കോട്ടയം: നാട്ടിലും നഗരത്തിലും വരെ കാട്ടുപന്നികളുടെ വിളയാട്ടം രൂക്ഷമായിരിക്കെ വെടിവച്ചുകൊല്ലാനുള്ള തോക്കിനും വനംവകുപ്പിന്റെ പാര.
കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി ഇനി വിളസംരക്ഷണത്തിനും സ്വയരക്ഷയ്ക്കും തോക്ക് ലൈസന്‍സുള്ളവര്‍ക്കു മാത്രമേയുള്ളൂ. കായികാവശ്യത്തിനുള്ള ലൈസന്‍സ് തോക്കുകൊണ്ട് പന്നികളെ വെടിവയ്ക്കുന്നതിന് വനംവകുപ്പ് നിരോധനം ഏര്‍പ്പെടുത്തി.
പഞ്ചായത്ത് പ്രസിഡന്റുമാറും വൈല്‍ഡ് ലൈഫ് വാര്ഡന്മാരും കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കും മുന്‍പു ജില്ലാ ലൈസന്‍സിംഗ് അഥോറിറ്റിയില്നിന്നു തോക്ക് ലൈസന്‍സിന്റെ വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് പുതിയ ഉത്തരവ്. ചുരുക്കത്തില്‍ കാട്ടുപന്നിക്കൂട്ടം കൃഷിയിടം ഉഴുതുമറിച്ചുപോയാലും കൃഷിയിടം താവളമാക്കിയാലും വെടിവയ്പ്പ് നടക്കില്ല.
കാട്ടുപന്നികളെ വെടിവയ്ക്കാന്‍ മുന്നോട്ടുവരുന്നവരിൽ പല രും റൈഫിള്‍ ക്ലബ് അംഗങ്ങളാണ്. നിയമപ്രകാരം കായികാവശ്യത്തിന് അനുവദിക്കുന്ന തോക്കുകള്‍ മത്സരങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
എന്നാല്‍ പന്നികളുടെ എണ്ണം പെരുകി ശല്യം രൂക്ഷമായതോടെ കായിക തോക്കുകള്‍ കൊണ്ടും പന്നികളെ കൊല്ലാന്‍ അനുമതി നല്‍കിയിരുന്നു. ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പേരില്‍ എടുക്കുന്ന തോക്കുകള്‍ ഉപയോഗിച്ചും പന്നികളെ കൊല്ലാന്‍ അനുമതി നല്‍കിയിരുന്നു. ഇത്തരം ലൈസന്‍സുകള്‍ സ്ഥാപനങ്ങളുടെ പേരിലാണ് അനുവദിക്കുന്നത്.
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ സീറോ കാഷ്വാലിറ്റി നയം നടപ്പാക്കുന്നതിനും പശ്ചിമഘട്ട സന്പദ്വ്യവസ്ഥയെ മൂല്യവർധിതത്തിലേക്കു മാറ്റുന്നതിനുമായി മലയോര വികസന കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കായി മലയോര വികസന എംപവേർഡ് കമ്മിറ്റി രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം.
മുഖ്യമന്ത്രി ചെയർപേഴ്സണും കൃഷി, വനം വകുപ്പ് മന്ത്രിമാർ ഉപാധ്യക്ഷൻമാരും ചീഫ് സെക്രട്ടറി കണ്‍വീനറുമായാണ് സമിതി രൂപീകരിക്കുക.
Tags : Forest Department gun shoot wild boars