Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Found Dead

Europe

മ​ല​യാ​ളി യു​വാ​വ് യു​കെ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

ലി​വ​ർ​പൂ​ൾ: മ​ല​യാ​ളി യു​വാ​വി​നെ യു​കെ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം കൊ​ട്ടി​യം സ്വ​ദേ​ശി ശ്രീ​രാ​ജ് (26) ആ​ണ് മ​രി​ച്ച​ത്.

ഫോ​ണി​ല്‍ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ശ്രീ​രാ​ജി​നെ മു​റി​ക്കു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ലി​വ​ർ​പൂ​ൾ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ശ്രീ​രാ​ജ്, ലി​വ​ർ​പൂ​ൾ വി​മ​ൻ​സ് ഹോ​സ്പി​റ്റ​ലി​ലെ ക്ലെ​റി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്നു.

District News

കാ​ണാ​താ​യ ആ​ൾ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

മ​ണ്ണാ​ർ​ക്കാ​ട്: അ​ല​ന​ല്ലൂ​ർ മൂ​ച്ചി​ക്ക​ൽ മു​ണ്ട​ക്കു​ന്ന് ച​ക്കം​തൊ​ടി അ​ബ്ദു​ൽ​സ​ലാമിനെ (45) ​ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കാ​ണാ​താ​യി​രു​ന്നു. നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​ലും ഫ​യ​ർ സ്റ്റേ​ഷ​നി​ലും വി​വ​ര​മ​റി​യി​ച്ചി​രു​ന്നു.

ഞാ​യ​റാ​ഴ്ച്ച മൂ​ച്ചി​ക്ക​ൽ സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ര​ണ്ടു കു​ള​ങ്ങ​ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ആ​ൾ അ​ക​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ത്രി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മാ​ർ​ട്ട​ത്തി​നു​ ശേ​ഷം ഇ​ന്ന​ലെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.

മ​ണ്ണാ​ർ​ക്കാ​ട് ഫ​യ​ർ സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ വി. ​സു​രേ​ഷ് കു​മാ​ർ, എം.​എ​സ്. ഷ​ബീ​ർ, മ​ഹേ​ഷ്, എം.​എ​സ്. ഷോ​ബി​ൻ ദാ​സ്, ഷെ​രീ​ഫ്, ഹോം ​ഗാ​ർ​ഡ് പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വി​ട​ങ്ങു​ന്ന സം​ഘ​വും സ്ഥ​ല​ത്തെ​ത്തിയി​രു​ന്നു.

NRI

ടെ​ക്സ​സി​ൽ ദ​മ്പ​തി​ക​ൾ വീ​ടു​നു​ള്ളി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ

 

ഹാ​രി​സ് കൗ​ണ്ടി: അ​മേ​രി​ക്ക​യി​ലെ ഹാ​രി​സ് കൗ​ണ്ടി​യി​ലു​ള്ള കാ​റ്റി മേ​ഖ​ല​യി​ൽ ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് വെ​ടി​യൊ​ച്ച കേ​ട്ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. വീ​ടി​ന്‍റെ ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ഇ​വ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് ഇ​വ​രു​ടെ ര​ണ്ട് മു​തി​ർ​ന്ന മ​ക്ക​ളും ഏ​ഴ് വ​യ​സ്സു​ള്ള വ​ള​ർ​ത്തു മ​ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

വീ​ട്ടി​ലേ​ക്ക് ആ​രെ​ങ്കി​ലും അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ക​മി​താ​ക്ക​ളെ ലോ​ഡ്ജി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: വി​തു​ര​യി​ൽ ക​മി​താ​ക്ക​ളെ ലോ​ഡ്ജി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി സു​ബി​ൻ (28), ആ​ര്യ​ൻ​കോ​ട് സ്വ​ദേ​ശി​നി മ​ഞ്ജു (31) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ബ​ന്ധം ഇ​രു​വ​രു​ടെ​യും വീ​ട്ടി​ൽ അ​റി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

