x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ര​വേ​ലി പ​ദ്ധ​തി വൈ​കു​ന്നു : ക​ക്ക​യ​ത്ത് കാ​ട്ടു​പോ​ത്തു​ക​ൾ കൃ​ഷി​യി​ട​ങ്ങ​ൾ ത​ക​ർ​ക്കു​ന്നു


Published: October 26, 2025 05:16 AM IST | Updated: October 26, 2025 05:16 AM IST

ഡാം ​സൈ​റ്റ് റോ​ഡി​ലെ ക​ക്ക​യം വാ​ലി​ക്ക് സ​മീ​പം കൃ​ഷി​ചെ​യ്യു​ന്ന ക​ർ​ഷ​ക​ൻ വേ​മ്പു​വി​ള ജോ​ണി​ന്‍റെ കൃ​ഷി​യി​ടം കാ​ട്ടു​പോ​ത്തു​കൾ നശിപ്പിച്ച നിലയിൽ

കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡ് മേ​ഖ​ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ട്ടു​പോ​ത്തു​ക​ളി​റ​ങ്ങി കൃ​ഷി​യി​ട​ങ്ങ​ൾ ഇ​ടി​ച്ചു ത​ക​ർ​ക്കു​ന്ന​തോ​ടൊ​പ്പം ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യുമാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​നം വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച സൗ​ര​വേ​ലി പ​ദ്ധ​തി എ​ത്ര​യും വേ​ഗം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ന്നു.

ക​ക്ക​യം വാ​ലി​ക്ക് താ​ഴെ ഏ​ഴാം പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​പ്പോ​ഴും കാ​ട്ടു​പോ​ത്തു​ക​ൾ ഇ​റ​ങ്ങു​ന്നു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ൻ കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ര​വേ​ലി പ​ദ്ധ​തി​യാ​ണ് പ്ര​വൃ​ത്തി നി​ല​ച്ച് ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഒ​രു ന​ട​പ​ടി​യു​മാ​കാ​തെ കി​ട​ക്കു​ന്ന​ത്. കാ​ട്ടു​പോ​ത്തു​ക​ൾ കൂ​ട്ട​മാ​യി ഇ​റ​ങ്ങു​ന്ന​ത് മൂ​ലം കൃ​ഷി​യി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കും ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്.

ക​ക്ക​യം വാ​ലി​ക്ക് സ​മീ​പം കൃ​ഷി​ഭൂ​മി​യു​ള്ള ക​ർ​ഷ​ക​ൻ വേ​മ്പു​വി​ള ജോ​ണി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കാ​ട്ടു​പോ​ത്തു​ക​ളി​റ​ങ്ങി കൃ​ഷി​യി​ടം ത​ക​ർ​ത്തി​രു​ന്നു.

ക​ർ​ഷ​ക​രാ​യ ജോ​ൺ​സ​ൺ കോ​യി​ക്ക​കു​ന്നേ​ൽ, ജോ​ർ​ജ് തോ​മ​സ് കോ​യി​ക്ക​കു​ന്നേ​ൽ, സ്ക​റി​യാ​ച്ച​ൻ മ​ണ്ണ​നാ​ൽ, ജോ​സ​ഫ് കോ​യി​ക്ക​കു​ന്നേ​ൽ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി കു​ടും​ബ​ങ്ങ​ൾ പാ​ർ​ക്കു​ന്ന ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡി​ലെ ഏ​ഴാം പാ​ലം മേ​ഖ​ല​യി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും, ക​ക്ക​യ​ത്ത് വ​നം​വ​കു​പ്പി​ന്‍റെ ആ​ർ​ആ​ർ​ടി സം​ഘം രാ​ത്രി​കാ​ല പെ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Kakkayam Kozhikode

Recent News

Up