Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JDU

ബി​ഹാ​റി​ലെ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ പറയുന്നു; പാ​ർ​ട്ടി വി​ട്ടുപോകില്ല

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ത​​​​ങ്ങ​​​​ൾ മ​​​​റ്റൊ​​​​രു പാ​​​​ർ​​​​ട്ടി​​​​യി​​​​ലും ചേ​​​​രി​​​​ല്ലെ​​​​ന്ന് ബി​​​​ഹാ​​​​റി​​​​ലെ ആ​​​​റ് കോ​​​​ണ്‍​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ. വെ​​​​ള്ളി​​​​യാ​​​​ഴ്ച ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ​​​​ഗാ​​​​ന്ധി എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു​​​​ ശേ​​​​ഷ​​​​മാ​​​​ണ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ നി​​​​ല​​​​പാ​​​​ട് അ​​​​റി​​​​യി​​​​ച്ച​​​​ത്.

കോ​​​​ണ്‍​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ ഒ​​​​ന്ന​​​​ട​​​​ങ്കം ജെ​​​​ഡി-​​​​യു​​​​വി​​​​ൽ ചേ​​​​രു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു അടുത്തിടെ വന്ന റി​​​​പ്പോ​​​​ർ​​​​ട്ട്. ബി​​​​ഹാ​​​​റി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള എ​​​​ഐ​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി കൃ​​​​ഷ്ണ അ​​​​ല്ല​​​​വ​​​​രു​​​​വി​​​ന്‍റെ അ​​​​നു​​​​ന​​​​യ​​​​നീ​​​​ക്ക​​​​മാ​​​​ണ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ കൂ​​​​റു​​​​മാ​​​​റ്റം ത​​​​ട​​​​ഞ്ഞ​​​​ത്.

അതേസമയം കോ​​​​ണ്‍​ഗ്ര​​​​സ് നി​​​​യ​​​​മ​​​​സ​​​​ഭാക​​​​ക്ഷി നേ​​​​താ​​​​വി​​​​നെ ഇ​​​​തു​​​​വ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല. ബ​​​​ജ​​​​റ്റ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ന​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​നാ​​​​ണ് നേ​​​​തൃ​​​​ത്വം വി​​​​ളി​​​​പ്പി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് എംഎൽഎമാർ വിശദീകരിച്ചത്.

National

നിതീ​ഷ് കു​മാ​ർ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട നേ​താ​വാ​ണ്; അ​ദ്ദേ​ഹ​ത്തെ ആ​ർ​ക്കും അ​വഗ​ണി​ക്കാ​നാ​കി​ല്ല: നീ​ര​ജ് കു​മാ​ർ

പാ​റ്റ്ന: ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട നേ​താ​വാ​ണ് നിതീ​ഷ് കു​മാ​റെ​ന്ന് ജെ​ഡി-​യു നേ​താ​വ് നീ​ര​ജ് കു​മാ​ർ. ആ​ർ​ക്കും നി​തീ​ഷി​നെ അ​വ​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നും നീ​ര​ജ് കു​മാ​ർ പ​റ​ഞ്ഞു.

"നി​ങ്ങ​ൾ​ക്ക് നി​തീ​ഷി​നെ സ്നേ​ഹി​ക്കാം വെ​റു​ക്കാം. പ​ക്ഷെ ഒ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തെ അ​വ​ഗ​ണി​ക്കാ​നാ​കി​ല്ല. ഇ​ത്ത​വ​ണ വ​ൻ വി​ജ​യ​ത്തി​ലേ​യ്ക്കാ​ണ് അ​ദ്ദേ​ഹം എ​ൻ​ഡി​എ​യെ ന​യി​ച്ച​ത്. വീ​ണ്ടും അ​ദ്ദേ​ഹം ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കും.'-​നീ​ര​ജ് കു​മാ​ർ പ​റ​ഞ്ഞു.

നി​ല​വി​ലെ നി​തീ​ഷ് കു​മാ​ർ മ​ന്ത്രി​യു​ടെ അ​വ​സാ​ന ക്യാ​ബി​ന​റ്റ് യോ​ഗ​മാ​ണ് ഇ​ന്ന് ന​ട​ക്കും. നി​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മെ​ൽ​ക്കും.

ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 202 സീ​റ്റു​ക​ളാ​ണ് എ​ൻ​ഡി​എ​യ്ക്ക് ല​ഭി​ച്ച​ത്. മ​ഹാ​സ​ഖ്യ​ത്തി​ന് 35 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്. 

National

ബി​ഹാ​റി​ൽ പ​ണം ഒ​ഴു​ക്കി​യാ​ണ് എ​ൻ​ഡി​എ വി​ജ​യി​ച്ച​ത്: മു​കേ​ഷ് സ​ഹാ​നി

പാ​റ്റ്ന: ബി​ഹാ​റി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ ശ​രി​യാ​യ രീ​തി​യി​ല​ല്ല വി​ജ​യി​ച്ച​തെ​ന്ന് വി​കാ​ശീ​ൽ ഇ​ൻ​സാ​ൻ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മു​കേ​ഷ് സ​ഹാ​നി. പ​ണം ഒ​ഴു​ക്കി​യാ​ണ് എ​ൻ​ഡി​എ വി​ജ​യി​ച്ച​തെ​ന്നും മു​കേ​ഷ് കു​റ്റ​പ്പെ​ടു​ത്തി.

"തെ​ര​ഞ്ഞെ​ടു​പ്പ് ആ​കു​ന്പോ​ൾ ജ​യം തോ​ൽ​വി​യും സാ​ധാ​ര​ണ​മാ​ണ്. ഞ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു. പ​ക്ഷെ എ​ൻ​ഡി​എ പ​ണം കൊ​ടു​ത്താ​ണ് വി​ജ​യി​ച്ച​ത്. സ്ത്രീ​ക​ൾ അ​തി​നാ​ൽ കൂ​ട്ട​ത്തോ​ടെ എ​ൻ​ഡി​എ​യ്ക്ക് വേ​ണ്ടി വോ​ട്ട് ചെ​യ്തു.'-​മു​കേ​ഷ് പ​റ​ഞ്ഞു.

10000 രൂ​പ കൊ​ണ്ട് ബി​ഹാ​റി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് മ​ന​സി​ലാ​യ​ല്ലോ എ​ന്നും സ​ഹാ​നി ചോ​ദി​ച്ചു. യു​വാ​ക്ക​ൾ മ​ഹാ​സ​ഖ്യ​ത്തി​ന് വേ​ണ്ടി​യാ​ണ് വോ​ട്ട് ചെ​യ്ത​ത്. പ​ക്ഷെ വി​ജ​യി​ക്കാ​ൻ അ​ത് മ​തി​യാ​യി​രു​ന്നി​ല്ലെ​ന്നും മു​കേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

വെ​ള്ളി​യാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ മു​കേ​ഷ് സ​ഹാ​നി​യു​ടെ വി​ഐ​പി പാ​ർ​ട്ടി​ക്ക് ഒ​രു സീ​റ്റ് പോ​ലും ല​ഭി​ച്ചി​ല്ല. മ​ഹാ​സ​ഖ്യ​ത്തി​ന് ആ​കെ 35 സീ​റ്റ് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. എ​ൻ​ഡി​എ 202 സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച് ഭ​ര​ണം നി​ല​നി​ർ​ത്തി.

National

ബി​ഹാ​റി​ൽ ഇ​ന്ന് നി​യ​മ​സ​ഭ ക​ക്ഷി യോ​ഗം ചേ​രും; നി​തീ​ഷ് കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ജെ​ഡി​യു നേ​തൃ​ത്വം  

 ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ൽ നി​തീ​ഷ് കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ജെ​ഡി​യു നേ​തൃ​ത്വം. ഇ​ന്ന് നി​യ​മ​സ​ഭ ക​ക്ഷി യോ​ഗം ചേ​ർ​ന്ന് നി​തീ​ഷ് കു​മാ​റി​നെ ക​ക്ഷി നേ​താ​വാ​യി തെ​രെ​ഞ്ഞെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. സ​ഞ്ജ​യ് ത്സാ, ​ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ, വി​നോ​ദ് താ​വ്ടെ തു​ട​ങ്ങി​യ​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ബി​ഹാ​റി​ൽ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ ച​ര്‍​ച്ച​ക​ളും സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം പ​ണം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ആ​ർ​ജെ​ഡി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മം​ഗ​നി ലാ​ൽ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യി​ൽ ആ​ർ​ജെ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

National

ആ​ർ​ജെ​ഡി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി; പി​ന്നി​ൽ തു​ട​ർ​ന്ന് തേ​ജസ്വി

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം വ​രു​ന്പോ​ൾ‌ ആ​ർ​ജെ​ഡി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. 143 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച പാ​ർ​ട്ടി 24 സീ​റ്റു​ക​ളി​ൽ മാ​ത്രം ആ​ണ് മു​ന്നേ​റു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യും പാ​ർ​ട്ടി ചെ​യ​ർ​മാ​നു​മാ​യ തേ​ജ​സ്വി യാ​ദ​വ് രാ​ഘോ​പു​ർ മ​ണ്ഡ​ല​ത്തി​ൽ പി​ന്നി​ൽ തു​ട​രു​ക​യാ​ണ്. വോ​ട്ടെ​ണ്ണ​ൽ 17 റൗ​ണ്ട് പി​ന്നി​ടു​ന്പോ​ൾ‌ ബി​ജെ​പി​യു​ടെ സ​തീ​ഷ് കു​മാ​റി​നേ​ക്കാ​ൾ 4345 വോ​ട്ടു​ക​ൾ​ക്ക് പി​ന്നി​ലാ​ണ് തേ​ജ​സ്വി.

മ​ണ്ഡ​ല​ത്തി​ൽ ഇ​നി 13 റൗ​ണ്ടു​ക​ൾ കൂ​ടി​യാ​ണ് എ​ണ്ണാ​നു​ള്ള​ത്. വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ എ​ൻ​ഡി​എ ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തി​ലേ​യ്ക്ക് നീ​ങ്ങു​ക​യാ​ണ്. 207 സീ​റ്റു​ക​ളി​ലാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്. 29 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ന് ലീ​ഡു​ള്ള​ത്.

 

National

വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര​യും വോ​ട്ട് ചോ​രി​യും ചീ​റ്റി; കു​ള​ത്തി​ൽ ചാ​ടി​യി​ട്ട് ഗു​ണ​വും കി​ട്ടി​യി​ല്ല; അ​പ്ര​സ​ക്ത​നാ​യി രാ​ഹു​ൽ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പു​റ​ത്തു​വ​രു​മ്പോൾ ത​ക​ർ​ന്ന​ടി​ഞ്ഞി​രി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ്. ക​ഴി​ഞ്ഞ ത​വ​ണ 19 സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച കോ​ൺ​ഗ്ര​സി​ന് നാ​ല് സീ​റ്റി​ൽ മാ​ത്ര​മാ​ണ് മു​ന്നേ​റാ​നാ​കു​ന്ന​ത്.

കോ​ൺ​ഗ്ര​സി​ന്‍റെ വീ​ഴ്ച​യി​ൽ രാ​ഷ​ട്രീ​യ ലോ​കം പ​ഴി​ക്കു​ന്ന​ത് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യാ​ണ്. ആ​ർ​ജെ​ഡി​യു​മാ​യി സ​ഖ്യ​ത്തി​ലാ​ണ് മ​ത്സ​രി​ച്ച​തെ​ങ്കി​ലും ഒ​വൈ​സി​യു​ടെ പാ​ർ​ട്ടി​യേ​ക്കാ​ൾ കു​റ​വ് സീ​റ്റു​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സി​ന് മു​ന്നേ​റാ​നാ​കു​ന്ന​ത്.

എ​സ്ഐ​ആ​റി​നെ​തി​രെ ബി​ഹാ​റി​ൽ വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര​യും ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ വോ​ട്ട് ചോ​രി അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​ന്ന‍​യി​ച്ചെ​ങ്കി​ലും രാ​ഹു​ലി​ന് ബി​ഹാ​റി​ൽ ഒ​രു സ്വാ​ധീ​ന​വും ചെ​ലു​ത്ത​നാ​യി​ട്ടി​ല്ല. ജ​നം രാ​ഹു​ലി​ന്‍റെ വാ​ദ​ങ്ങ​ൾ എ​ല്ലാം ത​ള്ളു​ന്ന കാ​ഴ്ച​യാ​ണ് ബി​ഹാ​റി​ൽ ക​ണ്ട​ത്.ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ ഉ​ള്ള മേ​ഖ​ല​ക​ളി​ൽ പോ​ലും കോ​ൺ​ഗ്ര​സി​ന് മു​ന്നേ​റാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

സീ​മാ​ഞ്ച​ൽ മേ​ഖ​ല​യി​ല​ട​ക്കം കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. ഇ​വി​ടെ​യെ​ല്ലാം ഒ​വൈ​സി​യു​ടെ പാ​ർ​ട്ടി​ക്കാ​ണ് മു​ന്നേ​റാ​ൻ സാ​ധി​ച്ച​ത്. രാ​ഹു​ലി​നെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ പോ​ലും ത​ള്ളു​ന്ന​ത് ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ അ​പ്ര​സ​ക്ത​നാ​ക്കു​ന്നു​ണ്ട്.

