National
ന്യൂഡൽഹി: തങ്ങൾ മറ്റൊരു പാർട്ടിയിലും ചേരില്ലെന്ന് ബിഹാറിലെ ആറ് കോണ്‍ഗ്രസ് എംഎൽഎമാർ. വെള്ളിയാഴ്ച ഡൽഹിയിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എംഎൽഎമാർ നിലപാട് അറിയിച്ചത്.
കോണ്‍ഗ്രസ് എംഎൽഎമാർ ഒന്നടങ്കം ജെഡി-യുവിൽ ചേരുമെന്നായിരുന്നു അടുത്തിടെ വന്ന റിപ്പോർട്ട്. ബിഹാറിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കൃഷ്ണ അല്ലവരുവിന്റെ അനുനയനീക്കമാണ് എംഎൽഎമാരുടെ കൂറുമാറ്റം തടഞ്ഞത്.
അതേസമയം കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവിനെ ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല. ബജറ്റ് സമ്മേളനത്തിൽ പാർട്ടിയുടെ നയത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് നേതൃത്വം വിളിപ്പിച്ചതെന്നാണ് എംഎൽഎമാർ വിശദീകരിച്ചത്.
National
പാറ്റ്ന: ബിഹാറിലെ രാഷ്ട്രീയ യുദ്ധം അവസാനിച്ചിട്ടില്ലെന്നും തുടക്കം മാത്രമാണെന്നും പാര്‍ട്ടിയും സഖ്യവും ദുര്‍ബലമല്ലെന്നും ആർജെഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യമായി പൊതുവേദിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
"ഇത് പോരാട്ടത്തിന്റെ അവസാനമല്ല. തുടക്കമാണ്. ഇപ്പോള്‍ സമയം നമുക്ക് അനുകൂലമായില്ല എന്നതിനർഥം നമ്മള് ദുര്‍ബലമായി എന്നല്ല. പാര്‍ട്ടിയും സഖ്യവും ദുര്‍ബലമല്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതീക്ഷ കൈവിടരുത്. അനീതിക്കെതിരായ പോരാട്ടം ശക്തമായി തുടരണം'.- തേജസ്വി യാദവ് പറഞ്ഞു.
ഫെബ്രുവരി രണ്ടിന് നിയമസഭാ സമ്മേളനം ആരംഭിക്കുമെന്നും ബജറ്റ് സമ്മേളനത്തിന് ശേഷം ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ബിഹാറിലെ എല്ലാ ജില്ലകളിലും താന്‍ പര്യടനം നടത്തുമെന്നും തേജസ്വി യാദവ് പറഞ്ഞു.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥരും ഒരുവിഭാഗം മീഡിയയും വരെ പ്രതിപക്ഷത്തിനെതിരായാണ് പ്രവര്‍ത്തിച്ചത്. എന്നിട്ടും ഞങ്ങള്‍ക്ക് 1.90 കോടി വോട്ട് ലഭിച്ചു. ഇത് ഞങ്ങളുടെ പോരാട്ടത്തെയും ജനങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെയും വ്യക്തമാക്കുന്നതാണ്.
സംസ്ഥാനത്തെ 60 ശതമാനം വോട്ടര്‍മാരും നിലവിലുളള സര്‍ക്കാരിനെതിരെയാണ് വോട്ട് ചെയ്തത്. ഇത് ബിഹാറിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്.-തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.
National
പാറ്റ്ന: ബിഹാറിലെ ഹൈവേയിൽ അപകടകരമായ ബൈക്ക് യാത്ര നടത്തിയ യുവാക്കൾക്കെതിരെ കേസെടുത്ത് ട്രാഫിക്ക് പോലീസ്. യുവാക്കൾ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ട്രാഫിക്ക് പോലീസ് കേസെടുത്തത്.
തിരക്കേറിയ റോഡിൽ അപകടമുണ്ടാകുന്ന തരത്തിൽ യുവാക്കൾ ബൈക്കോടിക്കുന്നതും ഒരു പോലീസ് വാഹനത്തെ പേടികൂടാതെ മറികടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വേഗത്തിൽ പായുന്ന രണ്ട് ബൈക്കുകളിൽ ഇരു കൈകളും ചേർത്ത് പിടിച്ച് സീറ്റിൽ നിന്നു കൊണ്ട് ബൈക്കോടിക്കുന്ന യുവാക്കൾ പോലീസ് വാഹനത്തെ ധൈര്യത്തോടെ മറികടക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിഹാർ പോലീസിനെതിരെ നിരവധി ആളുകൾ രംഗത്തെത്തി. ബിഹാറിലെ ആളുകൾക്ക് പോലീസിനെ ഭയമില്ലാതെയായെന്നും അതുകൊണ്ടാണ് അപകടരമായ രീതിയിൽ യുവാക്കൾ ബൈക്ക് ഓടിക്കുന്നതെന്ന് പലരും വിമർശിച്ചു. പോലീസ് ഇതോക്കെ വെറുതെ കണ്ടിരിക്കുമോ അതോ നടപടിയെടുക്കുമോയെന്നും പലരും ചോദിച്ചു.
National
ന്യൂഡൽഹി: ബിഹാറിൽ കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിൽ. പാർട്ടിയിലെ മുഴുവൻ എംഎൽഎമാരും എന്‍ഡിഎയിലേക്ക് കൂറ് മാറാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ആറ് എംഎൽഎമാരാണ് ബിഹാറിൽ കോൺഗ്രസിന് ആകെയുള്ളത്.
ആറ് എംഎൽഎമാരും നിതീഷ് കുമാറിന്റെ ജെഡിയു വഴി എൻഡിഎയിലേക്ക് കൂറുമാറാൻ നീക്കങ്ങൾ ശക്തമാക്കിയതായാണ് വിവരം. സംഭവത്തിൽ എഐസിസി ഇടപെട്ടെങ്കിലും അനുനയന ചര്‍ച്ചയ്ക്ക് എംഎല്‍എമാര്‍ ഇതുവരെ തയാറായിട്ടില്ല.
കോൺഗ്രസ് എംഎൽഎമാർ എൻഡിഎ നേതാക്കളുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. സദാഖത്ത് ആശ്രമത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച 'ദഹി-ചുര' വിരുന്നിൽ നിന്നും എംഎൽഎമാർ വിട്ടുനിന്നിരുന്നു.
നേരത്തേ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ചർച്ച നടത്താൻ സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് മൂന്ന് എംഎൽഎമാർ വിട്ടുനിന്നിരുന്നു.
മനോഹർ പ്രസാദ് സിംഗ്, സുരേന്ദ്ര പ്രസാദ്, അഭിഷേക് രഞ്ജൻ, അബിദുർ റഹ്മാൻ, മുഹമ്മദ് ഖമ്രുൽ ഹോദ, മനോജ് ബിസ്വാൻ എന്നിവരാണ് വിരുന്നിൽ നിന്ന് വിട്ടുനിന്നത്. അതേസമയം എംഎൽഎമാരുടെ കൂറുമാറ്റം തള്ളി രാജേഷ് റാം രംഗത്തെത്തിയിട്ടുണ്ട്.
പാർട്ടി ഒറ്റക്കെട്ടാണെന്നും രാഷ്ട്രീയ എതിരാളികൾ പടച്ചുവിടുന്ന കിംവദന്തികൾ മാത്രമാണിതെന്നും ബിഹാർ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
Kerala
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ കണ്ടെത്തി.
ബിഹാറില്‍ നിന്നുള്ള 21 കുട്ടികളെയാണ് പaലീസ് കണ്ടെത്തിയത്. 10 മുതല്‍ 13 വയസgവരെ പ്രായമുള്ള കുട്ടികളെയാണ് കണ്ടെത്തിയത്.
വിവേക് എക്സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. കോഴിക്കോട്ടെ സ്ഥാപനത്തില്‍ പഠിക്കാന്‍ എത്തിയതാണെന്ന് കുട്ടികള്‍ പറഞ്ഞു. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്നെത്തിയതാണ് കുട്ടികളെന്ന് പോലീസ് അറിയിച്ചു.
അതേസമയം, കൃത്യമായ രേഖകള്‍ ഒന്നുമില്ലാത്തതിനാല്‍, കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികള്‍ പറഞ്ഞ സ്ഥാപനത്തെക്കുറിച്ചും രക്ഷിതാക്കളെ ബന്ധപ്പെടാനും പോലീസ് ശ്രമം ആരംഭിച്ചു.
National
പാറ്റ്ന: സോഷ്യല്‍ മീഡിയയിലൂടെ പരസ്യം നല്കി പുരുഷന്മാരെ വലയിലാക്കാന്‍ 'ഓള് ഇന്ത്യ പ്രെഗ്നന്റ് ജോബ്' എന്ന പേരില്‍ സൈബര്‍ തട്ടിപ്പ്. കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണിയാക്കിയാല്‍ 10 മുതല്‍ 15 ലക്ഷം രൂപ വരെ പ്രതിഫലം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ഈ തട്ടിപ്പ് നടത്തുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങളിലൂടെയാണ് യുവാക്കളെയും തൊഴിലില്ലാത്തവരെയും ആകര്‍ഷിക്കുന്നത്.
പ്രധാനമായും ബിഹാറിലാണ് ഈ തട്ടിപ്പിന്റെ ഇരകള്‍ കൂടുതലുള്ളത്. ബിഹാറിലെ നസ്രിഗഞ്ച്, കഹുവാര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് ഗ്യാംഗുകള്‍ പ്രവര്‍ത്തിക്കുന്നത്. ബിഹാര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ നിരവധി ഗ്യാംഗുകളെ തകര്‍ത്തു. എട്ട് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തതെന്നും എന്നാല്‍ പ്രധാന കുറ്റവാളി ഇപ്പോഴും ഒളിവിലാണെന്നും പോലീസ് പറയുന്നു.
തുടക്കത്തില്‍ 799 രൂപ പോലുള്ള ചെറിയ 'രജിസ്ട്രേഷന് ഫീസ്' ആവശ്യപ്പെടും. പിന്നീട് 'സെക്യൂരിറ്റി ഡെപ്പോസിറ്റ്', 'കോടതി രേഖകൾ', 'ജിഎസ്ടി ചാര്‍ജ്' എന്നിവയ്ക്കായി വന്‍ തുകകള്‍ ആവശ്യപ്പെട്ട് പണം തട്ടുന്നതുമാണ് രീതി. ഇതിനൊപ്പം ഇരകളുടെ ആധാർ, പാന്‍ കാര്‍ഡ്, ഫോട്ടോകള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും, വ്യാജ രേഖകള്‍ ഉണ്ടാക്കി ഭീഷണിപ്പെടുത്തി കൂടുതല്‍ പണം തട്ടുകയും ചെയ്യും.
യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ജോലിയോ സ്ത്രീകളോ പണമോ ഒന്നുമില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത് പൂര്‍ണമായും തട്ടിപ്പാണെന്നും സ്ത്രീകളെ ഗര്‍ഭിണിയാക്കുന്നതിനുള്ള ഏത് ഔദ്യോഗിക ക്രമീകരണവും നിയമവിരുദ്ധമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
'നിയമപരമായി പ്രവര്‍ത്തിക്കുന്ന തൊഴിലുടമകള്‍ ഒരിക്കലും രജിസ്ട്രേഷന് ഫീസോ പ്രോസസിംഗ് ഫീസോ ആവശ്യപ്പെടില്ല. അസാധാരണമായ ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങള്‍ ഒഴിവാക്കണമെന്നും. സംശയമുണ്ടെങ്കില്‍ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പ്രാദേശിക പോലീസിലോ പരാതിപ്പെടണമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.
National
സമസ്തിപുർ: ബിഹാറിൽ വ്യാജ മദ്യം കഴിച്ച് ഒരാൾ മരിച്ചു. ഇയാളുടെ മകന്റെ കാഴ്ച നഷ്ടമായി. സമസ്തിപുർ ജില്ലയിലാണു സംഭവം.
ബാലേശ്വർ ഷാ ആണു മരിച്ചത്. മകൻ ബബ്ലൂ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
2016 മുതൽ ചാരായനിരോധനം ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനമാണു ബിഹാർ. ജനുവരി ഒന്നിനാണു ബാലേശ്വറും മകനും വ്യാജ മദ്യം കഴിച്ചത്. മൂന്നാം തീയതി ബാലേശ്വർ മരിച്ചു.
National
സെന്‍സസും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും കഴിഞ്ഞു, ഇനി തെരുവുനായ്ക്കളെ എണ്ണണം - ബിഹാറിലെ അധ്യാപകര്‍ക്ക് പുതിയ ചുമതല !
പാറ്റ്ന: ബിഹാറിലെ അധ്യാപകര്‍ക്ക് പഠിപ്പിക്കല്‍ മാത്രമല്ല, ഇനി മറ്റൊരു 'പ്രധാന ജോലി' കൂടി! ജാതി സെന്‍സസ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടി എന്നിവയ്ക്ക് ശേഷം ഇപ്പോള്‍ തെരുവുനായ്ക്കളെ എണ്ണി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഉത്തരവ്. ബിഹാറിലെ റോഹ്താസ് ജില്ലയിലെ സാസാരാം മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഉത്തരവിറക്കിയത്.
