Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Florida

America

ഫ്ലോ​റി​ഡ​യി​ൽ വീടിന് തീപിടിച്ച് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം

 

ഫ്ലോ​റി​ഡ: ഓ​ൾ​ഡ് ടൗ​ണി​ലെ ഒ​രു വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ മ​രി​ച്ചു. ദ​മ്പ​തി​ക​ളും കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചാ​ർ​ളി ജെ​ല്ലി റോ​ൾ പി​ന്ന​ർ ജൂ​ണി​യ​ർ, ഭാ​ര്യ ലോ​റി, നാ​ലു​മ​ക്ക​ൾ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ​മീ​പ​വാ​സി​ക​ൾ തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും വീ​ട് പൂ​ർ​ണമാ​യും ക​ത്തി ന​ശി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഡി​ക്സി കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സും ഫ​യ​ർ ഫോ​ഴ്സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

NRI

ഒ​രേ ദി​വ​സം ര​ണ്ട് മു​ൻ ഭ​ർ​ത്താ​ക്ക​ന്മാ​രെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സ്ത്രീ ​അ​റ​സ്റ്റി​ൽ

ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യി​ൽ ഒ​രേ ദി​വ​സം ത​ന്‍റെ ര​ണ്ട് മു​ൻ ഭ​ർ​ത്താ​ക്ക​ന്മാ​രെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 51 വയസുകാ​രി​യാ​യ സൂ​സ​ൻ എ​റി​ക്ക അ​വ​ലോ​ൺ എ​ന്ന സ്ത്രീ​യെ പോ​ലീ​സ് വ്യാ​ഴാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തു.

‌ടാമ്പയി​ലു​ള്ള ര​ണ്ടാ​മ​ത്തെ മു​ൻ​ ഭ​ർ​ത്താ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​വ​ർ മ​നാ​റ്റി കൗ​ണ്ടി​യി​ലു​ള്ള ആ​ദ്യ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി കൊലപ്പെടുത്തുകയായിരുന്നു. ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​രി​യെ​ന്ന വ്യാ​ജേ​നയാണ് സൂ​സ​ൻ ആ​ദ്യ ഭ​ർ​ത്താ​വിന്‍റെ വീട്ടിലെത്തിയത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​രി​ച്ച​ത്. മ​ര​ണ​ത്തി​ന് മു​മ്പ് ന​ൽ​കി​യ മൊ​ഴി​യാ​ണ് സൂ​സ​നി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടി​യ​ത്. മു​ൻ​ ഭ​ർ​ത്താ​വിന്‍റെ കാ​ര്യ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച പോ​ലീ​സി​നോ​ട് "ഏ​ത് ഭ​ർ​ത്താ​വ്?' എ​ന്ന് ഇ​വ​ർ തി​രി​ച്ച് ചോ​ദി​ച്ച​താ​ണ് ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​ക​വും പു​റ​ത്ത​റി​യാ​ൻ കാ​ര​ണ​മാ​യ​ത്.

ആ​ദ്യ ഭ​ർ​ത്താ​വു​മാ​യി കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​താ​യി കോ​ട​തി രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. നി​ല​വി​ൽ മ​നാ​റ്റി കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

NRI

കെഎ​ച്ച്എ​ൻ​എ ഫ്ലോ​റി​ഡ റീ​ജ​ണൽ വൈ​സ് പ്ര​സി​ഡ​ന്റാ​യി പ്ര​ദീ​പ് പി​ള്ള​യെ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്തു

ഫ്ലോ​റി​ഡ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ കേ​ന്ദ്ര സം​ഘ​ട​ന​യാ​യ കെഎ​ച്ച്എ​ൻ​എയു​ടെ ഫ്ലോ​റി​ഡ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സൗ​ത്ത് ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള പ്ര​ദീ​പ് പി​ള്ള​യെ നാ​മ​നി​ർ​ദേശം ചെ​യ്തു. സാ​ങ്കേ​തി​ക രം​ഗ​ത്തെ മി​ക​വും സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തെ പ്ര​തി​ബ​ദ്ധ​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് സം​ഘ​ട​ന​യു​ടെ ഈ ​തീ​രു​മാ​നം.

നേ​ര​ത്തെ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ​യു​ടെ സെ​ക്ര​ട്ട​റി​യാ​യി അ​ദ്ദേ​ഹം സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സം​ഘ​ട​ന​യു​ടെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ അം​ഗ​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​നും സു​സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്താ​നും ആ ​കാ​ല​യ​ള​വി​ൽ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.

