x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​രേ​ന്ദ്ര നാ​രാ​യ​ൺ യാ​ദ​വ് പ്രോ​ടേം സ്പീ​ക്ക​ർ; 18-ാം ബി​ഹാ​ർ നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​നം ഡി​സം​ബ​ർ ഒ​ന്ന് മു​ത​ൽ


Published: November 25, 2025 09:32 PM IST | Updated: November 25, 2025 09:36 PM IST

പാ​റ്റ്ന: 18-ാം ബി​ഹാ​ർ നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​നം ഡി​സം​ബ​ർ ഒ​ന്ന് മു​ത​ൽ ന​ട​ക്കും. ആ​ദ്യ ദി​വ​സം പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ എം​എ​ൽ​എ​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

പ്രോ​ടേം സ്പീ​ക്ക​റാ​യി​രി​ക്കും സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കു​ക. ജെ​ഡി-​യു നേ​താ​വ് ന​രേ​ന്ദ്ര നാ​രാ​യ​ൺ യാ​ദ​വി​നെ ക​ഴി​ഞ്ഞ ദി​വ​സം പ്രോ​ടേം സ്പീ​ക്ക​റാ​യി ഗ​വ​ർ​ണ​ർ നി​യ​മി​ച്ചി​രു​ന്നു.

സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യി​രി​ക്കും സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഗ​യ ടൗ​ണി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​ജെ​പി​യി​ലെ പ്രേം ​കു​മാ​ർ സ്പീ​ക്ക​ർ ആ​കു​മെ​ന്നാ​ണ് ല​ഭി​ക്കുന്ന സൂ​ച​ന. ജെ​ഡി-​യു​വും സ്പീ​ക്ക​ർ സ്ഥാ​ന​ത്തി​ന് അ​വ​കാ​ശം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

ഡി​സം​ബ​ർ മൂ​ന്നിന് ഗ​വ​ർ​ണ​ർ നി​യ​മ​സ​ഭ​യെ​യും കൗ​ൺ​സി​ലി​നെ​യും ഒ​രു​മി​ച്ച് അ​ഭി​സം​ബോ​ദ​ന ചെ​യ്യും. ഡി​സം​ബ​ർ അ​ഞ്ചി​ന് സ​മ്മേ​ള​നം അ​വ​സാ​നി​ക്കും.

18-ാം നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ 202 സീ​റ്റ് നേ​ടി വി​ജ​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് നി​തീ​ഷ് കു​മാ​ർ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റി​രു​ന്നു.

Tags : bihar legislative assembly inaugural session december 1 pro term speaker narendra narayan yadav

Recent News

Up