പാറ്റ്ന: ബിഹാറിൽ ഇത്തവണ പോളിംഗ് 70% കടക്കുമെന്ന് ബിജെപി എംപി സഞ്ജയ് ജയ്സ്വാൾ. സംസ്ഥാനത്ത് എൻഡിഎ തന്നെ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന കാര്യം ഉറപ്പായെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് എംപിയുടെ പ്രതികരണം.
"മികച്ച പോളിംഗാണ് സംസ്ഥാനത്ത് നടക്കുന്നത്. ഭരണം തുടരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഉയർന്ന പോളിംഗ് ശതമാനം എൻഡിഎയ്ക്ക് അനുകൂലമാണ്. 200 ലധികം സീറ്റുകൾ നേടി എൻഡിഎ തന്നെ ഭരണം നിലനിർത്തും.'- സഞ്ജയ് ജയ്സ്വാൾ പറഞ്ഞു.
ബിഹാറിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് ഒന്ന് വരെ 47.62 % പേർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. 65.08 % പേരാണ് അന്ന് വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
Tags : bihar election polling second phase sanjay jaiswal nda bjp jdu ljp ramvilas ham rlm nitish kumar chirag paswan voter turnout counting