Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gun

കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള തോക്കിനും വനംവകുപ്പിന്‍റെ കുരുക്ക്

കോ​​​​​ട്ട​​​​​യം: നാ​​​​​ട്ടി​​​​​ലും ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലും വ​​​​​രെ കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളു​​​​​ടെ വി​​​​​ള​​​​​യാ​​​​​ട്ടം രൂ​​​​​ക്ഷ​​​​​മാ​​​​​യി​​​​​രി​​​​​ക്കെ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ല്ലാ​​​​​നു​​​​​ള്ള തോ​​​​​ക്കി​​​​​നും വ​​​​​നം​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ പാ​​​​​ര.

കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​നു​​​​​ള്ള അ​​​​​നു​​​​​മ​​​​​തി ഇ​​​​​നി വി​​​​​ള​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നും സ്വ​​​​​യ​​​​​ര​​​​​ക്ഷ​​​​​യ്ക്കും തോ​​​​​ക്ക് ലൈ​​​​​സ​​​​​ന്‍സു​​​​​ള്ള​​​​​വ​​​​​ര്‍ക്കു മാ​​​​​ത്ര​​​​​മേ​​​​​യു​​​​​ള്ളൂ. കാ​​​​​യി​​​​​കാ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നു​​​​​ള്ള ലൈ​​​​​സ​​​​​ന്‍സ് തോ​​​​​ക്കു​​​​​കൊ​​​​​ണ്ട് പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​ന് വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് നി​​​​​രോ​​​​​ധ​​​​​നം ഏ​​​​​ര്‍പ്പെ​​​​​ടു​​​​​ത്തി.

പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​റും വൈ​​​​​ല്‍ഡ് ലൈ​​​​​ഫ് വാ​​​​​ര്‍ഡ​​​​​ന്‍മാ​​​​​രും കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​ന്‍ അ​​​​​നു​​​​​മ​​​​​തി ന​​​​​ല്‍കും മു​​​​​ന്‍പു ജി​​​​​ല്ലാ ലൈ​​​​​സ​​​​​ന്‍സിം​​​​​ഗ് അ​​​​​ഥോറി​​​​​റ്റി​​​​​യി​​​​​ല്‍നി​​​​​ന്നു തോ​​​​​ക്ക് ലൈ​​​​​സ​​​​​ന്‍സി​​​​​ന്‍റെ വി​​​​​ഭാ​​​​​ഗം പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച് ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് പു​​​​​തി​​​​​യ ഉ​​​​​ത്ത​​​​​ര​​​​​വ്. ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ല്‍ കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക്കൂ​​​​​ട്ടം കൃ​​​​​ഷി​​​​​യി​​​​​ടം ഉ​​​​​ഴു​​​​​തു​​​​​മ​​​​​റി​​​​​ച്ചു​​​​​പോ​​​​​യാ​​​​​ലും കൃ​​​​​ഷി​​​​​യി​​​​​ടം താ​​​​​വ​​​​​ള​​​​​മാ​​​​​ക്കി​​​​​യാ​​​​​ലും വെ​​​​​ടി​​​​​വ​​​​​യ്പ്പ് ന​​​​​ട​​​​​ക്കി​​​​​ല്ല.

കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​ന്‍ മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​രു​​​​​ന്ന​​​​​വരിൽ പല രും റൈ​​​​​ഫി​​​​​ള്‍ ക്ല​​​​​ബ് അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ണ്. നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം കാ​​​​​യി​​​​​കാ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ന് അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന തോ​​​​​ക്കു​​​​​ക​​​​​ള്‍ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ള്‍ ന​​​​​ട​​​​​ക്കു​​​​​ന്ന സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ല്‍ മാ​​​​​ത്ര​​​​​മേ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ന്‍ പാ​​​​​ടു​​​​​ള്ളൂ.

