Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KCBC

മെ​ട്രോ സ്റ്റേ​ഷ​നി​ലെ ബെ​വ്‌​കോ ഔ​ട്ട്‌​ലെ​റ്റ് ച​ട്ട​ലം​ഘ​നം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി

കൊ​​​​ച്ചി: മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നി​​​​ൽ ബെ​​​​വ്‌​​​​കോ​​​​യു​​​​ടെ ഔ​​​​ട്ട്‌​​​​ലെ​​​​റ്റ് തു​​​​ട​​​​ങ്ങി​​​​യ​​​​ത് ച​​​​ട്ട​​​​ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി വ​​​​ക്താ​​​​വും സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ പ്ര​​​​സാ​​​​ദ് കു​​​​രു​​​​വി​​​​ള.

മ​​​​ദ്യ​​​​പി​​​​ച്ചു ട്രെ​​​​യി​​​​നി​​​​ല്‍ ക​​​​യ​​​​റ​​​​രു​​​​തെ​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല, റെ​​​​യി​​​​ല്‍​വേ​​​​യു​​​​ടെ അ​​​​ധീ​​​​ന​​​​ത​​​​യി​​​​ലു​​​​ള്ള ഒ​​​​രി​​​​ട​​​​ത്തും മദ്യപ​​​​ര്‍ പ്ര​​​​വേ​​​​ശി​​​​ക്ക​​​​രു​​​​തെ​​​​ന്ന നി​​​​യ​​​​മ​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ള്ള​​​​പ്പോ​​​​ള്‍ മെ​​​​ട്രോ റെ​​​​യി​​​​ൽ സ്റ്റേ​​​​ഷ​​​​നി​​​​ല്‍ത്ത​​​​ന്നെ ബെ​​​​വ്‌​​​​കോ​​​​യ്ക്ക് അ​​​​വ​​​​സ​​​​രം കൊ​​​​ടു​​​​ത്ത​​​​ത് ച​​​​ട്ട​​​​ലം​​​​ഘ​​​​ന​​​മാ​​​ണ്.

500 മീ​​​​റ്റ​​​​ര്‍ റെ​​​​യി​​​​ല്‍​വേ​​​​യു​​​​ടെ ദൂ​​​​ര​​​​പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള മു​​​​ഴു​​​​വ​​​​ന്‍ ബെ​​​​വ്‌​​​​കോ ഔ​​​​ട്ട്‌​​​​ലെ​​​​റ്റു​​​​ക​​​​ളും അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ട​​​​ണ​​​​മെ​​​​ന്ന ദ​​​​ക്ഷി​​​​ണ റെ​​​​യി​​​​ല്‍​വേ​​​​യു​​​​ടെ ക​​​​ത്തി​​​​നെ നി​​​​രാ​​​​ക​​​​രി​​​​ച്ച​​​​വ​​​​രാ​​​​ണ് ബി​​​​വ​​​​റേ​​​​ജ​​​​സ് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍.

ഇ​​​​വ​​​​ർ​​​​ക്ക് നി​​​​യ​​​​മ​​​​വ്യ​​​​വ​​​​സ്ഥ​​​​യ്ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​യി മെ​​​​ട്രോ​​​​റെ​​​​യി​​​​ല്‍ സ്റ്റേ​​​​ഷ​​​​നി​​​​ല്‍ അ​​​​വ​​​​സ​​​​രം കൊ​​​​ടു​​​​ത്ത​​​​ത് വി​​​​രോ​​​​ധാ​​​​ഭാ​​​​സ​​​​മാ​​​​ണെ​​​​ന്നും പ്ര​​​​സാ​​​​ദ് കു​​​​രു​​​​വി​​​​ള പ​​​​റ​​​​ഞ്ഞു.

Kerala

സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ​ർ​ക്കാ​ർ വ​ഞ്ചി​ക്കു​ന്നു: കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ

കൊ​​​ച്ചി: ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ വി​​​ഷ​​​യ​​​ത്തി​​​ൽ സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളെ​​​യും അ​​​ധ്യാ​​​പ​​​ക​​​രെ​​​യും സ​​​ർ​​​ക്കാ​​​ർ വ​​​ഞ്ചി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ.

വി​​​ഷ​​​യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യും സ​​​ഭാ അ​​​ധ്യ​​​ക്ഷ​​​ർ​​​ക്കും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തെ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും കൊ​​​ടു​​​ത്ത​​​ത് പാ​​​ലി​​​ക്ക​​​പ്പെ​​​ടാ​​​ത്ത ഉ​​​റ​​​പ്പ് മാ​​​ത്ര​​​മെ​​​ന്നു ക​​​രു​​​തേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്.

നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം ത​​​ട​​​യ​​​പ്പെ​​​ട്ട 16,000 ത്തോ​​​ളം അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ നി​​​യ​​​മ​​​ന​​​ക്കു​​​രു​​​ക്ക് അ​​​ഴി​​​ക്കു​​​ന്ന​​​തി​​നു ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളി​​​ലു​​​യ​​​ർ​​​ത്തി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ, മു​​​ഖ്യ​​​മ​​​ന്ത്രി​​​യും വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി​​​യും വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പും ത​​​ന്ത്ര​​​പൂ​​​ർ​​​വം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്.

എ​​​ൻ​​​എ​​​സ്എ​​​സി​​​നു ന​​​ൽ​​​കി​​​യ സു​​​പ്രീം കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്ന പ്ര​​​കാ​​​രം ഭി​​​ന്ന​​​ശേ​​​ഷി ത​​​സ്തി​​​ക​​​ക​​​ൾ ഒ​​​ഴി​​​ച്ചി​​​ട്ടി​​​ട്ടു​​​ള്ള, സ​​​മാ​​​ന സ്വ​​​ഭാ​​​വ​​​മു​​​ള്ള സൊ​​​സൈ​​​റ്റി​​​ക​​​ൾ​​​ക്കും ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കും നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം ന​​​ൽ​​​കാ​​​നു​​​ത​​​കു​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​ത്.

