കൊച്ചി: മെട്രോ സ്റ്റേഷനിൽ ബെവ്കോയുടെ ഔട്ട്ലെറ്റ് തുടങ്ങിയത് ചട്ടലംഘനമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള.
മദ്യപിച്ചു ട്രെയിനില്‍ കയറരുതെന്നു മാത്രമല്ല, റെയില്‍വേയുടെ അധീനതയിലുള്ള ഒരിടത്തും മദ്യപര്‍ പ്രവേശിക്കരുതെന്ന നിയമവ്യവസ്ഥയുള്ളപ്പോള്‍ മെട്രോ റെയിൽ സ്റ്റേഷനില്‍ത്തന്നെ ബെവ്കോയ്ക്ക് അവസരം കൊടുത്തത് ചട്ടലംഘനമാണ്.
500 മീറ്റര്‍ റെയില്‍വേയുടെ ദൂരപരിധിയിലുള്ള മുഴുവന്‍ ബെവ്കോ ഔട്ട്ലെറ്റുകളും അടച്ചുപൂട്ടണമെന്ന ദക്ഷിണ റെയില്‍വേയുടെ കത്തിനെ നിരാകരിച്ചവരാണ് ബിവറേജസ് കോര്പറേഷന്.
ഇവർക്ക് നിയമവ്യവസ്ഥയ്ക്കു വിരുദ്ധമായി മെട്രോറെയില്‍ സ്റ്റേഷനില്‍ അവസരം കൊടുത്തത് വിരോധാഭാസമാണെന്നും പ്രസാദ് കുരുവിള പറഞ്ഞു.
Tags : KCBC Anti Liquor Committee Bevco outlet metro station violates rules