആറ് സീറ്റുകൾ വീതം ലഭിച്ചു.
നവബംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പൊകുന്നത്. നവംബർ ആറിന് ആദ്യഘട്ടവും പതിനൊന്നിന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.