x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ മ​രി​ച്ചു, സാ​മ്പ​ത്തി​ക പ്ര​ശ്നം; മൂ​ന്ന് കു​ട്ടി​ക​ളെ കൊ​ന്ന് പി​താ​വ് ജീ​വ​നൊ​ടു​ക്കി


Published: December 15, 2025 12:21 PM IST | Updated: December 15, 2025 12:53 PM IST

പാ​റ്റ്ന: ബീ​ഹാ​റി​ൽ മൂ​ന്ന് കു​ട്ടി​ക​ളെ കൊ​ന്ന് പി​താ​വ് ജീ​വ​നൊ​ടു​ക്കി. മു​സാ​ഫ​ർ​പു​രി​ലാ​ണ് സം​ഭ​വം. അ​മ​ർ​നാ​ഥ് റാം(35)​ആ​ണ് മ​ക്ക​ളെ കൊ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​ത്.

അ​ഞ്ച് മ​ക്ക​ളെ കൊ​ല്ലാ​നാ​ണ് അ​മ​ർ​നാ​ഥ് ശ്ര​മി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു​പേ​ർ ര​ക്ഷ​പെ​ട്ടു. അ​നു​രാ​ധ കു​മാ​രി (12), ശി​വാ​നി കു​മാ​രി (11), രാ​ധി​ക കു​മാ​രി (ഏ​ഴ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശി​വം കു​മാ​ർ (ആ​റ്), ച​ന്ദ​ൻ കു​മാ​ർ (അ​ഞ്ച്) എ​ന്നി​വ​ർ ര​ക്ഷ​പെ​ട്ടു.

ര​ക്ഷ​പ്പെ​ട്ട ര​ണ്ട് കു​ട്ടി​ക​ളും ചി​കി​ത്സ​യി​ലാ​ണ്. അ​മ​ർ​നാ​ഥി​ന്‍റെ ഭാ​ര്യ ക​ഴി​ഞ്ഞ വ​ർ​ഷം മ​രി​ച്ചി​രു​ന്നു. ഇ​തോ​ടെ മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ടി​യി​രു​ന്ന അ​മ​ർ​നാ​ഥ് സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളും നേ​രി​ട്ടി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ച പോ​ലീ​സ്, കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Tags : Bihar Daughters death suicide police case

Recent News

Up