ഇ​​​തി​​​നു പ​​​ക​​​രം, നീ​​​ണ്ട കോ​​​ട​​​തി വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഈ ​​​പ്ര​​​ശ്ന​​​ത്തെ വീ​​​ണ്ടും വ​​​ലി​​​ച്ചി​​​ഴ​​​ച്ച​​​ത് ഉ​​​ദ്ദേ​​ശ്യ​​​ശു​​​ദ്ധി​​​യോ​​​ടെ ആ​​​ണെ​​​ന്നു ക​​​രു​​​താ​​​നാ​​​വി​​​ല്ല. നി​​​ല​​​വി​​​ലു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ല​​​ളി​​​ത​​​മാ​​​യി പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​മെ​​​ന്നി​​​രി​​ക്കേ വി​​​ഷ​​​യ​​​ത്തെ കൂ​​​ടു​​​ത​​​ൽ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കി, നി​​​യ​​​മ​​​ന​​​ത്തി​​നു കൂ​​​ടു​​​ത​​​ൽ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്താ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ന്ത്രം, വി​​​ദ്യാ​​​ഭ്യാ​​​സ, മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ നീ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യി​​​ല്ലാ​​​യ്മ​​​യാ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​ണം.

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തെ ശ്വാ​​​സം മു​​​ട്ടി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ട് തി​​​രു​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണം. കേ​​​ര​​​ള​​​ത്തി​​​ലെ 32 ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രും മ​​​റ്റു സ​​​മാ​​​ന സ്വ​​​ഭാ​​​വ​​​മു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​തി നി​​​ഷേ​​​ധ​​​ത്തി​​​ൽ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ഒ​​​രു​​​മി​​​ച്ച് വീ​​​ണ്ടും അ​​​തി​​​ശ​​​ക്ത​​​മാ​​​യ സ​​​മ​​​ര​​​മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും വി​​​ദ്യ​​​ഭ്യാ​​​സ​​​മ​​​ന്ത്രി​​​യും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട്ട് പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്ക​​​ണം. ഇ​​​ല്ലെ​​​ങ്കി​​​ൽ അ​​​ടു​​​ത്ത ത​​​ല​​​മു​​​റ​​​യെ വാ​​​ർ​​​ത്തെ​​​ടു​​​ക്കു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​ർ നീ​​​തി നി​​​ഷേ​​​ധ​​​ത്തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കും.

നീ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​ൻ നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട അ​​​ധ്യാ​​​പ​​​ക​​​ർ കെ​​​ൽ​​​പ്പു​​​ള്ള​​​വ​​​രാ​​​ണെ​​​ന്നും കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​പോ​​​ൾ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി, സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ആ​​​ന്‍റ​​​ണി വി. ​​​അ​​​റ​​​യ്ക്ക​​​ൽ എ​​​ന്നി​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; സര്‍ക്കാര്‍ ആത്മാര്‍ഥ സമീപനം സ്വീകരിക്കണം: കെസിബിസി

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ച്ച് സ​​​മ​​​ര്‍പ്പി​​​ച്ച ജ​​​സ്റ്റീ​​​സ് ജെ.​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍ട്ട് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു സ​​​ര്‍ക്കാ​​​ര്‍ ആ​​​ത്മാ​​​ര്‍ഥ സ​​​മീ​​​പ​​​നം സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി.

റി​​​പ്പോ​​​ർ​​​ട്ടി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി, സ​​​ര്‍ക്കാ​​​ര്‍ ക്രോ​​​ഡീ​​​ക​​​രി​​​ച്ച ഉ​​​പ​​​ശി​​​പാ​​​ര്‍ശ​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള 328 ശി​​​പാ​​​ര്‍ശ​​​ക​​​ളി​​​ല്‍നി​​​ന്ന് 220ഉം ​​​പൂ​​​ര്‍ണ​​​മാ​​​യും ന​​​ട​​​പ്പാ​​​ക്കി​​​യെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കു​​​റി​​​പ്പി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു.

റി​​​പ്പോ​​​ര്‍ട്ട് പു​​​റ​​​ത്തുവി​​​ട​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ന്‍ ശി​​​പാ​​​ര്‍ശ​​​ക​​​ളി​​​ല്‍മേ​​​ലു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ച​​​ര്‍ച്ച ന​​​ട​​​ത്തി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​ന്നും ​ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹം നി​​​ര​​​ന്ത​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

വി​​​വി​​​ധ സ​​​ഭാ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ ന്യാ​​​യ​​​മാ​​​യി ഉ​​​യ​​​ര്‍ത്തി​​​യ ഈ ​​​ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ സ​​​ര്‍ക്കാ​​​ര്‍ ഇ​​​നി​​​യും പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടി​​​ല്ല. ഈ ​​​അ​​​ടു​​​ത്ത നാ​​​ളു​​​ക​​​ളി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ച​​​ര്‍ച്ച​​​യി​​​ല്‍ ക്രൈ​​​സ്ത​​​വ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​പ്പാ​​​ക്കി​​​യ​​​താ​​​യി അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന ശി​​​പാ​​​ര്‍ശ​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹം അ​​​ജ്ഞ​​​രാ​​​ണ്. ശി​​​പാ​​​ര്‍ശ​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ന്‍റെ അ​​​നു​​​ഭ​​​വം ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും കെ​​​സി​​​ബി​​​സി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

Kerala

കെസിബിസിയിൽ പുതിയ നിയമനങ്ങൾ

കൊ​​​ച്ചി: കൊ​​​ച്ചി രൂ​​​പ​​​താം​​​ഗ​​​മാ​​​യ ഫാ. ​​​ഷി​​​നോ​​​ജ് പി. ​​​ഫി​​​ലി​​​പ്പി​​​നെ കെ​​​സി​​​ബി​​​സി​​​യു​​​ടെ വൊ​​​ക്കേ​​​ഷ​​​ന്‍ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി, ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ന്‍ലീ​​​ഗ് സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്‌ടർ എ​​​ന്നീ ചു​​​മ​​​ത​​​ല​​​ക​​​ളി​​​ൽ നി​​​യ​​​മി​​​ച്ചു. മി​​​ഷ​​​ന്‍ലീ​​​ഗ് രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്നു.

ക്ലേരിക്സ് റെഗു​​​ല​​​ർ ഓ​​​ഫ് സെ​​​ന്‍റ് പോ​​​ൾ (സി​​​ആ​​​ർ‌​​​എ​​​സ്പി) സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹാം​​​ഗ​​​മാ​​​യ ഫാ. ​​​ബെ​​​ന്നി തോ​​​മ​​​സി​​​നെ കെ​​​സി​​​ബി​​​സി​​​യു​​​ടെ ജ​​​സ്റ്റീ​​​സ്, പീ​​​സ് ആ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ക​​​മ്മീ​​​ഷ​​​നു കീ​​​ഴി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ‘സാ​​​ര​​​ഥി’യു​​​ടെ ഡ​​​യ​​​റ​​​ക്‌ടറാ​​​യും നി​​​യ​​​മി​​​ച്ചു.