ഇ​നി ന​ട​ക്കാ​നി​രി​ക്കു​ന്ന കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെയും ഈ ​ഫ​ലം സ്വാ​ധീനി​ക്കാ​നാ​ണ് സാ​ധ്യ​ത. രാ​ഹു​ൽ പ്ര​വ​ർ​ത്ത​ന ശൈ​ലി മാ​റ്റി​യി​ല്ലെ​ങ്കി​ൽ ഇ​നി​യും തി​രി​ച്ച​ടി​ക​ൾ തു​ട​രു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. കു​ള​ത്തി​ൽ ചാ​ടു​ന്ന​ത​ട​ക്ക​മു​ള്ള​ത​ല്ല യ​ഥാ​ർ​ഥ പ്ര​ചാ​ര​ണ രീ​തി എ​ന്ന​തും ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ ഓ​ർ​മി​പ്പി​ക്കു​ന്നു.

വോ​ട്ടെ​ണ്ണ​ൽ ആ​റ് മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്നോ​ൾ എ​ൻ​ഡി​എ കു​തി​ക്കു​ക​യാ​ണ്. 200 സീ​റ്റു​ക​ളി​ലാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്. വെ​റും 37 സീ​റ്റി​ൽ മാ​ത്ര​മാ​ണ് മ​ഹാ​സ​ഖ്യം മു​ന്നി​ലു​ള്ള​ത്.

 

 

National

എ​വി​ടെ​യാ​ണ് തെ​റ്റു പ​റ്റി​യ​തെ​ന്ന് പാ​ർ​ട്ടി പ​രി​ശോ​ധി​ക്ക​ണം; ബി​ഹാ​ർ തോ​ൽ​വി​യി​ൽ പ്ര​തി​ക​രണ​വു​മാ​യി ശ​ശി ത​രൂ​ർ

 തി​രു​വ​ന​ന്ത​പു​രം: ബി​ഹാ​റി​ൽ എ​വി​ടെ​യാ​ണ് തെ​റ്റ് പ​റ്റി​യ​തെ​ന്ന് പാ​ർ​ട്ടി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ എം​പി. പ​രാ​ജ​യ​കാ​ര​ണം പ​ഠി​ക്കാ​ൻ പാ​ർ​ട്ടി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.

"സ്ത്രീ ​വോ​ട്ട​ർ​മാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ത്ത​ര​ത്തി​ൽ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് പു​തു​മ​യു​ള്ള​ത​ല്ല. അ​ത് ചെ​യ്യു​ന്ന​തി​ൽ സ​ർ​ക്കാ​രു​ക​ളെ ത​ട​യാ​നും ക​ഴി​യി​ല്ല.'-​ത​രൂ​ർ പ​റ​ഞ്ഞു.

പ്ര​ച​ര​ണ​ത്തി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ​വ​ർ കാ​ര​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്ക​ണം. ത​ന്നെ പ്ര​ച​ര​ണ​ത്തി​ന് ക്ഷ​ണി​ച്ചി​രു​ന്നി​ല്ലെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു. ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ നാ​ല​ര മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്പോ​ൾ എ​ൻ​ഡി​എ വ​ൻ മു​ന്നേ​റ്റം ന​ട​ത്തു​ക​യാ​ണ്. 196 സീ​റ്റി​ൽ ആ​ണ് എ​ൻ​ഡി​എ മു​ന്നി​ലു​ള്ള​ത്. മ​ഹാ​സ​ഖ്യ​ത്തി​ന് 41 സീ​റ്റു​ക​ളി​ലാ​ണ് ലീ​ഡു​ള്ള​ത്.

National

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി; അ​ടു​ത്ത ല​ക്ഷ്യം ബം​ഗാ​ൾ: കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് 

പാ​റ്റ്ന: ബി​ഹാ​റി​ൽ വി​ജ​യി​ച്ചെ​ന്നും അ​ടു​ത്ത ല​ക്ഷ്യം പ​ശ്ചി​മ ബം​ഗാ​ൾ ആ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും ഗി​രി​രാ​ജ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​രാ​ജ​ക​ത്വ​ത്തി​ന്‍റെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കി​ല്ലെ​ന്ന് ബി​ഹാ​ർ തീ​രു​മാ​നി​ച്ചു. ബി​ഹാ​റി​ലെ യു​വ​ജ​ന​ങ്ങ​ൾ ബു​ദ്ധി​ശാ​ലി​ക​ളാ​ണ്. കു​ഴ​പ്പ​ങ്ങ​ളു​ടെ​യും അ​ഴി​മ​തി​യു​ടെ​യും കൊ​ള്ള​യു​ടെ​യും സ​ർ​ക്കാ​രി​നെ ബി​ഹാ​ർ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ആ​ദ്യ ദി​വ​സം മു​ത​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ഇ​ത് വി​ക​സ​ന​ത്തി​ന്‍റെ വി​ജ​യ​മാ​ണ്. ന​മ്മ​ൾ ബി​ഹാ​ർ നേ​ടി. ഇ​നി ബം​ഗാ​ളി​ന്‍റെ ഊ​ഴ​മാ​ണ്"- മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത് സ​മാ​ധാ​ന​വും നീ​തി​യും വി​ക​സ​ന​വു​മാ​ണെ​ന്ന് ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ ആ ​പ​ഴ​യ കാ​ല​ഘ​ട്ട​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മു​തി​ർ​ന്ന​വ​ർ ക​ണ്ടി​ട്ടു​ണ്ട്. തേ​ജ​സ്വി യാ​ദ​വ് ഒ​രു ചെ​റി​യ കാ​ല​യ​ള​വി​ൽ പോ​ലും ഭ​ര​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ, കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം ജ​ന​ങ്ങ​ൾ ക​ണ്ട​താ​ണെ​ന്നും ഗി​രി​രാ​ജ് സിം​ഗ് ആ​രോ​പി​ച്ചു.

ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ നാ​ല​ര മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്പോ​ൾ എ​ൻ​ഡി​എ വ​ൻ മു​ന്നേ​റ്റം ന​ട​ത്തു​ക​യാ​ണ്. 191 സീ​റ്റി​ൽ ആ​ണ് എ​ൻ​ഡി​എ മു​ന്നി​ലു​ള്ള​ത്. മ​ഹാ​സ​ഖ്യ​ത്തി​ന് 48 സീ​റ്റു​ക​ളി​ലാ​ണ് ലീ​ഡു​ള്ള​ത്.

National

ജി​ത​ൻ റാം ​മാ​ഞ്ചി​ക്കും നേ​ട്ടം; എ​ച്ച്എ​എം അ​ഞ്ചി​ട​ത്ത് മു​ന്നി​ൽ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ മു​ന്നേ​റ്റം ന​ട​ത്തി എ​ൻ​ഡി​എ ഘ​ട​ക​ക്ഷി​യാ​യ ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ർ​ച്ച. മു​ൻ മു​ഖ്യ​മ​ന്ത്രി ജി​ത​ൻ റാം ​മാ​ഞ്ചി​യു​ടെ പാ​ർ​ട്ടി അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ മു​ന്നേ​റു​ന്നു.

ആ​കെ ആ​റ് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് എ​ച്ച്എ​എം മ​ത്സ​രി​ച്ച​ത്. കു​ടും​ബ, ഇ​മാം​ഗ​ഞ്ച്, ബാ​രാഛ​ട്ടി, അ​ത്രി, സി​ക്ക​ന്ദ്ര എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് എ​ച്ച്എ​എം മു​ന്നി​ലു​ള്ള​ത്.

സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ണ്ണ​ൽ നാ​ല് മ​ണി​ക്കൂ​ർ പു​രോ​ഗ​മി​ക്കു​മ്പോ​ൾ 190 സീ​റ്റു​ക​ളി​ൽ എ​ൻ​ഡി​എ മു​ന്നേ​റു​ക​യാ​ണ്. 49 മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ന് ലീ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​ത്.

 

National

തേ​ജ​സ്വി​ക്കും അ​ടി​പ​ത​റു​ന്നു; രാ​ഘോ​പു​രി​ൽ പി​ന്നി​ൽ

പാ​റ്റ്ന: മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യും ആ​ർ​ജെ​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വ് രാ​ഘോ​പു​രി​ൽ പി​ന്നി​ൽ. വോ​ട്ടെ​ണ്ണ​ൽ നാ​ല് റൗ​ണ്ട് പി​ന്നി​ടു​മ്പോൾ ബി​ജെ​പി​യു​ടെ സ​തീ​ഷ് കു​മാ​റി​നേ​ക്കാ​ൾ 3016 വോ​ട്ടു​ക​ൾ​ക്ക് പി​ന്നി​ലാ​ണ് തേ​ജ​സ്വി യാ​ദ​വ്.

സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ണ്ണ​ൽ മൂ​ന്ന​ര മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്പോ​ൾ എ​ൻ‌​ഡി​എ വ​ൻ കു​തി​പ്പ് തു​ട​രു​ക​യാ​ണ്. എ​ൻ​ഡി​എ 197 സീ​റ്റു​ക​ളി​ലാ​ണ് മു​ന്നി​ലു​ള്ള​ത്. മ​ഹാ​സ​ഖ്യം 43 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

National

ബി​ഹാ​റി​ന്‍റെ 'നി​ധി'; നി​തീ​ഷ് കു​മാ​റി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ അ​ഥ​വാ വി​ജ​യ​ത്തി​ലേ​യ്ക്കു​ള്ള വ​ഴി​ക​ൾ

പാ​റ്റ്ന: പ​ട​ത്ത​ല​വ​നാ​യി മു​ന്നി​ൽ നി​ന്ന നി​തീ​ഷ് കു​മാ​റി​ന്‍റെ ത​ന്ത്ര​ങ്ങ​ളാ​ണ് ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ സം​ഖ്യ​ത്തി​ന് കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തെ മ​റി​ക​ട​ക്കാ​ൻ നി​സാ​ര​മാ​യി സാ​ധി​ച്ച​ത്. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി ജെ​ഡി​യു മാ​റി​യ​തി​ന് പി​ന്നി​ലും നി​തീ​ഷ് കു​മാ​ർ എ​ന്ന എ​ഴു​പ​ത്തി​നാ​ലു​കാ​ര​ന്‍റെ രാ​ഷ്ട്രീ​യ ത​ന്ത്ര​ങ്ങ​ളാ​ണ്.

ബി​ഹാ​റി​ലെ വി​ക​സ​നം ഊ​ന്നി​യാ​ണ് എ​ൻ​ഡി​എ പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങിയ​ത്. വാ​ണി​ജ്യ-​വ്യാ​പാ​ര രം​ഗ​ത്തും അ​ടി​സ്ഥാ​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലും ബി​ഹാ​റി​ലു​ണ്ടാ​യ വി​ക​സ​ന​മാ​ണ് അ​വ​ർ എ​ടു​ത്തു​പ​റ​ഞ്ഞ​ത്.

നി​തീ​ഷ് കു​മാ​റി‍​ന്‍റെ 20 വ​ര്‍​ഷ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളും സ്ത്രീ​വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ലും ദ​ളി​ത​ര്‍​ക്കി​ട​യി​ലു​മു​ള്ള സ്വാ​ധീ​ന​വും വോ​ട്ടാ​യി മാ​റു​മെ​ന്ന് പ്ര​ച​ര​ണ​സ​മ​യം മു​ത​ലേ ഭ​ര​ണ​പ​ക്ഷ​ത്തി​ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു.

അ​തി​ൽ പ്ര​ധാ​ന​മാ​യും സ്ത്രീ​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​യ്ക്കെ​ത്തി​യ പ​തി​നാ​യി​രം രൂ​പ​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പാ​ണ് മ​ഹി​ളാ റോ​സ്ഗാ​ര്‍ യോ​ജ​ന പ്ര​കാ​രം സ്ത്രീ​ക​ള്‍​ക്ക് പ​തി​നാ​യി​രം രൂ​പ വീ​തം ന​ല്‍​കി​ക്കൊ​ണ്ട് നി​തീ​ഷ് കു​മാ​ർ ഇ​തി​ന് തു​ട​ക്ക​മി​ട്ട​ത്.

