x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എന്നും ഭരണപക്ഷത്ത്...


Published: November 21, 2025 03:02 AM IST | Updated: November 21, 2025 03:02 AM IST

ഏ​​​​​​​​​​​റ്റ​​​​​​​​​​​വും കൂ​​​​​​​​​​​ടു​​​​​​​​​​​ത​​​​​​​​​​​ൽ കാ​​​​​​​​​​​ലം ബി​​​​​​​​​​​ഹാ​​​​​​​​​​​ർ ഭ​​​​​​​​​​​രി​​​​​​​​​​​ച്ച മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി എ​​​​​​​​​​​ന്ന റി​​​​​​​​​​​ക്കാ​​​​​​​​​​​ർ​​​​​​​​​​​ഡ് (19 വ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​വും 76 ദി​​​​​​​​​വ​​​​​​​​​സ​​​​​​​​​വ​​​​​​​​​വും) സ്വ​​​​​​​​​​ന്തം പേ​​​രി​​​ലു​​​ള്ള നി​​​​​​​​​​​തീ​​​​​​​​​​​ഷ്കു​​​​​​​​​​​മാ​​​​​​​​​​​ർ മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി​​​​​​​​​​യാ​​​​​​​​​​യി സ​​​​​​​​​​ത്യ​​​​​​​​​​പ്ര​​​​​​​​​​തി​​​​​​​​​​ജ്ഞ ചെ​​​​​​​​​​യ്ത​​​​​​​​​​ത് പ​​​​​​​​​​ത്തു ത​​​​​​​​​​വ​​​​​​​​​​ണ. ഒ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൽ​​​​​​​​​​​പ്പോ​​​​​​​​​​​ലും സ്വ​​​​​​​​​​​ന്തം പാ​​​​​​​​​​​ർ​​​​​​​​​​​ട്ടി ഒ​​​​​​​​​​​റ്റ​​​​​​​​​​​യ്ക്കു ഭൂ​​​​​​​​​​​രി​​​​​​​​​​​പ​​​​​​​​​​​ക്ഷം നേ​​​​​​​​​​​ടാ​​​​​​​​​​​തെ​​​​​​​​​​​യാ​​​​​​​​​​​ണ് നി​​​​​​​​​​​തീ​​​​​​​​​​​ഷ് മ​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​ക്ക​​​​​​​​​​​സേ​​​​​​​​​​​ര​​​​​​​​​​​യി​​​​​​​​​​​ലി​​​​​​​​​​​രു​​​​​​​​​​​ന്ന​​​​​​​​​​​ത് എ​​​​​​​​​​​ന്ന​​​​​​​​​​​താ​​​​​​​​ണു ശ്ര​​​​​​​​​​​ദ്ധേ​​​​​​​​​​​യം. 2005 മു​​​​​​​​ത​​​​​​​​ൽ നി​​​​​​​​തീ​​​​​​​​ഷ്കു​​​​​​​​മാ​​​​​​​​റി​​​​​​​​ന്‍റെ പാ​​​​​​​​ർ​​​​​​​​ട്ടി എ​​​​​​​​ന്നും ഭ​​​​​​​​ര​​​​​​​​ണ​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്താ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. 243 അം​​​​​​​​​​ഗ നി​​​​​​​​​​യ​​​​​​​​​​മ​​​​​​​​​​സ​​​​​​​​​​ഭ​​​​​​​​​​യി​​​​​​​​​​ൽ 202 സീ​​​​​​​​​​റ്റി​​​​​​​​​​ന്‍റെ വ​​​​​​​​​​ന്പ​​​​​​​​​​ൻ ഭൂ​​​​​​​​​​രി​​​​​​​​​​പ​​​​​​​​​​ക്ഷ​​​​​​​​​​ത്തി​​​​​​​​​​ലാ​​​​​​​​​​ണ് ഇ​​​​​​​​​​ക്കു​​​​​​​​​​റി നി​​​​​​​​​​തീ​​​​​​​​​​ഷ് മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി​​​​​​​​​​യാ​​​​​​​​​​കു​​​​​​​​​​ന്ന​​​​​​​​​​ത്. 2020ൽ 45 ​​​​​സീ​​​​​റ്റ് മാ​​​​​ത്ര​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ജെ​​​​​ഡി-​​​​​യു​​​​​വി​​​​​ന് ഇ​​​​​ത്ത​​​​​വ​​​​​ണ സീ​​​റ്റ് നേ​​​ട്ടം ഇ​​​ര​​​ട്ടി​​​യോ​​​ള​​​മാ​​​യി.

മുന്നണി മാറിയത് അഞ്ചു തവണ

നാ​​​​​​​​​​​ലു പ​​​​​​​​​​​തി​​​​​​​​​​​റ്റാ​​​​​​​​​​​ണ്ടു നീ​​​​​​​​​​​ണ്ട രാ​​​​​​​​​​​ഷ്‌​​​​​​​​​​ട്രീ​​​​​​​​​​​യജീ​​​​​​​​​​​വി​​​​​​​​​​​ത​​​​​​​​​​​ത്തി​​​​​​​​​​​നി​​​​​​​​​​​ടെ നി​​​​​​​​​​​തീ​​​​​​​​​​​ഷ്കു​​​​​​​​​​​മാ​​​​​​​​​​​ർ മു​​​​​​​​​​​ന്ന​​​​​​​​​​​ണി മാ​​​​​​​​​​​റി​​​​​​​​​​​യ​​​​​​​​​​​ത് അ​​​​​​​​​​​ഞ്ചു ത​​​​​​​​​​​വ​​​​​​​​​​​ണ​​​​​​​​യാ​​​​​​​​ണ്. ഹി​​​​​​​​​​​ന്ദു​​​​​​​​​​​ത്വ, സോ​​​​​​​​​​​ഷ്യ​​​​​​​​​​​ലി​​​​​​​​​​​സ്റ്റ് പാ​​​​​​​​​​​ർ​​​​​​​​​​​ട്ടി​​​​​​​​​​​ക​​​​​​​​​​​ളെ​​​​​​​​​​​യും കോ​​​​​​​​​​​ൺ​​​​​​​​​​​ഗ്ര​​​​​​​​​​​സി​​​​​​​​​​​നെ​​​​​​​​​​​യും നി​​​​​​​​​​​തീ​​​​​​​​​​​ഷ് മാ​​​​​​​​​​​റി​​​​​​​​​​​മാ​​​​​​​​​​​റി വ​​​​​​​​​​​രി​​​​​​​​​​​ച്ചു.

