x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സി​ലെ വു​ഡ്രോ വി​ൽ​സ​ൺ ഹൈ​സ്കൂ​ളി​ന് സ​മീ​പം വെ​ടി​വ​യ്പ്; വി​ദ്യാ​ർ​ഥി മ​രി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: January 26, 2026 05:02 PM IST | Updated: January 26, 2026 05:02 PM IST

ഡാ​ള​സ്‌: ഡാ​ള​സി​ലെ വു​ഡ്രോ വി​ൽ​സ​ൺ ഹൈ​സ്കൂ​ളി​ന് സ​മീ​പ​മു​ള്ള പാ​ർ​ക്കി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന വെ​ടി​വ​യ്പി​ൽ ഒ​രു വി​ദ്യാ​ർ​ഥി മ​രി​ച്ചു. സ്കൂ​ളി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​യും ഫു​ട്ബോ​ൾ ടീം ​അം​ഗ​വു​മാ​യ യു​വാ​വാ​ണ് മ​രി​ച്ച​ത്.

വി​ല്ലി​സ് സി ​വി​ന്‍റേ​ഴ്‌​സ് പാ​ർ​ക്കി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. വെ​ടി​വ​യ്പി​നെ​ത്തു​ട​ർ​ന്ന് സ്കൂ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളെ സു​ര​ക്ഷ​യ്ക്കാ​യി സ്കൂ​ളി​നു​ള്ളി​ൽ ത​ന്നെ ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വു​ഡ്രോ വി​ൽ​സ​ൺ സ്കൂ​ളി​ലെ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ൽ​കാ​ൻ കൗ​ൺ​സി​ല​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും ഡാ​ള​സ് ഐ​എ​സ്ഡി അ​റി​യി​ച്ചു. നി​ല​വി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​റ്റ് സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags : Student Woodrow Wilson School Dallas ISD Gun USA

Recent News

Up