Kerala

മ​ദ്യ​ത്തി​ന് പേ​രി​ട​ല്‍ മ​ത്സ​രം ച​ട്ട​ലം​ഘ​നം; പി​ന്‍​വ​ലി​ക്ക​ണം, മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി

തി​രു​വ​ന​ന്ത​പു​രം: പു​തി​യ​താ​യി നി​ര്‍​മി​ക്കു​ന്ന മ​ദ്യ​ത്തി​ന് പേ​രും ലോ​ഗോ​യും നി​ര്‍​ദേ​ശി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പാ​രി​തോ​ഷി​കം ന​ല്കി ന​ട​ത്തു​ന്ന മ​ത്സ​രം ന​ഗ്ന​മാ​യ അ​ബ്കാ​രി ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും അതിനാൽ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും വ​കു​പ്പ് മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും വ​ക്താ​വു​മാ​യ പ്ര​സാ​ദ് കു​രു​വി​ള.

"സ​രോ​ഗേ​റ്റ് അ​ഡ്വ​ര്‍​ടൈ​സ്‌​മെ​ന്‍റ്' ആ​ണി​ത്. മ​ദ്യ​ത്തി​ന് പ​ര​സ്യം പാ​ടി​ല്ലാ​യെ​ന്ന നി​യ​മ​വ്യ​വ​സ്ഥ​യു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ബെ​വ്‌​കോ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്. മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കും​വി​ധം പു​തി​യൊ​രു ബ്രാ​ന്‍​ഡി​ന് പേ​രും ലോ​ഗോ​യും നി​ര്‍​ദേ​ശി​ക്കാ​നു​ള്ള അ​വ​സ​രം കു​ട്ടി​ക​ള്‍​ക്ക് പോ​ലും തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കും. ഈ ​ന​ട​പ​ടി പി​ന്‍​വ​ലി​ക്കാ​തെ ഒ​ര​ടി മു​ന്നോ​ട്ട് പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.'-​കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​മാ​യി മ​ദ്യ​വ​ര്‍​ജ്ജ​നം പ​റ​യു​ന്ന സ​ര്‍​ക്കാ​ര്‍ പു​തു​വ​ര്‍​ഷം കൊ​ഴു​പ്പി​ക്കാ​ന്‍ ബാ​റു​ക​ളു​ടെ സ​മ​യം വ​ര്‍​ദ്ധി​പ്പി​ച്ച​തും, അ​ബ്കാ​രി പ്രീ​ണ​ന സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് ല​ക്ഷ്യം വ​ച്ചാ​ണ്. മാ​ര​ക ല​ഹ​രി​ക​ളു​ടെ​യും മ​ദ്യ​ത്തി​ന്റെ​യും ദു​രി​ത​വും ദു​ര​ന്ത​വും പേ​റു​ന്ന അ​മ്മ സ​ഹോ​ദ​രി​മാ​രു​ടെ ക്ഷ​മ​യെ പ​രീ​ക്ഷി​ക്കു​ക​യാ​ണ് ഈ ​സ​ര്‍​ക്കാ​ര്‍.

പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​രു​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ ജ​ന​മ​ന​സ്സു​ക​ളി​ല്‍ ഈ ​സ​ര്‍​ക്കാ​ര്‍ ഒ​രു "കെ​യ​ര്‍​ടേ​ക്ക​ര്‍ സ​ര്‍​ക്കാ​ര്‍' മാ​ത്ര​മാ​ണ്. നാ​ലു​മാ​സം ക​ഴി​ഞ്ഞ് ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ന​സ്സൊ​രു​ക്കു​ന്ന വോ​ട്ട​ര്‍​മാ​രു​ടെ​യി​ട​യി​ല്‍ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ചി​ന്ത​യു​ണ്ടാ​കും.

"മു​ക്കി​ന് മു​ക്കി​ന് മ​ദ്യ​ശാ​ല​ക​ള്‍' അ​നു​വ​ദി​ക്കു​ക​യും മു​ട്ടു​ശാ​ന്തി​ക്ക് മ​ദ്യ​വ​ര്‍​ജ്ജ​നം പ​റ​യു​ക​യും ചെ​യ്യു​ന്ന​വ​ര്‍ മ​ല​യാ​ളി​യു​ടെ മ​ദ്യാ​സ​ക്തി​യെ​ന്ന ബ​ല​ഹീ​ന​ത​യെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്. ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​മാ​യി പ്ര​ക​ട​ന​പ​ത്രി​ക​യെ ത​ള്ളി​പ്പ​റ​ഞ്ഞ​വ​ര്‍​ക്ക് മ​റ്റൊ​രു പ്ര​ക​ട​ന പ​ത്രി​ക​യും, ജാ​ഥ​യും ന​ട​ത്താ​നു​ള്ള ധാ​ര്‍​മി​കാ​വ​കാ​ശം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.'-​കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.

District News

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി നേ​തൃ​സം​ഗ​മം 30ന്

​കോ​ത​മം​ഗ​ലം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി കോ​ത​മം​ഗ​ലം രൂ​പ​ത നേ​തൃ​തസം​ഗ​മം 30ന് ​ക​ഴി​ഞ്ഞ് 2.30ന് ​കോ​ത​മം​ഗ​ലം ക​ത്തീ​ഡ്ര​ല്‍ മി​നി പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ക്കും. അ​നു​ദി​നം വ​ര്‍​ധി​ച്ചു വ​രു​ന്ന ല​ഹ​രി വ്യാ​പ​ന​വും മ​ദ്യ​പാ​ന​കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹ്യ​വി​ഷ​യ​ങ്ങ​ളും യോ​ഗം ച​ര്‍​ച്ച ചെ​യ്യും.