2005ൽ ​​​​​​​​​​​ലാ​​​​​​​​​​​ലുപ്ര​​​​​​​​​​​സാ​​​​​​​​​​​ദ് യാ​​​​​​​​​​​ദ​​​​​​​​​​​വ് യു​​​​​​​​​​​ഗ​​​​​​​​​​​ത്തി​​​​​​​​​​​ന് അ​​​​​​​​​​​ന്ത്യം കു​​​​​​​​​​​റി​​​​​​​​​​​ച്ചാ​​​​​​​​​​​ണ് നി​​​​​​​​​​​തീ​​​​​​​​​​​ഷ്കു​​​​​​​​​​​മാ​​​​​​​​​​​ർ മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​യാ​​​​​​​​​​​കു​​​​​​​​​​​ന്ന​​​​​​​​​​​ത്. ബി​​​​​​​​​​​ജെ​​​​​​​​​​​പി​​​​​​​​​​​യും ഒ​​​​​​​​​​​പ്പ​​​​​​​​​​​മു​​​​​​​​​​​ണ്ടാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു. 2010ലും ​​​​​​​​​​​ജെ​​​​​​​​​​​ഡി​​​​​​​​​​​യു​-​​​​​​​​​​ബി​​​​​​​​​​​ജെ​​​​​​​​​​​പി സ​​​​​​​​​​​ഖ്യം വ​​​​​​​​ൻ ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​ൽ (2006 സീ​​​റ്റ്) ​​​​​അ​​​​​​​​​​​ധി​​​​​​​​​​​കാ​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​ലെ​​​​​​​​​​​ത്തി. എ​​​​​​​​​​​ന്നാ​​​​​​​​​​​ൽ, 2013ൽ ​​​​​​​​​​​സ​​​​​​​​​​​ഖ്യ​​​​​​​​​​​ത്തി​​​​​​​​​​​ൽ അ​​​​​​​​സ്വാ​​​​​​​​ര​​​​​​​​സ്യം ഉ​​​ട​​​ലെ​​​ടു​​​ത്തു. ന​​​​​​​​​​​രേ​​​​​​​​​​​ന്ദ്ര മോ​​​​​​​​​​​ദി​​​​​​​​​​​യെ എ​​​​​​​​​​​ൻ​​​​​​​​​​​ഡി​​​​​​​​​​​എ​​​​​​​​​​​യു​​​​​​​​​​​ടെ പ്ര​​​​​​​​​​​ധാ​​​​​​​​​​​ന​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​സ്ഥാ​​​​​​​​​​​നാ​​​​​​​​​​​ർ​​​​​​​​​​​ഥി​​​​​​​​​​​യാ​​​​​​​​​​​ക്കി​​​​​​​​​​​യ​​​​​​​​​​​തി​​​​​​​​​​​ൽ നി​​​​​​​​​​​തീ​​​​​​​​​​​ഷ്കു​​​​​​​​​​​മാ​​​​​​​​​​​റി​​​ന് എ​​​തി​​​ർ​​​പ്പു​​​ണ്ടാ​​​യി​​​രു​​​ന്നു.

