National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 66.91% പേർ വോട്ട് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിൽ 65.06 ശതമാനം പേരും രണ്ടാം ഘട്ടത്തിൽ 68.76 ശതമാനം പേരുമാണ് വോട്ട് ചെയ്തത്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം ആണിത്.
ചൊവ്വാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ കത്തിഹാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 78.82 % പേരാണ് അവിടെ വോട്ട് ചെയ്തത്. 78.13 % പേർ വോട്ട് രേഖപ്പെടുത്തിയ കിഷൻഗഞ്ച് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 57.85 ശതമാനം ആളുകൾ മാത്രം വോട്ട് ചെയ്ത നവാഡയില്ലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ ചരിത്ര ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ. എൻഡിഎ സർക്കാരിന്റെ തുടർച്ചയ്ക്ക് വേണ്ടി ജനങ്ങൾ വോട്ട് ചെയ്ത് കഴിഞ്ഞതായും ഷാനവാസ് പറഞ്ഞു.
"ബിഹാറിൽ എൻഡിഎ ഭരണം തുടരും. ജനം എൻഡിഎയ്ക്കൊപ്പമാണ്. എക്സിറ്റ് പോൾ ഫലങ്ങളും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി നിതീഷ് കുമാറിനും അനുകൂലമായാണ് അവർ വോട്ട് ചെയ്തിരിക്കുന്നത്.'-ഷാനവാസ് ഹുസൈൻ അവകാശപ്പെട്ടു.
ഇന്ന് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചത്. ബിഹാറിൽ രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടപ്പ് ഇന്നാണ് പൂർത്തിയായത്.
ഇന്ന് നടന്ന രണ്ടാം ഘട്ടത്തിൽ വൈകുന്നേരം അഞ്ച് വരെ 67.14% പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഒന്നാം ഘട്ടത്തിൽ 65.08 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് അവസാനിച്ചു. ഇലക്ഷൻ കമ്മീഷൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം വൈകുന്നേരം അഞ്ച് വരെ 67.14 ആണ് പോളിംഗ് ശതമാനം.
കിഷൻഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 76.26 പേരാണ് അവിടെ വോട്ട് രേഖപ്പെടുത്തിയത്. നവാഡയിലാണ് ഏറ്റവും കുറവ് പോളിംഗ് (57.11)
20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 65.08 ശതമാനം പേരാണ് വ്യാഴാഴ്ച വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ 60.40 പേർ വോട്ട് രേഖപ്പെടുത്തി.
കിഷൻഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 66.10 പേരാണ് അവിടെ വോട്ട് രേഖപ്പെടുത്തിയത്. നവാഡിയിലാണ് ഏറ്റവും കുറവ് പോളിംഗ് (53.17%). വൈകുന്നേരം അഞ്ച് വരെയാണ് വോട്ടെടുപ്പ് നടക്കുക.
20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 65.08 ശതമാനം പേരാണ് വ്യാഴാഴ്ച വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ ഇത്തവണ പോളിംഗ് 70% കടക്കുമെന്ന് ബിജെപി എംപി സഞ്ജയ് ജയ്സ്വാൾ. സംസ്ഥാനത്ത് എൻഡിഎ തന്നെ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന കാര്യം ഉറപ്പായെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് എംപിയുടെ പ്രതികരണം.
"മികച്ച പോളിംഗാണ് സംസ്ഥാനത്ത് നടക്കുന്നത്. ഭരണം തുടരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഉയർന്ന പോളിംഗ് ശതമാനം എൻഡിഎയ്ക്ക് അനുകൂലമാണ്. 200 ലധികം സീറ്റുകൾ നേടി എൻഡിഎ തന്നെ ഭരണം നിലനിർത്തും.'- സഞ്ജയ് ജയ്സ്വാൾ പറഞ്ഞു.
ബിഹാറിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് ഒന്ന് വരെ 47.62 % പേർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. 65.08 % പേരാണ് അന്ന് വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ബിജെപി വക്താവ് രവി ശങ്കർ പ്രസാദ് എംപി. ഇത്തവണ വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വിജയിക്കുകയെന്നും രവി ശങ്കർ പ്രസാദ് അവകാശപ്പെട്ടു. രണ്ടാം ഘട്ട് വോട്ടെടുപ്പിന് മുന്നോടിയായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്. കാരണം സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും തുടരേണ്ടതുണ്ട്. അതിന് എൻഡിഎ സർക്കാർ തന്നെ വരണം. അതുകൊണ്ട് തന്നെ ജനങ്ങൾ ഞങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യും.'- രവി ശങ്കർ പ്രസാദ് പറഞ്ഞു.
ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ വ്യാഴാഴ്ച നടന്നു. ഇന്നാണ് രണ്ടാ ഘട്ട തെരഞ്ഞെടുപ്പ്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും എൻഡിഎ ഭരണം നിലനിർത്തുകയെന്നും ഹിമന്ത പറഞ്ഞു.
"ബിഹാറിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തന്നെ തുടരണം. ജനങ്ങൾക്കും അതറിയാം. അതുകൊണ്ട് തന്നെ അവർ എൻഡിഎയെ വിജയിപ്പിക്കും.'-ഹിമന്ത അവകാശപ്പെട്ടു.
ബിഹാറിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു. 65.08 ശതമാനം പേരാണ് ആദ്യ ഘട്ടത്തിൽ വോട്ട് ചെയ്തത്. ചൊവ്വാഴ്ചയാണ് രണ്ടാം ഘട്ടം. വോട്ടെണ്ണൽ വെള്ളിയാഴ്ച നടക്കും.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്കാണ് മുൻതൂക്കമെന്ന് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ. വൻ മുന്നേറ്റമായിരിക്കും പാർട്ടി നടത്തുകയെന്നും പ്രശാന്ത് പറഞ്ഞു.
"ബിഹാറിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. അത് പക്ഷെ മഹാസഖ്യത്തിന് അനുകൂലമായിരിക്കില്ല. ജൻ സുരാജ് പാർട്ടിയെ തെരഞ്ഞെടുക്കുന്നതാണ് അവർക്ക് ഏറ്റവും നല്ലത്. അവർ അത് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് സൂചന. ഫലം വരുന്പോൾ ഏവരും ഞെട്ടും.'-പ്രശാന്ത് അവകാശപ്പെട്ടു.
മികച്ച പോളിംഗ് ശതമാനമാണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരിക്കുന്നതെന്നും അത് ശുഭസൂചനയാണെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. എൻഡിഎയ്ക്കും മഹാസഖ്യത്തിനും എതിരായ വികാരമാണ് സംസ്ഥാനത്ത് ഉള്ളതെന്നും പ്രശാന്ത് പറഞ്ഞു.
ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു. 65.08 ശതമായിരുന്നു പോളിംഗ്. ചൊവ്വാഴ്ചയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 65.08 % പേർ വോട്ട് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ ആണ് ഔദ്യോഗിക പോളിംഗ് ശതമാനം പുറുത്തുവിട്ടത്. 64.66 ആണ് ആദ്യ ഘട്ടത്തിലെ പോളിംഗ് ശതമാനമെന്നാണ് കഴിഞ്ഞ ദിവസം വന്ന അനൗദ്യോഗിക വിവരം.
വ്യാഴാഴ്ചയാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 121 മണ്ഡലങ്ങളിലേക്കാണ് അന്ന് തെരഞ്ഞെടുപ്പ് നടന്നത്. 1,314 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുണ്ടായിരുന്നത്.
ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ. പോളിംഗ് ശതമാനം ഉയർന്നത് തങ്ങൾക്ക് ഗുണകരമായിരിക്കും എന്നാണ് എൻഡിഎയും മഹാസഖ്യവും അവകാശപ്പെട്ടിരിക്കുന്നത്.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രിയും മുതിർന്ന ബിജപി നേതാവുമായ ധർമേന്ദ്ര പ്രധാൻ. വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ ഭരണം നിലനിർത്തുകയെന്നും ധർമേന്ദ്ര പ്രധാൻ അവകാശപ്പെട്ടു.
"എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്. ആദ്യ ഘട്ടത്തിലെ ഉയർന്ന പോളിംഗ് തന്നെ നിതീഷ് സർക്കാരിന് അനുകൂലമാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും തുടരേണ്ടതുണ്ട്. അതിന് അവർ എൻഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്തിരിക്കുകയാണ്.'-
ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
ബിഹാർ നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വ്യാഴാഴ്ചയാണ് നടന്നത്. 64.66 % പേരാണ് വോട്ട് ചെയ്തത്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒന്ന് വരെ 42.3 % പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറിന് അവസാനിക്കും. പ്രശ്നബാധിത മേഖലകളിൽ വൈകുന്നേരം അഞ്ചിന് പോളിംഗ് അവസാനിക്കും.
ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 121 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഗോപാൽഗഞ്ച് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്(46.73%). പാറ്റ്ന ജില്ലയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. (37.72%).
രാഘോപൂരിൽ നിന്ന് മത്സരിക്കുന്ന മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും വോട്ട് രേഖപ്പെടുത്തി.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി. ഇത്തവണ വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വിജയിക്കുകയെന്നും സാമ്രാട്ട് അവകാശപ്പെട്ടു. താരാപുർ മണ്ഡലത്തിലെ സ്ഥാനാർഥിയായ അദ്ദേഹം വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു.
"എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്. കാരണം സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും തുടരേണ്ടതുണ്ട്. അതിന് എൻഡിഎ സർക്കാർ തന്നെ വരണം. അതുകൊണ്ട് തന്നെ ജനങ്ങൾ ഞങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യും.'-സാമ്രാട്ട് ചൗധരി പറഞ്ഞു.
നിതീഷ് കുമാർ തന്നെയായിരിക്കും എൻഡിഎയെ നയിക്കുകയെന്നും സാമ്രാട്ട് കൂട്ടിച്ചേർത്തു. നിതീഷ് സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടെന്നും ബിഹാർ ഉപമുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.18 ജില്ലകളിൽ നിന്നുള്ള 121 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 1,314 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുള്ളത്. രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. വൈകുന്നേരം ആറിന് പോളിംഗ് അവസാനിക്കും.
തേജസ്വി യാദവ്, സാമ്രാട്ട് ചൗധരി, തേജ് പ്രതാപ് യാദവ്, മിതാലി താക്കൂര്‍ അടക്കമുള്ളവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. 3.75 കോടി കോടി വോട്ടർമാരാണ് വിധിയെഴുതുക.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കളത്തില്‍ ഇറക്കിയായിരുന്നു എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. മഹാസഖ്യത്തിനായി രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനിറങ്ങിയിരുന്നു. മോദി-രാഹുല്‍ വാക്പോര് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം തെളിഞ്ഞുനിന്നിരുന്നു.
രാഹുല്‍ ഗാന്ധിയേയും തേജസ്വി യാദവിനെയും ലക്ഷ്യംവച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണങ്ങള്‍. രാഹുലും തേജസ്വിയും കോടികളുടെ അഴിമതി നടത്തിയതായി മോദി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ രണ്ട് രാജകുമാരന്മാര് കറങ്ങി നടക്കുകയാണെന്നും മോദി പരിഹസിച്ചിരുന്നു.
രാഹുല്‍ ഗാന്ധി ഛഠ് പൂജയെ അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു ആരോപണം. വോട്ട് മോഷണം അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രചാരണം. ഒരുഘട്ടത്തില്‍ മോദി വ്യാജഡിഗ്രിക്കരനാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ് (ലലൻ സിംഗ്). മികച്ച ഭൂരിപക്ഷത്തോടെ എൻഡിഎ ഭരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
"എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്. ഞങ്ങളെ നയിക്കുന്നത് മുഖ്യമന്ത്രി നിതീഷ് കുമാർ ആണ്. അക്കാര്യത്തിൽ ഒരു സംശയവും തർക്കവും ഇല്ല. പ്രധാമന്ത്രി തന്നെ നിതീഷ് നയിക്കുമെന്ന കാര്യം വ്യക്തമാക്കിയതാണ്.'-ലലൻ സിംഗ് അവകാശപ്പെട്ടു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്ന് ബിജെപി നേതാവും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ ദിയാ കുമാരി. വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വീണ്ടും അധികാരത്തിലെത്തുകയെന്നും ദിയാ കുമാരി അവകാശപ്പെട്ടു.