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യിം​സ് ഐ​ക്ക​ര​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കോ​റ​മ്പേ​ല്‍ അ​ധ്യ ക്ഷ​ത വ​ഹി​ക്കും. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ. ഡോ. ​മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ജോ​ണി ക​ണ്ണാ​ട​ന്‍, ജോ​യ്സ് മു​ക്കു​ടം, സെ​ബാ​സ്റ്റ്യ​ന്‍ കൊ​ച്ച​ടി​വാ​രം, സി​ജോ കൊ​ട്ടാ​ര​ത്തി​ല്‍, ജോ​യി പ​ട​യാ​ട്ടി​ല്‍, ബി​ജു വെ​ട്ടി​ക്കു​ഴ, ജോ​ബി ജോ​സ​ഫ്, ജി​ജു വ​ർ​ഗീ​സ്, ജ​യ്മോ​ന്‍ ജേ​ക്ക​ബ്, പോ​ള്‍ കൊ​ണ്ടാ​ട​ന്‍, ജോ​സ് കൈ​ത​മ​ന, മൈ​ക്കി​ള്‍ കൈ​ത​യ്ക്ക​ല്‍, പി.​എ. ഇ​മ്മാ​നു​വേ​ല്‍, മാ​ര്‍​ട്ടി​ന്‍ കീ​ഴേ​മാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

Kerala

ന്യൂ​ന​പ​ക്ഷാ​വ​കാ​ശ സംരക്ഷണം; നി​യ​മ​പോ​രാ​ട്ട​ം തു​ട​രും: കെ​സി​ബി​സി

കൊ​​​​ച്ചി: വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ന്യൂ​​​​ന​​​​പ​​​​ക്ഷാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ലം​​​​ഘി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ള്‍ തു​​​​ട​​​​രു​​​​മെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി. വി​​​​ദ്യാ​​​​ഭ്യാ​​​​സ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​യ​​​​ര്‍​ത്തു​​​​ന്ന​​​​തി​​​​നും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളോ​​​​ടു സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​നും പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ദ്വി​​​​ദി​​​​ന കെ​​​​സി​​​​ബി​​​​സി സ​​​​മ്മേ​​​​ള​​​​നം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

രാ​​​​ജ്യ​​​​ത്തു ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ​​​​രോ​​​​ടു തു​​​​ട​​​​രു​​​​ന്ന വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​ലും അ​​​​നീ​​​​തി​​​​യി​​​​ലും സ​​​​മ്മേ​​​​ള​​​​നം ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു. ബൈ​​​​ബി​​​​ള്‍ കൊ​​​​ണ്ടു​​​​ന​​​​ട​​​​ക്കു​​​​ന്ന​​​​തും പ്ര​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​തും കു​​​​റ്റ​​​​ക​​​​ര​​​​മ​​​​ല്ലെ​​​​ന്ന് അ​​​​ടു​​​​ത്തി​​​​ടെ കോ​​​​ട​​​​തി ന​​​​ട​​​​ത്തി​​​​യ നി​​​​രീ​​​​ക്ഷ​​​​ണം സ്വാ​​​​ഗ​​​​താ​​​​ര്‍​ഹ​​​​മാ​​​​ണ്. തീ​​​​ര​​​​ദേ​​​​ശ​​​​ത്തെ​​​​യും മ​​​​ല​​​​യോ​​​​ര​​​​ത്തെ​​​​യും ഉ​​​​ള്‍​പ്പെ​​​​ടെ വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ജ​​​​ന​​​​കീ​​​​യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളി​​​​ലെ പ​​​​രി​​​​ഹാ​​​​ര​​​​ശ്ര​​​​മ​​​​ങ്ങ​​​​ളെ സ​​​​ജീ​​​​വ​​​​മാ​​​​യി പി​​​​ന്തു​​​​ണ​​​​യ്ക്കും.

സ​​​​ഭ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ദൗ​​​​ത്യം കൂ​​​​ടു​​​​ത​​​​ല്‍ ഐ​​​​ക്യ​​​​ത്തോ​​​​ടും തീ​​​​ക്ഷ്ണ​​​​ത​​​​യോ​​​​ടും പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​ത​​​​യോ​​​​ടും​​​കൂ​​​​ടെ നി​​​​റ​​​​വേ​​​​റ്റും.യു​​​​വ​​​​ജ​​​​ന, വി​​​​ദ്യാ​​​​ഭ്യാ​​​​സ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളെ​​​​യും തൊ​​​​ഴി​​​​ലാ​​​​ളി​​​ക്ഷേ​​​​മ ​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​യും കു​​​​റി​​​​ച്ച് ഗൗ​​​​ര​​​​വ​​​​മാ​​​​യ ച​​​​ര്‍​ച്ച​​​​ക​​​​ളും തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ വി​​​​വി​​​​ധ ക​​​​മ്മീ​​​​ഷ​​​​നു​​​​ക​​​​ള്‍​ക്കും ഡി​​​​പ്പാ​​​​ര്‍​ട്ട്മെ​​​​ന്‍റു​​​​ക​​​​ള്‍​ക്കും പു​​​​തി​​​​യ ചെ​​​​യ​​​​ര്‍​മാ​​​​ന്‍​മാ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​താ​​​​യി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

Kerala

കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്ക് പുതിയ നേതൃത്വം: ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ പ്രസിഡന്റ്‌

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്ക് പുതിയ നേതൃത്വം. കോഴിക്കോട് രൂപതാ മെത്രാപ്പോലീത്തയും കേരള റീജിണല്‍ ലത്തീന്‍ കത്തോലിക്കാസഭയുടെ പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിനെ കെസിബിസി പ്രസിഡന്‍റായും പത്തനംതിട്ട മലങ്കര രൂപത  ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസിനെ വൈസ്പ്രസിഡന്‍റായും, ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിനെ സെക്രട്ടറി ജനറലായും കെസിബിസി സമ്മേളനം തെരഞ്ഞെടുത്തു.

മൂന്നു വര്‍ഷം കേരള കത്തോലിക്കാസഭയെ നയിച്ച പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവായ്ക്കും, വൈസ് പ്രസിഡന്‍റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടനും, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയ്ക്കും പൊതുയോഗം നന്ദി അര്‍പ്പിച്ചു.

Kerala

കെസിബിസി സമ്മേളനത്തിന് ഇന്നു തുടക്കം

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി​​​യു​​​ടെ ശൈ​​​ത്യ​​​കാ​​​ല സ​​​മ്മേ​​​ള​​​നം ഇ​​​ന്നും നാ​​​ളെ​​​യും പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ക്കും.

2026-28 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലേ​​​ക്കു​​​ള്ള കെ​​​സി​​​ബി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലു​​​ണ്ടാ​​​കും.