എ​​​ൻ​​​ഡി​​​എ വി​​​ട്ട നി​​​തീ​​​ഷ് സ​​​ർ​​​ക്കാ​​​ർ ലാ​​​​​​​​​​​ലു​​​​​​​​​​​വി​​​​​​​​​​​ന്‍റെ ആ​​​​​​​​​​​ർ​​​​​​​​​​​ജെ​​​​​​​​​​​ഡി​​​​​​​​​​​യും കോ​​​​​​​​​​​ൺ​​​​​​​​​​​ഗ്ര​​​​​​​​​​​സും ന​​​​​​​​​​​ല്കി​​​​​​​​​​​യ പി​​​​​​​​​​​ന്തു​​​​​​​​​​​ണ​​​​​​​​​​​യി​​​​​​​​​​​ൽ മു​​​​​​​​​​​ന്നോ​​​​​​​​​​​ട്ടു​​​​​​​​​​​ പോ​​​​​​​​​​​യി. ലോ​​​​​​​​​​​ക്സ​​​​​​​​​​​ഭാ തെ​​​​​​​​​​​ര​​​​​​​​​​​ഞ്ഞെ​​​​​​​​​​​ടു​​​​​​​​​​​പ്പി​​​​​​​​​​​ൽ ഒ​​​​​​​​​​​റ്റ​​​​​​​​​​​യ്ക്കു മ​​​​​​​​​​​ത്സ​​​​​​​​​​​രി​​​​​​​​​​​ച്ച ജെ​​​​​​​​​​​ഡി-​​​​​​​​​​​യു വെ​​​​​​​​​​​റും ര​​​​​​​​​​​ണ്ടു സീ​​​​​​​​​​​റ്റി​​​​​​​​​​​ലൊ​​​​​​​​​​​തു​​​​​​​​​​​ങ്ങി. പ​​​​​​​​​​രാ​​​​​​​​​​ജ​​​​​​​​​​യ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ ഉ​​​​​​​​​​ത്ത​​​​​​​​​​ര​​​​​​​​​​വാ​​​​​​​​​​ദി​​​​​​​​​​ത്വം ഏ​​​​​​​​​​റ്റെ​​​​​​​​​​ടു​​​​​​​​​​ത്ത് നി​​​​​​​​​​തീ​​​​​​​​​​ഷ് മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​സ്ഥാ​​​​​​​​​​​നം രാ​​​​​​​​​​​ജി​​​​​​​​​​​വ​​​​​​​​​​​ച്ചു. ഉ​​​​​​​​​​​റ്റ അ​​​​​​​​​​​നു​​​​​​​​​​​യാ​​​​​​​​​​​യി​​​​​​​​​​​യും ദ​​​​​​​​​​​ളി​​​​​​​​​​​ത് നേ​​​​​​​​​​​താ​​​​​​​​​​​വു​​​​​​​​​​​മാ​​​​​​​​​​​യ ജീ​​​​​​​​​​​ത​​​​​​​​​​​ൻ റാം ​​​​​​​​​​​മാ​​​​​​​​​​​ൻ​​​​​​​​​​​ജി മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​യാ​​​​​​​​​​​യി. എ​​​​​​​​ന്നാ​​​​​​​​ൽ, വൈ​​​​​​​​​​കാ​​​​​​​​​​തെ നി​​​​​​​​​​തീ​​​​​​​​​​ഷും മാ​​​​​​​​​​ൻ​​​​​​​​​​ജി​​​​​​​​​​യും ത​​​​​​​​​​മ്മി​​​​​​​​​​ൽ തെ​​​​​​​​​​റ്റി. ഒ​​​​​​​​​​​ന്പ​​​​​​​​​​​തു മാ​​​​​​​​​​​സ​​​​​​​​​​​ത്തി​​​​​​​​​​​ന​​​​​​​​​​​കം മാ​​​​​​​​​​​ൻ​​​​​​​​​​​ജി​​​​​​​​​​​യെ പു​​​​​​​​​​​റ​​​​​​​​​​​ത്താ​​​​​​​​​​​ക്കി നി​​​​​​​​​​​തീ​​​​​​​​​​​ഷ് വീ​​​​​​​​​​​ണ്ടും മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​യാ​​​​​​​​​​​യി. ലാ​​​​​​​​​​ലു​​​​​​​​​​വും കോ​​​​​​​​​​ൺ​​​​​​​​​​ഗ്ര​​​​​​​​​​സും നി​​​​​​​​​​തീ​​​​​​​​​​ഷി​​​​​​​​​​നെ പി​​​​​​​​​​ന്തു​​​​​​​​​​ണ​​​​​​​​​​ച്ചു.

2015ലെ ​​​​​​​​​​​നി​​​​​​​​​​​യ​​​​​​​​​​​മ​​​​​​​​​​​സ​​​​​​​​​​​ഭാ തെ​​​​​​​​​​​ര​​​​​​​​​​​ഞ്ഞെ​​​​​​​​​​​ടു​​​​​​​​​​​പ്പി​​​​​​​​​​​ൽ ജെ​​​​​​​​​​​ഡി​​​​​​​​​​​യു-​​​​​​​​​​​ആ​​​​​​​​​​​ർ​​​​​​​​​​​ജെ​​​​​​​​​​​ഡി​-​​​​​​​​​​കോ​​​​​​​​​​​ൺ​​​​​​​​​​​ഗ്ര​​​​​​​​​​​സ് മ​​​​​​​​​​​ഹാസ​​​​​​​​​​​ഖ്യം 243ൽ 178 ​​​​​​​​​​​സീ​​​​​​​​​​​റ്റ് നേ​​​​​​​​​​​ടി. ബി​​​​​​​​​​​ജെ​​​​​​​​​​​പി​​​​​​​​ വെ​​​​​​​​​​​റും 58 സീ​​​​​​​​റ്റി​​​​​​​​ലൊ​​​​​​​​തു​​​​​​​​ങ്ങി. നി​​​​​​​​​​​തീ​​​​​​​​​​​ഷ്കു​​​​​​​​​​​മാ​​​​​​​​​​​ർ മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​യാ​​​​​​​​​​​യും ലാ​​​​ലുപ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​ന്‍റെ മ​​​​ക​​​​ൻ തേ​​​​​​​​​​​ജ​​​​​​​​​​​സ്വി യാ​​​​​​​​​​​ദ​​​​​​​​​​​വ് ഉ​​​​​​​​​​​പ​​​​​​​​​​​മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​യാ​​​​​​​​​​​യും സ​​​​​​​​​​​ർ​​​​​​​​​​​ക്കാ​​​​​​​​​​​ർ അ​​​​​​​​​​​ധി​​​​​​​​​​​കാ​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​ലേ​​​​​​​​​​​റി. ര​​​ണ്ടു വ​​​ർ​​​ഷം ഭ​​​ര​​​ണം സു​​​ഗ​​​മ​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​ പോ​​​യി. എ​​​ന്നാ​​​ൽ, 2017ൽ ​​​തേ​​​ജ​​​സ്വി യാ​​​ദ​​​വു​​​​​​​​​​​മാ​​​​​​​​​​​യു​​​​​​​​​​​ള്ള ഭി​​​​​​​​​​​ന്ന​​​​​​​​​​​ത​​​​​​​​​​​യു​​​​​​​​​​​ടെ പേ​​​​​​​​​​​രി​​​​​​​​​​​ൽ നി​​​​​​​​​​​തീ​​​​​​​​​​​ഷ് ക​​​​​​​​​​​ളം മാ​​​​​​​​​​​റി വീ​​​ണ്ടും എ​​​​​​​​​​​ൻ​​​​​​​​​​​ഡി​​​​​​​​​​​യി​​​​​​​​​​​ലെ​​​​​​​​​​​ത്തി. 2020വ​​​​​​​​​​​രെ ജെ​​​​​​​​​ഡി-​​​​​​​​​യു-​​​​​​​​​ബി​​​​​​​​​ജെ​​​​​​​​​പി സ​​​​​​​​​​​ർ​​​​​​​​​​​ക്കാ​​​​​​​​​​​ർ ഭ​​​​​​​​​ര​​​​​​​​​ണം തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ന്നു.

