x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​നോ​ദ​ത്തി​നാ​യി കു​ഴി​ച്ച മ​ണ​ൽ തു​ര​ങ്കം ഇ​ടി​ഞ്ഞു​വീ​ണു; ഫ്ലോ​റി​ഡ​യി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

പി.​പി. ചെ​റി​യാ​ൻ
Published: January 16, 2026 03:27 PM IST | Updated: January 16, 2026 05:42 PM IST

ഫ്ലോ​റി​ഡ: സി​ട്ര​സ് കൗ​ണ്ടി​യി​ൽ വി​നോ​ദ​ത്തി​നാ​യി കു​ഴി​ച്ച മ​ണ​ൽ തു​ര​ങ്കം ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ട് കു​ട്ടി​ക​ൾ ശ്വാ​സം​മു​ട്ടി മ​രി​ച്ചു. ഇ​ൻ​വ​ർ​നെ​സ് മി​ഡി​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ജോ​ർ​ജ് വാ​ട്ട്സ് (14), ഡെ​റി​ക് ഹ​ബ്ബാ​ർ​ഡ് (14) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സ്പോ​ർ​ട്സ്മാ​ൻ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം അ​ഞ്ച് അ​ടി ആ​ഴ​മു​ള്ള കു​ഴി​യെ​ടു​ത്ത് അ​തി​ൽ തു​ര​ങ്കം നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി​ക​ൾ. ഈ ​സ​മ​യ​ത്ത് പെ​ട്ടെ​ന്ന് മ​ണ​ൽ ഇ​ടി​യു​ക​യും കു​ട്ടി​ക​ൾ അ​തി​നു​ള്ളി​ൽ കു​ടു​ങ്ങു​ക​യു​മാ​യി​രു​ന്നു.

സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ വ​ള​ർ​ന്ന ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു ഇ​രു​വ​രു​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ഒ​രു വി​നോ​ദം വ​ലി​യൊ​രു ദു​ര​ന്ത​മാ​യി മാ​റി​യ​തി​ന്‍റെ ന​ടു​ക്ക​ത്തി​ലാ​ണ് പ്ര​ദേ​ശം.

സ​മാ​ന​മാ​യ അ​പ​ക​ട​ങ്ങ​ൾ മു​മ്പും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ​ൽ​ത്തി​ട്ട​ക​ളി​ലും ക​ട​ൽ​തീ​ര​ങ്ങ​ളി​ലും വ​ലി​യ കു​ഴി​ക​ൾ നി​ർ​മി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : Sand Tunnel Collapse Teens Killed Florida George Watts Derrick Hubbard

Recent News

Up