x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഹാ​റി​ൽ പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും; അ​വ​സാ​ന​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ചൊ​വ്വാ​ഴ്ച


Published: November 9, 2025 06:40 AM IST | Updated: November 9, 2025 06:40 AM IST

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ബി​ഹാ​റി​ൽ പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന് വേ​ണ്ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്നും റാ​ലി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് പ​ര​സ്യ പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ക. ചൊ​വ്വാ​ഴ്ച​യാ​ണ് ബി​ഹാ​റി​ൽ അ​വ​സാ​ന​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. 122 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വി​ധി​യെ​ഴു​തു​ന്ന​ത്. ന​വം​ബ​ർ 14ന് ​ആ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.

അ​തേ​സ​മ​യം എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്താ​മെ​ന്നാ​ണ് ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ത്മ​വി​ശ്വാ​സം. ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ നേ​താ​ക്ക​ളും ഇ​ന്ന് അ​വ​സാ​നി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

 

Tags : bihar nda indiaalliance amitshah biharelection

Recent News

Up