2020ൽ രക്ഷപ്പെട്ടത് കഷ്ടിച്ച്

2020ലെ ​​​​​​​​​​​നി​​​​​​​​​​​യ​​​​​​​​​​​മ​​​​​​​​​​​സ​​​​​​​​​​​ഭാ തെ​​​​​​​​​​​ര​​​​​​​​​​​ഞ്ഞെ​​​​​​​​​​​ടു​​​​​​​​​​​പ്പി​​​​​​​​​​​ൽ ബി​​​​​​​​​​​ജെ​​​​​​​​​​​പി-​​​​​​​​​​​ജെ​​​​​​​​​​​ഡി​​​​​​​​​​​യു മു​​​​​​​​​​​ന്ന​​​​​​​​​​​ണി ക​​​​​​​​​​​ഷ്ടി​​​​​​​​​​​ച്ചാ​​​​​​​​​​​ണു ഭൂ​​​​​​​​​​​രി​​​​​​​​​​​പ​​​​​​​​​​​ക്ഷം ഒ​​​​​​​​​​​പ്പി​​​​​​​​​​​ച്ച​​​​​​​​​​​ത്. ച​​​​​​​​​​​രി​​​​​​​​​​​ത്ര​​​​​​​​​​​ത്തി​​​​​​​​​​​ലാ​​​​​​​​​​​ദ്യ​​​​​​​​​​​മാ​​​​​​​​​​​യി ജെ​​​​​​​​​​​ഡി​-​​​​​​​​​​യു​​​​​​​​​​​വി​​​​​​​​​​​നെ ക​​​​​​​​​​​ട​​​​​​​​​​​ത്തി​​​​​​​​​​​വെ​​​​​​​​​​​ട്ടി ബി​​​​​​​​​​​ജെ​​​​​​​​​​​പി വ​​​​​​​​​​​ലി​​​​​​​​​​​യ ഒ​​​​​​​​​​​റ്റ​​​​​​​​​​​ക്ക​​​​​​​​​​​ക്ഷി​​​​​​​​​​​യാ​​​​​​​​​​​യി. ബി​​​​​​​​​​​ജെ​​​​​​​​​​​പി​​​​​​​​​​​ക്ക് 75ഉം ​​​​​​​​​​​ജെ​​​​​​​​​​​ഡി​​​​​​​​​​​യു​​​​​​​​​​​വി​​​​​​​​​​​ന് 45ഉം ​​​​​​​​​​​സീ​​​​​​​​​​​റ്റാ​​​​​​​​​​​ണു കി​​​​​​​​​​​ട്ടി​​​​​​​​​​​യ​​​​​​​​​​​ത്. ചി​​​​​​​​​​രാ​​​​​​​​​​ഗ് പാ​​​​​​​​​​സ്വാ​​​​​​​​​​ന്‍റെ എ​​​​​​​​​​​ൽ​​​​​​​​​​​ജെ​​​​​​​​​​​പി​​യു​​ടെ ലേ​​ബ​​ലി​​ൽ നി​​ർ​​ത്തി​​യ സ്ഥാ​​​​​​​​​​നാ​​​​​​​​​​ർ​​​​​​​​​​ഥി​​​​​​​​​​ക​​​​​​​​​​ളാ​​​​യി​​​​രു​​​​ന്നു ജെ​​​​​​​​​​ഡി-​​​​​​​​​​യു​​​​​​​​​​വി​​​​​​​​​​നു വി​​ന​​യാ​​യ​​ത്.​ ജെ​​​​​​​​​​​ഡി​​​​​​​​​​​യു​​​​​​​​​​വി​​​​​​​​​​നെ ഒ​​​​​​​​​​തു​​​​​​​​​​ക്കാ​​​​​​​​​​ൻ അ​​​​​​​​​​മി​​​​​​​​​​ത് ഷാ​​​​​​​​​​യു​​​​​​​​​​ടെ ആ​​​​​​​​​​ശീർ​​​​​​​​​​വാ​​​​​​​​​​ദ​​​​​​​​​​ത്തോ​​​​​​​​​​ടെ​​​​​​​​​​യാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു ചി​​​​​​​​​​രാ​​​​​​​​​​ഗി​​​​​​​​​​ന്‍റെ നീ​​​​​​​​​​ക്കം. ജെ​​​​​​​​​​​ഡി​​​​​​​-​​​​യു മെ​​​​​​​​​​​ലി​​​​​​​​​​​ഞ്ഞെ​​​​​​​​​​​ങ്കി​​​​​​​​​​​ലും നി​​​​​​​​​​​തീ​​​​​​​​​​​ഷി​​​​​​​​​​​നു മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​സ്ഥാ​​​​​​​​​​​നം ന​​​​​​​​​​​ല്കാ​​​​​​​​​​​ൻ ബി​​​​​​​​​​​ജെ​​​​​​​​​​​പി സൗ​​​​​​​​​​​മ​​​​​​​​​​​ന​​​​​​​​​​​സ്യം കാ​​​​​​​​​​​ട്ടി. നി​​​​​​​​​​​തീ​​​​​​​​​​​ഷ്കു​​​​​​​​​​​മാ​​​​​​​​​​​ർ സ​​​​​​​​​​​ർ​​​​​​​​​​​ക്കാ​​​​​​​​​​​ർ വീ​​​​​​​​​​​ണ്ടും അ​​​​​​​​​​​ധി​​​​​​​​​​​കാ​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​ലെ​​​​​​​​​​​ത്തി. ബി​​​​​​​​​​​ജെ​​​​​​​​​​​പി ര​​​​​​​​​​​ണ്ട് ഉ​​​​​​​​​​​പ​​​​​​​​​​​മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​സ്ഥാ​​​​​​​​​​​നം ചോ​​ദി​​ച്ചു​​വാ​​ങ്ങി.