എ​​​​​ന്നാ​​​​​ല്‍ പ​​​​​ന്നി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം പെ​​​​​രു​​​​​കി ശ​​​​​ല്യം രൂ​​​​​ക്ഷ​​​​​മാ​​​​​യ​​​​​തോ​​​​​ടെ​ കാ​​​​​യി​​​​​ക തോ​​​​​ക്കു​​​​​ക​​​​​ള്‍ കൊ​​​​​ണ്ടും പ​​​​​ന്നി​​​​​ക​​​​​ളെ കൊ​​​​​ല്ലാ​​​​​ന്‍ അ​​​​​നു​​​​​മ​​​​​തി ന​​​​​ല്‍കി​​​​​യി​​​​​രു​​​​​ന്നു. ബാ​​​​​ങ്ക് ഉ​​​​​ള്‍പ്പെ​​​​​ടെ​​​​​യു​​​​​ള്ള ധ​​​​​ന​​​​​കാ​​​​​ര്യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പേ​​​​​രി​​​​​ല്‍ എ​​​​​ടു​​​​​ക്കു​​​​​ന്ന തോ​​​​​ക്കു​​​​​ക​​​​​ള്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചും പ​​​​​ന്നി​​​​​ക​​​​​ളെ കൊ​​​​​ല്ലാ​​​​​ന്‍ അ​​​​​നു​​​​​മ​​​​​തി ന​​​​​ല്‍കി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ത്ത​​​​​രം ലൈ​​​​​സ​​​​​ന്‍സു​​​​​ക​​​​​ള്‍ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പേ​​​​​രി​​​​​ലാ​​​​​ണ് അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​ത്.

 

NRI

ഓസ്റ്റിനി​ൽ വെ​ടി​വ​യ്പ്: മൂ​ന്ന് മരണം, പ്ര​തി പി​ടി​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: ടെ​ക്സ​സി​ലെ ഓസ്റ്റിനിൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ടാ​ർ​ഗെ​റ്റ് സ്റ്റോ​റി​ന്‍റെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്താ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

പ്ര​തി​യെ​ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കാ​ർ മോ​ഷ്‌ടി​ച്ച് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ഇയാളെ സൗ​ത്ത് ഓ​സ്റ്റി​നി​ൽ വ​ച്ച് പോ​ലീ​സ് സാ​ഹ​സി​ക​മാ​യിയാണ് പി​ടി​കൂ​ടിയത്.

30 വ​യ​സ് പ്രാ​യ​മു​ള്ള ആ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്നും ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും ഓ​സ്റ്റി​ൻ പോ​ലീ​സ് മേ​ധാ​വി ലി​സ ഡേ​വി​സ് പ​റ​ഞ്ഞു.

NRI

മോ​ഷ​ണ ശ്ര​മം: ഹൂ​സ്റ്റ​ണി​ൽ ക​ള്ള​ന്മാ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത് ക​ട ഉ​ട​മ

ഹൂ​സ്റ്റ​ൺ: വ​ട​ക്ക​ൻ ഹൂ​സ്റ്റ​ണി​ൽ ചെ​മ്പ് വ​യ​ർ മോ​ഷ്‌​ടി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് ക​ള്ള​ന്മാ​രെ ക​ട​യു​ട​മ വെ​ടി​വ​ച്ചു. പു​ല​ർ​ച്ചെ 4.30 ഓ​ടെ നോ​ർ​ത്ത് ഫ്രീ​വേ​യ്ക്ക് സ​മീ​പം ഇ ​ബ​റ​സ് സ്ട്രീ​റ്റി​ലാ​ണ് സം​ഭ​വം.

ചെ​മ്പ് വ​യ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഉ​ട​മ ക​ള്ള​ന്മാ​രു​മാ​യി ഏ​റ്റു​മു​ട്ടു​ക​യും വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു. വെ​ടി​വ​യ്പി​ൽ ഒ​രാ​ളു​ടെ മു​ഖ​ത്താ​ണ് വെ​ടി​യേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Up