Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Blasters

കൊ​ച്ചി സ്റ്റേ​ഡി​യം വാ​ട​ക ത​ർ​ക്കം: ബ്ലാ​സ്റ്റേ​ഴ്‌​സി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി ജി​സി​ഡി​എ

കൊ​ച്ചി: കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലെ വാ​ട​ക കു​ടി​ശി​ക​യെ​യും നി​ര​ക്ക് വ​ർ​ധ​ന​യെ​യും ചൊ​ല്ലി​യു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് അ​ധി​കൃ​ത​രെ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി ഓ​ഫീ​സ് പൂ​ട്ടി ജി​സി​ഡി​എ.

ഐ​എ​സ്എ​ൽ സീ​സ​ണി​ലെ ആ​ദ്യ ഹോം ​മ​ത്സ​ര​ത്തി​ന് തൊ​ട്ടു​മു​മ്പാ​ണ് സം​ഭ​വം. മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്താ​ൻ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ ബ്ലാ​സ്റ്റേ​ഴ്‌​സ് പ​രി​ശീ​ല​ക​നെ​യും താ​ര​ങ്ങ​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ജി​സി​ഡി​എ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ പു​റ​ത്താ​ക്കി ഹാ​ൾ പൂ​ട്ടി.

ഒ​രു മ​ത്സ​ര​ത്തി​ന് രണ്ട് ല​ക്ഷം രൂ​പ വാ​ട​ക നി​ശ്ച​യി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത്, ജി​സി​ഡി​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​ത് 4.2 ല​ക്ഷ​മാ​യി ഉ​യ​ർ​ത്തി​യ​താ​ണ് ത​ർ​ക്കം. കൂ​ടാ​തെ ക​ഴി​ഞ്ഞ സീ​സ​ണി​ലെ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​ക​യി​ൽ 25 ല​ക്ഷ​ത്തോ​ളം രൂ​പ കൂ​ടി ന​ൽ​ക​ണ​മെ​ന്ന് ജി​സി​ഡി​എ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മെ​ഗാ തി​രു​വാ​തി​ര പോ​ലു​ള്ള കാ​യി​കേ​ത​ര പ​രി​പാ​ടി​ക​ൾ കാ​ര​ണ​മാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​തെ​ന്നും, അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ത​ങ്ങ​ളു​ടെ മേ​ൽ കെ​ട്ടി​വെ​ക്ക​രു​തെ​ന്നു​മാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് പ​റ​യു​ന്ന​ത്.

 

Sports

ഐ​എ​സ്എ​ൽ: മോ​ഹ​ൻ ബ​ഗാ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് ബ്ലാ​സ്റ്റേ​ഴ്സ്

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് 2025-26 സീ​സ​ണി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

മോ​ഹ​ൻ ബ​ഗാ​ന് വേ​ണ്ടി ജാ​മി മ​ക്ലാ​ര​നും ടോം ​ആ​ൽ​ഫ്ര​ഡു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ക്ലാ​ര​ൻ 36-ാം മി​നി​റ്റി​ലും ആ​ൽ​ഫ്ര​ഡ് 90+7-ാം മി​നി​റ്റി​ലാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ഇ​ന്ന​ത്തെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ എ​ഫ്സി ഗോ​വ ഇ​ന്‍റ​ർ‌ കാ​ശി​യെ നേ​രി​ടും. ഈ ​മാ​സം 22ന് ​മും​ബൈ സി​റ്റി​ക്കെ​തി​രെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.

Sports

ഐ​എ​സ്എ​ൽ: ആ​ദ്യ മ​ത്സ​ര​ത്തി​ലെ പ്ലേ​യിം​ഗ് ഇ​ല​വ​ൺ പു​റ​ത്തു​വി​ട്ട് ബ്ലാ​സ്റ്റേ​ഴ്സ്

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് 2025-26 സീ​സ​ണി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​നു​ള്ള പ്ലേ​യിം​ഗ് ഇ​ല​വ​ൺ പു​റ​ത്തു​വി​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഇ​ന്ന് അ​ഞ്ചി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മോ​ഹ​ൻ​ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​തി​രാ​ളി​ക​ൾ.