"ബിഹാറിലെ സാഹചര്യം എൻഡിഎയ്ക്ക് അനുകൂലമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അടക്കമുള്ള കാര്യങ്ങൾ തുടരാൻ എൻഡിഎ വീണും അധികാരത്തിലെത്തേണ്ടതുണ്ട്. ഇതറിയാവുന്ന ജനങ്ങൾ എന്‍ഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്യും.'- ദിയാ കുമാരി പറഞ്ഞു.
"ജിഎസ്ടി നിരക്ക് അടക്കും കുറച്ചതും അനുകൂലമായ കാര്യമാണ്. രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾ ഏറ്റവുമധികം സർവീസുകൾ നടത്തുന്നത് ബിഹാറിലൂടെയാണ്. അതു മാത്രമല്ല ആർജെഡിയുടെ ജംഗിൾ രാജ് എല്ലാവരും കണ്ടതാണ്. അതുകൊണ്ട് അവരെ ജനങ്ങൾ വിജയിപ്പിക്കില്ല.'-ദിയാ കുമാരി അഭിപ്രായപ്പെട്ടു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്ന് രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ. ചരിത ഭൂരിപക്ഷം നേടി എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നും കുശ്വാഹ അവകാശപ്പെട്ടു.
"ബിഹാറിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹര്യമാണ്. ജനങ്ങൾ എൻഡിഎയ്ക്കൊപ്പാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തന്നെ അധികാരത്തിൽ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.'- ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.
"എൻഡിഎ ഒറ്റക്കെട്ടാണ്. സഖ്യത്തിലെ പാർട്ടികളെല്ലാം വിജയത്തിനായി പ്രവർത്തിക്കുകയാണ്. എന്നാൽ മഹാസഖ്യത്തിൽ പ്രശ്നങ്ങളാണ്. അവിടെ എല്ലാവരും തമ്മിൽ തർക്കമാണ്. സീറ്റ് ധാരണ പോലും അവിടെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ എൻഡിഎ വളരെ മുന്നിലാണ്.'-ആർഎൽഎം അധ്യക്ഷൻ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വിജയിക്കുകയെന്ന് അമിത് ഷാ അവകാശപ്പെട്ടു.
"ബിഹാറിൽ എൻഡിഎ തന്നെ വിജയിക്കും. തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് എൻഡിഎ നേരിടുന്നത്. അദ്ദേഹമാണ് ബിഹാറിലെ എൻഡിഎയുടെ മുഖം.'- അമിത് ഷാ പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വീണ്ടും നിതീഷ് കുമാർ എത്തുമൊ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് അമിതാ ഷാ പറഞ്ഞത്. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന്റെ യോഗത്തിലായിരിക്കും തീരുമാനം ഉണ്ടാവുക എന്നുമാണ് അമിത് ഷാ പറഞ്ഞത്.
തനിക്ക് ഒറ്റക്ക് ഒന്നും തീരുമാനം സാധിക്കില്ലെന്നും സഖ്യത്തിലെ എല്ലാ പാർട്ടികളുടെയും അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കൂടി അനുസരിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ബിഹാറിലെ ജനങ്ങൾ എൻഡിഎയ്ക്കൊപ്പമാണെന്നും മഹാസഖ്യത്തെ അവർ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ലാലു പ്രസാദ് യാദവിന്റെ ദുർഭരണം കണ്ടിട്ടുള്ളത് കൊണ്ട് ഒരിക്കലും ആർജെഡി സഖ്യത്തെ തിരിച്ച് അധികാരത്തിലെത്തിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.