മുനിസിപ്പല്‍ പരിധിയിലുള്ള എല്ലാ സ്കൂളുകളും ഒരു അധ്യാപകനെ നോഡല്‍ ഓഫീസറായി നിയമിക്കണമെന്നും ഈ നോഡല്‍ ഓഫീസര്‍ സ്കൂള്‍ പ്രദേശത്തും പരിസരത്തും ഉള്ള തെരുവുനായ്ക്കളുടെ എണ്ണം, അവയുടെ ആരോഗ്യസ്ഥിതി, നിയന്ത്രണത്തിനുള്ള നിര്‍ദേശങ്ങള്‍ എന്നിവ ശേഖരിച്ച് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് നിര്‍ദേശം.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഉത്തരവെന്നും സാസാരാം മുനിസിപ്പല്‍ കമ്മീഷണര്‍ വികാസ് കുമാര്‍ പറഞ്ഞു. എന്നാല്‍ പഠിപ്പിക്കലിന് പകരം ഇത്തരം ജോലികള്‍ ഏല്‍പ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അധ്യാപകര്‍ കടുത്ത പ്രതിഷേധത്തിലാണ്. 'ബിഹാറിലെ വിദ്യാഭ്യാസ വ്യവസ്ഥ തന്നെ പ്രതിസന്ധിയിലാണ്, ഇതിനിടെ ഇത്തരം ചുമതലകള്‍ അധ്യാപക ദിനചര്യയെ താറുമാറാക്കും' എന്നാണ് പ്രതികരണങ്ങള്‍.
സുപ്രീംകോടതിയുടെ 2025 നവംബര്‍ ഏഴിലെ ഉത്തരവ് പ്രകാരം സ്കൂളുകൾ, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ ഇത്തരം 'അധിക ഡ്യൂട്ടികൾ' അധ്യാപകര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നതായാണ് വിമര്‍ശനങ്ങൾ.
National
ന്യൂഡൽഹി: രാജ്യത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ എത്തിയ ഹർജികളും ഒപ്പം മറ്റ് സംസ്ഥാനങ്ങളിലെ പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികളും ആണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 15നാണ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
National
പാറ്റ്ന: ബിഹാറിലെ ജാമുയിയിൽ ചരക്കുതീവണ്ടിയുടെ എട്ടു വാഗണുകൾ പാളംതെറ്റിയതിനെത്തുടർന്ന് ഹൗറ-പാറ്റ്ന-ഡൽഹി റൂട്ടുകളിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
അസൻസോൾ ഡിവിഷനിലെ ലഹാബോൺ- സിമുൽതല സ്റ്റേഷനുകൾക്കിടയിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടം. ആർക്കും പരിക്കേറ്റിട്ടില്ല. വലിയ തോതിൽ നാശനഷ്ടങ്ങളും ഉണ്ടായില്ല. അപകടകാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടതായി ഈസ്റ്റേൺ റെയിൽവേ അറിയിച്ചു.
National
പാറ്റ്ന: ബിഹാറിലെ എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ചയിൽ ഭിന്നത രൂക്ഷം. ഉപേന്ദ്ര കുശ്വാഹ നയിക്കുന്ന പാർട്ടിക്ക് നാല് എംഎൽഎമാരാണുള്ളത്. ഇവരിൽ മൂന്നു പേരും കുശ്വാഹയോട് അകൽച്ചയിലാണെന്നാണു റിപ്പോർട്ട്.
കുശ്വാഹ സംഘടിപ്പിച്ച പാർട്ടിയിൽനിന്ന് മൂന്ന് എംഎൽഎമാർ വിട്ടുനിന്നു. കുശ്വാഹയുടെ ഭാര്യ സ്നേഹലത മാത്രമാണ് പങ്കെടുത്തത്. അന്നേ ദിവസംതന്നെ എംഎൽഎമാരായ മാധവ് ആനന്ദ്, അലോക് കുമാർസിംഗ്, രാമേശ്വർ മഹാതോ എന്നിവർ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തിയതു ശ്രദ്ധേയമായി.
ഉപേന്ദ്ര കുശ്വാഹയുടെ മകൻ ദീപക് പ്രകാശിനു മന്ത്രിസ്ഥാനം നല്‍കിയതാണു പാർട്ടിയിലെ കലഹത്തിനു കാരണം.
നിയമസഭയിലോ ലെജിസ്ലേറ്റീവ് കൗൺസിലിലോ ദീപക് അംഗമല്ല. ഈ സമയം തങ്ങൾ പാർട്ടിക്കൊപ്പമാണെന്നും ചില പ്രശ്നങ്ങളുണ്ടെന്നും അവ പരിഹരിക്കുമെന്നും ആർഎൽഎം നിയമസഭാ കക്ഷി നേതാവ് മാധവ് ആനന്ദ് പറഞ്ഞു.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറികൂടിയാണ് ആനന്ദ്. കോയേരി വിഭാഗത്തിന്റെ പിന്തുണയുള്ള നേതാവാണ് ഉപേന്ദ്ര കുശ്വാഹ. കഴിഞ്ഞവർഷം ബിജെപിയുടെ സഹായത്തോടെയാണ് ഇദ്ദേഹം രാജ്യസഭാംഗമായത്. കാരക്കട്ട് ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണ് കുശ്വാഹയ്ക്കു രാജ്യസഭാ സീറ്റ് നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും ആറു സീറ്റാണ് ആർഎൽഎമ്മിനു മത്സരിക്കാൻ ലഭിച്ചത്.
National
പാട്ന: ബിഹാറിൽ 13 കോടി രൂപ ചെലവഴിച്ച് നിർമിച്ച റോപ് വേ ഉദ്ഘാടനത്തിന് മുൻപ് തകർന്നുവീണു. റോഹ്താസ്ഗഡ് കോട്ടയെയും രോഹിതേശ്വർ ധാം ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്ന റോപ് വേ ആണ് തകർന്നുവീണത്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പുതുവത്സരത്തിന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് റോപ് വേ തകർന്നുവീണത്. റോപ് വേയുടെ ആദ്യ ട്രയൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. എന്നാൽ രണ്ടാം ട്രയലിൽ തകർന്നു വീഴുകയായിരുന്നു.
റോപ് വേ പൊട്ടിവീണതിന് പിന്നാലെ തൂണുകളും തകർന്നുവീണിരുന്നു. 2019ൽ മുഖ്യമന്ത്രി നിതീഷ് കുമാർ തറക്കല്ലിട്ടതാണ് പദ്ധതി. 2020 ഫെബ്രുവരിയിലാണ് നിർമാണം ആരംഭിച്ചത്. 70 കിലോമീറ്റർ യാത്ര മിനിറ്റുകളായി കുറയ്ക്കുന്നതായിരുന്നു പദ്ധതി.
Sports
റാഞ്ചി: ലിസ്റ്റ്-എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന ലോക റിക്കാർഡ് സ്വന്തമാക്കി ബിഹാർ. വിജയ് ഹസാരെ ട്രോഫിയിലെ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബിഹാർ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 574 റൺസാണ് എടുത്തത്.
2022-ൽ അരുണാചൽ പ്രദേശിനെതിരെ തമിഴ്നാട് കുറിച്ച 506/2 എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 84 പന്തിൽ 190 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെയും 56 പന്തിൽ 116 റൺസെടുത്ത ആയുഷ് ലോഹരുക്കയും 40 പന്തിൽ 128 റൺസ് വാരിക്കൂട്ടിയ ക്യാപ്റ്റൻ എസ്. ഗാനിയുടെയും മികവിലാണ് ബിഹാർ കൂറ്റർ സ്കോർ പടുത്തുയർത്തിയത് .
320 സ്ട്രൈക്ക് റേറ്റിലായിരുന്നു ക്യാപ്റ്റൻ ഗാനിയുടെ ബാറ്റിംഗ് പ്രകടനം. 32 പന്തിൽ സെഞ്ച്വറി നേടി ഗനി ലിസ്റ്റ് എയിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടി. ഓവറിൽ ശരാശരി 11.48 റൺസ് എന്ന നിലയിലായിരുന്നു ബിഹാറിന്റെ കുതിപ്പ്.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണി വിജയിച്ച് ഒരു മാസത്തിന് ശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
നിതീഷ് കുമാറിനൊപ്പം ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരിയും കേന്ദ്രമന്ത്രിയും ജെഡിയു നേതാവുമായ രാജീവ് രഞ്ജൻ സിംഗും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വികസിത ബിഹാറിന്റെ ലക്ഷ്യങ്ങളെക്കുറിള്ള മാർഗ നിർദേശം മോദി നൽകിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ചൗധരി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
നേരത്തെ, നിതീഷ് കുമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത ഷായുമായി കൂടികാഴ്ച നടത്തുകയും സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയുകയും ചെയ്തിരുന്നു.
243 അംഗങ്ങളുള്ള ബിഹാർ നിയമസഭയിൽ 202 സീറ്റുകളും എൻഡിഎ ആണ് നേടിയത്. ബിജെപി 89 സീറ്റുകളും ജെഡിയു 85 സീറ്റുകളും ലോക് ജനശക്തി പാർട്ടി 19 ഉം ഹിന്ദുസ്ഥാനി ആവാം മോർച അഞ്ചും രാഷ്ര്ടിയ ലോക് മോർച നാല് സീറ്റുകളും നേടി വിജയിച്ചു.
National
പാറ്റ്ന: ബിഹാറിലെ എൻഡിഎ സർക്കാരിനെ പുകഴ്ത്തി ശശി തരൂർ എംപി. മുൻപ് ബിഹാറിലെ സ്ഥിതി മോശമാണെന്ന് താൻ കേട്ടിട്ടുണ്ട്. ഇന്ന് ബിഹാറിലെ സ്ഥിതി മെച്ചപ്പെട്ടു. ബിഹാറിൽ നല്ല റോഡുകൾ ഉണ്ട്. വൈദ്യുതിയും വെള്ളവും ലഭിക്കുന്നുവെന്നും തരൂർ പറഞ്ഞു.
ബിഹാറിൽ നളന്ദ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു തരൂർ. 20 വർഷങ്ങൾക്ക് മുമ്പ് നമ്മുടെ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം നളന്ദയെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അതിന്റെ പൈതൃകത്തെക്കുറിച്ച് താൻ അത്ഭുതപ്പെട്ടു.
ഇപ്പോൾ കാമ്പസ് കാണാനും വിദ്യാർഥികളുമായി സംവദിക്കാനും സാധിച്ചത് സന്തോഷകരമായ കാര്യമാണ്. നളന്ദയെ മുന്നോട്ട് കൊണ്ടുപോകണം. അതിൽ സംശയമില്ല. സർക്കാർ പൂർണ പിന്തുണ നൽകണമെന്നും ശശി തരൂർ പറഞ്ഞു.
National
പാറ്റ്ന: ആയുഷ് ഡോക്ടർമാർക്കുള്ള നിയമനക്കത്ത് വിതരണച്ചടങ്ങിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ മുഖാവരണം വലിച്ചുതാഴ്ത്തിയ മുസ്ലിം വനിതാ ഡോക്ടർ നുസ്രത്ത് പർവീൺ ജോലി ഉപേക്ഷിച്ചതായി മാധ്യമ റിപ്പോർട്ട്.
അതേസമയം, ഇക്കാര്യം തനിക്കറിയില്ലെന്ന് ബിഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ പറഞ്ഞു. വനിതകളോട് എല്ലായ്പോഴും ബഹുമാനമുള്ളയാളാണു മുഖ്യമന്ത്രി നിതീഷ്കുമാറെന്ന് പാണ്ഡെ കൂട്ടിച്ചേർത്തു.
നിതീഷ്കുമാറിന്റെ നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.വനിതാ ഡോക്ടറോടു നിതീഷ്കുമാർ മാപ്പു ചോദിക്കണമെന്ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. ജോലിയിൽ തിരികെ പ്രവേശിക്കാൻ ഡോക്ടറെ പ്രേരിപ്പിക്കണമെന്നും നിതീഷ്കുമാറിനോട് ഒമർ ആവശ്യപ്പെട്ടു
National
ന്യൂഡൽഹി: നിതിൻ നബീന് ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. നിലവിൽ ബിഹാർ സർക്കാരിൽ പൊതുമരാമത്ത്, നഗരവികസനം വകുപ്പുകളുടെ മന്ത്രിയാണ് നിതിൻ നബീന്.
നിതിന്‍ ഊജ്വലസ്വീകരണമാണ് നേതാക്കളും പ്രവർത്തകരും പാര്‍ട്ടി ആസ്ഥാനത്ത് ഒരുക്കിയിരുന്നത്. നബീന്റെ നിയമനം അപ്രതീക്ഷിതമെന്ന് പാർട്ടി നേതാക്കൾ വിലയിരുത്തുന്നു. ജനുവരിയിൽ പുതിയ ബിജെപി അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റേക്കും എന്നാണ് റിപ്പോര്‍ട്ട്.
മുതിർന്ന ബിജെപി നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനാണ് നിതിൻ നബീൻ. 2006ല്‍ നിതിൻ നബീൻ പാറ്റ്ന വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. തുടർന്ന് 2010 മുതൽ ബംഗിപുർ സീറ്റിൽ നിന്ന് മൂന്ന് തവണ വിജയിച്ചു.
നിലവിലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയും ഇത്തരത്തിൽ 2019ൽ ആദ്യം ദേശീയ വർക്കിംഗ് പ്രസിഡന്റായാണ് എത്തിയത്.
National
പാറ്റ്ന: ബീഹാറിൽ മൂന്ന് കുട്ടികളെ കൊന്ന് പിതാവ് ജീവനൊടുക്കി. മുസാഫർപുരിലാണ് സംഭവം. അമർനാഥ് റാം(35)ആണ് മക്കളെ കൊന്ന് ജീവനൊടുക്കിയത്.
അഞ്ച് മക്കളെ കൊല്ലാനാണ് അമർനാഥ് ശ്രമിച്ചത്. ഇതിൽ രണ്ടുപേർ രക്ഷപെട്ടു. അനുരാധ കുമാരി (12), ശിവാനി കുമാരി (11), രാധിക കുമാരി (ഏഴ്) എന്നിവരാണ് മരിച്ചത്. ശിവം കുമാർ (ആറ്), ചന്ദൻ കുമാർ (അഞ്ച്) എന്നിവർ രക്ഷപെട്ടു.