കോ​ൽ​ക്ക​ത്ത സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​മാ​ണ് വേ​ദി. ക​ന്നി​കി​രീ​ടം എ​ന്ന സ്വ​പ്ന​വു​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഇ​ത്ത​വ​ണ​യും ഇ​റ​ങ്ങു​ന്ന​ത്.

ബ്ലാ​സ്റ്റേ​ഴ്സ് ടീം: ​സ​ച്ചി​ൻ സു​രേ​ഷ് (ഗോ​ൾ​കീ​പ്പ​ർ), ഔ​മ​ർ, സ​ഹീ​ഫ്, ബെ​ർ​തോ​മി​യോ, കോ​റൂ സിം​ഗ്, ഡാ​നി​ഷ് ഫാ​റൂ​ഖ്, നി​ഹാ​ൽ, ബോ​ർ​ജ​സ്, എ​യ്ബ​ൻ, എ​ബി​ൻ​ദാ​സ്, ബി​കാ​സ്.

Sports

കൊച്ചി വിട്ടൊരു കളിയില്ല; ബ്ലാസ്റ്റേഴ്സിന്‍റെ ഒമ്പതു മത്സരങ്ങളും ഹോം ഗ്രൗണ്ടിൽ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങൾ ഇത്തവണയും എറണാകുളം കലൂർ ജെഎൽഎൻ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കും. ഫെബ്രുവരി 22 മുതൽ മേയ് വരെ ഒമ്പതു മത്സരങ്ങളാണ് ഇത്തവണ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്നത്. ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു, പകരം ഹോം ഗ്രൗണ്ട് ആയി കോഴിക്കോട് പരിഗണിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു.

അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമിട്ടാണ് കലൂർ സ്റ്റേഡിയത്തിൽ തന്നെ മത്സരങ്ങൾ അരങ്ങേറാൻ പോകുന്നത്. കോടതി വ്യവഹാരങ്ങളും സ്പോൺസർമാരുടെ അഭാവവും കാരണം വൈകിയാണ് സീസൺ ആരംഭിക്കുന്നത്. മത്സരങ്ങൾ കൊച്ചിയിൽ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജിസിഡിഎക്ക് കത്ത് നൽകിയിരുന്നു.

അതിനാൽ വാടക തുക കുറിച്ചാണ് ജിസിഡിഎ ബ്ലാസ്റ്റേഴ്സിന് സ്റ്റേഡിയം നൽകുന്നത്. ഫുട്ബോൾ ഇതിഹാസം മെസിയും അർജന്‍റീന ടീമും കൊച്ചിയിലെത്തുമെന്ന് പ്രതീക്ഷിച്ച് സ്റ്റേഡിയം നവീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന്‍റേത്.

Sports

വി​വാ​ദ​ങ്ങ​ള്‍​ക്കു വി​ട; കോ​ഴി​ക്കോ​ട്ട് ഇ​നി ബ്ലാ​സ്റ്റേഴ്‌​സ് വി​രു​ന്ന്

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ സ്റ്റേ​​ഡി​​​യ​​​ത്തി​​​ല്‍ ഇ​​​നി ബ്ലാ​​സ്റ്റേ​​ഴ്‌​​​സ് ആ​​​ര​​​വം. അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ങ്ങ​​​ള്‍​ക്കൊ​​​ടു​​​വി​​​ല്‍ ബ്ലാ​​​സ്‌​​​റ്റേ​​​ഴ്‌​​​സ് ടീം ​​​കോ​​​ഴി​​​ക്കോ​​​ട് സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ പ​​​ന്ത് ത​​​ട്ടും.