ത​​​​​​​​​​ന്‍റെ പാ​​​​​​​​​​​ർ​​​​​​​​​​​ട്ടി​​​​​​​​​​​യെ ബി​​​​​​​​​​​ജെ​​​​​​​​​​​പി വി​​​​​​​​​​​ഴു​​​​​​​​​​​ങ്ങാ​​​​​​​​​​​നൊ​​​​​​​​​​​രു​​​​​​​​​​​ങ്ങു​​​​​​​​​​​ക​​​​​​​​​​​യാ​​​​​​​​​​​ണെ​​​​​​​​​​​ന്നു തി​​​​​​​​​​​രി​​​​​​​​​​​ച്ച​​​​​​​​​​​റി​​​​​​​​​​​ഞ്ഞ നി​​​​​​​​​​​തീ​​​​​​​​​​​ഷ്കു​​​​​​​​​​​മാ​​​​​​​​​​​ർ 2022ൽ ​​​​​​​​​​​എ​​​​​​​​​​​ൻ​​​​​​​​​​​ഡി​​​​​​​​​​​എ വി​​​​​​​​​​​ട്ട് വീ​​​​​​​​​​​ണ്ടും മ​​​​​​​​​​​ഹാ​​ഗ​​ഡ്ബ​​ന്ധ​​​​​​​​​​​ന്‍റെ ഭാ​​​​​​​​​​​ഗ​​​​​​​​​​​മാ​​​​​​​​​​​യി. നി​​​​​​​​​​​തീ​​​​​​​​​​​ഷി​​​​​​​​​​​ന്‍റെ നേ​​​​​​​​​​​തൃ​​​​​​​​​​​ത്വ​​​​​​​​​​​ത്തി​​​​​​​​​​​ൽ ജെ​​​​​​​​​​​ഡി​​​​​​​​​​​യു​-​​​​​​​​​​ആ​​​​​​​​​​​ർ​​​​​​​​​​​ജെ​​​​​​​​​​​ഡി​-​​​​​​​​​​കോ​​​​​​​​​​​ൺ​​​​​​​​​​​ഗ്ര​​​​​​​​​​​സ് സ​​​​​​​​​​​ർ​​​​​​​​​​​ക്കാ​​​​​​​​​​​ർ അ​​​​​​​​​​​ധി​​​​​​​​​​​കാ​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​ലേ​​​​​​​​​​​റി. തേ​​ജ​​സ്വി യാ​​ദ​​വ് വീ​​ണ്ടും ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി. ഇ​​​​​​​​​​​ട​​​​​​​​​​​തു പാ​​​​​​​​​​​ർ​​​​​​​​​​​ട്ടി​​​​​​​​​​​ക​​​​​​​​​​​ൾ പു​​​​​​​​​​​റ​​​​​​​​​​​ത്തു​​​​​​​​​​​നി​​​​​​​​​​​ന്നു പി​​​​​​​​​​​ന്തു​​​​​​​​​​​ണ ന​​​​​​​​​​​ല്കി. ഒ​​​​​​​​​​​ന്ന​​​​​​​​​​​ര വ​​​​​​​​​​​ർ​​​​​​​​​​​ഷ​​​​​​​​​​​ത്തി​​​​​​​​​​​നു​​​​​​​​​​​ശേ​​​​​​​​​​​ഷം ഈ ​​​​​​​​​​​സ​​​​​​​​​​​ഖ്യ​​​​​​​​​​​വും ത​​​​​​​​​​​ക​​​​​​​​​​​ർ​​​​​​​​​​​ന്നു. നി​​​​​​​​​​​തീ​​​​​​​​​​​ഷ് എ​​​​​​​​​​​ൻ​​​​​​​​​​​ഡി​​​​​​​​​​​എ​​​​​​​​​​​യി​​​​​​​​​​​ലേ​​​​​​​​​​​ക്കു മ​​ട​​ങ്ങി വീ​​​​​​​​​​​ണ്ടും മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​യാ​​​​​​​​​​​യി.

ഇ​​​​​​​​​​​ന്ത്യ മു​​​​​​​​​​​ന്ന​​​​​​​​​​​ണി​​​​​​​​​​​യു​​​​​​​​​​​ടെ ശി​​​​​​​​​​​ല്പി​​​​​​​​​​​

2024 ലോ​​​​​​​​​​ക്സ​​​​​​​​​​ഭാ തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​പ്പി​​​​​​​​​​നു മു​​​​​​​​​​ന്പ് രൂ​​​​​​​​​​പ​​​​​​​​​​വ​​​​​​​​​​ത്കൃ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​യ ഇ​​​​​​​​​​​ന്ത്യ മു​​​​​​​​​​​ന്ന​​​​​​​​​​​ണി​​​​​​​​​​​യു​​​​​​​​​​​ടെ ശി​​​​​​​​​​​ല്പി​​​​​​​​​​​ നി​​​​​​​​​​​തീ​​​​​​​​​​​ഷ്കു​​​​​​​​​​​മാ​​​​​​​​​​റാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു. മു​​​​​​​​​​​ന്ന​​​​​​​​​​​ണി​​​​​​​​​​​യു​​​​​​​​​​​ടെ ആ​​​​​​​​​​​ദ്യയോ​​​​​​​​​​​ഗം ബി​​​​​​​​​​​ഹാ​​​​​​​​​​​റി​​​​​​​​​​​ലെ പാ​​​​​​​​​​​റ്റ്ന​​​​​​​​​​​യി​​​​​​​​​​​ൽ ന​​​​​​​​​​​ട​​​​​​​​​​​ത്തി​​​​​​​​​​​യ​​​​​​​​​​​ത് നി​​​​​​​​​​​തീ​​​​​​​​​​​ഷ് മു​​​​​​​​​​​ൻ​​​​​​​​​​​കൈ​​​​​​​​​​​യെ​​​​​​​​​​​ടു​​​​​​​​​​​ത്താ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു.