രക്ഷപ്പെട്ട രണ്ട് കുട്ടികളും ചികിത്സയിലാണ്. അമർനാഥിന്റെ ഭാര്യ കഴിഞ്ഞ വർഷം മരിച്ചിരുന്നു. ഇതോടെ മാനസികമായി ബുദ്ധിമുട്ടിയിരുന്ന അമർനാഥ് സാമ്പത്തിക പ്രശ്നങ്ങളും നേരിട്ടിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ച പോലീസ്, കേസ് അന്വേഷിക്കുന്നുണ്ട്.
Sports
കോൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ ബിഹാറിനെതിരെ മഹാരാഷ്ട്രയ്ക്ക് ജയം. കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് മഹാരാഷ്ട്ര വിജയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബിഹാർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് എടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ യുവതാരം വൈഭവ് സൂര്യവൻഷിയുടെ മികവിലാണ് ബിഹാർ മികച്ച സ്കോർ പടുത്തുയർത്തിയത്. വൈഭവ് 61 പന്തില്‍ പുറത്താവാതെ 108 റണ്‍സാണ് നേടിയത്.
മുഷ്താഖ് അലിയില്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 14 കാരന്റെ ഇന്നിംഗ്സില്‍ ഏഴ് വീതം സിക്സും ഫോറുമുണ്ടായിരുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ വൈഭവിന്റെ ആദ്യ സെഞ്ചുറിയാണിത്. കളിക്കുന്ന അഞ്ചാം മത്സരത്തില്‍ തന്നെ വൈഭവിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
അടുത്തിടെ അവസാനിച്ച റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു വൈഭവ്. നാല് മത്സരം മാത്രം കളിച്ച താരം റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു. 239 റണ്‍സാണ് വൈഭവ് നേടിയത്. 22 സിക്സുകളും 20 ഫോറുകളും വൈഭവിന്റെ ബാറ്റില്‍ നിന്ന് പറന്നു. ഒരു സെഞ്ചുറിയും വൈഭവ് നേടിയിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര അഞ്ച് പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടന്നു. നായകൻ പൃഥ്വി ഷായുടെ അർധ സെഞ്ചുറിയുടെയും നിരജ് ജോഷിയുടെയും രഞ്ജീത്ത് നിക്കാമിന്റെയും നിഖിൽ നായക്കിന്റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് ബിഹാർ വിജയലക്ഷ്യം മറികടന്നത്.
പൃഥ്വി ഷാ 66 റൺസാണ് എടുത്തത്. നിരജ് 30 റൺസും രഞ്ജീത്ത് 27 റൺസും നിഖിൽ 22 റൺസുമാണ് സ്കോർ ചെയ്തത്. ബിഹാറിന് വേണ്ടി സക്കിബുൾ ഗനിയും മുഹമ്മദ് സലാഹുദിൻ ഇസാറും രണ്ട് വിക്കറ്റ് വീതവും സക്കീബ് ഹസൻ, സൂരജ് കശ്യപ്, ഖാലിദ് അലാം എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.
National
പാറ്റ്ന: ബിഹാര്‍ നിയമസഭാ പ്രതിപക്ഷ നേതാവായി ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ തെരഞ്ഞെടുത്തു.
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകുന്ന സാഹചര്യത്തിൽ പ്രതിപക്ഷ എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് നേതാവിനെ തെരഞ്ഞെടുക്കുകയായിരുന്നു.
243 അംഗ സഭയില്‍ 202 സീറ്റുകളോടെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തിലെത്തുകയായിരുന്നു. പ്രതിപക്ഷത്തിനാകട്ടെ വെറും 35 സീറ്റുകള്‍ മാത്രമാണുള്ളത്, ഇതില്‍ 25 ഉം ആര്ജെഡിയുടേതാണ്.
National
പാറ്റ്ന: മുൻ മുഖ്യമന്ത്രി റാബ്രിദേവിയോട് സർക്കാർ ബംഗ്ലാവ് ഒഴിയണമെന്ന വകുപ്പ് നിർദേശം നിരാകരിച്ച് ആർജെഡി നേതൃത്വം.
ആർജെഡി സ്ഥാപകൻ കൂടിയായ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും ഭാര്യ റാബ്രിദേവിയും രണ്ടുദശകമായി കൈവശം വച്ചിരിക്കുന്ന ബംഗ്ലാവ് ഒഴിയണമെന്നു കഴിഞ്ഞദിവസമാണ് ബിഹാർ കെട്ടിടനിർമാണ വകുപ്പ് ആവശ്യപ്പെട്ടത്.
പാറ്റ്ന ആനി മാർഗിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപം 10 സർക്കുലർ റോഡിലാണ് ലാലുവും കുടുംബവും കൈവശംവച്ചിരിക്കുന്ന ബംഗ്ലാവ്. ഇവിടെനിന്ന് 39 ഹാർഡിംഗ് റോഡിൽ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷനേതാവിനായി നിശ്ചയിച്ചിരിക്കുന്ന വസതിയിലേക്കു മാറണമെന്നായിരുന്നു നിർ ദേശം.
എന്നാൽ, എന്തുവന്നാലും റാബ്രിദേവി ബംഗ്ലാവ് മാറിക്കൊടുക്കില്ലെന്ന് ആർജെഡി സംസ്ഥാന അധ്യക്ഷൻ മൻഗാനി ലാൽ മണ്ഡൽ വ്യക്തമാക്കുകയായിരുന്നു. ഭരണപക്ഷമായ എൻഡിഎയുടെ പ്രതികാരമാണു തീരുമാനത്തിനു പിന്നിലെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു.
റാബ്രിദേവിയോട് മാത്രമല്ല, മകന് തേജ് പ്രതാപ് യാദവിനോടും സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
National
പാറ്റ്ന: 18-ാം ബിഹാർ നിയമസഭയുടെ ആദ്യ സമ്മേളനം ഡിസംബർ ഒന്ന് മുതൽ നടക്കും. ആദ്യ ദിവസം പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്യും.
പ്രോടേം സ്പീക്കറായിരിക്കും സത്യവാചകം ചൊല്ലിക്കൊടുക്കുക. ജെഡി-യു നേതാവ് നരേന്ദ്ര നാരായൺ യാദവിനെ കഴിഞ്ഞ ദിവസം പ്രോടേം സ്പീക്കറായി ഗവർണർ നിയമിച്ചിരുന്നു.
സമ്മേളനത്തിന്റെ രണ്ടാം ദിവസമായിരിക്കും സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. ഗയ ടൗണിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബിജെപിയിലെ പ്രേം കുമാർ സ്പീക്കർ ആകുമെന്നാണ് ലഭിക്കുന്ന സൂചന. ജെഡി-യുവും സ്പീക്കർ സ്ഥാനത്തിന് അവകാശം ഉന്നയിച്ചിട്ടുണ്ട്.
ഡിസംബർ മൂന്നിന് ഗവർണർ നിയമസഭയെയും കൗൺസിലിനെയും ഒരുമിച്ച് അഭിസംബോദന ചെയ്യും. ഡിസംബർ അഞ്ചിന് സമ്മേളനം അവസാനിക്കും.
18-ാം നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ 202 സീറ്റ് നേടി വിജയിച്ചിരുന്നു. തുടർന്ന് നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു.
National
പാറ്റ്ന: ബിഹാറിലെ പാറ്റ്നയിൽ വീടിന് പുറത്തിരിക്കുകയായിരുന്ന വൃദ്ധനെ വെടിവച്ച് കൊന്ന് ആക്രമികൾ. സംഭവത്തിന് പിന്നാലെ അക്രമാസക്തരായ ജനക്കൂട്ടം ആക്രമികളായ രണ്ടുപേരെ മർദിച്ചു കൊന്നു.
മികച്ച ഭരണം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ഗോപാൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദൊമ്മൻചക് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പാറ്റ്ന പോലീസ് സൂപ്രണ്ട് (ഈസ്റ്റ്) പരിചയ് കുമാർ പറഞ്ഞു.
ദൊമ്മൻചക് ഗ്രാമത്തിലെ അഷർഫി റായി (80) എന്നയാളെയാണ് ബൈക്കിലെത്തിയ രണ്ടുപേർ വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ആക്രമികൾ സ്ഥലത്ത് നിന്നും രക്ഷപെട്ടു. എന്നാൽ പിന്തുടർന്നെത്തിയ ജനക്കൂട്ടം ഇരുവരെയും തല്ലിക്കൊന്നു.
വെടിയേറ്റ അഷർഫി റായിയെ പാറ്റ്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
ആദ്യം കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഫൊറൻസിക് സംഘം നിർവീര്യമായ വെടിയുണ്ടകൾ കണ്ടെടുത്തു. രണ്ടാമത്തെ സ്ഥലത്ത് നിന്നും ഇഷ്ടികകൾ, കല്ലുകൾ, വടികൾ എന്നിവയും കണ്ടെടുത്തു. സമീപ പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
ജനക്കൂട്ടത്തിന്റെ മർദനമേറ്റ് മരിച്ചവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് മൃതദേഹങ്ങളും പോസ്റ്റുമോർട്ടം ചെയ്യും.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ജൻസുരാജ് പാർട്ടിയുടെ മുഴുവൻ യൂണിറ്റുകളും പിരിച്ചുവിട്ട് പാർട്ടിസ്ഥാപകൻ പ്രശാന്ത് കിഷോർ.
പഞ്ചായത്ത് തലം മുതൽ സംസ്ഥാനതലം വരെയുള്ള യൂണിറ്റുകളാണ് പിരിച്ചുവിട്ടതെന്ന് പാർട്ടി വക്താവ് സയ്യിദ് മസിഹ് ഉദ്ദിൻ അറിയിച്ചു.
ഒന്നരമാസത്തിനകം പുതിയ യൂണിറ്റുകൾ നിലവിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാറ്റ്നയിൽ സംസ്ഥാന അധ്യക്ഷൻ മനോജ് ഭാരതിയുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടി.
നിയമസഭാ തെരഞ്ഞെടുപ്പിൽ 238 സീറ്റുകളിൽ മത്സരിച്ചുവെങ്കിലും ഒരെണ്ണത്തിൽപ്പോലും വിജയിക്കാൻ ജൻസുരാജ് പാർട്ടിക്കു കഴിഞ്ഞില്ല.
Leader Page
ഏറ്റവും കൂടുതൽ കാലം ബിഹാർ ഭരിച്ച മുഖ്യമന്ത്രി എന്ന റിക്കാർഡ് (19 വർഷവും 76 ദിവസവവും) സ്വന്തം പേരിലുള്ള നിതീഷ്കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് പത്തു തവണ. ഒരിക്കൽപ്പോലും സ്വന്തം പാർട്ടി ഒറ്റയ്ക്കു ഭൂരിപക്ഷം നേടാതെയാണ് നിതീഷ് മഖ്യമന്ത്രിക്കസേരയിലിരുന്നത് എന്നതാണു ശ്രദ്ധേയം. 2005 മുതൽ നിതീഷ്കുമാറിന്റെ പാർട്ടി എന്നും ഭരണപക്ഷത്തായിരുന്നു. 243 അംഗ നിയമസഭയിൽ 202 സീറ്റിന്റെ വന്പൻ ഭൂരിപക്ഷത്തിലാണ് ഇക്കുറി നിതീഷ് മുഖ്യമന്ത്രിയാകുന്നത്. 2020ൽ 45 സീറ്റ് മാത്രമുണ്ടായിരുന്ന ജെഡി-യുവിന് ഇത്തവണ സീറ്റ് നേട്ടം ഇരട്ടിയോളമായി.
മുന്നണി മാറിയത് അഞ്ചു തവണ
നാലു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയജീവിതത്തിനിടെ നിതീഷ്കുമാർ മുന്നണി മാറിയത് അഞ്ചു തവണയാണ്. ഹിന്ദുത്വ, സോഷ്യലിസ്റ്റ് പാർട്ടികളെയും കോൺഗ്രസിനെയും നിതീഷ് മാറിമാറി വരിച്ചു.
2005ൽ ലാലുപ്രസാദ് യാദവ് യുഗത്തിന് അന്ത്യം കുറിച്ചാണ് നിതീഷ്കുമാർ മുഖ്യമന്ത്രിയാകുന്നത്. ബിജെപിയും ഒപ്പമുണ്ടായിരുന്നു. 2010ലും ജെഡിയു-ബിജെപി സഖ്യം വൻ ഭൂരിപക്ഷത്തിൽ (2006 സീറ്റ്) അധികാരത്തിലെത്തി. എന്നാൽ, 2013ൽ സഖ്യത്തിൽ അസ്വാരസ്യം ഉടലെടുത്തു. നരേന്ദ്ര മോദിയെ എൻഡിഎയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയാക്കിയതിൽ നിതീഷ്കുമാറിന് എതിർപ്പുണ്ടായിരുന്നു.
എൻഡിഎ വിട്ട നിതീഷ് സർക്കാർ ലാലുവിന്റെ ആർജെഡിയും കോൺഗ്രസും നല്കിയ പിന്തുണയിൽ മുന്നോട്ടു പോയി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച ജെഡി-യു വെറും രണ്ടു സീറ്റിലൊതുങ്ങി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഉറ്റ അനുയായിയും ദളിത് നേതാവുമായ ജീതൻ റാം മാൻജി മുഖ്യമന്ത്രിയായി. എന്നാൽ, വൈകാതെ നിതീഷും മാൻജിയും തമ്മിൽ തെറ്റി. ഒന്‍പതു മാസത്തിനകം മാൻജിയെ പുറത്താക്കി നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി. ലാലുവും കോൺഗ്രസും നിതീഷിനെ പിന്തുണച്ചു.
