x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഹാ​റി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ്; വി​ജ​യ​പ്ര​തീ​ക്ഷ​യി​ൽ മു​ന്ന​ണി​ക​ൾ


Published: November 12, 2025 09:10 AM IST | Updated: November 12, 2025 09:19 AM IST

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 66.91% പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ആ​ദ്യ ഘ​ട്ട​ത്തി​ൽ 65.06 ശ​ത​മാ​നം പേ​രും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 68.76 ശ​ത​മാ​നം പേ​രു​മാ​ണ് വോ​ട്ട് ചെ​യ്ത​ത്. ബി​ഹാ​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം ആ​ണി​ത്.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ത്തി​ഹാ​ർ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 78.82 % പേ​രാ​ണ് അ​വി​ടെ വോ​ട്ട് ചെ​യ്ത​ത്. 78.13 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ കി​ഷ​ൻ​ഗ​ഞ്ച് ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 57.85 ശ​ത​മാ​നം ആ​ളു​ക​ൾ മാ​ത്രം വോ​ട്ട് ചെ​യ്ത ന​വാ​ഡ​യി​ല്ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

 

Tags : bihar election polling percentage voter turnout first phase second phase record nda grand alliance bjp jdu ljp ramvilas ham rlm rjd congress vip left parties nitish kumar tejaswi yadav chirag paswan jan suraj party prasanth kishore

Recent News

Up