രാമങ്കരി: രൂക്ഷമായ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാത്തതിലും ജലജീവൻ പദ്ധതി നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ച് ഭാരതിയ ജനതാ പാർട്ടി ചമ്പക്കുളം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്പക്കുളം പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ച് സംസ്ഥാന കൗൺസിൽ അംഗം ഡി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.
എസ് കൃഷ്ണകുമാർ അധ്യക്ഷനായി. ഒബി സി മോർച്ച സംസ്ഥാന ട്രഷറർ മുഖ്യപ്രഭാഷണം നടത്തി. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഷംജിത്ത്, മണ്ഡലം പ്രസിഡന്റ് കെ. ജി പ്രസാദ്, മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ, വൈസ് പ്രസിഡന്റ് ദിനേശ് കുമാർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി മനോജ്, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ അനൂപ് തെക്കേക്കര എന്നിവർ പ്രസംഗിച്ചു , വാർഡ് അംഗം സി. . ആർ. ആതിര സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.