2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു-ആർജെഡി-കോൺഗ്രസ് മഹാസഖ്യം 243ൽ 178 സീറ്റ് നേടി. ബിജെപി വെറും 58 സീറ്റിലൊതുങ്ങി. നിതീഷ്കുമാർ മുഖ്യമന്ത്രിയായും ലാലുപ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സർക്കാർ അധികാരത്തിലേറി. രണ്ടു വർഷം ഭരണം സുഗമമായി മുന്നോട്ടു പോയി. എന്നാൽ, 2017ൽ തേജസ്വി യാദവുമായുള്ള ഭിന്നതയുടെ പേരിൽ നിതീഷ് കളം മാറി വീണ്ടും എൻഡിയിലെത്തി. 2020വരെ ജെഡി-യു-ബിജെപി സർക്കാർ ഭരണം തുടർന്നു.
2020ൽ രക്ഷപ്പെട്ടത് കഷ്ടിച്ച്
2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ജെഡിയു മുന്നണി കഷ്ടിച്ചാണു ഭൂരിപക്ഷം ഒപ്പിച്ചത്. ചരിത്രത്തിലാദ്യമായി ജെഡി-യുവിനെ കടത്തിവെട്ടി ബിജെപി വലിയ ഒറ്റക്കക്ഷിയായി. ബിജെപിക്ക് 75ഉം ജെഡിയുവിന് 45ഉം സീറ്റാണു കിട്ടിയത്. ചിരാഗ് പാസ്വാന്റെ എൽജെപിയുടെ ലേബലിൽ നിർത്തിയ സ്ഥാനാർഥികളായിരുന്നു ജെഡി-യുവിനു വിനയായത്. ജെഡിയുവിനെ ഒതുക്കാൻ അമിത് ഷായുടെ ആശീർവാദത്തോടെയായിരുന്നു ചിരാഗിന്റെ നീക്കം. ജെഡി-യു മെലിഞ്ഞെങ്കിലും നിതീഷിനു മുഖ്യമന്ത്രിസ്ഥാനം നല്കാൻ ബിജെപി സൗമനസ്യം കാട്ടി. നിതീഷ്കുമാർ സർക്കാർ വീണ്ടും അധികാരത്തിലെത്തി. ബിജെപി രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനം ചോദിച്ചുവാങ്ങി.
തന്റെ പാർട്ടിയെ ബിജെപി വിഴുങ്ങാനൊരുങ്ങുകയാണെന്നു തിരിച്ചറിഞ്ഞ നിതീഷ്കുമാർ 2022ൽ എൻഡിഎ വിട്ട് വീണ്ടും മഹാഗഡ്ബന്ധന്റെ ഭാഗമായി. നിതീഷിന്റെ നേതൃത്വത്തിൽ ജെഡിയു-ആർജെഡി-കോൺഗ്രസ് സർക്കാർ അധികാരത്തിലേറി. തേജസ്വി യാദവ് വീണ്ടും ഉപമുഖ്യമന്ത്രിയായി. ഇടതു പാർട്ടികൾ പുറത്തുനിന്നു പിന്തുണ നല്കി. ഒന്നര വർഷത്തിനുശേഷം ഈ സഖ്യവും തകർന്നു. നിതീഷ് എൻഡിഎയിലേക്കു മടങ്ങി വീണ്ടും മുഖ്യമന്ത്രിയായി.
ഇന്ത്യ മുന്നണിയുടെ ശില്പി
2024 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് രൂപവത്കൃതമായ ഇന്ത്യ മുന്നണിയുടെ ശില്പി നിതീഷ്കുമാറായിരുന്നു. മുന്നണിയുടെ ആദ്യയോഗം ബിഹാറിലെ പാറ്റ്നയിൽ നടത്തിയത് നിതീഷ് മുൻകൈയെടുത്തായിരുന്നു.
അദ്ദേഹം കളംമാറിയത് ഇന്ത്യ സഖ്യത്തിന് ഏൽപ്പിച്ച ആഘാതം ചെറുതല്ലായിരുന്നു. നിതീഷ്കുമാറിന്റെ പാർട്ടി ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉജ്വലവിജയം നേടി. ജെഡി-യുവിന്റെ 12 എംപിമാരുടെ പിൻബലത്തിലാണു നരേന്ദ്ര മോദി സർക്കാർ ഭൂരിപക്ഷം ഉറപ്പിച്ചത്.
1951 മാർച്ച് ഒന്നിന് പാറ്റ്നയ്ക്കു സമീപമുള്ള ഭക്തിയാർപുരിലാണു നിതീഷിന്റെ ജനനം. ബിഹാർ എൻജിനിയറിംഗ് കോളജിൽ (ഇന്നത്തെ എൻഐടി) ഇലക്ട്രിക്കൽ എൻജിനിയറിംഗ് പഠനം പൂർത്തിയാക്കിയ നിതീഷ്കുമാർ ജെപി മൂവ്മെന്റുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. അക്കാലത്ത് നിതീഷ്കുമാറിന്റെ സഹപ്രവർത്തകരായിരുന്നു ലാലുപ്രസാദ് യാദവും ബിജെപി നേതാവ് സുശീൽകുമാർ മോദിയും.
1977ൽ നിയമസഭയിലേക്ക് കന്നിയങ്കം കുറിച്ച നിതീഷ് 1985ലാണു ആദ്യമായി നിയമസഭാംഗമാകുന്നത്. 1989ൽ ലോക്സഭാംഗമായി. ലാലു പ്രസാദ് യാദവ് ബിഹാർ രാഷ്ട്രീയത്തിൽ പ്രാമുഖ്യം നേടിയതോടെ, നിതീഷ്കുമാർ ജോർജ് ഫെർണാണ്ടസിനെ ഒപ്പംകൂട്ടി സമതാ പാർട്ടി രൂപവത്കരിച്ചു. ഈ പാർട്ടിയാണു പിൽക്കാലത്ത് ജെഡി-യു ആയി മാറിയത്. വി.പി. സിംഗിന്റെയും എ.ബി. വാജ്പേയിയുടെയും മന്ത്രിസഭകളിൽ നിതീഷ്കുമാർ അംഗമായിരുന്നു. ലാലു കുടുംബത്തിന്റെ ജംഗിൾരാജുമായി താരതമ്യം ചെയ്യുന്പോൾ നിതീഷ്കുമാറിന്റെ ഭരണം മികച്ചതാണെന്നു നിസംശയം പറയാം.
National
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ്കുമാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പാറ്റ് ഗാന്ധി മൈതാനിയിൽ നടന്ന ചടങ്ങിലായിരുന്നു നിതീഷ് അധികാരമേറ്റത്. സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ സത്യപ്രതിജ്ഞയ്ക്ക് എത്തിയിരുന്നു. പത്താം തവണയാണ് നിതീഷ്കുമാർ മുഖ്യമന്ത്രിയാകുന്നത്.
ബുധനാഴ്ചയ എൻഡിഎ നേതാവായി നിതീഷ്കുമാറിനെ തെരഞ്ഞെടുത്തിരുന്നു. 243 അംഗ നിയമസഭയിൽ 202 അംഗങ്ങളാണ് എൻഡിഎയ്ക്കുള്ളത്.
ജെഡി-യു നിയമസഭാ കക്ഷി നേതാവായും നിതീഷ്കുമാറിനെ തെരഞ്ഞെടുത്തിരുന്നു. സമ്രാട്ട് ചൗധരിയാണ് ബിജെപി നിയമസഭാ കക്ഷി നേതാവ്. വിജയ്കുമാർ സിൻഹയാണ് ബിജെപി നിയമസഭാ കക്ഷി ഉപനേതാവ്.
National
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ്കുമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. പാറ്റ് ഗാന്ധി മൈതാനിയിൽ ഇന്നു രാവിലെ 11നാണു സത്യപ്രതിജ്ഞ.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ സത്യപ്രതിജ്ഞയ്ക്ക് എത്തും. പത്താം തവണയാണ് നിതീഷ്കുമാർ മുഖ്യമന്ത്രിയാകുന്നത്. ഇന്നലെ എൻഡിഎ നേതാവായി നിതീഷ്കുമാറിനെ തെരഞ്ഞെടുത്തു. 243 അംഗ നിയമസഭയിൽ 202 അംഗങ്ങളാണ് എൻഡിഎയ്ക്കുള്ളത്.
ജെഡി-യു നിയമസഭാ കക്ഷി നേതാവായും ഇന്നലെ നിതീഷ്കുമാറിനെ തെരഞ്ഞെടുത്തു. സമ്രാട്ട് ചൗധരിയാണ് ബിജെപി നിയമസഭാ കക്ഷി നേതാവ്. ഇദ്ദേഹം ഉപമുഖ്യമന്ത്രിയാകും. വിജയ്കുമാർ സിൻഹയാണ് ബിജെപി നിയമസഭാ കക്ഷി ഉപനേതാവ്.
National
ന്യൂഡൽഹി: ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു നേതൃത്വം. ഇന്ന് നിയമസഭ കക്ഷി യോഗം ചേർന്ന് നിതീഷ് കുമാറിനെ കക്ഷി നേതാവായി തെരെഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. സഞ്ജയ് ത്സാ, ധർമേന്ദ്ര പ്രധാൻ, വിനോദ് താവ്ടെ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തിരുന്നു. ബിഹാറിൽ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും സജീവമാക്കിയിട്ടുണ്ട്.
അതേസമയം പണം നൽകി തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് ആർജെഡി സംസ്ഥാന അധ്യക്ഷൻ മംഗനി ലാൽ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ തോൽവിയിൽ ആർജെഡി അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ ഏകപക്ഷീയ വിജയത്തോടെ ബിഹാറിൽ വരുംവർഷങ്ങളിൽ ഒഴിവുവരുന്ന മുഴുവൻ രാജ്യസഭാ സീറ്റുകളും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ പോക്കറ്റിലാകും. ബിഹാറിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ തേജസ്വി യാദവ് നേതൃത്വം നൽകുന്ന ആർജെഡിക്ക് രാജ്യസഭയിൽ പ്രാതിനിധ്യംപോലും ഇല്ലാതാവുകയും ചെയ്യും.
ബിഹാറിൽ ആകെയുള്ള 16 രാജ്യസഭാംഗങ്ങളിൽ അഞ്ചുപേരാണ് ആർജെഡി പ്രതിനിധികൾ. ഒരംഗം കോൺഗ്രസിൽ നിന്നാണ്. ആർജെഡിയുടെ പ്രേംചന്ദ് ഗുപ്തയുടെയും എ.ഡി. സിംഗിന്റെയും കാലാവധി ഏതാനും മാസങ്ങൾക്കകം പൂർത്തിയാകും.
വരാനിരിക്കുന്ന നിയമസഭയിലെ അംഗബലമനുസരിച്ച് രണ്ടു സീറ്റുകളും എൻഡിഎയ്ക്കു അനായാസം വിജയിക്കാനാകും. എൻഡിഎ അംഗങ്ങളായ ഹരിവംശ്, രാംനാഥ് താക്കൂർ (രണ്ടുപേരും ജെഡിയു) ഉപേന്ദ്ര കുശ്വാഹ (ആർഎൽഎം) എന്നിവരുടെ കാലാവധി അടുത്തവർഷം ഏപ്രിൽ ഒന്‍പതിന് തീരും. അഞ്ച് സീറ്റുകളിലേക്കും വിജയിക്കാൻ ഓരോ സ്ഥാനാർഥിക്കും 42 വോട്ട് വേണമെന്നാണ് വിദഗ്ധർ പറയുന്നത്.
243 അംഗ സഭയിൽ മഹാസഖ്യത്തിന് 35 പേരുടെ പിന്തുണ മാത്രമാണുള്ളത്. ആർജെഡി (25) കോൺഗ്രസ് (ആറ്) സിപിഐ-എംഎൽ (രണ്ട്) എന്നിവയ്ക്കു പുറമേ സിപിഎമ്മിന്റെയും ഐഐപിയുടെയും ഓരോ അംഗങ്ങവും കൂടി ചേരുന്നതാണിത്.ആർജെഡിയുടെ ഫിയാസ് അഹമ്മദ്, ബിജെപിയുടെ സതീഷ് ചന്ദ്ര ദുബെ, മനാൻ കുമാർ മിശ്ര, ശംഭു സഹാരൻ പട്ടേൽ, ജെഡിയു പ്രതിനിധി ഖിരു മഹ്തോ എന്നീ രാജ്യസഭാംഗങ്ങളുടെ കാലാവധി 2028 ജൂലൈ ഏഴിനും അവസാനിക്കും.
ഇതിനുശേഷം 2030ന്റെ തുടക്കത്തിൽ സംസ്ഥാനത്ത് ആറ് രാജ്യസഭാ സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടക്കും. ബിജെപിയിൽനിന്നുള്ള ധർമ്മശില ഗുപ്ത, ഭീംസിംഗ്, ജെഡിയുവിന്റെ സഞ്ജയ് കുമാർ ഝാ, ആർജെഡിയുടെ മനോജ് കുമാർ ഝാ, സഞ്ജയ് യാദവ്, കോൺഗ്രസിന്റെ അഖിലേഷ് പ്രസാദ് സിംഗ് എന്നിവരുടെ കാലാവധി കഴിയുന്നതോടെയാണിത്. വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകളിലൊന്നും സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള അംഗബലം പ്രതിപക്ഷത്തിനില്ല. വിജയം ഉറപ്പായതിനാൽ ഏതാനും വർഷങ്ങൾകൊണ്ട് രാജ്യസഭയിലും ബിജെപി കൂടുതൽ കരുത്തരാകും.