ആ​​​ഗോ​​​ള​​​സ​​​ഭ​​​യി​​​ല്‍ ആ​​​ച​​​രി​​​ച്ചുവ​​​രു​​​ന്ന പ്ര​​​ത്യാ​​​ശ​​​യു​​​ടെ ജൂ​​​ബി​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ലെ ആ​​​ഘോ​​​ഷം നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് എ​​​ല്ലാ മെ​​​ത്രാ​​​ന്മാ​​​രും ചേ​​​ര്‍ന്നു​​​ള്ള സ​​​മൂ​​​ഹ ദി​​​വ്യ​​​ബ​​​ലി​​​യോ​​​ടെ പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ക്കു​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

Kerala

ദളിത് ക്രൈസ്തവരെ മത്സരിപ്പിക്കാൻ പാർട്ടികൾ താത്പര്യപ്പെടണം: കെസിബിസി

കോ​​​ട്ട​​​യം: ത​​ദ്ദേ​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ രാ​​​ഷ്‌​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ ത​​​ങ്ങ​​​ളു​​​ടെ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ അം​​​ഗ​​​ങ്ങ​​​ളെ പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കി മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​ൻ ത​​യാ​​റാ​​​ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി എ​​​സ്‌​​സി-​​എ​​​സ്ടി ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സം​​​സ്ഥാ​​​ന ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ ഏ​​​ഴ​​​ര ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ അ​​​ധി​​​കം വ​​​രു​​​ന്ന ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് പ്രാ​​​ദേ​​​ശി​​​ക​​​ഭ​​​ര​​​ണ ത​​​ല​​​ങ്ങ​​​ളി​​​ൽ നാ​​​മ​​​മാ​​​ത്ര​​​മാ​​​യ പ​​​ങ്കാ​​​ളി​​​ത്തം മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്.

മ​​​തേ​​​ത​​​ര​​​ത്വ ഭാ​​​ര​​​ത​​​ത്തി​​​ൽ ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സം സ്വീ​​​ക​​​രി​​​ച്ചു എ​​​ന്ന ഒ​​​റ്റ കാ​​​ര​​​ണ​​​ത്താ​​​ൽ പ​​​ട്ടി​​​ക​​​ജാ​​​തി സം​​​വ​​​ര​​​ണം നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​പ്പെ​​​ടു​​​ന്ന ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ സ​​​മി​​​തി​​​ക​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​ന് രാ​​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും കെ​​സി​​ബി​​​സി എ​​​സ്‌​​സി -എ​​​സ്ടി ​ക​​​മ്മീ​​​ഷ​​​ൻ യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ അ​​​പ്രേം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​സു​​​കു​​​ട്ടി ഇ​​​ട​​​ത്തി​​​ന​​​കം, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ജെ​​​യിം​​​സ് ഇ​​​ല​​​വു​​​ങ്ക​​​ൽ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ല​​​ങ്ക​​​ര അ​​​തി​​​രൂ​​​പ​​​ത ഡി​​സി​​എം​​എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ, ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ഡി​​സി​​എം​​എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​അ​​​ഡ്വ ബെ​​​ന്നി കു​​​ഴി​​​യ​​​ടി, വി​​​ജ​​​യ​​​പു​​​രം രൂ​​​പ​​​ത ഡി​​​സി​​​എം​​​എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ​​​ഫ് ത​​​റ​​​യി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

District News

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​ ജ​ന​ജാ​ഗ്ര​താ കാ​മ്പ​യി​ന് തുടക്കമായി

കൊ​ല്ലം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി കേ​ര​ളപ്പിറ​വി ദി​നം ല​ഹ​രി​വി​മു​ക്ത ന​വ​കേ​ര​ള ദി​ന​മാ​യി ആ​ച​രി​ച്ചു. ന​വം​ബ​ർ 30 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ല​ഹ​രി​വി​മു​ക്ത ന​വ​കേ​ര​ള​ത്തി​നാ​യു​ള​ള ജ​ന​ജാ​ഗ്ര​താ കാ​മ്പ​യി​നും ഇ​തോ​ടെ തു​ട​ക്ക​മാ​യി.​കൊ​ല്ലം മൂ​താ​ക്ക​ര സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ർ​ച്ചി​ൽ ന​ട​ന്ന രൂ​പ​താ​ത​ല പ​രി​പാ​ടി​ക​ൾ ഫാ. ​ജോ​സ​ഫ് ഡെ​റ്റോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന​ത്ത് അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന ല​ഹ​രി വി​പ​ത്തി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര​വും സ​ത്യ​സ​ന്ധ​വു​മാ​യ വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്താ​ൻ സ​ർ​ക്കാ​രും പൊ​തു​സ​മൂ​ഹ​വും ത​യാറാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ല​ഹ​രി​യു​ടെ അ​നി​യ​ന്ത്രി​ത​മാ​യ ല​ഭ്യ​ത​യും ഉ​പ​യോ​ഗ​വും മു​മ്പെ​ങ്ങു​മെ​ല്ലാ​ത്ത​വി​ധം മ​നു​ഷ്യ​നെ​യും സ​മൂ​ഹ​ത്തെ​യും രോ​ഗാ​തു​ര​മാ​യി​രി​ക്കു​ന്ന​താ​യും ഫാ. ​ജോ​സ​ഫ് ഡെ​റ്റോ പ​റ​ഞ്ഞു.

സ​മി​തി പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ജെ. ഡി​ക്രൂ​സ്, സി​സ്റ്റ​ർ സോ​ണി​യ അ​ഗ​സ്റ്റി​ൻ, സി​സ്റ്റ​ർ ജ​സി​ന്ത ജോ​ർ​ജ്, അ​ഡ്വ. ഇ. ​എ​മേ​ഴ്സ​ൺ, ബ​നു മൂ​താ​ക്ക​ര, സി​സ്റ്റ​ർ പൗ​ളി​ൻ, ബെ​യ്സ​ൽ നെ​റ്റാ​ർ, തോ​പ്പി​ൽ സെ​ബാ​സ്റ്റ്യ​ൻ,സ​ന്തോ​ഷ് സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ല്ലം രൂ​പ​ത​യി​ൽ ജ​ന​ജാ​ഗ്ര​താ സ​ദ​സു​ക​ൾ, ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ, പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, ല​ഘു​ലേ​ഖ​വി​ത​ര​ണം, ബോ​ധ​വ​ർ​ക്ക​ര​ണ ക്ലാ​സു​ക​ൾ, ല​ഹ​രി​വി​രു​ദ്ധ കു​ടും​ബ കൂ​ട്ടാ​യ്മ എ​ന്നി​വ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​ഘ​ടി​പ്പി​ക്കും.