സം​സ്ഥാ​ന​ത്തെ 1.25 കോ​ടി സ്ത്രീ​ക​ള്‍​ക്ക് ഈ തു​ക വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞെ​ന്നാണ് സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​ത് ദാ​രി​ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ലു​ള്ള​വ​രെ​യും സ്വാ​ധീ​നി​ച്ചു​വെ​ന്ന് വ്യ​ക്ത​മാ​ണ്.

ഇ​തി​ന് ബ​ദ​ലാ​യി ത​ങ്ങ​ള്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ എ​ല്ലാ വ​ര്‍​ഷ​വും ജ​നു​വ​രി 14-ന് ​മു​പ്പ​തി​നാ​യി​രം രൂ​പ വീ​തം ന​ല്‍​കു​മെ​ന്ന വാ​ഗ്ദാ​ന​മാ​യി​രു​ന്നു ഇ​ന്ത്യാ ​സ​ഖ്യം ന​ല്‍​കി​യ​ത്. എ​ന്നാ​ൽ അ​തൊ​ന്നും ഏ​റ്റി​ല്ല എ​ന്നു​വേ​ണം പ​റ​യാ​ൻ..

തൊ​ഴി​ലി​ല്ലാ​യ്മ​യും പി​ന്നോ​ക്ക​മേ​ഖ​ല​ക​ളി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​വ​ഗ​ണ​ന​ക​ളു​മെ​ല്ലാം ഇ​ന്ത്യാ സ​ഖ്യം പ്ര​ച​ര​ണ​വി​ഷ​യ​ങ്ങ​ളാ​ക്കി. നി​തീ​ഷ് കു​മാ​ർ കി​ള​വ​നാ​യെ​ന്നും അ​ദ്ദേ​ഹം മാ​റി ഇ​നി യു​വ​ത്വ​മാ​ണ് ബി​ഹാ​റി​നെ ന​യി​ക്കേ​ണ്ട​തെ​ന്ന ത​ന്ത്ര​വു​മാ​യി​ട്ടാ​യി​രു​ന്നു ആ​ർ​ജെ​ഡി​യു​ടെ വ​ര​വ്. എ​ന്നാ​ൽ ഇ​തൊ​ന്നും കാ​ര്യ​മാ​യി യു​വ​ത​ല​മു​റ​യെ സ്വാ​ധീ​നി​ച്ചി​ല്ല.

20 വ​ർ​ഷ​ത്തെ തു​ട​ർ​ഭ​ര​ണ​വും അ​ഴി​മ​തി​ര​ഹി​ത​മാ​യ പ്ര​തി​ച്ഛാ​യ​യ്ക്കും മ​ങ്ങ​ലേ​ൽ​ക്കി​ല്ലെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തോ​ടെ നി​തീ​ഷ് കു​മാ​ർ ക​ച്ച​മു​റു​ക്കി​യി​റ​ങ്ങി​യ​പ്പോ​ൾ അ​വി​ടെ വി​ജ​യി​ച്ച​ത് സ്ത്രീ ​വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലും ദ​ളി​ത​ർ​ക്കി​ട​യി​ലു​മു​ള്ള സ്വാ​ധീ​ന​മാ​ണ്.

15 വ​ർ​ഷം മു​ൻ​പു​ണ്ടാ​യി​രു​ന്ന ബി​ഹാ​റാ​ണോ ഇ​പ്പോ​ഴു​ള്ള ബി​ഹാ​ർ എ​ന്നു ചോ​ദി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു നി​തീ​ഷി​ന്‍റെ പ്ര​ചാ​ര​ണം. 2005ൽ ​അ​ധി​കാ​ര​ത്തി​ലേ​റി​യ നി​തീ​ഷ് ക്ര​മ​സ​മാ​ധാ​ന​ത്തി​ലാ​ണ് ആ​ദ്യ​ത്തെ അ​ഞ്ചു​വ​ർ​ഷം ശ്ര​ദ്ധ​യൂ​ന്നി​യ​ത്.

മ​ദ്യ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ്ത്രീ​ക​ൾ​ക്കി​ട​യി​ലു​ള്ള വി​ശ്വാ​സം നേ​ടി​യെ​ടു​ക്കാ​നും നി​തീ​ഷി​ന് ക​ഴി​ഞ്ഞു​വെ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. നി​തി​ഷ് അ​ഴി​മ​തി​ക്കാ​ര​ന​ല്ലെ​ന്നും അ​യാ​ൾ ഒ​ന്നും മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ബി​ഹാ​റി​ലെ ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും പ​റ​ഞ്ഞ​ത്.

1990 മു​ത​ല്‍ 2005 വ​രെ നീ​ണ്ട ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ഭ​ര​ണ​കാ​ല​ത്തെ ജം​ഗി​ള്‍ രാ​ജ് എ​ന്നോ​ര്‍​മി​പ്പി​ച്ചാ​ണ് ന​രേ​ന്ദ്ര​മോ​ദി​യും നി​തീ​ഷും പ്ര​ച​ര​ണ വേ​ദി​ക​ളെ സ​മീ​പി​ച്ച​ത്.

എതി​രാ​ളി​ക​ൾ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി നി​തി​ഷി​നെ ത​ള​ർ​ത്താ​ൻ നോ​ക്കി​യെ​ങ്കി​ലും 84 റാ​ലി​ക​ളി​ൽ പ​ങ്കെ​ടു​ത്ത് അ​ദ്ദേ​ഹം അ​തി​ന് മ​റു​പ​ടി ന​ൽ​കി.

വി​ക​സ​ന​ത്തി​ന്‍റെ പു​തി​യ പാ​ത തു​റ​ന്നാ​ണ് നി​തീ​ഷ് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ക​യ​റി​ക്കൂ​ടി​യ​ത്. വീ​ടു​ക​ളി​ലേ​യ്ക്കു​ള്ള വൈ​ദ്യു​തി, റോ​ഡു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​നും നി​തീ​ഷി​നാ​യി. അതേസമയം തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ൻ ഇ​തു​വ​രെ​യും നി​തി​ഷാ​നി​യി​ല്ലെ​ന്ന് ആ​രോ​പ​ണം ഒ​രു വ​ശ​ത്ത് ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​തൊ​ന്നും ബാ​ധി​ച്ചി​ല്ല എ​ന്നു വേ​ണം പ​റ​യാ​ൻ.

National

വാ​രാ​ണ​സി​യി​ൽ തു​ട​ക്ക​ത്തി​ൽ മോ​ദി​യും പി​ന്നി​ലാ​യി​രു​ന്ന​ല്ലോ; മ​ഹാ​സ​ഖ്യം തി​രി​ച്ചു​വ​രും: ബി​ഹാ​ർ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ

പാ​റ്റ്ന: സം​സ്ഥാ​ന​ത്ത് മ​ഹാ​സ​ഖ്യം തി​രി​ച്ചു​വ​രു​മെ​ന്ന് ബി​ഹാ​ർ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ജേ​ഷ് കു​മാ​ർ. എ​ൻ​ഡി​എ​യു​ടെ ലീ​ഡ് താ​ത്ക്കാ​ലി​കം മാ​ത്ര​മാ​ണെ​ന്നും രാ​ജേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

"ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​പ്പോ​ൾ തു​ട​ക്ക​ത്തി​ൽ വാ​രാ​ണ​സി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പി​ന്നി​ലാ​യി​രു​ന്ന​ല്ലോ. എ​ന്നി​ട്ട് അ​ന്തി​മ ഫ​ലം വ​ന്ന​പ്പോ​ൾ മോ​ദി ത​ന്നെ​യ​ല്ലെ ജ​യി​ച്ച​ത്. അ​തി​നാ​ൽ ത​ന്നെ കാ​ത്തി​രി​ക്കാം.'-​രാ​ജേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ എ​ൻ​ഡി​എ മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്. 161 സീ​റ്റു​ക​ളി​ലാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്. മ​ഹാ​സ​ഖ്യം 68 സീ​റ്റി​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

National

ബി​ഹാ​റി​ൽ എ​ന്‍​ഡി​എ ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തി​ലേ​യ്ക്ക്; വ​ൻ മു​ന്നേ​റ്റം ന​ട​ത്തി ബി​ജെ​പി

പാ​റ്റ്ന: ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ പു​രോഗ​മി​ക്കു​മ്പോ​ൾ എ​ൻ​ഡി​എ ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തി​ലേ​യ്ക്ക് നീ​ങ്ങു​ന്നു. 149 സീ​റ്റു​ക​ളി​ലാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്. 72 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ന് ലീ​ഡു​ള്ള​ത്.

ബി​ജെ​പി 76 സീ​റ്റു​ക​ളി​ലാ​ണ് മു​ന്നി​ലു​ള്ള​ത്. 101 സീ​റ്റി​ലാ​ണ് ബി​ജെ​പി മ​ത്സ​രി​ച്ച​ത്. ജെ​ഡി-​യു 63 സീ​റ്റു​ക​ളി​ലാ​ണ് മു​ന്നേ​റു​ന്ന​ത്.

യാ​ദ​വ മേ​ഖ​ല​ക​ളി​ല​ട​ക്കം ബി​ജെ​പി​യാ​ണ് മു​ന്നേ​റു​ന്ന​ത്. ആ​ർ​ജെ​ഡി​യു​ടെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​തെ​ല്ലാം.

National

അ​ഞ്ചു​ല​ക്ഷം ര​സ​ഗു​ള​ക​ൾ, 500 കി​ലോ ല​ഡ്ഡു; വി​ജ​യം ഉ​റ​പ്പി​ക്കു​ന്ന​തി​ന് മു​ന്നേ ആ​ഘോ​ഷ​ത്തി​നാ​യി ഒ​രു​ങ്ങി എ​ൻ​ഡി​എ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പൂ​ർ​ത്തി​യാ​കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ ത​യ്യാ​റാ​ക്കി എ​ൻ​ഡി​എ സ​ഖ്യം. വോ​ട്ടെ​ണ്ണ​ലു​ക​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ൾ മൊ​കാ​മ​യി​ൽ നി​ന്നും ജെ​ഡി​യു​വി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന അ​ന​ന്ത് സിം​ഗി​ന്‍റെ പാ​റ്റ്നയി​ലെ വീ​ട്ടി​ൽ ല​ഡ്ഡു​വും ര​സ​ഗു​ള​ക​ളും ത​യ്യാ​റാ​യി ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

അ​ന​ന്ത് സിം​ഗി​ന്‍റെ വീ​ട്ടി​ൽ 10,000 ലി​റ്റ​ർ പാ​ലാ​ണ് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു​ല​ക്ഷം ഗു​ലാ​ബ് ജാ​മു​നു​ക​ളും അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം ര​സ​ഗു​ള​ക​ളും ത​യ്യാ​റാ​കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ൻ​പ​തി​നാ​യി​രം പേ​ർ​ക്ക് വി​രു​ന്ന് ന​ൽ​കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​മാ​ണ് അ​ന​ന്ത് സിം​ഗി​ന്‍റെ വീ​ട്ടി​ൽ ന​ട​ക്കു​ന്ന​ത്.

ബി​ജെ​പി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കൃ​ഷ്ണ സിം​ഗ് ക​ല്ലു 500 കി​ലോ​ഗ്രാം ല​ഡു​വി​ന് ഓ​ർ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും നി​തീ​ഷ് കു​മാ​റി​ന്‍റെ​യും വ​ലി​യ ചി​ത്ര​ങ്ങ​ൾ മു​ന്നി​ൽ വ​ച്ചാ​ണ് ല​ഡു ത​യ്യാ​റാ​ക്കു​ന്ന​ത്.

നാ​ൽ​പ്പ​ത്തി​യെ​ട്ട് മി​ഠാ​യി നി​ർ​മാ​താ​ക്ക​ൾ പ​ല​ത​രം മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ്. വ​ലി​യ വി​രു​ന്നി​നു​ള്ള ഒ​രു​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

 

National

എ​ൻ​ഡി​എ​യി​ൽ ബി​ജെ​പി മു​ന്നി​ൽ; മ​ഹാ​സ​ഖ്യ​ത്തി​ൽ ആ​ർ​ജെ​ഡി​ക്ക് മാ​ത്രം മു​ന്നേ​റ്റം

പാ​റ്റ്ന: ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ പു​ഗോ​ഗ​മി​ക്കു​മ്പോ​ൾ എ​ൻ​ഡി​എ മു​ന്നേ​റു​ന്നു. 105 സീ​റ്റു​ക​ളി​ലാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്.

55 സീ​റ്റു​ക​ളി​ലാ​ണ് മ​ഹാ​സ​ഖ്യം ലീ​ഡ് ചെ​യ്യു​ന്ന​ത്. നാ​ല് സീ​റ്റു​ക​ളി​ലാ​ണ് പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി മു​ന്നി​ലു​ള്ള​ത്.