National
പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പിൽ കരുത്തു തെളിയിച്ചതോടെ ബിഹാറിൽ വിമതനേതാക്കൾക്കെതിരേ നടപടിയുമായി ബിജെപി നേതൃത്വം. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആർ.കെ. സിംഗിനെ സസ്പൻഡ് ചെയ്താണ് തുടക്കം. എന്നാൽ സസ്പൻഷനു പിന്നാലെ ആർ.കെ. സിംഗ് ബിജെപി വിട്ടു.
തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് സിംഗിനെ സസ്പെൻഡ് ചെയ്തത്. കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഒരാഴ്ചക്കകം മറുപടി നല്‍കാനാണ് സിംഗിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.
സിംഗിനു പുറമേ എംഎൽസി അശോക് അഗർവാളിനെയും ഭാര്യയും കാത്തിഹാർ മേയറുമായ ഉഷ അഗർവാളിനെയും ബിജെപി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവരുടെ മകൻ സൗരവ് കുമാർ അഗർവാൾ കാത്തിഹാറിൽ സിറ്റിംഗ് എംഎൽഎയും മുൻ ഉപ മുഖ്യമന്ത്രിയുമായ തർകിഷോർ പ്രസാദിനെതിരേ മത്സരിച്ചിരുന്നു.
വികാസ്ശീൽ ഇൻസാൻ പാർട്ടി ടിക്കറ്റിൽ മത്സരിച്ച സൗരവ് കുമാറിനായി പ്രചാരണം നടത്തിയതിനാണ് അഗർവാൾ ദമ്പതിമാരെ സസ്പെൻഡ് ചെയ്തത്. ബിഹാർ രാഷ്ട്രീയത്തിലെ പ്രമുഖനാണ് സിവിൽ സർവീസിൽനിന്ന് രാഷ്ട്രീയത്തിലെത്തിയ ആർ.കെ. സിംഗ്.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം അദ്ദേഹം പാർട്ടി നേതൃത്വവുമായി ഭിന്നതയിലായിരുന്നു. ആരയിൽനിന്ന് 2014ലും 2019ലും എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.
National
റായ്പൂർ: ഛത്തിസ്ഗഢിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ.
13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഹാർ സ്വദേശികളായ കുന്ദൻ രാജ്, ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. 2021ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയ വഴിയാണ് കുന്ദൻ രാജ് പെൺകുട്ടിയെ പരിചയപ്പെടുന്നത്.
പെൺകുട്ടിയുമായി അടുപ്പത്തിലായ കുന്ദൻ വീഡിയോ കോൾ വഴി ഒരു 'വെർച്വൽ വിവാഹം' നടത്തി. തുടർന്ന് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് നഗ്നദൃശ്യങ്ങൾ കൈക്കലാക്കി. ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ദിലീപുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു.
പെൺകുട്ടിയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്ത ദിലീപ് വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ കുന്ദനെ കാണിക്കുകയും ചെയ്തു. തുടർന്ന് കുന്ദൻ ദൃശ്യങ്ങൾ പുറത്താക്കിയതോടെയാണ് പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്.
സംഭവത്തിൽ കുന്ദൻ രാജിനെ പോലീസ് 2022ൽ പിടികൂടിയിരുന്നു. എന്നാൽ ഒളിവിൽ പോയ ദിലീപിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.
National
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി വിട്ട് കോൺഗ്രസ് നേതാവ്. കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ആണ് രാജിവച്ചത്. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാർട്ടി വിടാൻ കാരണമെന്ന് രാജിക്കത്തിൽ പറയുന്നു.
ഷക്കീൽ അഹമ്മദ് മുൻ എംപിയും 5 തവണ എംഎൽഎയുമായിരുന്നു. കോൺഗ്രസിന്റെ ദേശീയ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ മറ്റു പാർട്ടിയിൽ ചേരില്ലെന്നും അന്ത്യം വരെ കോൺഗ്രസ് ആശയങ്ങളിൽ അടിയുറച്ചു നിൽക്കുമെന്നും അഹമ്മദ് വ്യക്തമാക്കി.
National
ന്യൂഡൽഹി: ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ചു വരെ തുടരും. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തെ തുടർന്ന് കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളിൽ ഒരുക്കിയിരിക്കുന്നത്.
20 ജില്ലകളിലായി 122 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 45,339 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 3.7 കോടി വോട്ടർമാർ വിധിയെഴുതും.
ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. നവംബർ 14ന് ആണ് തെരഞ്ഞെടുപ്പ് ഫലം.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വിധിയെഴുത്ത് ചൊവ്വാഴ്ച നടക്കും. 20 ജില്ലകളിലെ 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ ബൂത്തിലേക്കെത്തുന്നത്. കഴിഞ്ഞ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 121 മണ്ഡലങ്ങളാണ് വിധിയെഴുതിയത്.
64.46 ശതമാനമായിരുന്നു പോളിംഗ്. അവസാനവട്ട പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച വിവിധയിടങ്ങളിൽ റാലികൾ നടന്നു. ഇന്ത്യാ സഖ്യം നുഴഞ്ഞുകയറ്റക്കാർക്ക് ഇടനാഴി ഒരുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണ റാലിക്കിടെ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ വ്യാവസായിക ഇടനാഴി ഒരുക്കി.
ഇന്ത്യാ സഖ്യം നുഴഞ്ഞുകയറ്റക്കാർക്കുള്ള ഇടനാഴി ഒരുക്കുകയാണ്. രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്ര നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം വോട്ട് കൊള്ള ആരോപണവുമായി ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം തുടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എങ്ങോട്ടുതന്നെ പോയാലും വോട്ടു കൊള്ളയുടെ പേരി പിടിക്കപ്പെടുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
പരസ്യ പ്രചാരണത്തിന്റെ അവസാന ദിനവും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു. നിതീഷ് കുമാറുമായുള്ള സഹകരണം അടഞ്ഞ അധ്യായമായി കഴിഞ്ഞെന്ന് ലാലു പ്രസാദ് യാദവും പ്രതികരിച്ചു.
National
ന്യൂഡൽഹി: രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. എൻഡിഎ സഖ്യത്തിന് വേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നും റാലികളിൽ പങ്കെടുക്കും.
വൈകുന്നേരം അഞ്ചു മണിയോടെയാണ് പരസ്യ പ്രചാരണങ്ങൾ അവസാനിക്കുക. ചൊവ്വാഴ്ചയാണ് ബിഹാറിൽ അവസാനഘട്ട തെരഞ്ഞെടുപ്പ്. 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ വിധിയെഴുതുന്നത്. നവംബർ 14ന് ആണ് ഫലപ്രഖ്യാപനം.
അതേസമയം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്താമെന്നാണ് നരേന്ദ്ര മോദിയുടെ ആത്മവിശ്വാസം. ഇന്ത്യ സഖ്യത്തിന്റെ നേതാക്കളും ഇന്ന് അവസാനിക്കുന്ന തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും.
Kerala
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പോളിംഗ് 60.13%. വൈകിട്ട് അഞ്ച് വരെയുള്ള കണക്കാണിത്. ബഗുസാരായിയിൽ 67.32% പോളിംഗ് നടന്നു. ഷെയ്ഖ്പുരയിലാണ് കുറഞ്ഞ പോളിംഗ്. ഇവിടെ 52.36% പോളിംഗ് നടന്നു.
രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാർ, മന്ത്രിമാരായ സമ്രത് ചൗധരി, വിജയ് കുമാർ സിൻഹ, ഇന്ത്യാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, രാജീവ് രഞ്ജൻ സിംഗ് തുടങ്ങിയ പ്രമുഖർ വോട്ട് രേഖപ്പെടുത്തി.
തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുർ, ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുർ ഉൾപ്പെടെ 121 മണ്ഡലങ്ങളിലായി 1,314 പേരാണു മത്സരരംഗത്തുള്ളത്. ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 121 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
National
പാറ്റ്ന: ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഇന്ത്യാ സഖ്യം സർക്കാർ രൂപീകരിച്ചാൽ "മയി ബഹിൻ മാൻ യോജന പ്രകാരം'30,000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലെത്തുമെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ചു.
മകരസംക്രാന്തി ദിനമായ ജനുവരി 14ന് എല്ലാ സ്ത്രീകളുടെയും അക്കൗണ്ടുകളിലേക്ക് പണം എത്തുമെന്നും ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥികൂടിയായ തേജസ്വി വ്യക്തമാക്കി. ഞാൻ പല സ്ഥലങ്ങളിലും പോയി സ്ത്രീകളുമായി സംവദിച്ചു.
ബിഹാറിലെ എല്ലാ അമ്മമാരും സഹോദരിമാരും "മയി ബഹിൻ മാൻ യോജന'യെക്കുറിച്ച് ആവേശത്തിലാണ്. ഈ പദ്ധതി അവർക്ക് സാമ്പത്തിക നീതി ഉറപ്പാക്കുമെന്ന് ആളുകൾ പറയുന്നുവെന്നും തേജസ്വി പറഞ്ഞു.
ആർജെഡിയും കോൺഗ്രസും സംയുക്ത തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മായ് ബഹിൻ മാൻ യോജന വാഗ്ദാനം ചെയ്തിരുന്നു. താങ്ങുവില കൂടാതെ നെല്ലിന് ക്വിന്റലിന് 300 രൂപയും ഗോതമ്പിന് 400 രൂപയും വീതം നൽകും.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും. സർക്കാർ ജീവനക്കാരെ അവരുടെ സ്വന്തം ജില്ലക്ക് 70 കിലോമീറ്റർ പരിധിക്കുള്ളിൽ മാറ്റി നിയമിക്കുമെന്നും തേജസ്വി പറഞ്ഞു. അധികാരത്തിൽ വന്നാൽ എല്ലാ കുടുംബത്തിൽനിന്നും ഒരാൾക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് മറ്റന്നാള്‍ ജനവിധി തേടുക. ഇന്ത്യാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്, നിലവിലെ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി , കായിക മന്ത്രി മൈഥിലി ഠാക്കൂര്‍ തുടങ്ങി പ്രമുഖരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ഭരണം നിലനിർത്തുമെന്ന് അഭിപ്രായ സർവേ. 243 അംഗ നിയമസഭയിൽ എൻഡിഎ സഖ്യത്തിന് 120 -140 സീറ്റുവരെ ലഭിക്കാമെന്നാണ് പ്രവചനം. ടൈംസ് നൗവിന് വേണ്ടി ജെവിസി നടത്തിയ സർവേയിലാണ് എൻഡിഎ സഖ്യത്തിന് മുൻതൂക്കം പ്രവചിച്ചിരിക്കുന്നത്.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ആളുകൾ പിന്തുണയ്ക്കുന്നത് ആർജെഡി നേതാവ് തേജസ്വി യാദവിനെ ആണെന്ന് സർവേ ഫലത്തിൽ പറയുന്നു. മഹാസഖ്യത്തിന് 93-12 സീറ്റ് ലഭിക്കുമെന്നാണ് സർവേ പറയുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയായിരിക്കും. 70-81 സീറ്റുകൾ വരെ ലഭിക്കാം.
എൻഡിയയിലെ രണ്ടാം കക്ഷിയായ ജെഡിയുവിന് 42-48 സീറ്റുവരെ ലഭിക്കാം. പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നൽകുന്ന ആർജെഡിക്ക് 69-78 സീറ്റുകൾ വരെ ലഭിക്കാമെന്ന് സർവേയിൽ പ്രവചിക്കുന്നു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കി. തൊഴിൽ, സ്ത്രീ ശാക്തീകരണം, ക്ഷേമ പദ്ധതികൾ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഒരു കോടിയാളുകൾക്ക് സർക്കാർ ജോലി നൽകുമെന്നാണ് പ്രധാന വാഗ്ദാനം.
നൈപുണ്യ അധിഷ്ഠിത തൊഴിൽ നൽകുന്നതിനായി സിൽസ് സെൻസസ്, എല്ലാ ജില്ലകളിലും മെഗാ സിൽ സെന്ററുകൾ, സ്വാശ്രയത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീകൾക്ക് രണ്ടു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങൾ.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കേന്ദ്ര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി.നദ്ദ, കേന്ദ്ര മന്ത്രിയും എച്ച്എഎം (എസ്) നേതാവുമായ ജിതൻ റാം മാഞ്ചി, കേന്ദ്ര മന്ത്രിയും എൽജെപി അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ തുടങ്ങിയവരും പങ്കെടുത്തു.
മഹാസഖ്യത്തിന്റെ പ്രകടന പത്രിക ചൊവ്വാഴ്ച ബീഹാർ കാ തേജസ്വി പ്രൺ എന്ന പേരിൽ പുറത്തിറക്കിയിരുന്നു. സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനകം സംസ്ഥാനത്തെ ഓരോ കുടുംബത്തിലെയും ഒരംഗത്തിന് സർക്കാർ ജോലി നൽകുന്നതിനുള്ള നിയമം പാസാക്കുമെന്നാണ് മഹാസഖ്യത്തിന്റെ വാഗ്ദാനം.