 

Leader Page

കെ​സി​ബി​സി യു​വ​ജ​ന​ദി​നം ഇ​ന്ന്: യു​വാ​ക്ക​ൾ മാ​റു​ന്ന കാ​ല​ത്തെ ഊ​ർ​ജ​പ്ര​വാ​ഹം

ഫാ.​ സെ​ബാ​സ്റ്റ്യ​ൻ മ​ന​യ്ക്ക​ലേ​ട്ട് (ഡ​യ​റ​ക്‌​ട​ർ കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത)

ദ്രു​ത​ഗ​തി​യി​ലു​ള്ള സാ​ങ്കേ​തി​ക പു​രോ​ഗ​തി, സാം​സ്കാ​രി​ക മാ​റ്റ​ങ്ങ​ൾ, വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​മൂ​ഹി​ക മൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യാ​ൽ അ​ട​യാ​ളമിടപ്പെട്ട ഒ​രു യു​ഗ​ത്തി​ൽ, ക​ത്തോ​ലി​ക്കാ​സ​ഭ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വി​ലാ​ണ്. പ്ര​ത്യേ​കി​ച്ച് യു​വ​ത​ല​മു​റ​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ. ‘പു​തി​യ ത​ല​മു​റ’ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ഇ​ന്ന​ത്തെ യു​വാ​ക്ക​ൾ സ​ഭ​യു​ടെ ഭാ​വി മാ​ത്ര​മ​ല്ല, അ​തി​ന്‍റെ ശ​ക്തി​യും ശ​ബ്ദ​വും ഊ​ർ​ജ​വും കാ​ഴ്ച​പ്പാ​ടും സ​മ​കാ​ലി​ക സ​മൂ​ഹ​ത്തി​ൽ ക​ത്തോ​ലി​ക്കാ വി​ശ്വാ​സം ജീ​വി​ക്കു​ന്ന രീ​തി​യും പ്ര​ക​ടി​പ്പി​ക്കു​ന്ന രീ​തി​യും പു​ന​ർ​നി​ർ​മി​ക്കു​ന്നു.

സ​മ്പ​ന്ന​മാ​യ പാ​ര​മ്പ​ര്യ​വും നീ​ണ്ട ച​രി​ത്ര​വു​മു​ള്ള ക​ത്തോ​ലി​ക്കാ​സ​ഭ​യി​ൽ എ​ല്ലാ​യ്പ്പോ​ഴും ത​ല​മു​റ​ക​ളു​ടെ ന​വീ​ക​ര​ണം ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ണ്ട്. ഇ​ന്ന​ത്തെ യു​വാ​ക്ക​ൾ പ​ഴ​യ ത​ല​മു​റ​യി​ൽ​നി​ന്നു വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ഒ​രു ലോ​ക​ത്തെയാണ് അ​ഭി​മു​ഖീ​ക​രി​ക്കു​ന്നത്. അ​വ​ർ ഡി​ജി​റ്റ​ൽ ലോ​ക​ത്താ​ണ്, അ​വ​ർ​ക്ക് സാ​മൂ​ഹി​ക​ബോ​ധ​മു​ണ്ട്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, മാ​ന​സി​കാ​രോ​ഗ്യം, സാ​മൂ​ഹി​ക​നീ​തി, ഉ​ൾ​ക്കൊ​ള്ള​ൽ എ​ന്നീ ആ​ഗോ​ള​വി​ഷ​യ​ങ്ങ​ളി​ൽ ആ​ഴ​ത്തി​ൽ ഇ​ട​പ​ഴ​കു​ന്ന​വ​രാ​ണ്.

ക​ത്തോ​ലി​ക്കാ​സ​ഭ​യി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വ​തീ​യു​വാ​ക്ക​ന്മാ​രെ ആ​വേ​ശ​ഭ​രി​ത​രാ​ക്കു​ന്ന ലോ​ക യു​വ​ജ​ന​ദി​നം പോ​ലു​ള്ള പ​രി​പാ​ടി​ക​ളി​ലൂ​ടെ, പ്ര​ത്യേ​കി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ, യു​വ​ജ​ന പ​ങ്കാ​ളി​ത്ത​ത്തെ ശ​ക്ത​മാ​യി പി​ന്തു​ണ​ച്ചി​ട്ടു​ണ്ട്. ക്രി​സ്തു​സ് വി​വി​റ്റ് എ​ന്ന ത​ന്‍റെ പ്ര​ബോ​ധ​ന​ത്തി​ൽ, ‘ക്രി​സ്തു ജീ​വി​ച്ചി​രി​ക്കു​ന്നു, നി​ങ്ങ​ൾ ജീ​വി​ച്ചി​രി​ക്ക​ണ​മെ​ന്ന് അ​വ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു’​എ​ന്ന് അ​ദ്ദേ​ഹം യു​വാ​ക്ക​ളെ ഓ​ർ​മി​പ്പി​ച്ചു. യു​വാ​ക്ക​ളോ​ടൊ​പ്പം ന​ട​ക്കാ​നും അ​വ​രു​ടെ ആ​ശ​ങ്ക​ക​ൾ ഉ​ൾ​ക്കൊ​ള്ളാ​നും നേ​തൃ​ത്വ​ത്തി​ലും സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​ലും അ​വ​രെ ശ​ക്തീ​ക​രി​ക്കാ​നു​മു​ള്ള സ​ഭ​യു​ടെ പ്ര​തി​ബ​ദ്ധ​ത ഈ ​സ​ന്ദേ​ശം പ്ര​തി​ധ്വ​നി​പ്പിക്കു​ന്നു.

ഇ​ന്നു സ​ഭ​യി​ൽ യു​വാ​ക്ക​ളു​ടെ പ​ങ്ക്

ഇ​ന്ന് യു​വ​ജ​ന​ങ്ങ​ൾ ഇ​ട​വ​ക​ക​ളി​ലും രൂ​പ​ത​ക​ളി​ലും ആ​ഗോ​ള ക​ത്തോ​ലി​ക്കാ പ്ര​സ്ഥാ​ന​ങ്ങ​ളി​ലും കൂ​ടു​ത​ൽ സ​ജീ​വ​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്നു. അ​വ​ർ അ​ൾ​ത്താ​ര ശു​ശ്രൂ​ഷ​ക​ർ, ഗാ​യ​ക​സം​ഘ അംഗ​ങ്ങ​ൾ, മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​ർ, ഡി​ജി​റ്റ​ൽ മി​ഷ​ന​റി​മാ​ർ, സോ​ഷ്യ​ൽ മീ​ഡി​യ സു​വി​ശേ​ഷ​ക​ർ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. അ​വ​ർ യു​വ​ജ​ന​ധ്യാ​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു, പ്രാ​ർ​ഥ​നാ ഗ്രൂ​പ്പു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു, സാ​മൂ​ഹി​ക​സേ​വ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു.

