Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kakkayam

Kozhikode

ക​ക്ക​യം ഇ​രു​ട്ടി​ൽ: തെ​രു​വു​വി​ള​ക്കു​ക​ൾ വേ​ണ​മെ​ന്ന്

ക​ക്ക​യം: വൈ​ദ്യു​തി ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ക്ക​യ​ത്തെ അ​ങ്ങാ​ടി​യു​ടെ പ​രി​സ​ര പ്ര​ദേ​ശം ഇ​രു​ട്ടി​ൽ. അ​ങ്ങാ​ടി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ലോ​മാ​സ്റ്റ് ലൈ​റ്റ് ഒ​ഴി​ച്ച് പ​രി​സ​ര​ങ്ങ​ളി​ലും മ​റ്റും തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ക​ക്ക​യം അ​ങ്ങാ​ടി​യി​ലെ പാ​ലം മു​ത​ലു​ള്ള സ​മീ​പ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച തെ​രു​വു വി​ള​ക്കു​ക​ൾ മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. ഇ​തോ​ടെ പ്ര​ദേ​ശം പൂ​ർ​ണ​മാ​യും ഇ​രു​ട്ടി​ലാ​ണ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും മ​റ്റും പൂ​ട്ടി ക​ഴി​ഞ്ഞാ​ൽ ഏ​റെ പ്ര​യാ​സ​ത്തി​ലാ​കും.

പു​ല​ർ​ച്ചെ സ​മ​യ​ങ്ങ​ളി​ൽ മ​ദ്ര​സ​യി​ലും, പ​ള്ളി​ക​ളി​ലും ക്ഷേ​ത്ര​ത്തി​ലേ​യ്ക്കും കൂ​ടാ​തെ തൊ​ഴി​ലു​ക​ൾ​ക്കാ​യി പോ​കു​ന്ന നി​ര​വ​ധി​യാ​ളു​ക​ളും നി​ത്യേ​ന ഇ​തു​വ​ഴി പോ​കു​ന്നു​ണ്ട്. ഒ​ട്ട​ന​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തി​ച്ചേ​രു​ക​യും ചെ​യ്യു​ന്ന ടൂ​റി​സ്റ്റ് മേ​ഖ​ല​യാ​ണ്. ക​ക്ക​യം അ​ങ്ങാ​ടി​യു​ടെ പ​രി​സ​ര​ങ്ങ​ൾ വ​ന്യ​മൃ​ഗ​ശ​ല്യ​മു​ള്ള കേ​ന്ദ്ര​വു​മാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ക്ക​യം സ​ർ​ക്കി​ൾ മു​ത​ൽ പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളോ​ട് മാ​ന​സ ക​ക്ക​യം യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജോ​ൺ​സ​ൺ ക​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നി​ൽ പാ​റ​പ്പു​റം, തോ​മ​സ് വെ​ളി​യം​കു​ളം, തോ​മ​സ് പോ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up