243 അംഗ നിയമസഭയിലേക്ക് നവംബർ ആറ്, പതിനൊന്ന് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫലം നവംബർ 14 ന് പ്രഖ്യാപിക്കും.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മഹാസഖ്യത്തിന്റെ പ്രകടനപത്രിക ചൊവ്വാഴ്ച പുറത്തിറക്കും. സാമൂഹിക നീതിക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രകടനപത്രികയാണ് പുറത്തിറക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
ഓരോ കുടുംബത്തിനും ജോലിയും ഉപജീവനവും ഉൾപ്പെടെയുള്ള തേജസ്വി യാദവിന്റെ വാഗ്ദാനങ്ങളും സൗജന്യ വൈദ്യുതി, സബ്സിഡിയുള്ള ഗ്യാസ് സിലിൻഡറുകൾ തുടങ്ങിയ കോൺഗ്രസിന്റെ വാഗ്ദാനങ്ങളും ചേർത്തായിരിക്കും പ്രകടനപത്രിക.
ബുധനാഴ്ച മുസഫർപുരിലും ദർഭംഗയിലും നടക്കുന്ന സംയുക്ത റാലികളിൽ തേജസ്വിയും രാഹുൽ ഗാന്ധിയും പ്രസംഗിക്കും. ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം സംബന്ധിച്ച് എൻഡിഎ ചോദ്യമുയർത്തിയിരുന്നു.
National
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നാളെ ബിഹാറിലെത്തും. മുസാഫർപുർ, ദർഭംഗ ജില്ലകളിലെ റാലികളെ രാഹുൽ അഭിസംബോധന ചെയ്യും.
മുസാഫർപുരിലെ സക്രയിലാണ് രാഹുലിന്റെ ആദ്യ റാലി. ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാർഥി തേജസ്വി യാദവും റാലിയിൽ പങ്കെടുക്കുമെന്നാണു റിപ്പോർട്ട്.
National
പാറ്റ്ന: മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ അവതരിപ്പിച്ച് ബിഹാറില്‍ ഇന്ത്യ സഖ്യം പ്രചാരണം ശക്തമാക്കുമ്പോഴും ഭരണംകിട്ടിയാല്‍ സംസ്ഥാനത്തെ ആര് നയിക്കും എന്നു പറയാനാകാതെ എന്‍ഡിഎ ക്യാന്പ്.
എന്‍ഡിഎ വിജയിച്ചാല്‍ നിതീഷ് മുഖ്യമന്ത്രിയാകില്ലെന്ന് പ്രചാരണവേളയില്‍ തേജസ്വി യാദവ് ഉറപ്പിച്ചുപറയുമ്പോഴും മറുപടി പറയാൻ ബിജെപിയും എൻഡിഎ നേതൃത്വവും തയാറാകുന്നില്ല.
നിതീഷ് കുമാർ മുഖ്യമന്ത്രിയാകില്ലെന്ന് ഉറപ്പാണെന്ന് തേജസ്വി വോട്ടർമാരോടു പറഞ്ഞുകഴിഞ്ഞു.
"ഗുജറാത്തില്‍നിന്നുള്ള രണ്ടുപേര്‍, മോദിയും അമിത് ഷായും ഡല്‍ഹിയിലിരുന്നു ബിഹാറിനെ നയിക്കാന്‍ പോവുകയാണ്. അതിനാൽ പുറത്തുള്ള ആളെയല്ല ഒരു ബിഹാറിയെ ആണ് മുഖ്യമന്ത്രിയായി ജനങ്ങൾ തെരഞ്ഞെടുക്കേണ്ടത്’-തേജസ്വി പറയുന്നു. അതേസമയം, രണ്ട് പൊതുയോഗങ്ങളില്‍ പ്രസംഗിച്ചുവെങ്കിലും മുഖ്യമന്ത്രി ആരാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞില്ല.
സമസ്തിപുരിലും ബേഗുസരായിയിലും മോദിയുടെ പ്രസംഗത്തിൽ നിതീഷ് സർക്കാർ തുടരുമെന്ന പരാമർശം മോദി നടത്തിയിട്ടില്ല.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒമ്പതു മണ്ഡലങ്ങളില്‍ മഹാസഖ്യത്തിലെ കക്ഷികള്‍ നേര്‍ക്ക് നേര് ഏറ്റുമുട്ടുന്നു. ആദ്യഘട്ട പോളിംഗിനുള്ള നാമനിർദേശ പത്രിക പിന്‍വലിക്കാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ മത്സരരംഗത്ത് ഉറച്ചു നിൽക്കുകയാണ് മഹാസഖ്യത്തിലെ കക്ഷികള്‍.
അതേസമയം ഇന്ന് പുറത്തുവിട്ട പട്ടികയില്‍ നാലിടത്ത് കോണ്‍ഗ്രസിനെതിരെ ആര്‍ജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വൈശാലി, ലാല്‍ഗഞ്ച്, സിക്കന്ത്ര, കഹല്‍ഗാവ് സീറ്റുകളിലാണ് കോണ്‍ഗ്രസിനെതിരെ ആര്‍ജെഡിക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്ന കുടുമ്പയിൽ ആർജെഡി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാനനിമിഷം അവർ പിൻമാറി. തേജസ്വി യാദവ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും രാഘോപൂരില്‍ മാത്രമാണ് മത്സരിക്കുന്നത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ലോക് ജനശക്തി പാർട്ടി സ്ഥാനാർഥിയുടെ നാമനിർദേശപത്രിക തള്ളി. മഥൗര മണ്ഡലത്തിൽ മത്സരിക്കുന്ന സീമ സിംഗിന്റെ നാമനിർദേശപത്രികയാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്.
സീമാ സിംഗിന്റെതുൾപ്പടെ നാല് പത്രികകളാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്. സാങ്കേതിക പിഴവുള്ളതിനാലാണ് പത്രിക തള്ളിയതെന്നാണ് റിപ്പോർട്ട്.
സ്വതന്ത്ര സ്ഥാനാർഥികളായ അൽതാഫ് ആലം രാജു, വിശാൽ കുമാർ, ബിഎസ്പി സ്ഥാനാർഥി ആദിത്യ കുമാർ എന്നിവരുടെ പത്രികകളും തള്ളി.
Leader Page
രാഷ്ട്രീയത്തില്‍ ശത്രുവിന്റെ ശത്രു മിത്രം. സ്ഥിരം ശത്രുക്കളും മിത്രങ്ങളുമില്ല. അധികാരം പിടിക്കാന്‍ ആരെ കൂടെക്കൂട്ടാനും ആരുടെകൂടെ കൂടാനും ആര്‍ക്കും മടിയില്ല. പരസ്യമായ സഖ്യത്തിനു പുറമെ ചില രഹസ്യധാരണകളുമുണ്ട്. ജാതിയും മതവും വര്‍ഗവും പ്രാദേശികവാദവും അടക്കം മുതലെടുപ്പിനുള്ള ഒരു വഴിയും ആരും വേണ്ടെന്നു വയ്ക്കാറില്ല. തീവ്ര, വര്‍ഗീയ ഗ്രൂപ്പുകളുമായി സന്ധിചെയ്യാനും മിക്ക നേതാക്കളും മടിക്കാറില്ല. ജാതിരാഷ്ട്രീയം കൊടികുത്തി വാഴുന്ന ബിഹാറില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ഇവയെല്ലാമുണ്ട്.
വോട്ടവകാശമാണു പൗരന്റെ മറ്റെല്ലാ അവകാശങ്ങളുടെയും അടിസ്ഥാനം. ജനാധിപത്യത്തില്‍ പൗരനുള്ള ഏറ്റവും ശക്തവും വിലപ്പെട്ടതും പവിത്രവുമായ അഹിംസാത്മക ഉപകരണമാണ് വോട്ട്. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആര്‍) പേരില്‍ ബിഹാറിൽ ലക്ഷക്കണക്കിനാളുകളുടെ വോട്ടവകാശം കവര്‍ന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ വോട്ടവകാശമാണു കൊള്ളയടിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറയുന്നു. രാഹുലിന്റെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം ബിഹാറില്‍ നടത്തിയ വോട്ട് അധികാര്‍ യാത്രയ്ക്കു ലഭിച്ച ജനപിന്തുണ വോട്ടായി മാറുമോയെന്നു കണ്ടറിയണം.
തടസമില്ലാതെ എസ്ഐആര്‍
ബിഹാറിലെ എസ്ഐആറില്‍ നീക്കിയതും പുതുതായി ചേര്‍ത്തതുമായ വോട്ടര്‍മാരുടെ പട്ടിക തെരഞ്ഞെടുപ്പു കമ്മീഷന് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ പൂര്ത്തിയാക്കുകയാണെന്നാണു കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കമ്മീഷന് പറഞ്ഞത്. ഏതായാലും പുതുക്കിയ വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തിലാകും നവംബര്‍ ആറിനും 11നും നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. എസ്ഐആറിനെ ചോദ്യം ചെയ്ത് അസോസിയേഷന് ഓഫ് ഡെമൊക്രാറ്റിക് റിഫോംസ് (എഡിആര്‍) നല്കിയ ഹര്‍ജി നവംബര്‍ നാലിനു മാത്രമേ സുപ്രീംകോടതി ഇനി പരിഗണിക്കുകയുള്ളൂ.
തെരഞ്ഞെടുപ്പു കമ്മീഷന് അവരുടെ ഉത്തരവാദിത്വം നിറവേറ്റുമെന്നതില്‍ സംശയമില്ല. നീക്കിയതും ചേര്‍ത്തതുമായ വോട്ടര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നാണ് സുപ്രീംകോടതിയിലെ ജസ്റ്റീസുമാരായ സൂര്യകാന്തും ജോയ്മല്യ ബാഗ്ചിയും പറഞ്ഞത്. കരടുപട്ടികയിലെ പുതിയ വോട്ടര്‍മാരുടെ പൂര്‍ണലിസ്റ്റ് അവര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും നീക്കംചെയ്ത വോട്ടര്‍മാര്‍ ആരൊക്കെയെന്നാണു വെളിപ്പെടുത്താത്തതെന്നും എഡിആറിനുവേണ്ടി ഹാജരായ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി. വോട്ടെടുപ്പ് അടുത്തിട്ടും അന്തിമ വോട്ടര്‍പട്ടിക വൈകുന്നതു ദുരൂഹമാണ്.
നിതീഷ് കുമാറിന്റെ കളികള്‍
മാര്‍ച്ച് ഒന്നിന് 75 വയസു തികയുന്ന മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇപ്പോഴും ബിഹാറിലെ കിംഗ് മേക്കര്‍. നിതീഷിന്റെ ചാഞ്ചാട്ടത്തിനനുസരിച്ച് അദ്ദേഹത്തിന്റെ ഐക്യ ജനതാദളും പക്ഷം മാറുന്നു. ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിക്ക് ഇനിയും കൊതി മാറിയിട്ടില്ല. ഇടയ്ക്കു രാജിവച്ചു മുന്നണി മാറിയതടക്കം ഒമ്പതു തവണയാണു നിതീഷ് മുഖ്യമന്ത്രിയായി പ്രതിജ്ഞയെടുത്തത്. പക്ഷേ, ജയിച്ചാലും തോറ്റാലും നിതീഷിന്റെ അവസാന മുഖ്യമന്ത്രി പദമാകും ഇപ്പോഴത്തേതെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍.
വികസന നായകനായ സോഷ്യലിസ്റ്റ് നേതാവ് എന്ന പ്രതിച്ഛായ നിതീഷിനു നഷ്ടമായി. അവസരവാദിയും അധികാരമോഹിയും എന്ന പേരു വീണതൊന്നും നിതീഷിനു പ്രശ്നമല്ല. നിതീഷിന്റെ നേതൃത്വത്തിലാണ് എന്‍ഡിഎ ഇത്തവണയും മത്സരിക്കുന്നത്. എന്‍ഡിഎയ്ക്കു വീണ്ടും ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിസ്ഥാനത്തിനു ബിജെപി പിടിമുറുക്കും. തെരഞ്ഞെടുപ്പിനുശേഷമാകും ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്നു മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതില്‍ എല്ലാമുണ്ട്. ബിഹാറിലെ 243 അംഗ നിയമസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന നവംബര്‍ 14ന് കാര്യങ്ങളില്‍ വ്യക്തത കൈവരും.
മാറുന്ന ബിഹാര്‍ രാഷ്ട്രീയം
നിതീഷിന്റെ ജെഡിയുവും ലാലുപ്രസാദിന്റെ ആര്‍ജെഡിയുമാണ് മൂന്നര പതിറ്റാണ്ടായി ബിഹാര്‍ രാഷ്ട്രീയം അടക്കിവാണിരുന്നത്. 1990ലാണ് ബിഹാറില്‍ കോണ്‍ഗ്രസിന് അവസാന മുഖ്യമന്ത്രി ഉണ്ടായിരുന്നത്. അഴിമതി, സ്വജനപക്ഷപാതം, അവസരവാദം തുടങ്ങിയവകൊണ്ട് ആര്‍ജെഡിയും ജെഡിയുവും ക്ഷീണിച്ചുതുടങ്ങി. കേന്ദ്രഭരണത്തിന്റെ പിന്‍ബലത്തിലും രാഷ്ട്രീയ തന്ത്രങ്ങളുംകൊണ്ടു ബിജെപിയാണു നേട്ടമുണ്ടാക്കിയത്. 2020ല്‍ ബിജെപിയേക്കാള്‍ അഞ്ചു സീറ്റ് കൂടുതൽ കിട്ടിയ ജെഡിയുവിന് ഇത്തവണ ബിജെപിക്കൊപ്പം 101 സീറ്റിലൊതുങ്ങേണ്ടി വന്നു.