കെ​സി​വൈ​എം, എ​സ്എം​വൈഎം, ​എംസി​വൈഎം, ​ജീ​സ​സ് യൂ​ത്ത്, കാ​ത്ത​ലി​ക് യൂ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ് (സി​വൈ​ഒ) പോ​ലു​ള്ള യു​വ​ജ​ന ശു​ശ്രൂ​ഷ​ക​ളും പ്ര​സ്ഥാ​ന​ങ്ങ​ളും യു​വാ​ക്ക​ൾ​ക്ക് ആ​ത്മീ​യ​മാ​യി വ​ള​രാ​നും നേ​തൃ​ത്വ​പ​ര​മാ​യ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കാ​നും വി​ശ്വാ​സാ​ധി​ഷ്ഠി​ത സ​മൂ​ഹ​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​നു​മു​ള്ള വേ​ദി​ക​ളാ​യി മാ​റു​ന്നു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം (ലൗ​ദാ​ത്തോ​ സി​യി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട്), ദ​രി​ദ്ര​ർ​ക്കു​വേ​ണ്ടി സ​ന്ന​ദ്ധ​സേ​വ​നം ന​ട​ത്തു​ക, വി​വേ​ച​ന​ത്തി​നെ​തി​രേ നി​ല​കൊ​ള്ളു​ക എ​ന്നി​വ​യി​ലൂ​ടെ​യാ​യാ​ലും അ​വ​ർ ലോ​ക​ത്തി​ൽ ത​ങ്ങ​ളു​ടെ വി​ശ്വാ​സ​വും ജീ​വി​ത​വും സ​ജീ​വ​മാ​യി മു​മ്പോ​ട്ടു ​കൊ​ണ്ടു​പോ​കു​ന്നു.

യു​വ​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ

ഇ​തൊ​ക്കെ ഉ​ണ്ടാ​യി​ട്ടും, ഐ​ഡ​ന്‍റി​റ്റി ക്രൈ​സി​സ്, മാ​ന​സി​ക ആ​രോ​ഗ്യ വെ​ല്ലു​വി​ളി​ക​ൾ, സാ​മ്പ​ത്തി​ക അ​ര​ക്ഷി​താ​വ​സ്ഥ, ഏ​കാ​ന്ത​ത, സാം​സ്കാ​രി​ക വി​ഘ​ട​നം തു​ട​ങ്ങി​യ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ൾ യു​വ​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ൽ ആ​ത്മ​ഹ​ത്യാ​നി​ര​ക്കി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ക​ഴി​ഞ്ഞ​വ​ർ​ഷം ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ 20.4 % പേ​ർ ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച് ഗൗ​ര​വ​മാ​യി ചി​ന്തി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

കൂ​ടാ​തെ, ലോ​ക​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ നി​സം​ഗ​ത​യും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. താ​ൽ​പ്പ​ര്യ​ക്കു​റ​വ് മാ​ത്ര​മ​ല്ല, എ​തി​ർ​സാ​ക്ഷ്യ​വും വ​ർ​ധി​ച്ചു​വ​രു​ന്ന അ​വി​ശ്വാ​സ​വും സ​ഭ പ​രി​ഹ​രി​ക്ക​ണം. അ​തി​നാ​ൽ, യു​വ​ജ​ന​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ളും ചോ​ദ്യ​ങ്ങ​ളും ത​ള്ളി​ക്ക​ള​യു​ന്ന​തി​നു​പ​ക​രം സ്വാ​ഗ​തം ചെ​യ്യു​ന്ന സ​ത്യ​സ​ന്ധ​മാ​യ സം​ഭാ​ഷ​ണ​ത്തി​നു​ള്ള ഇ​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

ഭാ​വി​ത​ല​മു​റ​യു​ടെ പ്ര​തീ​ക്ഷ

ആ​ധി​കാ​രി​ക​ത, സ​മൂ​ഹം, ദൗ​ത്യം എ​ന്നി​വ​യ്ക്കു​ള്ള അ​വ​രു​ടെ ആ​ഗ്ര​ഹം സ​ഭ​യി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കാ​നും സ​ഭ​യെ പ​രി​ഷ്ക​രി​ക്കാ​നും പു​തു​ക്കാ​നും പ്രേ​രി​പ്പി​ക്കു​ന്നു. ന​യി​ക്കാ​ൻ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​മ്പോ​ൾ, അ​വ​ർ സ​ർ​ഗാ​ത്മ​ക​ത, അ​നു​ക​മ്പ, ബോ​ധ്യം എ​ന്നി​വ​യോ​ടെ പ്ര​തി​ക​രി​ക്കും.

സ​ഭ അ​തി​ന്‍റെ യു​വ​ജ​ന​ത​യെ ശ്ര​ദ്ധി​ക്കു​ക​യും അ​വ​രോ​ടൊ​പ്പം യാ​ത്ര ചെ​യ്യു​ക​യും ചെ​യ്യു​മ്പോ​ൾ, പ്ര​ത്യാ​ശ, സ​ത്യം, സ്നേ​ഹം എ​ന്നി​വ അ​ത്യ​ന്തം ആ​വ​ശ്യ​മു​ള്ള ഒ​രു ലോ​ക​ത്ത് അ​വ​ർ​ക്ക് അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കാ​ൻ സാ​ധി​ക്കും. യു​വാ​ക്ക​ൾ നാ​ള​ത്തെ സ​ഭ മാ​ത്ര​മ​ല്ല, ഇ​ന്ന​ത്തെ സ​ഭ​യു​മാ​ണ്. അ​വ​രു​ടെ സാ​ന്നി​ധ്യം പ​രി​ശു​ദ്ധാ​ത്മാ​വ് പു​തി​യ​തും ശ​ക്ത​വു​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​തി​ന്‍റെ അ​ട​യാ​ളം കൂ​ടെ​യാ​ണ്.

ഓ​രോ യു​വ​ജ​ന ദി​നാ​ച​ര​ണ​വും ന​മ്മു​ടെ യു​വ​ജ​ന​ത​യെ കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​യ ഒ​രു ജീ​വി​തം ന​യി​ക്കു​വാ​നും കൂ​ടു​ത​ൽ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ ജീ​വി​ത​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നും ക്ഷ​ണി​ക്കു​ന്നു.

