x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യ്ക്ക് വി​ജ​യ​മെ​ന്ന് എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം; 501 കി​ലോ ല​ഡു ത​യാ​റാ​ക്കി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ


Published: November 12, 2025 03:21 PM IST | Updated: November 12, 2025 03:26 PM IST

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ ആ​യി​രി​ക്കും വി​ജ​യി​ക്കു​ക​യെ​ന്ന എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ആ​ഘോ​ഷ​ത്തി​ന് ത​യാ​റെ​ടു​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ. വെ​ള്ളി​യാ​ഴ്ച​ത്തേ​യ്ക്ക് വേ​ണ്ടി 501 കി​ലോ ല​ഡു​വാ​ണ് പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

പാ​റ്റ്ന​യി​ൽ ഒ​ത്തു​ച്ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക​രാ​ണ് ല​ഡു ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും ഇ​ത്ത​വ​ണ എ​ൻ​ഡി​എ വി​ജ​യി​ക്കു​ക​യെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. എ​ക്സി​റ്റ് പോ​ളു​ക​ൾ അ​ത് ത​ന്നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഭ​ര​ണ തു​ട​ർ​ച്ച​യ്ക്ക് വേ​ണ്ടി വോ​ട്ട് ചെ​യ്ത ജ​ന​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച ല​ഡു വി​ത​ര​ണം ചെ​യ്യു​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ജെ​ഡി-​യു​വി​ന്‍റെ പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷ​ത്തി​നു​ള്ള ഒ​രു​ക്ക​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ വ​ന്ന​തി​ന് ശേ​ഷം എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​രെ​ല്ലാം ആ​വേ​ശ​ത്തി​ലാ​ണ്. എ​ന്നാ​ൽ എ​ക്സി​റ്റ് പോ​ളു​ക​ളെ ത​ള്ളു​ക​യാ​ണ് മ​ഹാ​സ​ഖ്യം. ശ​രി​ക്കു​ള്ള ഫ​ലം വെ​ള്ളി​യാ​ഴ്ച മാ​ത്ര​മാ​ണ് പു​റ​ത്തു​വ​രു​ക​യെ​ന്നു​മാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ലെ നേ​താ​ക്ക​ൾ പ​റ​ഞ്ഞ​ത്.

ര​ണ്ട് ഘ​ട്ട​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 66.91% പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബി​ഹാ​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണി​ത്.

Tags : bihar election nda bjp workers celebration preparation laddos counting day jdu ljp ramvilas ham rlm patna

Recent News

Up