സു​ബി​നെ കാ​ണാ​താ​യ​തി​ന് മാ​രാ​യ​മു​ട്ട​ത്തും മ​ഞ്ജു​വി​നെ കാ​ണാ​താ​യ​തി​ന് ആ​ര്യ​ങ്കോ​ടും പോ​ലീ​സ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

NRI

ഇ​ന്ത്യ​ൻ യു​വ​തി യു​എ​സി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്ന മു​ൻ കാ​മു​ക​നെ തെ​ര​ഞ്ഞ് പോ​ലീ​സ്

വാ​ഷിം​ഗ്‌​ട​ണ്‍ ഡി​സി: പു​തു​വ​ത്സ​ര രാ​ത്രി​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ യു​വ​തി​യെ യു​എ​സി​ൽ മു​ൻ കാ​മു​ക​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. യു​എ​സി​ലെ മെ​രി​ലാ​ൻ​ഡി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് ഡാ​റ്റ സ്ട്രാ​റ്റ​ജി അ​ന​ലി​സ്റ്റാ​യ നി​കി​ത ഗോ​ഡി​ശാ​ല​യെ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

നി​കി​ത​യു​ടെ മു​ൻ കാ​മു​ക​നാ​യ അ​ർ​ജു​ൻ ശ​ർ​മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് ഹോ​വാ​ർ​ഡ് കൗ​ണ്ടി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രേ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു.

നി​കി​ത​യെ കാ​ണാ​നി​ല്ലെ​ന്ന് ജ​നു​വ​രി ര​ണ്ടി​ന് അ​ർ​ജു​ൻ ശ​ർ​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഡി​സം​ബ​ർ 31ന് ​ത​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വ​ച്ചാ​ണ് നി​കി​ത​യെ അ​വ​സാ​ന​മാ​യി ക​ണ്ട​തെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ജ​നു​വ​രി മൂ​ന്നി​ന് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി​യ പോ​ലീ​സാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നി​കി​ത​യെ കാ​ണാ​താ​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത അ​തേ ദി​വ​സം ത​ന്നെ അ​ർ​ജു​ൻ ശ​ർ​മ ഇ​ന്ത്യ​യി​ലേ​ക്ക് പോ​യ​താ​യും ഇ​യാ​ളെ ക​ണ്ടെ​ത്താ​നും അ​റ​സ്റ്റ് ചെ​യ്യാ​നു​മു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഡി​സം​ബ​ർ 31ന് ​രാ​ത്രി ഏ​ഴി​ന് ശേ​ഷ​മാ​ണ് നി​ഖി​ത മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. നി​കി​ത​യു​ടെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും സാ​ധ്യ​മാ​യ എ​ല്ലാ കോ​ൺ​സു​ലാ​ർ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

NRI

ച​ങ്ങ​നാ​ശേ​രി സ്വദേശി വ​ട​ക്ക​ൻ അ​യ​ര്‍​ല​ന്‍​ഡി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍

ച​ങ്ങ​നാ​ശേ​രി: മ​ല​യാ​ളി യു​വാ​വി​നെ വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ങ്ങ​നാ​ശേ​രി ളാ​യി​ക്കാ​ട് കു​രി​ശും​മൂ​ട്ടി​ൽ ചാ​ക്കോ​യു​ടെ മ​ക​ൻ അ​ഗ​സ്റ്റി​ൻ ചാ​ക്കോ (29) ആ​ണ് മ​രി​ച്ച​ത്.

വി​ദ്യാ​ർ​ഥി​യും കെ​യ​ർ​ഹോം ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന അ​ഗ​സ്റ്റി​നെ വെ​ള്ളി​യാ​ഴ്ച​യാ​ണ് വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച അ​ഗ​സ്റ്റി​ന്‍റെ ജ​ന്മ​ദി​ന​മാ​യി​രു​ന്നു.

ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നാ​യി സു​ഹൃ​ത്തു​ക്ക​ള്‍ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം. മ​ര​ണം സം​ബ​ന്ധി​ച്ച പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

NRI

മ​ല​യാ​ളി ഓ​സ്ട്രേ​ലി​യ​യി​ൽ കാ​റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ

മെ​ൽ​ബ​ൺ: മ​ല​യാ​ളി​യെ ഓ​സ്ട്രേ​ലി​യ​യി​ൽ കാ​റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പി​റ​വം ഓ​ണ​ക്കൂ​ർ പ​ള്ളി​പ്പ​ടി മോ​ളേ​ൽ ചാ​ണ്ടി​യു​ടെ​യും മ​റി​യാ​മ്മ​യു​ടെ​യും മ​ക​ൻ സു​നി​ലാ​ണു (52) മ​രി​ച്ച​ത്.

മെ​ൽ​ബ​ണി​ലെ ഒ​രു ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്ന സു​നി​ലി​നെ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വി​ട​ത്തെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ കാ​റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സു​നി​ലി​ന്‍റെ ബ​ന്ധു​ക്ക​ൾ ഓ​സ്ട്രേ​ലി​യ​യി​ൽ ഉ​ള്ള​തി​നാ​ൽ സം​സ്കാ​രം അ​വി​ടെ ന​ട​ത്താ​നാ​ണു സാ​ധ്യ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

NRI

മ​ല​യാ​ളി വി​ദ്യാർ​ഥി ആ​ഹ​നി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

ആ​ഹ​ന്‍: ജ​ര്‍​മ​നി​യി​ലെ ആ​ഹ​നി​ൽ പ​ത്ത​നം​തി​ട്ട കൊ​ടു​മ​ണ്‍ സ്വ​ദേ​ശി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ര്‍​ഡ​ബ്ല്യു​ടി​എ​ച്ച് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പി​ജി വി​ദ്യാ​ര്‍​ഥി ഡെനിന്‍ സജിയാണ് (26) മ​രി​ച്ച​ത്.

ആ​ഹ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി ക്ലി​നി​ക്കി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​യി കേ​ന്ദ്ര​മ​ന്ത്രാ​ല​യം, ബെ​ര്‍​ലി​ന്‍ ഇ​ന്ത്യ​ന്‍ എം​ബ​സി, ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ്, നോ​ർ​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

തു​ട​ര്‍​ന്നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള ലോ​ക കേ​ര​ള സ​ഭാം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ഏ​കോ​പി​പ്പി​ച്ചു​വ​രി​ക​യാ​ണ്.

NRI

ഒ​മാ​നി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ മ​രി​ച്ചനി​ല​യി​ൽ

മസ്കറ്റ്: ഒ​മാ​നി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​രെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വും ഭാ​ര്യ​യും നാ​ല് കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് മ​രി​ച്ച​ത്.

മ​സ്‌​ക​റ്റ് ഗ​വ​ര്‍​ണ​റേ​റ്റി​ലെ ആ​മി​റാ​ത്ത് വി​ലാ​യ​ത്തി​ലെ അ​ൽ അ​ത്കി​യ പ്ര​ദേ​ശ​ത്തു​ള്ള വ​സ​തി​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍ കാ​ര്‍​ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ് വാ​ത​കം ശ്വ​സി​ച്ച​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഓ​പ്പ​റേ​ഷ​ന്‍​സ് സെ​ന്‍റ​റി​ന് വി​വ​രം ല​ഭി​ക്കു​ക​യും പോ​ലീ​സ് ഉ​ട​ന്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

മ​ര​ണ​ത്തിന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

International

ഒ​മാ​നി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

ദു​ബാ​യ്: ഒ​മാ​നി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വും ഭാ​ര്യ​യും നാ​ല് കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് മ​രി​ച്ച​ത്.