അ​​ദ്ദേ​​ഹം ക​​​ളം​​​മാ​​​റി​​​യ​​​ത് ഇ​​​ന്ത്യ സ​​​ഖ്യ​​​ത്തി​​​ന് ഏ​​​ൽ​​​പ്പി​​​ച്ച ആ​​​ഘാ​​​തം ചെ​​​റു​​​ത​​​ല്ലാ​​​യി​​​രു​​​ന്നു. നി​​​​​​​​​​തീ​​​​​​​​​​ഷ്കു​​​​​​​​​​മാ​​​​​​​​​​റി​​​​​​​​​​ന്‍റെ പാ​​​​​​​​​​ർ​​​​​​​​​​ട്ടി ലോ​​​​​​​​​​ക്സ​​​​​​​​​​ഭാ തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​പ്പി​​​​​​​​​​ൽ ഉ​​ജ്വ​​ലവി​​​​​​​​​​ജ​​​​​​​​​​യം നേ​​ടി. ജെ​​​​​​​​​​ഡി-​​​​​​​​​​യു​​​​​​​​​​വി​​​​​​​​​​ന്‍റെ 12 എം​​​​​​​​​​പി​​​​​​​​​​മാ​​​​​​​​​​രു​​​​​​​​​​ടെ പി​​​​​​​​​​ൻ​​​​​​​​​​ബ​​​​​​​​​​ല​​​​​​​​​​ത്തി​​​​​​​​​​ലാ​​​​​​​​​​ണു ന​​​​​​​​​​രേ​​​​​​​​​​ന്ദ്ര മോ​​​​​​​​​​ദി സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​ർ ഭൂ​​​​​​​​​​രി​​​​​​​​​​പ​​​​​​​​​​ക്ഷം ഉ​​​​​​​​​​റ​​​​​​​​​​പ്പി​​​​​​​​​​ച്ച​​​​​​​​​​ത്.

1951 മാ​​​​​​​​​​​ർ​​​​​​​​​​​ച്ച് ഒ​​​​​​​​​​​ന്നി​​​​​​​​​​​ന് പാ​​​​​​​​​​​റ്റ്ന​​​​​​​​​​​യ്ക്കു സ​​​​​​​​​​​മീ​​​​​​​​​​​പ​​​​​​​​​​​മു​​​​​​​​​​​ള്ള ഭ​​​​​​​​​​​ക്തി​​​​​​​​​​​യാ​​​​​​​​​​​ർ​​​​​​​​​​​പു​​​​​​​​​​​രി​​​​​​​​​​​ലാ​​​​​​​​​​​ണു നി​​​​​​​​​​​തീ​​​​​​​​​​​ഷി​​​​​​​​​​ന്‍റെ ജ​​​​​​​​​​ന​​​​​​​​​​നം. ബി​​​​​​​​​​​ഹാ​​​​​​​​​​​ർ എ​​​​​​​​​​​ൻ​​​​​​​​​​​ജി​​​​​​​​​​​നി​​​​​​​​​​​യ​​​​​​​​​​​റിം​​​​​​​​​​​ഗ് കോ​​​​​​​​​​​ള​​​​​​​​​​​ജി​​​​​​​​​​​ൽ (​ഇ​​​​​​​​​​ന്ന​​​​​​​​​​ത്തെ എ​​​​​​​​​​​ൻ​​​​​​​​​​​ഐ​​​​​​​​​​​ടി) ഇ​​​​​​​​​​​ല​​ക്‌​​ട്രി​​​​​​​​​​​ക്ക​​​​​​​​​​​ൽ എ​​​​​​​​​​​ൻ​​​​​​​​​​​ജി​​​​​​​​​​​നി​​​​​​​​​​​യ​​​​​​​​​​​റിം​​​​​​​​​​​ഗ് പ​​​​​​​​​​​ഠ​​​​​​​​​​​നം പൂ​​​​​​​​​​​ർ​​​​​​​​​​​ത്തി​​​​​​​​​​​യാ​​​​​​​​​​​ക്കി​​​​​​​​​​​യ നി​​​​​​​​​​​തീ​​​​​​​​​​​ഷ്കു​​​​​​​​​​​മാ​​​​​​​​​​​ർ ജെ​​​​​​​​​​​പി മൂ​​​​​​​​​​​വ്മെ​​​​​​​​​​​ന്‍റു​​​​​​​​​​മാ​​​​​​​​​​​യി ബ​​​​​​​​​​​ന്ധ​​​​​​​​​​​പ്പെ​​​​​​​​​​​ട്ടു പ്ര​​​​​​​​​​​വ​​​​​​​​​​​ർ​​​​​​​​​​​ത്തി​​​​​​​​​​​ച്ചു. അ​​​​​​​​​​​ക്കാ​​​​​​​​​​​ല​​​​​​​​​​​ത്ത് നി​​​​​​​​​​​തീ​​​​​​​​​​​ഷ്കു​​​​​​​​​​​മാ​​​​​​​​​​​റി​​​​​​​​​​​ന്‍റെ സ​​​​​​​​​​​ഹ​​​​​​​​​​​പ്ര​​​​​​​​​​​വ​​​​​​​​​​​ർ​​​​​​​​​​​ത്ത​​​​​​​​​​ക​​​​​​​​​​​രാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു ലാ​​​​​​​​​​​ലുപ്ര​​​​​​​​​​​സാ​​​​​​​​​​​ദ് യാ​​​​​​​​​​​ദ​​​​​​​​​​​വും ബി​​​​​​​​ജെ​​​​​​​​പി നേ​​​​​​​​താ​​​​​​​​വ് സു​​​​​​​​​​​ശീ​​​​​​​​​​​ൽ​​​​​​​​​​​കു​​​​​​​​​​​മാ​​​​​​​​​​​ർ മോ​​​​​​​​​​​ദി​​​​​​​​​​​യും.

