Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drinking

Kottayam

കുടിവെള്ള പ്രശ്നം ബിജെപി മാർച്ച് നടത്തി

രാ​മ​ങ്ക​രി: രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ത്ത​തി​ലും ജ​ല​ജീ​വ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് ഭാ​ര​തി​യ ജ​ന​താ പാ​ർ​ട്ടി ച​മ്പ​ക്കു​ളം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ന​ട​ന്ന മാ​ർ​ച്ച് സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ഡി ​പ്ര​സ​ന്ന​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ് കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ഒ​ബി സി ​മോ​ർ​ച്ച സം​സ്ഥാ​ന ട്ര​ഷ​റ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​വ​മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​ജി​ത്ത്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ജി പ്ര​സാ​ദ്, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​നേ​ശ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ അ​നൂ​പ് തെ​ക്കേ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു , വാ​ർ​ഡ് അം​ഗം സി. . ​ആ​ർ. ആ​തി​ര സ്വാ​ഗ​ത​വും രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

National

മലിനജലം കുടിച്ച് ഇൻഡോറിൽ മൂന്നു പേർ മരിച്ചു

ഇ​​​ൻ​​​ഡോ​​​ർ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​റി​​​ൽ മാ​​​ലി​​​ന്യം​​​ക​​​ല​​​ർ​​​ന്ന കു​​​ടി​​​വെ​​​ള്ളം മൂ​​​ന്നു​​​പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്തു. ഏ​​​താ​​​നും​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ നൂ​​​റി​​​ലേ​​​റെ ആ​​​ളു​​​ക​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​വു​​​ക​​​യും ചെ​​​യ്തു. നാ​​​ല് സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

ക്രി​​​സ്മ​​​സ്ദി​​​ന​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്ത കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നു അ​​​സാ​​​ധാ​​​ര​​​ണ​​​ഗ​​​ന്ധം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി കൗ​​​ൺ​​​സി​​​ല​​​ർ പ​​​റ​​​ഞ്ഞു. വെ​​​ള്ളം കു​​​ടി​​​ച്ച പ​​​ല​​​രം രോ​​​ഗം​​​ബാ​​​ധി​​​ച്ച് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​വു​​​ക​​​യും ചെ​​​യ്തു.

അ​​​തി​​​സാ​​​രം വ്യാ​​​പി​​​ക്കു​​​ന്നു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​ദേ​​​ശ​​​ത്തെ 2.703 വീ​​​ടു​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന് ചീ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു. 12,000 ആ​​​ളു​​​ക​​​ളെ​​​യും പ​​​രി​​​ശോ​​​ധി​​​ച്ചു. ഇ​​​തി​​​ൽ 1,146 പേ​​​ർ നേ​​​രി​​​യ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. 111 രോ​​​ഗി​​​ക​​​ളാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Sports

ഇംഗ്ലീഷ് താരങ്ങളുടെ മധ്യപാനം; അന്വേഷണം ആരംഭിച്ചു

ആ​​ഷ​​സ് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യ്ക്കാ​​യി ഓ​​സ്‌​​ട്രേ​​ലി​​യ​​യി​​ലെ​​ത്തി​​യ ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ള്‍ അ​​മി​​ത​​ മ​​ദ്യ​​പാ​​ന​​ത്തി​​ലാ​​യി​​രു​​ന്നെ​​ന്ന് സ്ഥി​​രീ​​ക​​ര​​ണം. സം​​ഭ​​വ​​ത്തി​​ല്‍ പു​​രു​​ഷ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ റോ​​ബ് കീ ​​അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​താ​​യാ​​ണ് സൂ​​ച​​ന. പ​​ര​​മ്പ​​ര​​യി​​ലെ ര​​ണ്ടും മൂ​​ന്നും ടെ​​സ്റ്റ് പോ​​രാ​​ട്ട​​ങ്ങ​​ള്‍​ക്കി​​ട​​യി​​ലെ ഇ​​ട​​വേ​​ള​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.