മ​സ്‌​ക​റ്റ് ഗ​വ​ര്‍​ണ​റേ​റ്റി​ലെ ആ​മി​റാ​ത്ത് വി​ലാ​യ​ത്തി​ലെ അ​ൽ അ​ത്കി​യ പ്ര​ദേ​ശ​ത്തു​ള്ള വ​സ​തി​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍ കാ​ര്‍​ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ് വാ​ത​കം ശ്വ​സി​ച്ച​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഓ​പ്പ​റേ​ഷ​ന്‍​സ് സെ​ന്‍റ​റി​ന് വി​വ​രം ല​ഭി​ക്കു​ക​യും പോ​ലീ​സ് ഉ​ട​ന്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. മ​ര​ണ​ത്തി​ന്റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

NRI

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി അ​മേ​രി​ക്ക​യി​ൽ മ​രി​ച്ചനി​ല​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കാ​ര​ഞ്ചെ​ടു സ്വ​ദേ​ശി​നി​യാ​യ രാ​ജ്യ​ല​ക്ഷ്മി യാ​ർ​ല​ഗ​ദ്ദ (23) ആ​ണ് മ​രി​ച്ച​ത്.

ടെ​ക്സ​സി​ലെ താ​മ​സ​സ്ഥ​ല​ത്താ​ണ് രാ​ജ്യ​ല​ക്ഷ്മി​യെ വെള്ളിയാഴ്ച മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ടെ​ക്സ​സ് എ&​എം യൂ​ണി​വേ​ഴ്സി​റ്റി-​കോ​ർ​പ്പ​സ് ക്രി​സ്റ്റി​യി​ൽ നി​ന്ന് അ​ടു​ത്തി​ടെ ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഇ​വ​ർ ജോ​ലി തേ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി രാ​ജ്യ​ല​ക്ഷ്മി​ക്ക് ക​ടു​ത്ത ചു​മ​യും നെ​ഞ്ച് വേ​ദ​ന​യു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു ചൈ​ത​ന്യ വൈ​വി​കെ പ​റ​ഞ്ഞു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ കഴിയുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

Kerala

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി പ​ട്ടി​മ​റ്റ​ത്ത് മ​ധ്യ​വ​യ​സ്ക​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​ദേ​ശ​വാ​സി​യാ​യ സ​ലിം എ​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​ത്മ​ഹ​ത്യ​യാ​ണ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​താ​യി വി​വ​ര​മു​ണ്ട്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഇ​യാ​ളെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ പ്ര​ദേ​ശ​ത്തെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.

District News

വീ​ട്ടി​ൽ ത​നി​ച്ച താ​മ​സി​ച്ചി​രു​ന്ന​യാ​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

കൊ​ടു​ങ്ങ​ല്ലൂ​ർ: വീ​ട്ടി​ൽ ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന​യാ​ളെ വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ല്ലൂ​റ്റ് വി​യ്യ​ത്തു കു​ളം പി​ഡ​ബ്ല്യു​ഡി കോ​ള​നി​യി​ൽ മു​ത്തോ​ളാ​ൻ ഉ​ണ്ണി​കൃ​ഷ്ണ​നെ (സി​ബി-62) ആ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ൽ​നി​ന്നും ദു​ർ​ഗ​ന്ധം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പ​ത്തു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്കാ​രം ന​ട​ത്തി.

Kerala

മ​ക​ന്‍റെ വി​യോ​ഗ​ത്തി​ൽ മ​നോ​വി​ഷ​മം; വി​തു​ര​യി​ൽ വീ​ട്ട​മ്മ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​ക​ന്‍റെ മ​ര​ണ​ത്തി​ൽ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്ന വീ​ട്ട​മ്മ​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

വി​തു​ര ആ​ന​പ്പെ​ട്ടി ഹ​രി വി​ലാ​സ​ത്തി​ൽ ദി​വ്യ (41) യെ​യാ​ണ് വീ​ടി​ന് സ​മീ​പ​മു​ള്ള കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 2.30 നാ​ണ് സം​ഭ​വം.

