x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: പോ​ളിം​ഗ് 42 ശ​ത​മാ​നം ക​ട​ന്നു


Published: November 6, 2025 02:35 PM IST | Updated: November 6, 2025 06:59 PM IST

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ 42.3 % പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച പോ​ളിം​ഗ് വൈ​കു​ന്നേ​രം ആ​റി​ന് അ​വ​സാ​നി​ക്കും. പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പോ​ളിം​ഗ് അ​വ​സാ​നി​ക്കും.

ബി​ഹാ​റി​ലെ 243 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 121 ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഗോ​പാ​ൽ​ഗ​ഞ്ച് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്(46.73%). പാ​റ്റ്ന ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. (37.72%).

രാ​ഘോ​പൂ​രി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യും ആ​ർ‌​ജെ‌​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ട്ട് ചൗ​ധ​രി​യും എ​ൽ​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ചി​രാ​ഗ് പാ​സ്വാ​നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

Tags : bihar election polling percentage first phase nda grand alliance bjp jdu rjd congress ljp ramvilas ham jan suraaj party tejaswhi yadav nitish kumar chirag paswan

Recent News

Up