x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഹാ​റി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും: സാ​മ്രാ​ട്ട് ചൗ​ധ​രി


Published: November 6, 2025 10:40 AM IST | Updated: November 6, 2025 10:40 AM IST

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ സാ​മ്രാ​ട്ട് ചൗ​ധ​രി. ഇ​ത്ത​വ​ണ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും എ​ൻ​ഡി​എ വി​ജ​യി​ക്കു​ക​യെ​ന്നും സാ​മ്രാ​ട്ട് അ​വ​കാ​ശ​പ്പെ​ട്ടു. താ​രാ​പു​ർ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യാ​യ അ​ദ്ദേ​ഹം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.

"എ​ൻ​ഡി​എ​യു​ടെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. കാ​ര​ണം സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രേ​ണ്ട​തു​ണ്ട്. അ​തി​ന് എ​ൻ​ഡി​എ സ​ർ​ക്കാ​ർ ത​ന്നെ വ​ര​ണം. അ​തു​കൊ​ണ്ട് ത​ന്നെ ജ​ന​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യും.'-​സാ​മ്രാ​ട്ട് ചൗ​ധ​രി പ​റ​ഞ്ഞു.

നി​തീ​ഷ് കു​മാ​ർ ത​ന്നെ​യാ​യി​രി​ക്കും എ​ൻ​ഡി​എ​യെ ന​യി​ക്കു​ക​യെ​ന്നും സാ​മ്രാ​ട്ട് കൂ​ട്ടി​ച്ചേ​ർ​ത്തു. നി​തീ​ഷ് സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യു​ണ്ടെ​ന്നും ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബി​ഹാ​റി​ലെ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Tags : bihar election nda bjp samrat chowdhary deputy cm jdu ljp ramvilas ham rlm nitish kumar chirag paswan tarapur

Recent News

Up