കി​ണ​റ്റി​ൽ എ​ന്തോ വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി നോ​ക്കി​യെ​ങ്കി​ലും ആ​രെ​യും കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ വി​വ​രം അ​ഗ്നി​ര​ക്ഷാ സേ​ന​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി കി​ണ​റ്റി​ൽ ഇ​റ​ങ്ങി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ‌ ദി​വ്യ​യെ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ക​ര​യി​ലെ​ത്തി​ച്ചു. പി​ന്നാ​ലെ വി​തു​ര സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ദി​വ്യ​യു​ടെ ഏ​ക മ​ക​ൻ ഹ​രി​യെ ക​ഴി​ഞ്ഞ മാ​സം ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ ആ​യി​രു​ന്നു വീ​ട്ട​മ്മ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ആ​രോ​ടും അ​ധി​കം സം​സാ​രി​ക്കാ​തെ​യും വീ​ട്ടി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​തെ​യു​മാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്.

ടെ​ക്സ്റ്റൈ​ൽ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നെ​ങ്കി​ലും അ​വി​ടേ​ക്കും പോ​യി​രു​ന്നി​ല്ല. ദി​വ്യ​യു​ടെ ഭ​ർ​ത്താ​വ് പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നാ​ണ്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു.

NRI

മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ മ​രി​ച്ചനി​ല​യി​ല്‍

ഒ​ട്ടാ​വ: മ​ല​യാ​ളി യു​വ​തി​യെ കാ​ന​ഡ​യി​ലെ താ​മ​സസ്ഥ​ല​ത്ത് മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി​ അ​നീ​റ്റ ബെ​നാ​ന്‍​സ്(25) ആ​ണ്‌ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​പ്പം താ​മ​സി​ക്കു​ന്ന​വ​രാ​ണ് ടൊ​റ​ന്‍റോ​യി​ലെ താ​മ​സ​സ്ഥ​ല​ത്തെ ശു​ചി​മു​റി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ഇ​ന്നു പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ക്കും. ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റില്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ അ​നീ​റ്റ, കാ​ന​ഡ​യി​ലെ ബാ​ങ്കി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​ന​മൂ​ട് ചാ​ന​ക്ക​ഴി​കം ആ​ന്‍റ​ണി വി​ല്ല​യി​ല്‍ ബെ​നാ​ന്‍​സി​ന്‍റെ​യും ര​ജ​നി​യു​ടെ​യും മ​ക​ളാണ്.

Kerala

മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ മ​രി​ച്ച നി​ല​യി​ല്‍

ഒ​ട്ടാ​വ: മ​ല​യാ​ളി യു​വ​തി​യെ കാ​ന​ഡ​യി​ലെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി​യും പ​ന​മൂ​ട് ചാ​ന​ക്ക​ഴി​കം ആ​ന്‍റ​ണി വി​ല്ല​യി​ല്‍ ബെ​നാ​ന്‍​സി​ന്‍റെ​യും ര​ജ​നി​യു​ടെ​യും മ​ക​ളു​മാ​യ അ​നീ​റ്റ ബെ​നാ​ന്‍​സ് (25) ആ​ണ്‌ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​പ്പം താ​മ​സി​ക്കു​ന്ന​വ​രാ​ണ് ടൊ​റ​ന്‍റോ​യി​ലെ താ​മ​സ​സ്ഥ​ല​ത്തെ ശു​ചി​മു​റി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​ന്നു പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ക്കും. ഇ​തി​നു ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ.

ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റ​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ ശേ​ഷം കാ​ന​ഡ​യി​ലെ ബാ​ങ്കി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു അ​നീ​റ്റ.

Kerala

പ​ഞ്ചാ​യ​ത്തം​ഗ​വും അ​മ്മ​യും ജീ​വ​നൊ​ടു​ക്കി; ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെ​ന്ന് ആ​ത​മ​ഹ​ത്യാ​ക്കു​റി​പ്പ്

തി​രു​വ​ന​ന്ത​പു​രം ∙ വ​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തേ​യും അ​മ്മ​യേ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ക്കം നെ​ടി​യ​വി​ള വീ​ട്ടി​ൽ വ​ത്സ​ല (71) അ​രു​ൺ (42) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വീ​ടി​ന്‌ പി​ൻ​വ​ശ​ത്തു​ള്ള ചാ​യ്പി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ‌ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് വാ​ട്സാ​പ്പി​ലൂ​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​രു​ൺ അ​യ​ച്ചു​ന​ൽ​കി​യി​രു​ന്നു.