അടുത്ത മാസം ആറിനു വോട്ടെടുപ്പു നടത്തുന്ന ആദ്യഘട്ടത്തിലെ 121 മണ്ഡലങ്ങളിലേക്കു പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. എന്നിട്ടും ഭരണകക്ഷിയായ എന്‍ഡിഎയിലും പ്രതിപക്ഷ മഹാസഖ്യത്തിലും പ്രധാന പാര്‍ട്ടികളിലും ആശയക്കുഴപ്പവും പരാതികളും പരിഭവങ്ങളും തീര്‍ന്നില്ല. കഷ്ടിച്ച് ഒപ്പിച്ചെടുത്ത സീറ്റുവിഭജനത്തിലും സ്ഥാനാര്‍ഥിനിര്‍ണയത്തിലും ഇരുമുന്നണികളിലും പ്രശ്നങ്ങളേറെയാണ്. ചിരാഗ് പസ്വാന്റെ എല്‍ജെപിക്കും ജിതിന് റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഒതുങ്ങാതെ വഴിയില്ലായിരുന്നു.
പുറമെ ശാന്തം; ഉള്ളില്‍ പുക
ആര്‍ജെഡിയുമായുള്ള തര്‍ക്കം പരിഹരിക്കാനാകാതെ നീളുന്നതിനിടയില്‍ 48 സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം രാത്രി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പത്രികാ സമര്‍പ്പണം ഇന്നലെ കഴിയുന്നതിനാല്‍ മറ്റു വഴികള്‍ ഉണ്ടായില്ല. 2020ല്‍ മത്സരിച്ച 70ല്‍ ഒരു സീറ്റു മാത്രമേ വിട്ടുകൊടുക്കൂവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. 60 സീറ്റില്‍ കൂടുതല്‍ പറ്റില്ലെന്ന് ആര്‍ജെഡി വാശിപിടിച്ചതോടെ സീറ്റുവിഭജനം നീണ്ടു. മുന്നണി വിടുമെന്ന ഭീഷണിക്കൊടുവില്‍ 13-14 സീറ്റു നല്കി മുകേഷ് സഹാനിയുടെ വികാസ്ഷീല്‍ ഇന്സാന് പാര്‍ട്ടിയെ (വിഐപി) മെരുക്കിയെന്നാണ് ആര്‍ജെഡി പറയുന്നത്. സിപിഐ-എംഎല്, സിപിഎം പാര്‍ട്ടി സ്ഥാനാര്‍ഥികളും ഇന്നലെ പത്രിക നല്കി. സിപിഎമ്മിനു നാലു സീറ്റാണു കിട്ടിയത്.
മുഖ്യമന്ത്രിയാകാന്‍ മോഹിക്കുന്ന തേജസ്വി യാദവിനെ ഐആര്‍സിടിസി ഹോട്ടല്‍ അഴിമതിക്കേസില്‍ ഡല്‍ഹിയിലെ വിചാരണക്കോടതി കുറ്റക്കാരനാക്കിയത് ആര്‍ജെഡിക്കും മഹാസഖ്യത്തിനും തിരിച്ചടിയായി. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിലൂടെ നഷ്ടമാകുന്ന വോട്ടുകളിലേറെയും മഹാസഖ്യത്തിന്റേതാകും. ഭരണവിരുദ്ധ വികാരവും നിതീഷിന്റെ ചാഞ്ചാട്ടങ്ങളും പ്രായവുമെല്ലാം നേട്ടമാകേണ്ട പ്രതിപക്ഷത്തിന് ഒന്നും ഉറപ്പിക്കാനാകാത്ത നില. പുറമെ കാണുന്നതിലും പ്രശ്നങ്ങള്‍ എന്‍ഡിഎയിലുമുണ്ട്.
കുമിളയായി പ്രശാന്ത് കിഷോര്‍
തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയുടെ രംഗപ്രവേശം വോട്ടര്‍മാരെ എത്രകണ്ടു സ്വാധീനിക്കുമെന്നതാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരേ രഘോപുരില്‍ മത്സരിക്കുന്നതില്‍നിന്നു പിന്മാറിയതിലൂടെ കിഷോര്‍ സെല്‍ഫ് ഗോള്‍ അടിച്ചുവെന്നാണു ചിലരെങ്കിലും കരുതുന്നത്. ഗോലിയാത്തിനെ വെല്ലുവിളിക്കുന്ന ദാവീദായി കിഷോര്‍ സ്വയം വരച്ചുകാട്ടിയ പ്രതിച്ഛായയ്ക്കാണ് ഇടിവുണ്ടായത്. ഒന്നുകില്‍ 150 സീറ്റ് അല്ലെങ്കില്‍ 10 സീറ്റ് തന്റെ പാര്‍ട്ടിക്കു കിട്ടുമെന്ന കിഷോറിന്റെ പ്രസ്താവനയും സ്വന്തം ഗോള്‍പോസ്റ്റിലെ ഗോളടിയായി.
ആകെയുള്ള 243 സീറ്റിലും മത്സരിക്കുമെങ്കിലും ബിഹാറില്‍ ജൻ സുരാജിന് പ്രതീക്ഷ മങ്ങുകയാണ്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കേജരിവാളും ആദ്യം നേടിയതുപോലുള്ള ജനപിന്തുണ കിഷോറിനു കിട്ടില്ല. ആവേശകരമായ ത്രികോണ മത്സരം പ്രതീക്ഷിച്ചവര്‍ക്കു തെറ്റി. എന്‍ഡിഎയും മഹാസഖ്യവും (മഹാഗഡ്ബന്ധന്) തമ്മിലുള്ള ദ്വന്ദയുദ്ധമാകും ബിഹാറിലേത്. കേരളത്തിലേതുപോലെ രണ്ടു പ്രബല മുന്നണികള്‍ തമ്മിലുള്ള ധ്രുവീകരണത്തില്‍ മൂന്നാമത്തെ കളിക്കാരന് ഇടമില്ല. എന്നാല്‍ ജന്‍ സുരാജ് പാര്‍ട്ടി പിടിക്കുന്ന വോട്ടുകള്‍ ജയ-പരാജയങ്ങളെ സ്വാധീനിക്കും. നിതീഷ് കുമാറും ബിജെപിയും പരാജയപ്പെടുമെന്നു കിഷോര്‍ തറപ്പിച്ചു പറയുമ്പോള്‍, എന്‍ഡിഎയ്ക്ക് ഉറക്കം നഷ്ടപ്പെടും.
ജാതിരാഷ്ട്രീയം തന്നെ മുന്നില്‍
ബിഹാറില്‍ ആരു ജയിക്കുമെന്ന് ഇപ്പോള്‍ ആര്‍ക്കും തീര്‍ച്ചപ്പെടുത്താനാകാത്ത നിലയാണ്. എന്‍ഡിഎയിലും മഹാസഖ്യത്തിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പവും ആശങ്കയുമുണ്ട്. ഇരുമുന്നണികളും ജയം ഉറപ്പാണെന്ന് ആവര്‍ത്തിക്കുമ്പോഴും അവര്‍ക്കും തീര്‍ച്ചയില്ല. വികസനമില്ലായ്മയും തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും അടക്കമുള്ള ഭരണപരാജയങ്ങളും വിലക്കയറ്റവും അഴിമതിയും സ്വജനപക്ഷപാതവുമൊന്നും പ്രചാരണത്തില്‍ മുന്നിലല്ല.
ജനകീയ പ്രശ്നങ്ങളെ മറികടക്കാന്‍ പതിവുപോലെ ജാതി, മത, പ്രാദേശിക വികാരങ്ങള്‍ മൂപ്പിച്ചെടുക്കുകയാണു പാര്‍ട്ടികള്‍. ബിഹാറിന്റെ മനസറിയാന്‍ അടുത്ത മാസം 14 വരെ കാത്തിരുന്നേ മതിയാകൂ. വോട്ടർപട്ടികയിലെ ക്രമക്കേടുകള്‍ തടയാന്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍ക്ക് എത്രമാത്രം കഴിയുമെന്നതും ചോദ്യചിഹ്നമാണ്. പൂര്‍ണമായും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നു പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും നിഷ്പക്ഷ തെരഞ്ഞെടുപ്പാകുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് അവകാശപ്പെടുന്നു.
ആര്‍ക്കുമൊന്നിനും ഉറപ്പില്ലാതെ
ഇന്നലെ പാറ്റ്നയിലെത്തി മുഖ്യമന്ത്രി നിതീഷ് കുമാറിനെ കാണുകയും സരനില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയും ചെയ്ത അമിത് ഷായ്ക്കും ആശങ്കകളേറെയാണ്. പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ പാക്കിസ്ഥാന് ഭീകരര്‍ക്ക് അവരുടെ ആസ്ഥാനത്തു തിരിച്ചടി കൊടുത്തുവെന്നാണു ഷാ പ്രസംഗിച്ചത്. ബംഗ്ലാദേശില്‍നിന്നു കുടിയേറുന്ന മുസ്ലിംകള്‍ക്കെതിരേ ഷാ വാചാലനായതിലും വോട്ട് ധ്രുവീകരണംതന്നെ ലക്ഷ്യം. പിന്നാക്ക, ദളിത്, ആദിവാസി, ന്യൂനപക്ഷ വോട്ടുകളിലാണ് പ്രതിപക്ഷത്തിന്റെ കണ്ണ്.
യുപി കഴിഞ്ഞാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും സ്വാധീനമുള്ള സംസ്ഥാനമാണു ബിഹാര്‍. ബിഹാറിന്റെ ജനവിധി ദേശീയ രാഷ്ട്രീയത്തെ കാര്യമായി സ്വാധീനിക്കും. ബിഹാറില്‍ എന്‍ഡിഎയെ പുറത്താക്കി അധികാരം പിടിക്കാന്‍ ഇന്ത്യ സഖ്യത്തിനു കഴിഞ്ഞാല്‍ മറ്റു സംസ്ഥാനങ്ങളിലും ജനവിധി പ്രതിഫലിക്കും. ജെഡിയു, ബിജെപി സഖ്യം അധികാരത്തുടര്‍ച്ച നേടിയാല്‍ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പടയോട്ടം തടയാന്‍ കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാം. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളുടെ നിലനില്പിന്റെ പ്രശ്നം കൂടിയാണ് ബിഹാറിലെ ജനവിധി.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎയ്ക്ക് ഭരണം ലഭിക്കുകയാണെങ്കിൽ ആര് മുഖ്യമന്ത്രിയാകുമെന്ന് പറയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രിയെ ചർച്ചയിലൂടെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമോ ഇല്ലയോ എന്നു തീരുമാനിക്കേണ്ടയാൾ ഞാനല്ല.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പു കഴിയുമ്പോൾ സഖ്യകക്ഷികൾ എല്ലാവരും ഒരുമിച്ചിരുന്നു തീരുമാനിക്കും ആരാകണം മുഖ്യമന്ത്രിയെന്ന്. അത് എല്ലാവരും അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
2020ലെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപിയിൽ നിന്നു മുഖ്യമന്ത്രിയെ വേണമെന്ന നിർദേശവുമായി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. ജെഡിയുവിനെക്കാൾ കൂടുതൽ സീറ്റ് ബിജെപി നേടിയ പശ്ചാത്തലത്തിലായിരുന്ന നിതീഷ് ഈ നിർദേശം മുന്നോട്ടുവച്ചതെന്നും ഷാ വെളിപ്പെടുത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിയുവിന് 43 സീറ്റും ബിജെപിക്ക് 74 സീറ്റുമാണ് ലഭിച്ചത്. ഇന്ത്യാ സഖ്യം ജയിച്ചാൽ താനാകും മുഖ്യമന്ത്രിയെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിനു നഷ്ടമായ മുഖ്യമന്ത്രി പദം ഇക്കുറി സ്വന്തമാക്കുകയാണ് തേജസ്വിയുടെ ലക്ഷ്യം. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിലേക്ക് നാമനിർദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു.
National
ബിഹാറിൽ ആര്‍ജെഡി അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തെ ഓരോ വീട്ടിലും കുറഞ്ഞത് ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്ന് തേജസ്വി യാദവ്.
സര്‍ക്കാര്‍ രൂപീകരിച്ച് ഇരുപത് ദിവസത്തിനകം തൊഴില്‍ ഉറപ്പാക്കുന്നതിനായി നിയമമുണ്ടാക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. ആര്‍ജെഡി അധികാരമേറ്റ് 20 മാസത്തിനുളളില്‍ സംസ്ഥാനമൊട്ടാകെ പദ്ധതി പൂര്‍ണമായും നടപ്പാക്കുമെന്നും ഒരു വീട്ടിലും സര്‍ക്കാര്‍ ജോലി ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ലെന്നും തേജസ്വി യാദവ് വ്യക്തമാക്കി.
"ഈ വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ജോലി ആവശ്യമുളള കുടുംബങ്ങളുടെ പട്ടിക തന്നെ ഞങ്ങളുടെ കൈവശമുണ്ട്. സാധ്യമാകുന്ന പ്രഖ്യാപനം മാത്രമേ ഞങ്ങള്‍ നടത്തുകയുളളു. വ്യാജ വാഗ്ദാനങ്ങളില്ല, ആരെയും വഞ്ചിക്കുന്നുമില്ല. വാഗ്ദാനം പാലിക്കുമെന്ന് പറയാന്‍ തെളിവ് നല്‍കേണ്ട കാര്യവുമില്ല.': തേജസ്വി യാദവ് പറഞ്ഞു.
National
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൻഡിഎ സഖ്യത്തിൽ ഭിന്നത. തങ്ങൾക്ക് 40 സീറ്റ് വേണമെന്ന് എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടതാണ് പുതിയ തർക്കത്തിനു കാരണം.
എന്നാൽ 25 സീറ്റുകളിൽ കൂടുതൽ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ചു സീറ്റുകളിലും തങ്ങളുടെ പാർട്ടി വിജയിച്ചു. അതിനാൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് എൽജെപി നേതൃത്വം വ്യക്തമാക്കി.