അ​​ഞ്ച് മ​​ത്സ​​രപ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ മൂ​​ന്നു ടെ​​സ്റ്റും പ​​രാ​​ജ​​യ​​പ്പെ​​ട്ട് ഇം​​ഗ്ല​​ണ്ട് ഇ​​തി​​നോ​​ട​​കം ആ​​ഷ​​സ് കൈ​​വി​​ട്ടു. വെ​​റും 11 മ​​ത്സ​​ര​​ദി​​ന​​ങ്ങ​​ളി​​ല്‍ 2025-26 ആ​​ഷ​​സ് പ​​ര​​മ്പ​​ര ഇം​​ഗ്ല​​ണ്ട് കൈ​​വി​​ട്ടെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ഈ ​​നാ​​ണ​​ക്കേ​​ടി​​ന്‍റെ ഇ​​ട​​യി​​ലാ​​ണ് ഇ​​പ്പോ​​ള്‍ മ​​ദ്യ​​പാ​​ന പ്ര​​ശ്‌​​നം ഉ​​യ​​ര്‍​ന്നുവ​​ന്നി​​രി​​ക്കു​​ന്ന​​ത്.

ബ്രി​​സ്‌​‌​ബെ​​യ്‌​​നി​​ലെ റി​​സോ​​ട്ട് ടൗ​​ണ്‍ ആ​​യ നൂ​​സ​​യി​​ലാ​​യി​​രു​​ന്നു ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ള്‍ റി​​ലാ​​ക്‌​​സേ​​ഷ​​നാ​​യി ഒ​​ത്തു​​കൂ​​ടി​​യ​​ത്. ബ്രി​​സ്‌​​ബെ​​യ്‌​​നി​​ല്‍ ര​​ണ്ടു ദി​​വ​​സ​​ത്തെ മ​​ദ്യ​​പാ​​ന​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് നൂ​​സ​​യി​​ല്‍ ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ള്‍ ഒ​​ത്തു​​കൂ​​ടി​​യ​​തെ​​ന്നാ​​ണ് വി​​വ​​രം.

ടെ​​സ്റ്റി​​ന്‍റെ ഇ​​ട​​വേ​​ള​​യി​​ല്‍ റി​​ലാ​​ക്‌​​സ് ചെ​​യ്യു​​ന്ന​​തി​​ല്‍ തെ​​റ്റി​​ല്ലെ​​ന്നാ​​ണ് റോ​​ബ് കീ​​യു​​ടെ നി​​ല​​പാ​​ട്. എ​​ന്നാ​​ല്‍, ടീം ​​അം​​ഗ​​ങ്ങ​​ള്‍ അ​​മി​​ത​​മാ​​യി മ​​ദ്യ​​പി​​ച്ച​​തി​​ന്‍റെ തെ​​ളി​​വു​​ക​​ള്‍ പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ​​യാ​​ണ് അ​​ന്വേ​​ഷ​​ണം പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ള്‍ ആ​​റ് ദി​​വ​​സം മ​​ദ്യ​​ത്തി​​ലാ​​യി​​രു​​ന്നെ​​ന്നാ​​ണ് ബി​​ബി​​സി റി​​പ്പോ​​ര്‍​ട്ട് ചെ​​യ്ത​​ത്. ഏ​​റ്റ​​വും ര​​സ​​ക​​രം ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി 11 ദി​​വ​​സം മാ​​ത്ര​​മാ​​ണ് ക​​ളി ന​​ട​​ന്ന​​ത്. ഓ​​സ്‌​​ട്രേ​​ലി​​യ​​യി​​ല്‍ ക്രി​​ക്ക​​റ്റ് ക​​ളി​​ച്ച​​ ദി​​ന​​ങ്ങ​​ളു​​ടെ, പ​​കു​​തി​​യി​​ല്‍ അ​​ധി​​കം​​ദി​​ന​​ങ്ങ​​ള്‍ ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ള്‍ മ​​ദ്യ​​ത്തി​​ലാ​​യി​​രു​​ന്നെ​​ന്നു ചു​​രു​​ക്കം.

