ന്യൂജഴ്സി: പുതുവർഷത്തിലെ ആദ്യ പരിപാടി ഗംഭീരമാക്കി കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സി. കാൻജ് സംഘടിപ്പിച്ച പുതുവത്സര - റിപ്പബ്ലിക് ദിന സംയുക്ത ആഘോഷം ന്യൂജഴ്സിയിലെ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും അവഗണിച്ച് എത്തിയ വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയഗാനം ആലപിച്ചുകൊണ്ട് ആരംഭിച്ച പരിപാടിയിൽ പുതുവർഷവും റിപ്പബ്ലിക് ദിനവും ഒരുമിച്ച് ആഘോഷിച്ചു.
ഇതോടൊപ്പം 2026ലെ കാൻജിന്റെ പുതിയ നേതൃത്വത്തെയും ഭാരവാഹികളെയും സദസിന് ഔദ്യോഗികമായി പരിചയപ്പെടുത്തി.