അതേസമയം ചിരാഗ് പാസ്വാൻ പ്രശാന്ത് കിഷോറുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. രാഷ്ട്രീയത്തില്‍ വാതിലുകള്‍ എപ്പോഴും തുറന്നുകിടക്കുകയാണ്. പ്രശാന്ത് കിഷോറുമായി സഖ്യം തള്ളിക്കളയനാവില്ലെന്നും ചിരാഗ് പാസ്വാൻ വ്യക്തമക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച എൽജെപിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. അനുനയ ശ്രമങ്ങളുടെ ഭാഗമായി രാജ്യസഭാ സീറ്റുകളും എംഎൽസി സീറ്റുകളും പാസ്വാന് എൻഡിഎ വാഗ്ദാനം ചെയ്തതായും വിവരമുണ്ട്.
National
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിലെ സീറ്റു വിഭജനം കീറാമുട്ടിയാകുന്നു. കോൺഗ്രസിന് പരമാവധി 55 സീറ്റുമാത്രമെ നൽകൂവെന്ന് അർജെഡി വ്യക്തമാക്കി. കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 ഇടങ്ങളിലെ വിജയിക്കാനായുള്ളൂ.
അതിനാൽ കഴിഞ്ഞ തവണത്തെപ്പോലെ ആർക്കും സീറ്റ് വാരിക്കോരി കൊടുക്കില്ലെന്ന് ആർജെഡി നേതൃത്വം വ്യക്തമാക്കി. അതേസമയം കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. മുതിർന്ന നേതാക്കളെ കളത്തിലിറക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
ആർജെഡിയുടെ ഓഫർ സിപിഐഎംഎൽ തള്ളി. തങ്ങൾക്ക് നാൽപ്പത് സീറ്റ് വേണമെന്നാണ് സിപിഐഎംഎല്ലിന്റെ ആവശ്യം. ഇത് അംഗീകരിക്കില്ലെന്ന് ആർജെഡി വ്യക്തമാക്കി.
National
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി നവംബർ ആറ്,11 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ നവംബർ 14ന് നടത്തുമെന്ന് മഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് ഗ്യാനേഷ് കുമാർ വ്യക്തമാക്കി.
ആകെ 7.43 കോടി വോട്ടർമാരുള്ളതിൽ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉൾപ്പെടും. 90,712 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലായിടത്തും വെബ്കാസ്റ്റിംഗ് സൗകര്യം ഒരുക്കും. 14 ലക്ഷം പുതിയ വോട്ടർമാരാണുള്ളത്.
243 അംഗ നിയമസഭയിലേക്ക് എൻഡിഎ - ഇന്ത്യാ മുന്നണികൾ നേർക്കുനേർ പോരാട്ടമാണ്. ബിജെപി, ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്തി പാർട്ടി എന്നിവരാണ് എൻഡിഎ സഖ്യത്തിലുള്ളത്. ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും കന്നിയങ്കത്തിനിറങ്ങും. ബിജെപി (80), ജെഡിയു (45), ആർജെഡി (77), കോൺഗ്രസ് (19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
National
പാറ്റ്ന: ബിഹാറിലെ പൂർണിയയിലെ ജബൻപൂരിന് സമീപം വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് നാലു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ പൂർണിയയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ജോഗ്ബാനിൽ നിന്ന് ദാനാപൂരിലേക്ക് പോകുകയായിരുന്ന വന്ദേഭാരതാണ് ഇടിച്ചത്. കൈതാർ-ജോഗ്ബാനി റെയിൽവേ ലൈനിൽ വച്ചായായിരുന്നു അപകടം.
ദുർഗാ പൂജയിൽ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഒരാഴ്ചക്കിടെ ബിഹാറിൽ വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് രണ്ടാം തവണയാണ് അപകടം ഉണ്ടാവുന്നത്. സെപ്റ്റംബർ 30ന് സഹർസയിലെ ഹതിയാഗച്ചി റെയിൽവേ ക്രോസിംഗിനു സമീപമുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.
National
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താനായി തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും പങ്കെടുത്തേക്കുമെന്നാണ് സൂചന.
രണ്ടു ദിവസം നീണ്ടു നില്ക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അടക്കം വിലയിരുത്തും. അതിനുശേഷമാകും ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുക.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശനിയാഴ്ച ബിഹാര്‍ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Kerala
ന്യൂഡൽഹി: പ്രത്യേക സമഗ്ര പരിശോധനയ്ക്ക് ശേഷം ബിഹാറിലെ അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 7.42 കോടി വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിലുള്ളത്.
ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 7.24 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. 7.89 കോടി വോട്ടർമാരായിരുന്നു ജൂൺ മാസത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമായിരുന്നു ഓഗസ്റ്റിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.
പുതിയ കണക്ക് പ്രകാരം 21.53 ലക്ഷം വോട്ടർമാരെയാണ് അധികം ചേർത്തിരിക്കുന്നത്. ഓഗസ്റ്റിൽ ആദ്യം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ നിന്ന് 3.66 ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ട്. എസ്ഐആറിന് മുമ്പുള്ള വോട്ടർപട്ടികയിൽ നിന്ന് 48 ലക്ഷം പേരെ ഒഴിവാക്കി.
കരട് പട്ടികയിലെ കടുംവെട്ടിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ആധാർ കൂടി തിരിച്ചറിയൽ രേഖയായി അംഗീകരിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന് പിന്നാലെയാണ് കൂടുതൽ വോട്ടർമാരെ അന്തിമ പട്ടികയിൽ കമ്മീഷൻ ഉൾപ്പെടുത്തിയത്.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പറ്റ്ന സന്ദര്‍ശിക്കും. അടുത്ത ആഴ്ചയോടെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരേ പ്രമേയം പാസാക്കി നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രമേയം കൊണ്ടുവന്നത്.
വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബിഹാറില്‍ നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കാണുന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിഹാര്‍ എസ്ഐആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു.
ദീര്‍ഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്ഐആർ പോലുള്ള പ്രക്രിയ ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കയാണ്. അത് കഴിഞ്ഞാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണ്.
പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവര്‍ എസ്ഐആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന് സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്ന് ഈ നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രമേയത്തെ പിന്തുണച്ചു. ലീഗ് എംഎല്‍എമാരായ യു. ലത്തീഫ്, എന്‍. ഷംസുദ്ദീന് എന്നിവര്‍ പ്രമേയത്തിന്മേല് ഭേദഗതികള്‍ അവതരിപ്പിച്ചു.
National
പാറ്റ്ന: ബിഹാറിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് രാജ്കുമാർ റായ് എന്ന അല്ലാഹ് റായ് വെടിയേറ്റു മരിച്ചു. ഇന്നലെ രാത്രി പട്ന ചിത്രഗുപ്തിലെ മുന്നചക് പ്രദേശത്താണു സംഭവം. അജ്ഞാതരായ രണ്ടുപേർ റായിയുടെനേരേ വെടിയുതിർക്കുകയായിരുന്നു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുമ്പാണു സംഭവം. രാഘോപുർ നിയമസഭാമണ്ഡലത്തിൽ സ്ഥാനാർഥിത്വം ഉറപ്പായ നേതാവായിരുന്നു റായ്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വസ്തുവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് ബിസിനസുകളിൽ റായ് ഉൾപ്പെട്ടിരുന്നു.
വെടിയേറ്റ ആർജെഡി നേതാവിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ആറു കാട്രിഡ്ജുകൾ കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കൊലനടത്തിയതിനുശേഷം പ്രതികൾ ഓടിരക്ഷപ്പെടുന്നതു കാണാം. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പട്ന ഈസ്റ്റ് പോലീസ് സൂപ്രണ്ട് പരിജയ് കുമാർ പറഞ്ഞു.
National
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ പന്ത്രണ്ടാമത്തെ രേഖയായി ആധാറിനെ ഉൾപ്പെടുത്താൻ സുപ്രീം കോടതി ഉത്തരവ്. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം.
ആധാർ ഔദ്യോഗിക രേഖയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി വ്യക്തമാക്കി. സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. എന്നാൽ ആധാർ പൗരത്വ രേഖയായി പരിഗണിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തു.
ആധാർ ഒരു തിരിച്ചറിയൽ രേഖ മാത്രമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. ആധാർ ഔദ്യോഗിക രേഖകളിൽ ഒന്നാണെന്ന് കോടതി വ്യക്തമാക്കി. ഈ രാജ്യത്തെ യഥാർഥ പൗരന്മാർക്ക് വോട്ട് ചെയ്യാൻ അവകാശം ഉണ്ട്. വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ പൗരത്വം അവകാശപ്പെടുന്നവർക്ക് വോട്ടവകാശം ഇല്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ബിഎൽഒമാർക്ക് പൗരത്വം തീരുമാനിക്കാൻ കഴിയില്ല എന്ന് കപിൽ സിബൽ വാദിച്ചു. ആധാർ രേഖയായി കണക്കിലെടുക്കണമെന്ന് കോടതി ഉത്തരവ് ബിഎൽഒമാർ പാലിക്കുന്നില്ല. ആധാർ അംഗീകരിക്കാനുള്ള നിർദ്ദേശം ബിഎൽഒമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടില്ല എന്ന് സിബൽ സുപ്രിംകോടതിയിൽ വാദിച്ചു. ഹർജികൾ അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
National
ന്യൂഡൽഹി: ബിഹാർ എസ്ഐആറില്‍ തുടർന്നും പരാതികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നല്കി സുപ്രീം കോടതി. പരാതികൾ സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടെന്ന് വിമർശിച്ച കോടതി പരാതികൾ നല്കാൻ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ സഹായിക്കണമെന്നും നിർദേശിച്ചു.
കോടതി നിർദേശത്തിനു പിന്നാലെ, സെപ്റ്റംബർ ഒന്നിനു ശേഷവും പരാതികൾ സ്വീകരിക്കാമെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ തിരുത്തലുകൾക്ക് അവസരമുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
വിഷയത്തിൽ എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ വോട്ടർമാരെ സഹായിക്കുന്നതിന് പാരാ ലീഗൽ വോളണ്ടിയർമാരെ നിയോഗിക്കാൻ കോടതി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ബിഹാർ ലീഗൽ സർവീസ് അതോറിറ്റിയുടെ മുൻ ചെയർമാന് കോടതി നിർദേശം നല്കി.
National
പാറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് മോഷ്ടിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ഭോജ്പൂരില്‍ വോട്ടര്‍ അധികാര്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളില്‍ അവര്‍ വോട്ട് മോഷണം നടത്തി. എന്നാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പിൽ അവരെ അതിന് അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം ബിജെപിയുടെ ലക്ഷ്യം വോട്ട് മോഷണം അല്ലെന്നും വോട്ട് കൊള്ളയാണെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
National
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക വിവാദത്തിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. വിഷയത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം ഇന്ന് ആരംഭിക്കും.
വോട്ടർപട്ടികയിൽ തീവ്രപരിഷ്കരണം നടത്തുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷന് പ്രത്യേക അധികാരമില്ലെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹർജിക്കാർ ബുധനാഴ്ച കോടതിയിൽ വാദിച്ചത്. പരിഷ്കരണം എങ്ങനെ നടത്തണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനിക്കാൻ സാധിക്കില്ലേയെന്നു ഹർജിക്കാരോട് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചു.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21 (3) പ്രകാരം തെരഞ്ഞെടുപ്പു കമ്മീഷന് എപ്പോൾ വേണമെങ്കിലും ഒരു നിയോജകമണ്ഡലത്തിൽ ഉചിതമെന്നു തോന്നുന്ന രീതിയിൽ വോട്ടർപട്ടികയുടെ പ്രത്യേക പരിഷ്കരണത്തിന് നിർദേശിക്കാൻ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരുടെ വാദം ബുധനാഴ്ച അവസാനിച്ചു.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബിഹാറിൽ വോട്ടർപട്ടികയിലെ തീവ്ര പരിശോധന (എസ്ഐആർ) നടത്തുന്നതിന് സാധുവായ രേഖകളുടെ പട്ടികയിൽ ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണു വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണം നടപ്പാക്കുന്നത്. എന്നാൽ നിലവിലെ വോട്ടർ പട്ടികയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു വോട്ടർ ഐഡി കാർഡുകൾ നിർമിച്ചിരിക്കുന്നത്. അതിനാൽ വോട്ടർപട്ടിക തന്നെ പരിഷ്കരിക്കുന്ന സാഹചര്യത്തിൽ വോട്ടർ ഐഡി കാർഡുകൾ ഇതിനായി ഉപയോഗിക്കാൻ സാധിക്കില്ലെന്നു ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സഞ്ജയ് കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികപ്പെടുത്തിയ രേഖകളിൽ ആധാർ, വോട്ടർ ഐഡി കാർഡ്, റേഷൻ കാർഡ് എന്നിവ ഉൾപ്പെടുത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം നേരത്തെ സുപ്രീംകോടതി തേടിയിരുന്നു. ആധാർ പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നും അതിനാൽ സാധുവായ രേഖകളുടെ പട്ടികയിൽ ഇവ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
ഈ വർഷം മാർച്ചിൽ കേന്ദ്രസർക്കാർ അഞ്ചു കോടി വ്യാജ റേഷൻ കാർഡുകൾ നീക്കം ചെയ്തു. വ്യാജ റേഷൻ കാർഡുകളുടെ വ്യാപനം കൂടിയതിനാൽ വോട്ടർപട്ടികയിലെ തീവ്ര പരിശോധന നടത്തുന്നതിന് ഇതു സാധുവായ രേഖയായി പരിഗണിക്കാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വിഷയത്തിൽ ഈ മാസം 28 ന് കോടതി വാദം കേൾക്കും.