ആ​​ഷ​​സി​​ല്‍ മാ​​ത്ര​​മ​​ല്ല, ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഏ​​ക​​ദി​​ന ടീം ​​ന്യൂ​​സി​​ല​​ന്‍​ഡ് പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ​​യും അ​​മി​​ത മ​​ദ്യ​​പാ​​ന​​ത്തി​​ല്‍ ഏ​​ര്‍​പ്പെ​​ട്ട​​താ​​യി റി​​പ്പോ​​ര്‍​ട്ടു​​ണ്ടാ​​യി​​രു​​ന്നു. ഇം​​ഗ്ല​​ണ്ടി​​ന്‍റെ വൈ​​റ്റ്‌​​ബോ​​ള്‍ ക്യാ​​പ്റ്റ​​ന്‍ ഹാ​​രി ബ്രൂ​​ക്ക്, ബാ​​റ്റ​​ര്‍ ജേ​​ക്ക​​ബ് ബെ​​ഥേ​​ല്‍ എ​​ന്നി​​വ​​ര്‍ ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ന്‍റെ ത​​ലേ​​ രാ​​ത്രി​​യി​​ല്‍ മ​​ദ്യ​​ത്തി​​ലാ​​യി​​രു​​ന്നെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ട്.

ആ​​ഷ​​സി​​നു തൊ​​ട്ടു​​മു​​മ്പ് ന്യൂ​​സി​​ല​​ന്‍​ഡി​​ലെ​​ത്തി​​യ ഇം​​ഗ്ല​​ണ്ട്, മൂ​​ന്നു മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര 3-0നു ​​കൈ​​വി​​ട്ടി​​രു​​ന്നു. മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ന്‍റെ ത​​ലേ​​ രാ​​ത്രി​​യി​​ല്‍ ബ്രൂ​​ക്കും ബെ​​ഥേ​​ലും മ​​ദ്യ​​പി​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ള്‍ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ പ്ര​​ച​​രി​​ച്ച​​തും ടീം ​​ഡ​​യ​​റ​​ക്ട​​റി​​ന്‍റെ അ​​ന്വേ​​ഷ​​ണപ​​രി​​ധി​​യി​​ലു​​ണ്ട്. ആ​​ഷ​​സ് പ​​ര​​മ്പ​​ര​​യി​​ലെ നാ​​ലാം ടെ​​സ്റ്റ് ബോ​​ക്‌​​സിം​​ഗ് ഡേ​​യി​​ല്‍ (ഡി​​സം​​ബ​​ര്‍ 26) മെ​​ല്‍​ബ​​ണി​​ല്‍ ആ​​രം​​ഭി​​ക്കും.

Kerala

കൊ​ല്ല​ത്ത് പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം; നാ​ല് പേ​ർ ക​സ്റ്റ​ഡി​യി​ൽ

കൊ​ല്ലം: പ​ള്ളി​ത്തോ​ട്ട​ത്ത് പ​ര​സ്യ​മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ കെ​എ​സ്‌​യു നേ​താ​വ് ടോ​ജി​ൻ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ല​ഹ​രി വി​ൽ​പ്പ​ന നി​രീ​ക്ഷി​ക്കാ​ൻ എ​ത്തി​യ ഗ്രേ​ഡ് എ​സ്ഐ രാ​ജീ​വ്, എ​എ​സ്ഐ ശ്രീ​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് സം​ഘം ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ രാ​ജീ​വി​ന്‍റെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.

എ​എ​സ്ഐ ശ്രീ​ജി​ത്തി​ന്‍റെ കൈ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ള്ളി​ത്തോ​ട്ടം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

District News

പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​യി

മൂ​വാ​റ്റു​പു​ഴ : മൂ​വാ​റ്റു​പു​ഴ - കാ​വും​പ​ടി റോ​ഡി​ല്‍ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​യി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് മൂ​വാ​റ്റു​പു​ഴ കാ​വും​പ​ടി റോ​ഡി​ല്‍ പ​മ്പ് ഹൗ​സി​ന് സ​മീ​പം ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​യ​ത്.


ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണ​വും ഇ​തോ​ടെ ത​ട​സ​പ്പെ​ട്ടു. വൈ​കു​ന്നേ​ര​ത്തോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി പൈ​പ്പ് ന​ന്നാ​ക്കു​ക​യും കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

Latest News

Up