x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഹാ​റി​ല്‍ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു; വ​മ്പ​ന്‍ പ്ര​ഖ്യാ​പ​ന​വു​മാ​യി തേ​ജ​സ്വി


Published: November 4, 2025 07:46 PM IST | Updated: November 4, 2025 08:04 PM IST

പാ​റ്റ്ന: ബി​ഹാ​റി​ല്‍ ഒ​ന്നാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​നു​ള്ള പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ഇ​ന്ത്യാ സ​ഖ്യം സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചാ​ൽ "മ​യി ബ​ഹി​ൻ മാ​ൻ യോ​ജ​ന പ്ര​കാ​രം'30,000 രൂ​പ സ്ത്രീ​ക​ളു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തു​മെ​ന്ന് തേ​ജ​സ്വി യാ​ദ​വ് പ്ര​ഖ്യാ​പി​ച്ചു.

മ​ക​ര​സം​ക്രാ​ന്തി ദി​ന​മാ​യ ജ​നു​വ​രി 14ന് ​എ​ല്ലാ സ്ത്രീ​ക​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം എ​ത്തു​മെ​ന്നും ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​കൂ​ടി​യാ​യ തേ​ജ​സ്വി വ്യ​ക്ത​മാ​ക്കി. ഞാ​ൻ പ​ല സ്ഥ​ല​ങ്ങ​ളി​ലും പോ​യി സ്ത്രീ​ക​ളു​മാ​യി സം​വ​ദി​ച്ചു.

ബി​ഹാ​റി​ലെ എ​ല്ലാ അ​മ്മ​മാ​രും സ​ഹോ​ദ​രി​മാ​രും "മ​യി ബ​ഹി​ൻ മാ​ൻ യോ​ജ​ന'​യെ​ക്കു​റി​ച്ച് ആ​വേ​ശ​ത്തി​ലാ​ണ്. ഈ ​പ​ദ്ധ​തി അ​വ​ർ​ക്ക് സാ​മ്പ​ത്തി​ക നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന് ആ​ളു​ക​ൾ പ​റ​യു​ന്നു​വെ​ന്നും തേ​ജ​സ്വി പ​റ​ഞ്ഞു.

ആ​ർ​ജെ​ഡി​യും കോ​ൺ​ഗ്ര​സും സം​യു​ക്ത തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ മാ​യ് ബ​ഹി​ൻ മാ​ൻ യോ​ജ​ന വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. താ​ങ്ങു​വി​ല കൂ​ടാ​തെ നെ​ല്ലി​ന് ക്വി​ന്‍റ​ലി​ന് 300 രൂ​പ​യും ഗോ​ത​മ്പി​ന് 400 രൂ​പ​യും വീ​തം ന​ൽ​കും.

പ​ഴ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ അ​വ​രു​ടെ സ്വ​ന്തം ജി​ല്ല​ക്ക് 70 കി​ലോ​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ മാ​റ്റി നി​യ​മി​ക്കു​മെ​ന്നും തേ​ജ​സ്വി പ​റ​ഞ്ഞു. അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ എ​ല്ലാ കു​ടും​ബ​ത്തി​ൽ​നി​ന്നും ഒ​രാ​ൾ​ക്കെ​ങ്കി​ലും സ​ർ​ക്കാ​ർ ജോ​ലി ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

18 ജി​ല്ല​ക​ളി​ലെ 121 മ​ണ്ഡ​ല​ങ്ങ​ളാ​ണ് മ​റ്റ​ന്നാ​ള്‍ ജ​ന​വി​ധി തേ​ടു​ക. ഇ​ന്ത്യാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി തേ​ജ​സ്വി യാ​ദ​വ്, നി​ല​വി​ലെ ഉ​പ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ സാ​മ്രാ​ട്ട് ചൗ​ധ​രി , കാ​യി​ക മ​ന്ത്രി മൈ​ഥി​ലി ഠാ​ക്കൂ​ര്‍ തു​ട​ങ്ങി പ്ര​മു​ഖ​രാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജ​ന​വി​ധി തേ​ടു​ന്ന​ത്.

 

Tags : bihar election campaign Tejashwi Yadav rjd

Recent News

Up