എ​ൻ​ഡി​എ​യി​ൽ 54 സീ​റ്റി​ൽ ബി​ജെ​പി​യും 48 സീ​റ്റി​ൽ ജെ​ഡി-​യു വും ​മു​ന്നി​ലാ​ണ്. മ​ഹാ​സ​ഖ്യ​ത്തി​ൽ ആ​ർ​ജെ​ഡി​ക്ക് മാ​ത്രം മു​ന്നേ​റാ​ൻ സാ​ധി​ക്കു​ന്ന​ത്. 49 സീ​റ്റുക​ളി​ലാ​ണ് ആ​ർ​ജെ​ഡി മു​ന്നി​ലു​ള്ള​ത്. ഒ​രു സീ​റ്റി​ലാ​ണ് കോ​ൺ​ഗ്ര​സ് മു​ന്നി​ലു​ള്ള​ത്.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യ്ക്ക് വി​ജ​യ​മെ​ന്ന് എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം; 501 കി​ലോ ല​ഡു ത​യാ​റാ​ക്കി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ ആ​യി​രി​ക്കും വി​ജ​യി​ക്കു​ക​യെ​ന്ന എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ആ​ഘോ​ഷ​ത്തി​ന് ത​യാ​റെ​ടു​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ. വെ​ള്ളി​യാ​ഴ്ച​ത്തേ​യ്ക്ക് വേ​ണ്ടി 501 കി​ലോ ല​ഡു​വാ​ണ് പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

പാ​റ്റ്ന​യി​ൽ ഒ​ത്തു​ച്ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക​രാ​ണ് ല​ഡു ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും ഇ​ത്ത​വ​ണ എ​ൻ​ഡി​എ വി​ജ​യി​ക്കു​ക​യെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. എ​ക്സി​റ്റ് പോ​ളു​ക​ൾ അ​ത് ത​ന്നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഭ​ര​ണ തു​ട​ർ​ച്ച​യ്ക്ക് വേ​ണ്ടി വോ​ട്ട് ചെ​യ്ത ജ​ന​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച ല​ഡു വി​ത​ര​ണം ചെ​യ്യു​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ജെ​ഡി-​യു​വി​ന്‍റെ പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷ​ത്തി​നു​ള്ള ഒ​രു​ക്ക​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ വ​ന്ന​തി​ന് ശേ​ഷം എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​രെ​ല്ലാം ആ​വേ​ശ​ത്തി​ലാ​ണ്. എ​ന്നാ​ൽ എ​ക്സി​റ്റ് പോ​ളു​ക​ളെ ത​ള്ളു​ക​യാ​ണ് മ​ഹാ​സ​ഖ്യം. ശ​രി​ക്കു​ള്ള ഫ​ലം വെ​ള്ളി​യാ​ഴ്ച മാ​ത്ര​മാ​ണ് പു​റ​ത്തു​വ​രു​ക​യെ​ന്നു​മാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ലെ നേ​താ​ക്ക​ൾ പ​റ​ഞ്ഞ​ത്.

ര​ണ്ട് ഘ​ട്ട​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 66.91% പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബി​ഹാ​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണി​ത്.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ജ​ൻ സു​രാ​ജ് പാ​ർ​ട്ടി ഒ​രു സീ​റ്റി​ലും വി​ജ​യി​ക്കി​ല്ലെ​ന്ന് ഗു​രു പ്ര​കാ​ശ് പാ​സ്വാ​ൻ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മസ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി ഒ​രു സീ​റ്റി​ലും വി​ജ​യി​ക്കി​ല്ലെ​ന്ന് ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് ഗു​രു പ്ര​കാ​ശ് പാ​സ്വാ​ൻ. എ​ൻ​ഡി​എ ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ തു​ട​രേ​ണ്ട​തു​ണ്ട്. അ​തി​നാ​ൽ എ​ൻ​ഡി​എ​യു​ടെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്.'-​ഗു​രു പ്ര​കാ​ശ് പാ​സ്വാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ പാ​ർ​ട്ടി സം​സ്ഥാ​ന​ത്ത് അ​പ്ര​സ​ക്ത​മാ​ണെ​ന്നും ഗു​രു​പ്ര​കാ​ശ് പ​റ​ഞ്ഞു. പ്ര​ശാ​ന്ത് പോ​ലും മ​ത്സ​രി​ക്കു​ന്നി​ല്ല പി​ന്നെ പാ​ർ​ട്ടി​യു​ടെ കാ​ര്യം പ​റ​യാ​നു​ണ്ടോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​വ​ർ​ക്ക് ഒ​രു സീ​റ്റ് കി​ട്ടി​യാ​ൽ പോ​ലും അ​ത്‌​ഭു​ത​മാ​ണെ​ന്നും ഗു​രു​പ്ര​കാ​ശ് പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രു​ന്ന​ത്. 66.91% പേ​രാ​ണ് ബി​ഹാ​റി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ മ​ഹാ​സ​ഖ്യ​ത്തി​നാ​ണ് വോ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്; തേ​ജ​സ്വി മു​ഖ്യ​മ​ന്ത്രി ആ​കും: പ​പ്പു യാ​ദ​വ്

പാ​റ്റ്ന: ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യം ആ​യി​രി​ക്കും അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്ന് കോ​ൺ​ഗ്ര​സ് എം​പി പ​പ്പു യാ​ദ​വ്. മി​ക​ച്ച ഭൂ​രീ​പ​ക്ഷ​ത്ത​ത്തി​ൽ ത​ന്നെ​യാ​യി​രി​ക്കും മ​ഹാ​സ​ഖ്യം വി​ജ​യി​ക്കു​ക​യെ​ന്നും പ​പ്പു യാ​ദ​വ് അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ ഒ​ന്നും വി​ജ​യി​ക്കാ​ൻ പോ​കു​ന്നി​ല്ല. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ‌ തെ​റ്റാ​ണ്. ശ​രി​യാ​യ ഫ​ലം വ​രു​മ്പോ​ൾ മ​ഹാ​സ​ഖ്യം ആ​യി​രി​ക്കും ജ​യി​ക്കു​ക. തേ​ജ​സ്വി യാ​ദ​വ് ത​ന്നെ മു​ഖ്യ​മ​ന്ത്രി ആ​കും.'-​പ​പ്പു യാ​ദ​വ് പ​റ​ഞ്ഞു.

എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ ജ​നം മ​ടു​ത്തു ക​ഴി​ഞ്ഞു​വെ​ന്നും പ​പ്പു പ​റ​ഞ്ഞു. നി​തീ​ഷ് കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​പ്പ് ശേ​ഷം ബി​ജെ​പി മാ​റ്റി നി​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രു​ന്ന​ത്. 66.91% പേ​രാ​ണ് ബി​ഹാ​റി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

എ​ൻ​ഡി​എ ത​ന്നെ വി​ജ​യി​ക്കും; എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ സൂ​ച​ന​യാ​ണ്: ചി​രാ​ഗ് പാ​സ്വാ​ൻ

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്ന് എ​ൽ​ജെ​പി-​രാം​വി​ലാ​സ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ചി​രാ​ഗ് പാ​സ്വാ​ൻ. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും എ​ൻ​ഡി​എ വി​ജ​യി​ക്കു​ക​യെ​ന്നും ചി​രാ​ഗ് അ​വ​കാ​ശ​പ്പെ​ട്ടു.

"ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്കൊ​പ്പ​മാ​ണ്. അ​വ​ർ എ​ൻ​ഡി​എ തു​ട​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. പോ​ളിം​ഗ് ഉ​യ​ർ​ന്ന​ത് പോ​ലും അ​തി​നാ​ലാ​ണ്. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ സൂ​ച​ന​യാ​ണ്.'-​ചി​രാ​ഗ് പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രു​ന്ന​ത്. 66.91% പേ​രാ​ണ് ബി​ഹാ​റി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ തെ​റ്റാ​ണ്; ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തും: അ​വ​ധേ​ശ് പ്ര​സാ​ദ്

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​സ​ഖ്യം വ​ൻ​വി​ജ​യം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം​പി അ​വ​ധേ​ശ് പ്ര​സാ​ദ്. തേ​ജ​സ്വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ തെ​റ്റാ​ണ്. നേ​ര​ത്തേ​യും ബി​ഹാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ത് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്ക് എ​തി​രാ​ണ്. സ​ർ​ക്കാ​ർ മാ​റ​ണ​മെ​ന്നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.'- അ​വ​ദേ​ശ് പ്ര​സാ​ദ് പ​റ​ഞ്ഞു.

മ​ഹാ​സ​ഖ്യ​ത്തി​ന് കു​റ​ഞ്ഞ​ത് 175 സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നും അ​വ​ധേ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രു​ന്ന​ത്. 66.91% പേ​രാ​ണ് ബി​ഹാ​റി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ്; വി​ജ​യ​പ്ര​തീ​ക്ഷ​യി​ൽ മു​ന്ന​ണി​ക​ൾ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 66.91% പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ആ​ദ്യ ഘ​ട്ട​ത്തി​ൽ 65.06 ശ​ത​മാ​നം പേ​രും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 68.76 ശ​ത​മാ​നം പേ​രു​മാ​ണ് വോ​ട്ട് ചെ​യ്ത​ത്. ബി​ഹാ​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം ആ​ണി​ത്.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ത്തി​ഹാ​ർ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 78.82 % പേ​രാ​ണ് അ​വി​ടെ വോ​ട്ട് ചെ​യ്ത​ത്. 78.13 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ കി​ഷ​ൻ​ഗ​ഞ്ച് ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 57.85 ശ​ത​മാ​നം ആ​ളു​ക​ൾ മാ​ത്രം വോ​ട്ട് ചെ​യ്ത ന​വാ​ഡ​യി​ല്ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

 

National

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്കൊ​പ്പ​മാ​ണ്; എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ അ​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്: ഷാ​ന​വാ​സ് ഹു​സൈ​ൻ

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ബി​ജെ​പി നേ​താ​വ് ഷാ​ന​വാ​സ് ഹു​സൈ​ൻ‌. എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​ച്ച​യ്ക്ക് വേ​ണ്ടി ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്ത് ക​ഴി​ഞ്ഞ​താ​യും ഷാ​ന​വാ​സ് പ​റ​ഞ്ഞു.

"ബി​ഹാ​റി​ൽ എ​ൻ​ഡി​എ ഭ​ര​ണം തു​ട​രും. ജ​നം എ​ൻ​ഡി​എ​യ്ക്കൊ​പ്പ​മാ​ണ്. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളും അ​ത് ത​ന്നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നും അ​നു​കൂ​ല​മാ​യാ​ണ് അ​വ​ർ വോ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.'-​ഷാ​ന​വാ​സ് ഹു​സൈ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ന്ന് പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ച​ത്. ബി​ഹാ​റി​ൽ ര​ണ്ട് ഘ​ട്ട​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ട​പ്പ് ഇ​ന്നാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

ഇ​ന്ന് ന​ട​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ 67.14% പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ന​ട​ന്ന ഒ​ന്നാം ഘ​ട്ട​ത്തി​ൽ 65.08 ശ​ത​മാ​നം പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടാം ഘ​ട്ട​ത്തി​ലെ വോട്ടെടുപ്പ് അ​വ​സാ​നി​ച്ചു; പോ​ളിം​ഗ് 67.14%

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ലെ വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ചു. ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ‌ ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന ക​ണ​ക്ക് പ്ര​കാ​രം വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ 67.14 ആ​ണ് പോ​ളിം​ഗ് ശ​ത​മാ​നം.

കി​ഷ​ൻ​ഗ​ഞ്ച് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 76.26 പേ​രാ​ണ് അ​വി​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന​വാ​ഡ​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് (57.11)

20 ജി​ല്ല​ക​ളി​ലെ 122 മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 65.08 ശ​ത​മാ​നം പേ​രാ​ണ് വ്യാ​ഴാ​ഴ്ച വോ​ട്ട് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

 

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടാം ഘ​ട്ട​ത്തി​ലെ പോ​ളിം​ഗ് 60% ക​ട​ന്നു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ലെ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് വ​രെ 60.40 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

കി​ഷ​ൻ​ഗ​ഞ്ച് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 66.10 പേ​രാ​ണ് അ​വി​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന​വാ​ഡി​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് (53.17%). വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

20 ജി​ല്ല​ക​ളി​ലെ 122 മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 65.08 ശ​ത​മാ​നം പേ​രാ​ണ് വ്യാ​ഴാ​ഴ്ച വോ​ട്ട് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

 

National

പോ​ളിം​ഗ് 70% ക​ട​ക്കും; എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും: സ​ഞ്ജ​യ് ജ​യ്സ്വാ​ൾ

പാ​റ്റ്ന: ബി​ഹാ​റി​ൽ ഇ​ത്ത​വ​ണ പോ​ളിം​ഗ് 70% ക​ട​ക്കു​മെ​ന്ന് ബി​ജെ​പി എം​പി സ​ഞ്ജ​യ് ജ​യ്സ്വാ​ൾ. സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എം​പി​യു​ടെ പ്ര​തി​ക​ര​ണം.