1977ൽ ​​​​​​​​​നി​​​​​​​​​യ​​​​​​​​​മ​​​​​​​​​സ​​​​​​​​​ഭ​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്ക് ക​​​​​​​​​ന്നി​​​​​​​​​യ​​​​​​​​​ങ്കം കു​​​​​​​​​റി​​​​​​​​​ച്ച നി​​​​​​​​​തീ​​​​​​​​​ഷ് 1985ലാ​​​​​​​​​​​ണു ആ​​​​​​​​​​​ദ്യ​​​​​​​​​​​മാ​​​​​​​​​​​യി നി​​​​​​​​​​​യ​​​​​​​​​​​മ​​​​​​​​​​​സ​​​​​​​​​​​ഭാം​​​​​​​​​​​ഗ​​​​​​​​​​​മാ​​​​​​​​​​​കു​​​​​​​​​​​ന്ന​​​​​​​​​​​ത്. 1989ൽ ​​​​​​​​​​​ലോ​​​​​​​​​​​ക്സ​​​​​​​​​​​ഭാം​​​​​​​​​​​ഗ​​​​​​​​​​​മാ​​​​​​​​​​​യി. ലാ​​​​​​​​​​​ലു പ്ര​​​​​​​​​​​സാ​​​​​​​​​​​ദ് യാ​​​​​​​​​​​ദ​​​​​​​​​​​വ് ബി​​​​​​​​​​​ഹാ​​​​​​​​​​​ർ രാ​​​​​​​​​​​ഷ്‌​​​​​​​​​​ട്രീ​​​​​​​​​​യ​​​​​​​​​​​ത്തി​​​​​​​​​​​ൽ പ്രാ​​​​​​​​​​​മു​​​​​​​​​​​ഖ്യം നേ​​​​​​​​​​​ടി​​​​​​​​​​​യ​​​​​​​​​​​തോ​​​​​​​​​​​ടെ, നി​​​​​​​​​​​തീ​​​​​​​​​​​ഷ്കു​​​​​​​​​​​മാ​​​​​​​​​​​ർ ജോ​​​​​​​​​​​ർ​​​​​​​​​​​ജ് ഫെ​​​​​​​​​​​ർ​​​​​​​​​​​ണാ​​​​​​​​​​​ണ്ട​​​​​​​​​​​സി​​നെ ഒ​​പ്പം​​കൂ​​ട്ടി സ​​​​​​​​​​​മ​​​​​​​​​​​താ പാ​​​​​​​​​​​ർ​​​​​​​​​​​ട്ടി രൂ​​​​​​​​​​​പ​​​​​​​​​​​വ​​​​​​​​​​​ത്ക​​​​​​​​​​​രി​​​​​​​​​​​ച്ചു. ഈ ​​​​​​​​​​​പാ​​​​​​​​​​​ർ​​​​​​​​​​​ട്ടി​​​​​​​​​​​യാ​​​​​​​​​​​ണു പി​​​​​​​​​​ൽ​​​​​​​​​​ക്കാ​​​​​​​​​​ല​​​​​​​​​​ത്ത് ജെ​​​​​​​​​​​ഡി​-​​​​​​​​​​യു ആ​​​​​​​​​​​യി മാ​​​​​​​​​​​റി​​​​​​​​​​​യ​​​​​​​​​​​ത്. വി.​​പി. സിം​​ഗി​​ന്‍റെ​​യും എ.​​ബി. വാ​​ജ്പേ​​യി​​യു​​ടെ​​യും മ​​ന്ത്രി​​സ​​ഭ​​ക​​ളി​​ൽ നി​​തീ​​ഷ്കു​​മാ​​ർ അം​​ഗ​​മാ​​യി​​രു​​ന്നു. ലാ​​​​​​​​​​​ലു കു​​​​​​​​​​ടും​​​​​​​​​​ബ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ ജം​​​​​​​​​​ഗി​​​​​​​​​​ൾ​​​​​​​​​​രാ​​​​​​​​​​ജു​​​​​​​​​​മാ​​​​​​​​​​യി താ​​​​​​​​​​ര​​​​​​​​​​ത​​​​​​​​​​മ്യം ചെ​​​​​​​​​​യ്യു​​​​​​​​​​ന്പോ​​​​​​​​​​ൾ നി​​​​​​​​​​​തീ​​​​​​​​​​​ഷ്കു​​​​​​​​​​​മാ​​​​​​​​​​​റി​​​​​​​​​​​ന്‍റെ ഭ​​​​​​​​​​​ര​​​​​​​​​​​ണം മി​​​​​​​​​​ക​​​​​​​​​​ച്ച​​​​​​​​​​താ​​ണെ​​ന്നു നി​​സം​​ശ​​യം പ​​റ​​യാം.

പ​ത്തു പു​തു​മു​ഖ​ങ്ങ​ൾ, മൂന്നു വനിതകൾ

പാ​​​​​​റ്റ്ന: ബി​​​ഹാ​​​റി​​​ൽ നി​​​തീ​​​ഷ് കു​​​മാ​​​ർ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഇ​​​ത്ത​​​വ​​​ണ ഇ​​​ടം​​​പി​​​ടി​​​ച്ച​​​ത് പ​​​ത്ത് പു​​​തു​​​മു​​​ഖ​​​ങ്ങ​​​ൾ. ജാ​​​​​​തി​​​​​​ സ​​​​​​മ​​​​​​വാ​​​​​​ക്യ​​​​​​ങ്ങ​​​​​​ളും പ്രാ​​​​​​ദേ​​​​​​ശി​​​​​​ക സം​​​​​​തു​​​​​​ല​​​​​​ന​​​​​​വും ഒ​​​രു​​​പോ​​​ലെ ശ്ര​​​ദ്ധി​​​ച്ചാ​​​ണ് നി​​​തീ​​​ഷ് മ​​​ന്ത്രി​​​സ​​​ഭ അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കു​​​ന്ന​​​ത്.