ത​നി​ക്കെ​തി​രെ വ്യാ​ജ ജാ​തി​ക്കേ​സും മോ​ഷ​ണ​ക്കേ​സും ന​ൽ​കി​യ​ത് കാ​ര​ണം ജീ​വി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ വി​നോ​ദ്, സ​ന്തോ​ഷ്‌, അ​ജ​യ​ൻ, ബി​നി സ​ത്യ​ൻ എ​ന്നി​വ​രാ​ണ് മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് കു​റി​പ്പി​ലു​ണ്ട്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​ണ് വ​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ് മെ​മ്പ​റാ​യ അ​രു​ൺ.

Kerala

കൊ​ല്ല​ത്ത് ബാ​ങ്ക് സെ​ക്ര​ട്ട​റി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍

കൊ​ല്ലം: ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കേ​ര​ള​പു​രം പു​ന​യ്ക്ക​ന്നൂ​ര്‍ ആ​യി​ര​ത്തി​ല്‍ വീ​ട്ടി​ല്‍ ര​ജി​ത​മോ​ള്‍(48) ആ​ണ് മ​രി​ച്ച​ത്.

പു​ന​യ്ക്ക​ന്നൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി​യാ​ണ് ര​ജി​ത​മോ​ള്‍. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ര​ജി​ത​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കു​ണ്ട​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

ര​ജി​ത‌​യു​ടെ ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​ണ്. മ​ക​ൻ കോ​ഴി​ക്കോ​ട്ട് പ​ഠി​ക്കു​ക​യാ​ണ്. ര​ജി​ത ഒ​റ്റ​യ്ക്കാ​​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

Kerala

മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ന്‍റെ സ്റ്റാ​ഫ് ക്വാ​ട്ടേ​ഴ്‌​സി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ന്‍റെ സ്റ്റാ​ഫി​നെ ക്വാ​ട്ടേ​ഴ്‌​സി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ബി​ജു ആ​ണ് മ​രി​ച്ച​ത്.

ന​ള​ന്ദ എ​ന്‍​ജി​ഒ ക്വാ​ട്ടേ​ഴ്‌​സി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ ഭാ​ര്യ​യ്‌​ക്കൊ​പ്പ​മാ​ണ് ഇ​യാ​ള്‍ താ​മ​സി​ച്ചി​രു​ന്ന​ത്.​ഭാ​ര്യ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ബി​ജു ഓ​ഫീ​സി​ലെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ ഫോ​ണി​ല്‍ വി​ളി​ച്ച് നോ​ക്കി​യെ​ങ്കി​ലും പ്ര​തി​ക​രി​ച്ചി​ല്ല.

തു​ട​ര്‍​ന്ന് മു​റി​യി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. നി​ല​വി​ല്‍ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വ​യ​നാ​ട് സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച ബി​ജു.

Kerala

ന​വോ​ദ​യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടേ​ത് ആ​ത്മ​ഹ​ത്യ; കു​ട്ടി വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നെ​ന്ന് പോ​ലീ​സ്

ആ​ല​പ്പു​ഴ: ചെ​ന്നി​ത്ത​ല ന​വോ​ദ​യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി നേ​ഹ​യു​ടേ​ത് ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന് പോ​ലീ​സ്. നേ​ഹ​യു​ടെ ഡ​യ​റി​ക്കു​റി​പ്പു​ക​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി.

മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള കു​റി​പ്പു​ക​ള്‍ ഡ​യ​റി​യി​ലു​ണ്ടാ​യി​രു​ന്നു. സ​ഹ​പാ​ഠി​ക​ള്‍​ക്ക് ഉ​പ​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു കു​റി​പ്പ്. നേ​ഹ വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

സം​ഭ​വ​ത്തി​ല്‍ നേ​ഹ​യു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കും. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് നേ​ഹ​യെ ഹോ​സ്റ്റ​ലി​ലെ ശു​ചു​മു​റി​ക്ക് സ​മീ​പം കൈ​വ​രി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Kerala

മ​ണ്ണാ​ര്‍​ക്കാ​ട്ട് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ മ​രി​ച്ച നി​ല​യി​ല്‍

പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ടു​ക്കി സ്വ​ദേ​ശി ഷി​ബു ആ​ണ് ആ​ണ് മ​രി​ച്ച​ത്. മ​ണ്ണാ​ര്‍​ക്കാ​ട് ചു​ങ്ക​ത്തു​ള്ള ഫ്‌​ലാ​റ്റി​ലെ ബാ​ല്‍​ക്ക​ണി​യി​ല്‍​നി​ന്ന് താ​ഴെ​വീ​ണ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

കാ​ല്‍ തെ​റ്റി ബാ​ല്‍​ക്ക​ണി​യി​ല്‍​നി​ന്ന് താ​ഴെ​വീ​ണ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ണ്ണാ​ര്‍​ക്കാ​ട് എം​ഇ​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​ണ് മ​രി​ച്ച ഷി​ബു.

International

ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി യു​വ​തി​യും കു​ഞ്ഞും മ​രി​ച്ച നി​ല​യി​ൽ

ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി യു​വ​തി​യും ഒ​ന്ന​ര​വ​യ​സു​കാ​രി​യാ​യ മ​ക​ളും മ​രി​ച്ച നി​ല​യി​ൽ. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി വി​പ​ഞ്ചി​ക (20), മ​ക​ൾ വൈ​ഭ​വി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ താ​മ​സ​സ്ഥ​ല​ത്താ​ണ് സം​ഭ​വം. ഷാ​ർ​ജ അ​ന്ന​ഹ്ദ​യി​ലെ ഫ്ലാ​റ്റി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു വി​പ​ഞ്ചി​ക​യു​ടെ മൃ​ത​ദേ​ഹം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

സം​ഭ​വ​ത്തി​ൽ അ​ൽ ബു​ഹൈ​റ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഭ​ർ​ത്താ​വ് നി​ധീ​ഷു​മാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു വി​പ​ഞ്ചി​ക.

Kerala

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ ഹോ​സ്റ്റ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ

ആ​ല​പ്പു​ഴ: ചെ​ന്നി​ത്ത​ല ന​വോ​ദ​യ സ്കൂ​ളി​ലെ ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​റാ​ട്ടു​പു​ഴ മം​ഗ​ലം തൈ​വേ​ലി​ക്ക​ക​ത്ത് ഷി​ജു -അ​നി​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ നേ​ഹ ആ​ണ് (15) മ​രി​ച്ച​ത്.

ഹോ​സ്റ്റ​ലി​ലെ ശു​ചു​മു​റി​ക്ക് സ​മീ​പം കൈ​വ​രി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ആ​റാം ക്ലാ​സ് മു​ത​ൽ ഇ​വി​ടെ​യാ​ണ് നേ​ഹ പ​ഠി​ക്കു​ന്ന​ത്. മാ​ന്നാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

റോ​ഡ​രി​കി​ല്‍ യു​വാ​വ് മ​രി​ച്ച​നി​ല​യി​ല്‍; കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം

പാ​ല​ക്കാ​ട്: റോ​ഡ​രി​കി​ലെ ക​ട​യ്ക്കു മു​ന്നി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ധോ​ണി റോ​ഡി​ല്‍ മി​ല്‍​മ ബൂ​ത്തി​നു സ​മീ​പ​ത്താ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മു​ട്ടി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി വേ​ണു എ​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

സ​മീ​പ​ത്ത് ചോ​ര​പ്പാ​ടു​ക​ളു​ണ്ട്. കൊ​ല​പാ​ത​ക​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷ​മേ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ​റ​യാ​നാ​കൂ എ​ന്ന് ഹേ​മാം​ബി​ക ന​ഗ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. സ​മീ​പ​ത്തെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Up