x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ അ​വ​ർ തെ​ര​ഞ്ഞെ​ടു​ക്കും; താ​ൻ ജ​യി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ല: തേ​ജ് പ്ര​താ​പ് യാ​ദ​വ്


Published: November 6, 2025 12:19 PM IST | Updated: November 6, 2025 12:33 PM IST

പാ​റ്റ്ന: ബി​ഹാ​റി​ൽ ആ​ര് വി​ജ​യി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്ന് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മ​ക​നും ജ​ൻ​ശ​ക്തി ജ​ന​താ ദ​ൾ അ​ധ്യ​ക്ഷ​നു​മാ​യ തേ​ജ് പ്ര​താ​പ് യാ​ദ​വ്. എ​ൻ​ഡി​എ​യ്ക്കും മ​ഹാ​സ​ഖ്യ​ത്തി​നും അ​നു​കൂ​ല​മാ​യ ത​രം​ഗ​മൊ​ന്നും സം​സ്ഥാ​ന​ത്തി​ല്ലെ​ന്നും തേ​ജ് പ്ര​താ​പ് പ​റ​ഞ്ഞു. പാ​റ്റ്ന​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ഹു​വ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​യ തേ​ജ് പ്ര​താ​പ്.

"മ​ഹു​വ​യി​ലും സം​സ്ഥാ​ന​ത്തും ക​ടു​ത്ത മ​ത്സ​ര​മാ​ണ്. ആ​ര് വി​ജ​യി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​ൻ സാ​ധി​ക്കി​ല്ല. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ അ​വ​ർ തെ​ര​ഞ്ഞെ​ടു​ക്കും. അ​ത് ആ​രാ​ണെ​ന്ന് ന​വം​ബ​ർ 14ന് ​അ​റി​യാം. അ​തു​വ​രെ കാ​ത്തി​രി​ക്ക​ണം.'-​തേ​ജ് പ്ര​താ​പ് യാ​ദ​വ് പ​റ​ഞ്ഞു.

മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ആ​യ ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വി​ന്‍റെ സ​ഹാ​ദ​ര​ൻ കൂ​ടി​യാ​ണ് തേ​ജ് പ്ര​താ​പ്. ആ​ർ​ജെ​ഡി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന തേ​ജ് പ്ര​താ​പി​നെ ഈ ​വ​ർ​ഷ​മാ​ദ്യം പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് തേ​ജ് പ്ര​താ​പ് ജ​ൻ​ശ​ക്തി ജ​ന​താ ദ​ൾ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​ത്.

ബി​ഹാ​റി​ലെ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.14​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

 

Tags : bihar election tej prathap yadav jan shakthi janatha dal nda grand alliance bjp jdu congress rjd lalu prasad yadav thejaswi yadav nitish kumar chirag paswan polling first phase polling percentage

Recent News

Up