മു​​​​​​ൻ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ലെ ഉ​​​​​​പ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​മാ​​​​​​രും മു​​​​​​തി​​​​​​ർ​​​​​​ന്ന ബി​​​​​​ജെ​​​​​​പി നേ​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​മാ​​​​​​യ സാ​​​​​​മ്രാ​​​​​​ട്ട് ചൗ​​​​​​ധ​​​​​​രി​​, വി​​​​​​ജ​​​​​​യ് കു​​​​​​മാ​​​​​​ർ സി​​​​​​ൻ​​​​​​ഹ​​, മു​​​​​​തി​​​​​​ർ​​​​​​ന്ന ജെ​​​​ഡി​​​​യു നേ​​​​​​താ​​​​​​ക്ക​​​​​ളാ​​​​​​യ ബി​​​​​​ജേ​​​​​​ന്ദ്ര പ്ര​​​​​​സാ​​​​​​ദ് യാ​​​​​​ദ​​​​​​വ്, വി​​​​​​ജ​​​​​​യ കു​​​​​​മാ​​​​​​ർ ചൗ​​​​​​ധ​​​​​​രി, ശ്രാ​​​​​​വ​​​​​​ൺ കു​​​​​​മാ​​​​​​ർ എ​​​​​​ന്നി​​​​​​വ​​​ർ സു​​​പ്ര​​​ധാ​​​ന വ​​​കു​​​പ്പു​​​ക​​​ൾ കൈ​​​കാ​​​ര്യം​​​ചെ​​​യ്തേ​​​ക്കും. മു​​​​ൻ​​​​ മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ മം​​​​​​ഗ​​​​​​ൾ പാ​​​​​​ണ്ഡെ, പ്ര​​​​​​മോ​​​​​​ദ് കു​​​​​​മാ​​​​​​ർ, സു​​​​​​രേ​​​​​​ന്ദ്ര പ്ര​​​​​​സാ​​​​​​ദ് മേ​​​​​​ത്ത, നി​​​​​​ഥി​​​​​​ൻ നാ​​​​​​ബി​​​​​​ൻ എ​​​​​​ന്നി​​​​​​വ​​​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​വും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ​​​ക്തി വ​​​ർ​​​ധി​​​പ്പി​​​ക്കും. ര​​​​​ണ്ടു​​​​​വ​​​​​ർ​​​​​ഷം മു​​​​​ൻ മ​​​​​ന്ത്രി​​​​​സ​​​​​ഭ വി​​​​​ട്ട ബി​​​​​ജെ​​​​​പി സം​​​​​സ്ഥാ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ദി​​​​​ലി​​​​​പ് ജ​​​​​യ്സ്വാ​​​​​ളും ഇ​​​ക്കു​​​റി കാ​​​ബി​​​ന​​​റ്റി​​​ൽ തി​​​രി​​​ച്ചെ​​​ത്തി.

ഷൂ​​​​​ട്ടിം​​​​​ഗ് താ​​​​​രം ശ്രേ​​​​​യ​​​​​സ് സിം​​​​​ഗ്, മു​​​​​ൻ കേ​​​​​ന്ദ്ര​​​​​ന്ത്രി ജ​​​​​യ​​​​​നാ​​​​​രാ​​​​​യ​​​​​ൺ നി​​​​​ഷാ​​​​​ദി​​​​​ന്‍റെ മ​​​​​രു​​​​​മ​​​​​ക​​​​​ൾ രാ​​​​​മ നി​​​​​ഷാ​​​​​ദ്, രാം ​​​​​കൃ​​​​​പാ​​​​​ൽ യാ​​​​​ദ​​​​​വ്, (ബി​​​​​ജെ​​​​​പി), ആ​​​​​ർ​​​​​എ​​​​​ൽ​​​​​എം അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ഉ​​​​​പേ​​​​​ന്ദ്ര കു​​​​​ശ്വാ​​​​​ഹ​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ ദീ​​​​​പ​​​​​ക് പ്ര​​​​​കാ​​​​​ശ്, എ​​​​ൽ​​​​ജെ​​​​പി (രാം​​​​വി​​​​ലാ​​​​സ് പ​​​​സ്വാ​​​​ൻ) പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യ സ​​​​​ഞ്ജ​​​​​യ് കു​​​​​മാ​​​​​ർ സിം​​​​​ഗ്, സ​​​​​ഞ്ജ​​​​​യ് കു​​​​​മാ​​​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണു പു​​​തു​​​മു​​​ഖ​​​ങ്ങ​​​ൾ. ലെ​​​​​സി സിം​​​​​ഗ്, ശ്രേ​​​​​യ​​​​​സി സിം​​​​​ഗ്, രാ​​​​​മ നി​​​​​ഷാ​​​​​ദ് എ​​​​​ന്നി​​​​​വ​​​​​രാ​​​​ണു വ​​​​നി​​​​താ​​​​ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ. ജ​​​മാ ഖാ​​​​​നാ​​​​​ണ് ഏ​​​​​ക മു​​​​​സ്‌​​​​​ലിം അം​​​​​ഗം.

ഉ​​​​​യ​​​​​ർ​​​​​ന്ന ജാ​​​​​തി​​​​​യി​​​​​ൽ​​നി​​​​​ന്നു​​​​​ള്ള എ​​​ട്ടു​​​പേ​​​രാ​​​ണ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ച​​​ത്. അ​​​​​ഞ്ചു​​​​​പേ​​​​​ർ ദ​​​​​ളി​​​​​ത് വി​​​​​ഭാ​​​​​ഗ​​​​​ത്തേയും ഒ​​​​​ബി​​​​​സി-​​​​​ഒ​​​​​ഇ​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ത്തെ 13 അം​​​​​ഗ​​​​​ങ്ങ​​​​​ളും പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്നു.

Tags : Bihar Chief Minister Nitish Kumar JDU

Recent News

Up