ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ കൊലപ്പെടുത്തി. പലചരക്ക് കടയുടമയായ മോണി ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ രണ്ടാമത്തെ കൊലപാതകമാണിത്.
തിങ്കളാഴ്ച രാത്രി 10ഓടെ നർസിംഗ്ഡി ജില്ലയിൽ വച്ച് മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് മോണി ചക്രവർത്തി ആക്രമിക്കപ്പെടുകയായിരുന്നു.
ഈ സംഭവത്തിന് മണിക്കൂറുകൾ മുൻപ് ജഷോർ ജില്ലയിൽ 45കാരനായ ഫാക്ടറി ഉടമ റാണ പ്രതാപ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 5.45ഓടെ അജ്ഞാതരായ ചിലർ റാണാ പ്രതാപിന് നേരെ വെടിവയ്ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അക്രമിസംഘം ഇയാളുടെ കഴുത്തറക്കുകയും ചെയ്തിരുന്നു.
സ്കൂൾ അധ്യാപകന്റെ മകനായ റാണ പ്രതാപ് കൊപാലിയ ബസാറിൽ രണ്ട് വർഷമായി ഐസ് ഫാക്ടറി നടത്തിവരികയായിരുന്നു.