"മി​ക​ച്ച പോ​ളിം​ഗാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത്. ഭ​ര​ണം തു​ട​രാ​നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം എ​ൻ‌​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​ണ്. 200 ല​ധി​കം സീ​റ്റു​ക​ൾ നേ​ടി എ​ൻ‌​ഡി​എ ത​ന്നെ ഭ​ര​ണം നി​ല​നി​ർ​ത്തും.'- സ​ഞ്ജ​യ് ജ​യ്സ്വാ​ൾ പ​റ​ഞ്ഞു.

ബി​ഹാ​റി​ൽ ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ 47.62 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ഒ​ന്നാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. 65.08 % പേ​രാ​ണ് അ​ന്ന് വോ​ട്ട് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും: ര​വി ശ​ങ്ക​ർ പ്ര​സാ​ദ് എം​പി

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ബി​ജെ​പി വ​ക്താ​വ് ര​വി ശ​ങ്ക​ർ പ്ര​സാ​ദ് എം​പി. ഇ​ത്ത​വ​ണ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും എ​ൻ​ഡി​എ വി​ജ​യി​ക്കു​ക​യെ​ന്നും ര​വി ശ​ങ്ക​ർ പ്ര​സാ​ദ് അ​വ​കാ​ശ​പ്പെ​ട്ടു. ര​ണ്ടാം ഘ​ട്ട് വോ​ട്ടെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

"എ​ൻ​ഡി​എ​യു​ടെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. കാ​ര​ണം സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രേ​ണ്ട​തു​ണ്ട്. അ​തി​ന് എ​ൻ​ഡി​എ സ​ർ​ക്കാ​ർ ത​ന്നെ വ​ര​ണം. അ​തു​കൊ​ണ്ട് ത​ന്നെ ജ​ന​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യും.'- ര​വി ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞു.

ബി​ഹാ​റി​ലെ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ന​ട​ന്നു. ഇ​ന്നാ​ണ് ര​ണ്ടാ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

 

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും: ഹി​മ​ന്ത ബി​ശ്വ ശ​ർ​മ

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും എ​ൻ​ഡി​എ ഭ​ര​ണം നി​ല​നി​ർ​ത്തു​ക​യെ​ന്നും ഹി​മ​ന്ത പ​റ​ഞ്ഞു.

"ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ ത​ന്നെ തു​ട​ര​ണം. ജ​ന​ങ്ങ​ൾ​ക്കും അ​ത​റി​യാം. അ​തു​കൊ​ണ്ട് ത​ന്നെ അ​വ​ർ എ​ൻ​ഡി​എ​യെ വി​ജ​യി​പ്പി​ക്കും.'-​ഹി​മ​ന്ത അ​വ​കാ​ശ​പ്പെ​ട്ടു.

ബി​ഹാ​റി​ലെ ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് വ്യാ​ഴാ​ഴ്ച ന​ട​ന്നു. 65.08 ശ​ത​മാ​നം പേ​രാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ വോ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ര​ണ്ടാം ഘ​ട്ടം. വോ​ട്ടെ​ണ്ണ​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

National

ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നുകൂ​ല​മാ​യ ത​രം​ഗം; എ​ൻ​ഡി​എ ത​ക​ർ​ന്ന​ടി​യും: മു​കേ​ഷ് സ​ഹാ​നി

പാ​റ്റ്ന: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​സ​ഖ്യം വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് വി​കാ​ശീ​ൽ ഇ​ൻ​സാ​ൻ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യു​മാ​യ മു​കേ​ഷ് സ​ഹാ​നി. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും തേ​ജ​സ്വി യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

"ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നു​കൂല​മാ​യ ത​രം​ഗ​മാ​ണ്. ജ​ന​ങ്ങ​ൾ മാ​റ്റ​ത്തി​നാ​യി വോ​ട്ട് ചെ​യ്യു​ക​യാ​ണ്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ത​ന്നെ മ​ഹാ​സ​ഖ്യം 80 ല​ധി​കം സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കി ക​ഴി​ഞ്ഞു. എ​ൻ​ഡി​എ ത​ക​ർ​ന്ന​ടി​യും.'-​മു​കേ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ വി​ജ​യി​ക്കു​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​വ​ർ കു​റ​ച്ച് ദി​വ​സം കൂ​ടി സ്വ​പ്നം കാ​ണ​ട്ടെ. 14ന് ​ഫ​ലം വ​രു​ന്പോ​ൾ മ​ഹാ​സ​ഖ്യം ആ​യി​രി​ക്കും വി​ജ​യി​ക്കു​ക. അ​താ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.'- മു​കേ​ഷ് പ​റ​ഞ്ഞു.

ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ടം വ്യാ​ഴാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. 65.08 % പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു; ജ​ൻ സു​രാ​ജി​ന് ത​ന്നെ​യാ​ണ് മു​ൻ​തൂ​ക്കം: പ്ര​ശാ​ന്ത് കി​ഷോ​ർ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​ക്കാ​ണ് മു​ൻ​തൂ​ക്ക​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് കി​ഷോ​ർ. വ​ൻ മു​ന്നേ​റ്റ​മാ​യി​രി​ക്കും പാ​ർ​ട്ടി ന​ട​ത്തു​ക​യെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

"ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. അ​ത് പ​ക്ഷെ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നു​കൂ​ല​മാ​യി​രി​ക്കി​ല്ല. ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് അ​വ​ർ​ക്ക് ഏ​റ്റ​വും ന​ല്ല​ത്. അ​വ​ർ അ​ത് ത​ന്നെ​യാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് സൂ​ച​ന. ഫ​ലം വ​രു​ന്പോ​ൾ ഏ​വ​രും ഞെ​ട്ടും.'-​പ്ര​ശാ​ന്ത് അ​വ​കാ​ശ​പ്പെ​ട്ടു.

മി​ക​ച്ച പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ത് ശു​ഭ​സൂ​ച​ന​യാ​ണെ​ന്നും പ്ര​ശാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ൻ​ഡി​എ​യ്ക്കും മ​ഹാ​സ​ഖ്യ​ത്തി​നും എ​തി​രാ​യ വി​കാ​ര​മാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ള്ള​തെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

ബി​ഹാ​റി​ൽ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് വ്യാ​ഴാ​ഴ്ച ന​ട​ന്നു. 65.08 ശ​ത​മാ​യി​രു​ന്നു പോ​ളിം​ഗ്. ചൊ​വ്വാ​ഴ്ച​യാ​ണ് ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ ഘ​ട്ട​ത്തി​ൽ 65.08 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ 65.08 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ബി​ഹാ​റി​ലെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ്ണ​ർ ആ​ണ് ഔ​ദ്യോ​ഗി​ക പോ​ളിം​ഗ് ശ​ത​മാ​നം പു​റു​ത്തു​വി​ട്ട​ത്. 64.66 ആ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​ന​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​ന്ന അ​നൗ​ദ്യോ​ഗി​ക വി​വ​രം.

വ്യാ​ഴാ​ഴ്ച​യാ​ണ് ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 121 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് അ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 1,314 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ. പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ന്ന​ത് ത​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​യി​രി​ക്കും എ​ന്നാ​ണ് എ​ൻ​ഡി​എ​യും മ​ഹാ​സ​ഖ്യ​വും അ​വ​കാ​ശ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

National

എ​ൻ​ഡി​എ കു​റ​ച്ച് ദി​വ​സം കൂ​ടി സ്വ​പ്നം കാ​ണ​ട്ടെ; ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തും: മു​കേ​ഷ് സ​ഹാ​നി

പാ​റ്റ്ന: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​സ​ഖ്യം ആ​യി​രി​ക്കും വി​ജ​യി​ക്കു​ക​യെ​ന്ന് വി​കാ​ശീ​ൽ ഇ​ൻ​സാ​ൻ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യു​മാ​യ മു​കേ​ഷ് സ​ഹാ​നി. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും മ​ഹാ​സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

"എ​ൻ​ഡി​എ വി​ജ​യി​ക്കു​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​വ​ർ കു​റ​ച്ച് ദി​വ​സം കൂ​ടി സ്വ​പ്നം കാ​ണ​ട്ടെ. 14ന് ​ഫ​ലം വ​രു​ന്പോ​ൾ മ​ഹാ​സ​ഖ്യം ആ​യി​രി​ക്കും വി​ജ​യി​ക്കു​ക. അ​താ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.'- മു​കേ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു.

ആ​ദ്യ​ഘ​ട്ട​ത്തി​ലെ ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം പോ​ലും ജ​നം മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും മു​കേ​ഷ് സ​ഹാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ത്ത സ​ർ​ക്കാ​രാ​ണ് നി​ല​വി​ൽ ബി​ഹാ​റി​ൽ ഉ​ള്ള​തെ​ന്നും സ​ഹാ​നി കു​റ്റ​പ്പെ​ടു​ത്തി.

ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ടം വ്യാ​ഴാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. 64.66 % പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ൻ​ഡി​എ ഭ​ര​ണം നി​ല​നി​ർ​ത്തും: കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജ​പി നേ​താ​വു​മാ​യ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും എ​ൻ​ഡി​എ ഭ​ര​ണം നി​ല​നി​ർ​ത്തു​ക​യെ​ന്നും ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ​യു​ടെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. ആ​ദ്യ ഘ​ട്ട​ത്തി​ലെ ഉ​യ​ർ​ന്ന പോ​ളിം​ഗ് ത​ന്നെ നി​തീ​ഷ് സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​ണ്. സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രേ​ണ്ട​തു​ണ്ട്. അ​തി​ന് അ​വ​ർ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തി​രി​ക്കു​ക​യാ​ണ്.'-
ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​റ​ഞ്ഞു.

ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ടം വ്യാ​ഴാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. 64.66 % പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: പോ​ളിം​ഗ് 42 ശ​ത​മാ​നം ക​ട​ന്നു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ 42.3 % പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച പോ​ളിം​ഗ് വൈ​കു​ന്നേ​രം ആ​റി​ന് അ​വ​സാ​നി​ക്കും. പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പോ​ളിം​ഗ് അ​വ​സാ​നി​ക്കും.

ബി​ഹാ​റി​ലെ 243 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 121 ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഗോ​പാ​ൽ​ഗ​ഞ്ച് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്(46.73%). പാ​റ്റ്ന ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. (37.72%).

രാ​ഘോ​പൂ​രി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യും ആ​ർ‌​ജെ‌​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ട്ട് ചൗ​ധ​രി​യും എ​ൽ​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ചി​രാ​ഗ് പാ​സ്വാ​നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

National

ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ അ​വ​ർ തെ​ര​ഞ്ഞെ​ടു​ക്കും; താ​ൻ ജ​യി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ല: തേ​ജ് പ്ര​താ​പ് യാ​ദ​വ്

പാ​റ്റ്ന: ബി​ഹാ​റി​ൽ ആ​ര് വി​ജ​യി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്ന് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മ​ക​നും ജ​ൻ​ശ​ക്തി ജ​ന​താ ദ​ൾ അ​ധ്യ​ക്ഷ​നു​മാ​യ തേ​ജ് പ്ര​താ​പ് യാ​ദ​വ്. എ​ൻ​ഡി​എ​യ്ക്കും മ​ഹാ​സ​ഖ്യ​ത്തി​നും അ​നു​കൂ​ല​മാ​യ ത​രം​ഗ​മൊ​ന്നും സം​സ്ഥാ​ന​ത്തി​ല്ലെ​ന്നും തേ​ജ് പ്ര​താ​പ് പ​റ​ഞ്ഞു. പാ​റ്റ്ന​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ഹു​വ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​യ തേ​ജ് പ്ര​താ​പ്.

"മ​ഹു​വ​യി​ലും സം​സ്ഥാ​ന​ത്തും ക​ടു​ത്ത മ​ത്സ​ര​മാ​ണ്. ആ​ര് വി​ജ​യി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​ൻ സാ​ധി​ക്കി​ല്ല. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ അ​വ​ർ തെ​ര​ഞ്ഞെ​ടു​ക്കും. അ​ത് ആ​രാ​ണെ​ന്ന് ന​വം​ബ​ർ 14ന് ​അ​റി​യാം. അ​തു​വ​രെ കാ​ത്തി​രി​ക്ക​ണം.'-​തേ​ജ് പ്ര​താ​പ് യാ​ദ​വ് പ​റ​ഞ്ഞു.

മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ആ​യ ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വി​ന്‍റെ സ​ഹാ​ദ​ര​ൻ കൂ​ടി​യാ​ണ് തേ​ജ് പ്ര​താ​പ്. ആ​ർ​ജെ​ഡി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന തേ​ജ് പ്ര​താ​പി​നെ ഈ ​വ​ർ​ഷ​മാ​ദ്യം പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് തേ​ജ് പ്ര​താ​പ് ജ​ൻ​ശ​ക്തി ജ​ന​താ ദ​ൾ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​ത്.

ബി​ഹാ​റി​ലെ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.14​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

 

National

ബി​ഹാ​റി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും: സാ​മ്രാ​ട്ട് ചൗ​ധ​രി

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ സാ​മ്രാ​ട്ട് ചൗ​ധ​രി. ഇ​ത്ത​വ​ണ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും എ​ൻ​ഡി​എ വി​ജ​യി​ക്കു​ക​യെ​ന്നും സാ​മ്രാ​ട്ട് അ​വ​കാ​ശ​പ്പെ​ട്ടു. താ​രാ​പു​ർ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യാ​യ അ​ദ്ദേ​ഹം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.

"എ​ൻ​ഡി​എ​യു​ടെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. കാ​ര​ണം സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രേ​ണ്ട​തു​ണ്ട്. അ​തി​ന് എ​ൻ​ഡി​എ സ​ർ​ക്കാ​ർ ത​ന്നെ വ​ര​ണം. അ​തു​കൊ​ണ്ട് ത​ന്നെ ജ​ന​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യും.'-​സാ​മ്രാ​ട്ട് ചൗ​ധ​രി പ​റ​ഞ്ഞു.

നി​തീ​ഷ് കു​മാ​ർ ത​ന്നെ​യാ​യി​രി​ക്കും എ​ൻ​ഡി​എ​യെ ന​യി​ക്കു​ക​യെ​ന്നും സാ​മ്രാ​ട്ട് കൂ​ട്ടി​ച്ചേ​ർ​ത്തു. നി​തീ​ഷ് സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യു​ണ്ടെ​ന്നും ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബി​ഹാ​റി​ലെ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു; 121 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ്

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു.18 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 121 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 1,314 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. രാ​വി​ലെ ഏ​ഴി​നാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. വൈ​കു​ന്നേ​രം ആ​റി​ന് പോ​ളിം​ഗ് അ​വ​സാ​നി​ക്കും.

തേ​ജ​സ്വി യാ​ദ​വ്, സാ​മ്രാ​ട്ട് ചൗ​ധ​രി, തേ​ജ് പ്ര​താ​പ് യാ​ദ​വ്, മി​താ​ലി താ​ക്കൂ​ര്‍ അ​ട​ക്ക​മു​ള്ള​വ​രാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​ർ. 3.75 കോ​ടി കോ​ടി വോ​ട്ട​ർ​മാ​രാ​ണ് വി​ധി​യെ​ഴു​തു​ക.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​ട​ക്ക​മു​ള്ള​വ​രെ ക​ള​ത്തി​ല്‍ ഇ​റ​ക്കി​യാ​യി​രു​ന്നു എ​ന്‍​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. മ​ഹാ​സ​ഖ്യ​ത്തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യും പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​രു​ന്നു. മോ​ദി-​രാ​ഹു​ല്‍ വാ​ക്പോ​ര് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ ഉ​ട​നീ​ളം തെ​ളി​ഞ്ഞു​നി​ന്നി​രു​ന്നു.

രാ​ഹു​ല്‍ ഗാ​ന്ധി​യേ​യും തേ​ജ​സ്വി യാ​ദ​വി​നെ​യും ല​ക്ഷ്യം​വ​ച്ചാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍. രാ​ഹു​ലും തേ​ജ​സ്വി​യും കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യ​താ​യി മോ​ദി ആ​രോ​പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ട് രാ​ജ​കു​മാ​ര​ന്മാ​ര്‍ ക​റ​ങ്ങി ന​ട​ക്കു​ക​യാ​ണെ​ന്നും മോ​ദി പ​രി​ഹ​സി​ച്ചി​രു​ന്നു.

രാ​ഹു​ല്‍ ഗാ​ന്ധി ഛഠ് ​പൂ​ജ​യെ അ​പ​മാ​നി​ച്ചു എ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ മ​റ്റൊ​രു ആ​രോ​പ​ണം. വോ​ട്ട് മോ​ഷ​ണം അ​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​ചാ​ര​ണം. ഒ​രു​ഘ​ട്ട​ത്തി​ല്‍ മോ​ദി വ്യാ​ജ​ഡി​ഗ്രി​ക്ക​ര​നാ​ണെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞി​രു​ന്നു. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ​ഘ​ട്ടം വ്യാ​ഴാ​ഴ്ച; പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

പാ​റ്റ്ന: ബി​ഹാ​റി​ൽ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നു​ള്ള പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. പാ​റ്റ്ന അ​ട​ക്കം18 ജി​ല്ല​ക​ളി​ലെ 121 സീ​റ്റു​ക​ളി​ലേ​ക്ക് വ്യാ​ഴാ​ഴ്ച​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

തേ​ജ​സ്വി യാ​ദ​വ് ന​യി​ക്കു​ന്ന മ​ഹാ​സ​ഖ്യ​ത്തി​ന് ആ​ദ്യ ഘ​ട്ടം ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. 2020ൽ 121​ൽ 61 സീ​റ്റ് മ​ഹാ​സ​ഖ്യം നേ​ടി​യി​രു​ന്നു. ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യ്ക്ക് മു​ൻ​തൂ​ക്ക​മെ​ന്നാ​ണ് ദൈ​നി​ക് ഭാ​സ്ക​ർ സ​ർ​വേ​യി​ൽ പ​റ​യു​ന്ന​ത്. 153 മു​ത​ൽ 160 സീ​റ്റ് വ​രെ എ​ൻ​ഡി​എ നേ​ടി​യേ​ക്കാ​മെ​ന്നാ​ണ് പ്ര​വ​ച​നം.

രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് ബി​ഹാ​റി​ൽ മൂ​ന്ന് യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. അ​വ​സാ​ന​വ​ട്ട പ്ര​ചാ​ര​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ കെ.​സി. വേ​ണു​ഗോ​പാ​ലും ബി​ഹാ​റി​ലു​ണ്ട്. അ​മി​ത് ഷാ​യു​ടെ ര​ണ്ട് യോ​ഗ​ങ്ങ​ളാ​ണ് ഇ​ന്ന് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ജെ.​പി ന​ദ്ദ​യു​ടെ റോ​ഡ് ഷോ ​ഇ​ന്ന് ഗ​യ​യി​ൽ ന​ട​ക്കും.

National

കോ​ൺ​ഗ്ര​സ് ആ​ർ​ജെ​ഡി​ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യി​രി​ക്കു​ന്നു; അ​തു​കൊ​ണ്ടാ​ണ് തേ​ജ​സ്വി​യെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്: ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ

പാ​റ്റ്ന: ബി​ഹാ​റി​ൽ കോ​ൺ​ഗ്ര​സ് ആ​ർ​ജെ​ഡി​ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യി​രി​ക്കു​ന്നു​വെ​ന്ന് ആ​ർ​എ​ൽ​എം ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ. തേ​ജ​സ്വി​യെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​യി​രു​വെ​ന്നും കു​ശ്‌​വാ​ഹ പ​റ​ഞ്ഞു.

"മ​ഹാ​സ​ഖ്യം എ​ന്നൊ​ന്നി​ല്ല ആ​ർ​ജെ​ഡി​യും കൂ​ട്ടാ​ളി​ക​ളും എ​ന്നേ ഉ​ള്ളു. കോ​ൺ​ഗ്ര​സ് അ​ട​ക്കം തേ​ജ​സ്വി​ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങി. ബി​ഹാ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന ഉ​ന്ന​ത കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളൊ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ന്നി​ല്ല.'-​ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും കു​ശ്‌​വാ​ഹ അ​വ​കാ​ശ​പ്പെ​ട്ടു. ഇ​ത്ത​വ​ണ ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും വി​ജ​യി​ക്കു​ക​യെ​ന്നും കു​ശ്‌​വാ​ഹ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ഹാ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഈ ​മാ​സം ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കു. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: നി​തീ​ഷ് കു​മാ​ർ ത​ന്നെ​യാ​ണ് എ​ൻ​ഡി​എ​യെ ന​യി​ക്കു​ന്ന​ത്: കേ​ന്ദ്ര മ​ന്ത്രി രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ്

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ‌​ഡി​എ വ​ൻ വി​ജ‍​യം നേ​ടു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ് (ല​ല​ൻ സിം​ഗ്). മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ എ​ൻ​ഡി​എ ഭ​ര​ണം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"എ​ൻ​ഡി​എ​യു​ടെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. ഞ​ങ്ങ​ളെ ന​യി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ആ​ണ്. അ​ക്കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വും ത​ർ​ക്ക​വും ഇ​ല്ല. പ്ര​ധാ​മ​ന്ത്രി ത​ന്നെ നി​തീ​ഷ് ന​യി​ക്കു​മെ​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​താ​ണ്.'-​ല​ല​ൻ സിം​ഗ് അ​വ​കാ​ശ​പ്പെ​ട്ടു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

മുഖ്യമന്ത്രി മണ്ഡലമാകാൻ ഒരിക്കൽക്കൂടി രഘോപുർ

ര​​​​ഘോ​​​​പു​​​​ർ: ര​​​​ഘോ​​​​പു​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ആ​​​​ർ​​​​ജെ​​​​ഡി നേ​​​​താ​​​​വ് തേ​​​​ജ​​​​സ്വി യാ​​​​ദ​​​​വ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു. 3.4 ല​​​​ക്ഷം വോ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​ണ് ഗം​​​​ഗാ​​​​തീ​​​​ര​​​​ത്തു​​​​ള്ള മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലു​​​​ള്ള​​​​ത്. തേ​​​​ജ​​​​സ്വി​​​​യു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും ബി​​​​ഹാ​​​​ർ മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​മാ​​​​യ ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വും റാ​​​​ബ്റി ദേ​​​​വി​​​​യും മു​​​​മ്പ് ര​​​​ഘോ​​​​പു​​​​രി​​​​നെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 1995-ലാ​​​​ണ് ലാ​​​​ലു ഇ​​​​വി​​​​ടെ​​​​നി​​​​ന്നു വി​​​​ജ​​​​യി​​​​ച്ച​​​​ത്; റാ​​​​ബ്‌​​​​റി ദേ​​​​വി 2000ലും. ​​​ലാ​​​ലു ര​​​ണ്ടു ത​​​വ​​​ണ​​​യും റാ​​​ബ്റി മൂ​​​ന്നു ത​​​വ​​​ണ​​​യും ര​​​ഘോ​​​പു​​​രി​​​ൽ​​നി​​ന്നു വി​​ജ​​യി​​ച്ചു.

2015​ൽ, ​​​ഇ​​​​രു​​​​പ​​​​ത്തി​​​​യ​​​​ഞ്ചാം വ​​​​യ​​​​സി​​​​ലാ​​​​ണ് തേ​​​​ജ​​​​സ്വി യാ​​​​ദ​​​​വ് ര​​​​ഘോ​​​​പു​​​​രി​​​​ൽ ക​​​​ന്നി​​​​യ​​​​ങ്ക​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യ​​​​ത്. ഇ​​​​ത്ത​​​​വ​​​​ണ ഇ​​​​ന്ത്യ മു​​​​ന്ന​​​​ണി​​​​യു​​​​ടെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യാ​​​​ണ് തേ​​​​ജ​​​​സ്വി​​​​യു​​​​ടെ വ​​​​ര​​​​വ്. കോ​​​​ൺ​​​​ഗ്ര​​​​സും മൂ​​​​ന്ന് ഇ​​​​ട​​​​തു​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളും വി​​​​കാ​​​​സ്ശീ​​​​ൽ ഇ​​​​ൻ​​​​സാ​​​​ൻ പാ​​​​ർ​​​​ട്ടി​​​​യും (വി​​​​ഐ​​​​പി) തേ​​​​ജ​​​​സ്വി​​​​ക്ക് ഉ​​​​റ​​​​ച്ച പി​​​​ന്തു​​​​ണ ന​​​​ല്കു​​​​ന്നു. മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​യ നി​​​​ഷാ​​​​ദ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ സ്വാ​​​​ധീ​​​​ന​​​​മു​​​​ണ്ട്.