യു​വ​ജ​ന​ങ്ങ​ളെ സ​ജീ​വ​മാ​യി പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് നി​ര​വ​ധി സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും സം​ഘ​ട​ന​യ്ക്ക് സ്വ​ന്ത​മാ​യി വെ​ബ്സൈ​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ക്കു​ക​യും ചെ​യ്തു.

കേ​ര​ള​ത്തെ ന​ടു​ക്കി​യ പ്ര​ള​യ​കാ​ല​ത്ത് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്താ​നും, ആ​റ​ന്മു​ള ശ​ബ​രി ബാ​ലാ​ശ്ര​മ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് കം​പ്യൂ​ട്ട​ർ ലാ​ബ് സം​ഭാ​വ​ന ചെ​യ്യാ​നും അ​ദ്ദേ​ഹം മു​ൻ​കൈ​യെ​ടു​ത്തു.

പ​ത്ത​നം​തി​ട്ട ആ​റ​ന്മു​ള സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ്, കു​വൈ​ത്ത് എ​യ​ർ​വേ​യ്സി​ലെ റി​ട്ട​യേ​ർ​ഡ് സി​വി​ൽ എ​ൻ​ജി​നീ​യ​റും എ​ൻ​എ​സ്എ​സ് ഇ​ട​യാ​റ​ന്മു​ള മു​ൻ പ്ര​സി​ഡന്‍റും ശ​ബ​രി ബാ​ലാ​ശ്ര​മം ര​ക്ഷാ​ധി​കാ​രി​യു​മാ​യി​രു​ന്ന പ​രേ​ത​നാ​യ എം.​എ​ൻ. ബാ​ല​കൃ​ഷ്ണ പി​ള്ള​യു​ടെ​യും റി​ട്ട​യേ​ർ​ഡ് ന​ഴ്സ് ലീ​ല പി​ള്ള​യു​ടെ​യും മ​ക​നാ​ണ്.

ഐ.​ടി മാ​നേ​ജ​രാ​യ സാ​യി ല​ക്ഷ്മി പ്ര​ദീ​പ് ആ​ണ് ഭാ​ര്യ. സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ താ​ര​വും കൗ​ണ്ടി റെ​സ്ലി​ങ് ചാം​പ്യ​നു​മാ​യ സാ​നി​ക (12), പാ​ർ​ത്ഥി​വ് (7) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ഡോ​ക്ട​റും ഐ.​ടി പ്ര​ഫ​ഷ​ന​ലു​ക​ളു​മാ​യ മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളു​ണ്ട്.

ഔ​ദ്യോ​ഗി​ക​മാ​യി ഒ​റാ​ക്കി​ൾ ഹെ​ൽ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നീ​യ​ർ ലീ​ഡാ​യി ജോ​ലി ചെ​യ്യു​ന്ന അ​ദ്ദേ​ഹം ജ​ന​റേ​റ്റീ​വ് എ.​ഐ, ക്ലൗ​ഡ് അ​ധി​ഷ്ഠി​ത വി​ക​സ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ ത​ല​വ​നാ​ണ്. സി​ട്രി​ക്സ് സി​സ്റ്റം​സ്, എ.​ഡി.​ടി തു​ട​ങ്ങി​യ ക​മ്പ​നി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം ഗൂ​ഗി​ൾ ഡെ​വ​ല​പ്പേ​ഴ്സ് ഗ്രൂ​പ്പ് ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

ശ​ക്ത​മാ​യ സാം​സ്കാ​രി​ക അ​ടി​ത്ത​റ​യി​ൽ ഊ​ന്നി​നി​ന്ന്, നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ യു​വ​ത​ല​മു​റ​യെ ശാ​ക്തീ​ക​രി​ച്ച് സം​ഘ​ട​ന​യെ മു​ന്നോ​ട്ട് ന​യി​ക്കു​ക എ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.​

പ്ര​ദീ​പ് പി​ള്ള​യു​ടെ നി​യ​മ​ന​ത്തെ കെഎച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​തം ചെ​യ്തു. പ്ര​ദീ​പി​ന്‍റെ സം​ഘാ​ട​ക മി​ക​വും നൂ​ത​ന സാ​ങ്കേ​തി​ക രം​ഗ​ത്തെ അ​റി​വും സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്, പ്ര​ത്യേ​കി​ച്ച് യു​വ​ജ​ന​ങ്ങ​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.
.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യിന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, ട്ര​സ്റ്റീ ബോ​ർ​ഡ് എ​ന്നി​വ​രും പ്ര​ദീ​പ് പി​ള്ള​യ്ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Latest News

Up