Kerala

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ല​ഹ​രി​വി​രു​ദ്ധ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​മ​​​നു​​​സ​​​രി​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ച്ച ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ വാ​​​രാ​​​ച​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സ​​​മാ​​​പി​​​ച്ചു. ക​​​ച്ചേ​​​രി​​​പ്പ​​​ടി ഗാ​​​ന്ധി​​​സ്‌​​​ക്വ​​​യ​​​റി​​​ല്‍ ന​​​ട​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മാ​​​ര​​​ക ല​​​ഹ​​​രി​​​ക​​​ളു​​​ടെ വ്യാ​​​പ​​​ന​​​വും ഇ​​​തു​​​മൂ​​​ല​​​മു​​​ണ്ടാ​​​യേ​​​ക്കാ​​​വു​​​ന്ന കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളും അ​​​ക്ര​​​മ​​​ങ്ങ​​​ളും യ​​​ഥാ​​​സ​​​മ​​​യം റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് സം​​​വി​​​ധാ​​​നം പ​​​രാ​​​ജ​​​യ​​​മെ​​​ന്ന് പ​​​റ​​​യേ​​​ണ്ടി വ​​​രു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വീ​​​ട്ടി​​​ലി​​​രി​​​ക്കു​​​ന്ന ഏ​​​തൊ​​​ര​​​മ്മ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും പോ​​​ലും ഏ​​​തു​​​സ​​​മ​​​യ​​​വും കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ടാ​​​വു​​​ന്ന ഭീ​​​ക​​​ര സാ​​​ഹ​​​ച​​​ര്യം മാ​​​ര​​​ക രാ​​​സ​​​ല​​​ഹ​​​രി​​​ക​​​ളു​​​ടെ വ്യാ​​​പ​​​നം മൂ​​​ലം സം​​​ജാ​​​ത​​​മാ​​​യി. ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​നെ​​​യും അ​​​വ​​​ന്‍റെ റൂ​​​ട്ട് മാ​​​പ്പും ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ മാ​​​ഫി​​​യ​​​യു​​​ടെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്താ​​​ന്‍ സാ​​​ധി​​​ക്കും. ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​നെ ശി​​​ക്ഷി​​​ക്കു​​​ക​​​യ​​​ല്ല, ചി​​​കി​​​ത്സി​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​ത്. മാ​​​ഫി​​​യ​​​യെ ത​​​ള​​​യ്ക്കാ​​​നു​​​ള്ള ച​​​ങ്കൂ​​​റ്റ​​​വും സ​​​ര്‍​ക്കാ​​​രി​​​നു​​​ണ്ടാ​​​ക​​​ണം. രാ​​​സ​​​ല​​​ഹ​​​രി​​​ക്കെ​​​തി​​​രെ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ക്‌​​​സൈ​​​സ്‌​​​, പോ​​​ലീ​​​സ്‌, ​​​ഫോ​​​റ​​​സ്റ്റ് റ​​​വ​​​ന്യു സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ സ​​​ജീ​​​വ​​​മാ​​​ക​​​ണ​​​മെ​​​ന്നും പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള പ​​​റ​​​ഞ്ഞു.

ഫാ. ​​​ജോ​​​സ​​​ഫ് ഷെ​​​റി​​​ന്‍ ചെ​​​മ്മാ​​​യ​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ.​​​വി. ക്ലീ​​​റ്റ​​​സ്, എം.​​​ഡി. റാ​​​ഫേ​​​ല്‍, ജെ​​​സ്റ്റി​​​ന്‍ മാ​​​ളി​​​യേ​​​ക്ക​​​ല്‍, ഡി​​​ക്‌​​​സ​​​ണ്‍, അ​​​ല​​​ക്‌​​​സ് മു​​​ല്ലാ​​​പ​​​റ​​​മ്പ​​​ന്‍, ജൂ​​​ഡ് ത​​​ദേ​​​വൂ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

കെ​സി​ബി​സി ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം 26ന്

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ആ​​​ഗോ​​​ള ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ദി​​​നാ​​​ച​​​ര​​​ണം 26ന് ​​​സം​​ഘ​​ടി​​പ്പി​​ക്കും. സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം തൃ​​​ശൂ​​​ര്‍ കു​​​രി​​​യ​​​ച്ചി​​​റ സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് മോ​​​ഡ​​​ല്‍ സ്‌​​​കൂ​​​ളി​​​ല്‍ രാ​​​വി​​​ലെ 11.30ന് ​​​കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ തെ​​​യോ​​​ഡോ​​​ഷ്യ​​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത നി​​​ര്‍​വ​​​ഹി​​​ക്കും. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ല്‍, പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, ഫാ. ​​​ദേ​​​വ​​​സി പ​​​ന്ത​​​ല്ലൂ​​​ക്കാ​​​ര​​​ന്‍, അ​​​ന്തോ​​​ണി​​​ക്കു​​​ട്ടി ചെ​​​ത​​​ല​​​ന്‍, കെ.​​​എ. ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.

ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള സ​​​ഭ​​​യി​​​ലെ മു​​​ഴു​​​വ​​​ന്‍ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും അ​​​സം​​​ബ്ലി​​​യി​​​ല്‍ സ​​​ന്ദേ​​​ശ​​​വും പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​ക്ക​​​ലും ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​ന്‍റെ സ​​​ര്‍​ക്കു​​​ല​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. 32 രൂ​​​പ​​​ത കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ഉ​​​ണ്ടാ​​​കും.

പാ​​​ല​​​ക്കാ​​​ട് ഒ​​​ല​​​വ​​​ക്കോ​​​ട് സെ​​​ന്‍റ് തോ​​​മ​​​സ് എ​​​ച്ച്എ​​​സ്എ​​​സി​​​ല്‍ ബി​​​ഷ​​​പ് മാ​​​ര്‍ പീ​​​റ്റ​​​ര്‍ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ല്‍, കൊ​​​ല്ലം ട്രി​​​നി​​​റ്റി ലൈ​​​സി​​​യം എ​​​ച്ച്എ​​​സ്എ​​​സി​​​ല്‍ ബി​​​ഷ​​​പ് ഡോ. ​​​പോ​​​ള്‍ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി, പാ​​​ലാ അ​​​ല്‍​ഫോ​​​ന്‍​സാ കോ​​​ള​​​ജി​​​ല്‍ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്, മൂ​​​വാ​​​റ്റു​​​പു​​​ഴ വെ​​​ളി​​​യ​​​നാ​​​ട് സെ​​​ന്‍റ് പോ​​​ള്‍​സ് എ​​​ച്ച്എ​​​സ്എ​​​സി​​​ല്‍ യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ തെ​​​യോ​​​ഡോ​​​ഷ്യ​​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത എ​​​ന്നി​​​വ​​​ര്‍ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ള്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

 

Latest News

Up