നി​​​​ഷാ​​​​ദ് വി​​​​ഭാ​​​​ഗ​​​​മാ​​​​ണ് വി​​​​ഐ​​​​പി​​​​യു​​​​ടെ വോ​​​​ട്ട്ബാ​​​​ങ്ക്. യാ​​​​ദ​​​​വ് വി​​​​ഭാ​​​​ഗ​​​​മാ​​​​ണ് ര​​​​ഘോ​​​​പു​​​​രി​​​​ലെ ഏ​​​​റ്റ​​​​വും പ്ര​​​​ബ​​​​ല​​​​ർ. 20 വ​​​​ർ​​​​ഷ​​​​മാ​​​​യി യാ​​​​ദ​​​​വ വി​​​​ഭാ​​​​ഗ​​​​ത്തോ​​​​ടു നി​​​​തീ​​​​ഷ്കു​​​​മാ​​​​ർ ചി​​​​റ്റ​​​​മ്മ​​​​ന​​​​യ​​​​മാ​​​​ണു പു​​​​ല​​​​ർ​​​​ത്തി​​​​യ​​​​തെ​​​​ന്ന് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ഒ​​​​രു യു​​​​വ വോ​​​​ട്ട​​​​ർ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ടു​​​​ന്നു.

ര​​​​ഘോ​​​​പു​​​​രി​​​​ൽ 2010 ൽ ​​​​റാ​​​​ബ്റി ദേ​​​​വി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സ​​​​തീ​​​​ഷ്കു​​​​മാ​​​​ർ ആ​​​​ണ് ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി. തു​​​ട​​​ർ​​​ച്ച​​​യാ​​​യി മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് ര​​​ഘോ​​​പു​​​രി​​​ൽ തേ​​​ജ​​​സ്വി-​​​സ​​​തീ​​​ഷ്കു​​​മാ​​​ർ പോ​​​രാ​​​ട്ടം അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത്. 2010-ൽ ​​​ജെ​​​ഡി-​​​യു ടി​​​ക്ക​​​റ്റി​​​ലാ​​​യി​​​രു​​​ന്നു സ​​​തീ​​​ഷ്കു​​​മാ​​​ർ വി​​​ജ​​​യി​​​ച്ചു.

ര​​​​ണ്ടു ത​​​​വ​​​​ണ ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​ട്ടും ഒ​​​​രു ഡി​​​​ഗ്രി കോ​​​​ള​​​​ജോ റ​​​​ഫ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യോ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്ന് സ​​​​തീ​​​​ഷ്കു​​​​മാ​​​​ർ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. 2020ൽ 38,000 ​​​​വോ​​​​ട്ടി​​​​നാ​​​​ണ് സ​​​​തീ​​​​ഷ്കു​​​​മാ​​​​റി​​​​നെ തേ​​​​ജ​​​​സ്വി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. എ​​​​ൻ​​​​ഡി​​​​എ​​​​യി​​​​ലെ ഭി​​​​ന്ന​​​​ത​​​​മൂ​​​​ല​​​​മാ​​​​ണ് അ​​​​ത്ര വ​​​​ലി​​​​യ പ​​​​രാ​​​​ജ​​​​യ​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് സ​​​​തീ​​​​ഷ്കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.

ചി​​​​രാ​​​​ഗ് പാ​​​​സ്വാ​​​​ന്‍റെ എ​​​​ൽ​​​​ജെ​​​​പി 2020ൽ ​​​​ഒ​​​​റ്റ​​​​യ്ക്കു മ​​​​ത്സ​​​​രി​​​​ച്ച് 25,000 വോ​​​​ട്ട് നേ​​​​ടി​​​​യി​​​​രു​​​​ന്നു. ഇ​​​​ത്ത​​​​വ​​​​ണ ചി​​​​രാ​​​​ഗ് പാ​​​​സ്വാ​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ ത​​​​നി​​​​ക്ക് വി​​​​ജ​​​​യം ഉ​​​​റ​​​​പ്പാ​​​​ണെ​​​​ന്നാ​​​​ണ് സ​​​​തീ​​​​ഷ്കു​​​​മാ​​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. ബി​​​ജെ​​​പി ഒ​​​രി​​​ക്ക​​​ലും ര​​​ഘോ​​​പു​​​രി​​​ൽ വി​​​ജ​​​യി​​​ച്ചി​​​ട്ടി​​​ല്ല. 1967ൽ ​​​ജ​​​ന​​​സം​​​ഘ​​​ത്തി​​​ന് ഇ​​​വി​​​ടെ വി​​​ജ​​​യി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു.

ര​​​​ഘോ​​​​പു​​​​രി​​​​ൽ ജ​​​​ൻ സു​​​​രാ​​​​ജ് പാ​​​​ർ​​​​ട്ടി സ്ഥാ​​​​പ​​​​ക​​​​ൻ പ്ര​​​​ശാ​​​​ന്ത് കി​​​​ഷോ​​​​ർ മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, താ​​​​ൻ ഒ​​​​രി​​​​ട​​​​ത്തും മ​​​​ത്സ​​​​രി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു പ്ര​​​​ശാ​​​​ന്ത് കി​​​​ഷോ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ച​​​​ഞ്ച​​​​ൽ സിം​​​​ഗ് ആ​​​​ണ് ജ​​​​ൻ സു​​​​രാ​​​​ജ് പാ​​​​ർ​​​​ട്ടി സ്ഥാ​​​​നാ​​​​ർ​​​​ഥി.

ര​​​​ഘോ​​​​പു​​​​രി​​​​ൽ 13 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് രം​​​​ഗ​​​​ത്തു​​​​ള്ള​​​​ത്. തേ​​​​ജ​​​​സ്വി​​​​യു​​​​ടെ മൂ​​​​ത്ത സ​​​​ഹോ​​​​ദ​​​​ര​​​​ൻ തേ​​​​ജ് പ്ര​​​​താ​​​​പി​​​​ന്‍റെ ജ​​​​ന​​​​ശ​​​​ക്തി ജ​​​​ന​​​​താ ദ​​​​ൾ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യും ഇ​​​​വി​​​​ടെ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്നു. തേ​​​​ജ് പ്ര​​​​താ​​​​പി​​​​ന്‍റെ ഉ​​​​റ്റ അ​​​​നു​​​​യാ​​​​യി പ്രേം​​​​കു​​​​മാ​​​​ർ ആ​​​​ണ് സ്ഥാ​​​​നാ​​​​ർ​​​​ഥി.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ർ​ജെ​ഡി നേ​താ​വ് പ്ര​തി​മ കു​ശ്‌​വാ​ഹ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

പാ​റ്റ്ന: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ആ​ർ​ജെ​ഡി നേ​താ​വ് പ്ര​തി​മ കു​ശ്‌​വാ​ഹ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ആ​ർ​ജ​ഡി​യു​ടെ വ​നി​താ സം​ഘ​ട​ന​യു​ടെ മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ ആ‍​യി​രു​ന്നു പ്ര​തി​മ. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ദി​ലീ​പ് ജ​യ്‌​സ്വാ​ളി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ്ര​തി​മ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത്.

"ആ​ർ​ജെ​ഡി നേ​തൃ​ത്വം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. പാ​ർ​ട്ടി​യി​ൽ കു​ടും​ബാ​ധി​പ​ത്യം മാ​ത്ര​മാ​ണു​ള്ള​ത്. താ​നും ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് നേ​രി​ട്ട​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രാ​ണ് ന​ല്ല​ത്. അ​തി​നാ​ലാ​ണ് ബി​ജെ​പി​യി​ൽ ചേ​രു​ന്ന​ത്.'-​പ്ര​തി​മ പ​റ​ഞ്ഞു.

യു​വാ​ക്ക​ൾ​ക്ക് ജോ​ലി ന​ൽ​കു​മെ​ന്ന തേ​ജ​സ്വി യാ​ദ​വി​ന്‍റെ വാ​ഗ്ദാ​ന​ത്തെ വി​ശ്വസി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും പ്ര​തി​മ പറഞ്ഞു. മു​ൻ​പ് യു​വാ​ക്ക​ളു​ടെ ഭൂ​മി ത​ട്ടി​യെ​ടു​ത്ത​തി​ന് ശേ​ഷം ചി​ല​ർ​ക്ക് മാ​ത്ര​മാ​ണ് ജോ​ലി ന​ൽ​കി​യ​ത്. വി​ശ്വ​സി​ക്കാ​ൻ ക​ഴി​യാ​ത്ത നേ​തൃ​ത്വ​മാ​ണ് ആ​ർ​ജെ​ഡി​ക്കു​ള്ള​തെ​ന്നും പ്ര​തി​മ പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

 

National

ബി​ഹാ​റി​ൽ ആ​ര് വി​ജ​യി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാനാ​കി​ല്ല; എ​ല്ലാം ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്കും: തേ​ജ് പ്ര​താ​പ് യാ​ദ​വ്

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ബി​ഹാ​ർ നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ര് വി​ജ​യി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്ന് ജ​ൻ‌​ശ​ക്തി ജ​ന​താ ദ​ൾ(​ജെ​ജെ​ഡി) അ​ധ്യ​ക്ഷ​ൻ തേ​ജ് പ്ര​താ​പ് യാ​ദ​വ്. ന​വം​ബ​ർ 14ന് ​വോ​ട്ടെ​ണ്ണ​ൽ ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മെ സം​സ്ഥാ​നം ഇ​നി ആ​ര് ഭ​രി​ക്കും എ​ന്ന് പ​റ‍​യാ​ൻ സാ​ധി​ക്കു​ക എ​ന്നും തേ​ജ് പ്ര​താ​പ് പ​റ​ഞ്ഞു. ബാ​ക്കി​യെ​ല്ലാം അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും ജെ​ജെ​ഡി അ​ധ്യ​ക്ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

"ബി​ഹാ​റി​ലെ സാ​ഹ​ച​ര്യം എ​ങ്ങ​നെ​യാ​ണെ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല. ആ​രെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാം. അ​വ​രു​ടെ ബോ​ധ്യ​ത്തി​ന് അ​നു​സ​രി​ച്ച് അ​വ​ർ വോ​ട്ട് ചെ​യ്യും. ഇ​പ്പോ​ൾ അ​ത്ര​യെ പ​റ​യാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.'- തേ​ജ് പ്ര​താ​പ് പ​റ​ഞ്ഞു.

മ​ഹു​വ മ​ണ്ഡ​ല​ത്തി​ൽ താ​ൻ ത​ന്നെ വി​ജ​യി​ക്കു​മെ​ന്നും അ​വി​ടെ വെ​ല്ലു​വി​ള്ളി ഒ​ന്നും ഇ​ല്ലെ​ന്നും തേ​ജ് പ്ര​താ​പ് അ​വ​കാ​ശ​പ്പെ​ട്ടു. ബി​ഹാ​റി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​യെ​ന്ന എ​ന്ന ല​ക്ഷ്യം മാ​ത്ര​മെ ത​നി​ക്കും പാ​ർ​ട്ടി​ക്കും ഉ​ള്ളു​വെ​ന്നും തേ​ജ് പ്ര​താ​പ് പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു; അ​വ​ർ മ​ഹാ​സ​ഖ്യ​ത്തി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കും: തേ​ജ​സ്വി യാ​ദ​വ്

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി മ​ഹാ​സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്. സം​സ്ഥാ​ന​ത്ത് മ​ഹാ​സ​ഖ്യ​ത്തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും ച​രി​ത്ര ഭൂ​രി​പ​ക്ഷ​മാ​യി​രി​ക്കും ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ക​യെ​ന്നും തേ​ജ​സ്വി പ​റ​ഞ്ഞ

"ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. എ​ൻ​ഡി​എ​യെ മാ​റ്റി മ​ഹാ​സ​ഖ്യ​ത്തി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ അ​വ​ർ ത​യാ​റാ​യി​രി​ക്കു​ക​യാ​ണ്. 20 വ​ർ​ഷ​ത്തോ​ള​മാ​യി തു​ട​രു​ന്ന നി​തീ​ഷ് കു​മാ​റി​ന്‍റെ ഭ​ര​ണം ഇ​ത്ത​വ​ണ അ​വ​സാ​നി​ക്കും.'-​തേ​ജ​സ്വി അ​വ​കാ​ശ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി തേ​ജ​സ്വി യാ​ദ​വി​നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. രാ​ഘോ​പു​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് തേ​ജ​സ്വി ജ​ന​വി​ധി തേ​ടു​ന്ന​ത്.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും: ദി​യാ കു​മാ​രി

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ‌​ഡി​എ വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് ബി​ജെ​പി നേ​താ​വും രാ​ജ​സ്ഥാ​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ദി​യാ കു​മാ​രി. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും ദി​യാ കു​മാ​രി അ​വ​കാ​ശ​പ്പെ​ട്ടു.

"ബി​ഹാ​റി​ലെ സാ​ഹ​ച​ര്യം എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​നം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ വീ​ണും അ​ധി​കാ​ര​ത്തി​ലെ​ത്തേ​ണ്ട​തു​ണ്ട്. ഇ​ത​റി​യാ​വു​ന്ന ജ​ന​ങ്ങ​ൾ എ​ന്‍​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യും.'- ദി​യാ കു​മാ​രി പ​റ​ഞ്ഞു.

"ജി​എ​സ്ടി നി​ര​ക്ക് അ​ട​ക്കും കു​റ​ച്ച​തും അ​നു​കൂ​ല​മാ​യ കാ​ര്യ​മാ​ണ്. രാ​ജ്യ​ത്ത് വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ ഏ​റ്റ​വു​മ​ധി​കം സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത് ബി​ഹാ​റി​ലൂ​ടെ​യാ​ണ്. അ​തു മാ​ത്ര​മ​ല്ല ആ​ർ​ജെ​ഡി​യു​ടെ ജം​ഗി​ൾ രാ​ജ് എ​ല്ലാ​വ​രും ക​ണ്ട​താ​ണ്. അ​തു​കൊ​ണ്ട് അ​വ​രെ ജ​ന​ങ്ങ​ൾ വി​ജ​യി​പ്പി​ക്കി​ല്ല.'-​ദി​യാ കു​മാ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ വ​ൻ വി​ജ​യം നേ​ടും: ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ‌​ഡി​എ വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് രാ​ഷ്ട്രീ​യ ലോ​ക് മോ​ർ​ച്ച (ആ​ർ​എ​ൽ​എം) അ​ധ്യ​ക്ഷ​ൻ ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ. ച​രി​ത ഭൂ​രി​പ​ക്ഷം നേ​ടി എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും കു​ശ്‌​വാ​ഹ അ​വ​കാ​ശ​പ്പെ​ട്ടു.

"ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ര്യ​മാ​ണ്. ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്കൊ​പ്പാ​ണ്. സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ ത​ന്നെ അ​ധി​കാ​ര​ത്തി​ൽ തു​ട​ര​ണ​മെ​ന്നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.'- ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ പ​റ​ഞ്ഞു.

"എ​ൻ​ഡി​എ ഒ​റ്റ​ക്കെ​ട്ടാ​ണ്. സ​ഖ്യ​ത്തി​ലെ പാ​ർ​ട്ടി​ക​ളെ​ല്ലാം വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ മ​ഹാ​സ​ഖ്യ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളാ​ണ്. അ​വി​ടെ എ​ല്ലാ​വ​രും ത​മ്മി​ൽ ത​ർ​ക്ക​മാ​ണ്. സീ​റ്റ് ധാ​ര​ണ പോ​ലും അ​വി​ടെ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ എ​ൻ​ഡി​എ വ​ള​രെ മു​ന്നി​ലാ​ണ്.'-​ആ​ർ​എ​ൽ​എം അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും; നി​തീ​ഷ് കു​മാ​ർ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കും: കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​ൻ

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും എ​ൽ​ജെ​പി-​രാം​വി​ലാ​സ് അ​ധ്യ​ക്ഷ​നു​മാ​യ ചി​രാ​ഗ് പാ​സ്വാ​ൻ. സം​സ്ഥാ​ന​ത്ത് വീ​ണ്ടും എ​ൻ​ഡി​എ ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണെ​ന്നും ചി​രാ​ഗ് പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ ത​ന്നെ വി​ജ​യി​ക്കും. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ ത​ന്നെ തു​ട​ര​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​താ​ൻ ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു.'-​ചി​രാ​ഗ് അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ​യു​ടെ വി​ജ​യ​ത്തി​ന് ശേ​ഷം നി​തീ​ഷ് കു​മാ​ർ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​തി​നി​ധി​ക​ൾ നി​തീ​ഷി​നെ ത​ന്നെ​യാ​യി​രി​ക്കും നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക. സ​ഖ്യ​ത്തി​ലെ നേ​താ​ക്ക​ൾ ത​ന്നെ പ​റ​ഞ്ഞു ക​ഴി​ഞ്ഞു നി​തീ​ഷിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്ന്.'-​ചി​രാ​ഗ് പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ‌ എ​ൻ​ഡി​എ ത​ന്നെ വി​ജ​യി​ക്കും; മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം തീ​രു​മാ​നി​ക്കും: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും എ​ൻ​ഡി​എ വി​ജ​യി​ക്കു​ക​യെ​ന്ന് അ​മി​ത് ഷാ ​അ​വ​കാ​ശ​പ്പെ​ട്ടു.

"ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വി​ജ​യി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ൻ​ഡി​എ നേ​രി​ടു​ന്ന​ത്. അ​ദ്ദേ​ഹ​മാ​ണ് ബി​ഹാ​റി​ലെ എ​ൻ​ഡി​എ​യു​ടെ മു​ഖം.'- അ​മി​ത് ഷാ ​പ​റ​ഞ്ഞു.

എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​യ്ക്ക് വീ​ണ്ടും നി​തീ​ഷ് കു​മാ​ർ എ​ത്തു​മൊ എ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് വ്യ​ത്യ​സ്ത​മാ​യ മ​റു​പ​ടി​യാ​ണ് അ​മി​താ ഷാ ​പ​റ​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി ആ​രാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ൾ ഒ​ന്നും പ​റ‍​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള സ​ഖ്യ​ത്തി​ന്‍റെ യോ​ഗ​ത്തി​ലാ​യി​രി​ക്കും തീ​രു​മാ​നം ഉ​ണ്ടാ​വു​ക എ​ന്നു​മാ​ണ് അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത്.

ത​നി​ക്ക് ഒ​റ്റ​ക്ക് ഒ​ന്നും തീ​രു​മാ​നം സാ​ധി​ക്കി​ല്ലെ​ന്നും സ​ഖ്യ​ത്തി​ലെ എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും അ​ഭി​പ്രാ​യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്കും തീ​രു​മാ​നം എ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കൂ​ടി അ​നു​സ​രി​ച്ചാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​വു​ക എ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്കൊ​പ്പ​മാ​ണെ​ന്നും മ​ഹാ​സ​ഖ്യ​ത്തെ അ​വ​ർ ത​ള്ളി​ക്ക​ള​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ദു​ർ​ഭ​ര​ണം ക​ണ്ടി​ട്ടു​ള്ള​ത് കൊ​ണ്ട് ഒ​രി​ക്ക​ലും ആ​ർ​ജെ​ഡി സ​ഖ‍്യ​ത്തെ തി​രി​ച്ച് അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ‌ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ​ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ജെ​ഡി-​യു

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ജെ​ഡി-​യു. 44 പേ​രു​ടെ പ​ട്ടി​ക​യാ​ണ് ഇ​ന്ന് പു​റ​ത്തു​വി​ട്ട​ത്.

മ​ന്ത്രി​മാ​രാ​യ ഷെ​യ്‌​ല മ​ണ്ഡ​ൽ, വി​ജേ​ന്ദ്ര പ്ര​സാ​ദ് യാ​ദ​വ്, ലേ​ഷി സിം​ഗ്, ജ​യ​ന്ത് രാ​ജ് എ​ന്നി​വ​രെ​ല്ലാം ര​ണ്ടാം പ​ട്ടി​ക​യി​ലു​ണ്ട്. ബു​ധ​നാ​ഴ്ച 57 പേ​രു​ടെ ആ​ദ്യ​പ​ട്ടി​ക ജെ​ഡി-​യു പു​റ​ത്തു​വി​ട്ടി​രു​ന്നു.

ഇ​തോ​ടെ ജെ​ഡി-​യു​വി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യും പൂ​ർ​ത്തി​യാ​യി. ആ​കെ 101 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്ന​ത്.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ‌ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ​ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി. 71 പേ​രു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ സാ​മ്രാ​ട്ട് ചൗ​ധ​രി​യും വി​ജ​യ് കു​മാ​ർ സി​ൻ​ഹ​യും ഇ​ന്ന് പ്ര​ഖ്യാ​പി​ച്ച പ​ട്ടി​ക​യി​ലു​ണ്ട്. സാ​മ്രാ​ട്ട് ചൗ​ധ​രി താ​രാ​പു​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. വി​ജ​യ് കു​മാ​ർ സി​ൻ​ഹ ല​ഖി​സാ​രാ​യ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കും.

മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി ത​ർ​ക്കി​ഷോ​ർ പ്ര​സാ​ദ് കാ​ട്ടി​ഹാ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ന്ത്രി രേ​ണു ദേ​വി ബെ​ട്ടി​യ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ജ​ന​വി​ധി തേ​ടും.

മു​തി​ർ​ന്ന നേ​താ​ക്ക​ളും സം​സ്ഥാ​ന മ​ന്ത്രി​മാ​രു​മാ​യ നി​തീ​ഷ് മി​സ്ര, മം​ഗ​ൽ പാ​ണ്ഡെ എ​ന്നി​വ​രും ഇ​ന്ന​ത്തെ സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. നി​തീ​ഷ് മി​സ്ര ജ​ൻ​ജ​ർ​പു​ർ മ​ണ്ഡ​ല​ത്തി​ലും മം​ഗ​ൽ പാ​ണ്ഡെ സി​വാ​ൻ മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കും.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ‌ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പൊ​കു​ന്ന​ത്. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ​ഘ​ട്ട​വും പ​തി​നൊ​ന്നി​ന് ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

എ​ച്ച്എ​എം ഒ​രി​ക്ക​ലും മു​ന്ന​ണി വി​ടി​ല്ല; ബി​ഹാ​റി​ൽ‌ എ​ൻ​ഡി​എ വ​ൻ‌​വി​ജ​യം നേ​ടും: കേ​ന്ദ്ര​മ​ന്ത്രി ജി​ത​ൻ റാം ​മാ​ഞ്ചി

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച് ഭ​ര​ണം തു​ട​രു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ർ​ച്ച(​എ​ച്ച്എ​എം) അ​ധ്യ​ക്ഷ​നു​മാ​യ ജി​ത​ൻ റാം ​മാ​ഞ്ചി. സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്നും എ​ൻ​ഡി​എ ത​ന്നെ വി​ജ​യി​ക്കു​മെ​ന്നു​ള്ള കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യും ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ എ​ൻ​ഡി​യ്ക്കൊ​പ്പ​മാ​ണ്. സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ര​ണ​മെ​ന്നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ അ​വ​ർ എ​ൻ​ഡി​എ​യെ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കും.'-​മാ​ഞ്ചി അ​വ​കാ​ശ​പ്പെ​ട്ടു.

സീ​റ്റ് വി​ഭ​ജ​ന കാ​ര്യ​ത്തി​ൽ എ​ച്ച്എ​എ​മ്മി​ന് അ​തൃ​പ്തി ഉ​ണ്ടെ​ന്ന ത​ര​ത്തി​ൽ വ​ന്ന വാ​ർ​ത്ത​ക​ളും മാ​ഞ്ചി ത​ള്ളി. എ​ച്ച്എ​എം എ​ൻ​ഡി​എ തീ​രു​മാ​ന​ത്തി​നൊ​പ്പ​മാ​ണ്. താ​ൻ എ​ല്ലാ​ക്കാ​ല​ത്തും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ്ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൻ​ഡി​എ സീ​റ്റ് വി​ഭ​ജ​നം ഞാ​യ​റാ​ഴ്ച പൂ​ർ​ത്തി​യാ​യി​രു​ന്നു. ബി​ജെ​പി​യും ജെ​ഡി​യു​വും 101 സീ​റ്റു​ക​ളി​ൽ വീ​തം മ​ത്സ​രി​ക്കും. എ​ൽ​ജെ​പി​ക്ക് 29 സീ​റ്റും ഉ​പേ​ന്ദ്ര കു​ശ്വാ​ഹ​യു​ടെ രാ​ഷ്ട്രീ​യ ലോ​ക് മോ​ർ​ച്ച​യ്ക്കും ജി​ത​ൻ റാം ​മാ​ഞ്ചി​യു​ടെ ഹി​ന്ദു​സ്ഥാ​ൻ അ​വാം മോ​ർ​ച്ച​യ്ക്കും ആ​റ് സീ​റ്റു​ക​ൾ വീ​തം ല​ഭി​ച്ചു.

ന​വ​ബം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ‌ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പൊ​കു​ന്ന​ത്. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ​ഘ​ട്ട​വും പ​തി​നൊ​ന്നി​ന് ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Latest News

Up