ഫെ​​​ബ്രു​​​വ​​​രി 14ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗ് (ഐ​​​എ​​​സ്എ​​​ല്‍ ) മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ഒ​​​മ്പ​​​തു മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണു കോ​​​ഴി​​​ക്കോ​​​ട് ഇ​​​എം​​​എ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ക. ഇ​​​തി​​​ല്‍ ഏ​​​ഴു​​​മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ രാ​​​ത്രി 7.30-നാ​​​ണു ന​​​ട​​​ക്കു​​​ക. ര​​​ണ്ടെ​​​ണ്ണം വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നും ന​​​ട​​​ക്കും. ഫെ​​​ബ്രു​​​വ​​​രി 22-ന് ​​​രാ​​​ത്രി 7.30 ന് ​​​മു​​​ബൈ സി​​​റ്റി എ​​​ഫ്‌​​​സി​​​യു​​​മാ​​​യാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന്‍റെ ആ​​​ദ്യ മ​​​ത്സ​​​രം. തു​​​ട​​​ര്‍​ന്ന് ഫെ​​​ബ്രു​​​വ​​​രി 28ന് ​​​ഇ​​​ന്‍റ​​​ര്‍ കാ​​​ശി​​​യു​​​മാ​​​യും മാ​​​ര്‍​ച്ച് ഏ​​​ഴി​​​ന്‌ ചെ​​​ന്നൈ​​​യി​​​ന്‍ എ​​​ഫ്‌​​​സി​​​യു​​​മാ​​​യും മാ​​​ര്‍​ച്ച് 21 പ​​​ഞ്ചാ​​​ബ് എ​​​ഫ്‌​​​സി​​​യു​​​മാ​​​യും ഏ​​​പ്രി​​​ല്‍ 15-ന് ​​​നോ​​​ര്‍​ത്ത് ഈ​​​സ്റ്റ് യു​​​ണൈ​​​റ്റ​​​ഡു​​​മാ​​​യും ഏ​​​പ്രി​​​ല്‍ 18-ന് ​​​വെ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ജം​​​ഷ​​​ഡ്പു​​​ര്‍ എ​​​ഫ്‌​​​സി​​​യു​​​മാ​​​യും എ​​​പ്രി​​​ല്‍ 23-ന് ​​​ഒ​​​ഡീ​​​ഷ എ​​​ഫ്‌​​​സി, മേ​​​യ്10-​​​ന് മു​​​ഹ​​​മ്മ​​​ദ​​​ന്‍​സ് എ​​​സ്‌​​​സി, മേ​​​യ് 17ന് ​​​എ​​​ഫ്‌​​​സി ഗോ​​​വ എ​​​ന്നീ ടീ​​​മു​​​ക​​​ളു​​​മാ​​​യാ​​​ണ് ബ്ലാ​​​സ്റ്റേ​​ഴ്‌​​​സ് മാ​​​റ്റു​​​ര​​​യ്ക്കു​​​ക.

ബ്ലാ​​​സ്റ്റേ​​​ഴ്സ് മാ​​​നേ​​​ജ്മെ​​​ന്‍റും കേ​​​ര​​​ള ഫു​​​ട്ബാ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​നും (കെ​​​എ​​​ഫ്എ) ത​​​മ്മി​​​ല്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ കോ​​​ഴി​​​ക്കോ​​​ട്ട് ന​​​ട​​​ത്തു​​​ന്ന​​​തി​​​നു ധാ​​​ര​​​ണ​​​യി​​​ല്‍ എ​​​ത്തി​​​യി​​​രു​​​ന്നു. കൊ​​​ച്ചി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ ന​​​വീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണു ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ഹോം ​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഇ​​​ത്ത​​​വ​​​ണ കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്കു മാ​​​റ്റു​​​ന്ന​​​ത്. മ​​​ഞ്ചേ​​​രി പ​​​യ്യ​​​നാ​​​ട് സ്റ്റേ​​​ഡി​​​യ​​​വും പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും മെ​​​ച്ച​​​പ്പെ​​​ട്ട സൗ​​​ക​​​ര്യ​​​ങ്ങ​​​ളാ​​ണു കോ​​​ഴി​​​ക്കോ​​​ടി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ​​​ത്. ബ്ലാ​​​സ്റ്റേ​​​ഴ്സ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ്റ്റേ​​​ഡി​​​യം സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ സൂ​​​പ്പ​​​ർ ലീ​​​ഗ് കേ​​​ര​​​ള സീ​​​സ​​​ണി​​​ൽ കോ​​​ഴി​​​ക്കോ​​​ട് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലേ​​​ക്ക് ആ​​​യി​​​ര​​​ങ്ങ​​​ളാ​​​ണു ക​​​ളി കാ​​​ണാ​​​നെ​​​ത്തി​​​യ​​​ത്. ഈ ​​​ആ​​​രാ​​​ധ​​​ക പി​​​ന്തു​​​ണ​​​യും ആ​​​വേ​​​ശ​​​വും പു​​​തി​​​യ സീ​​​സ​​​ണി​​​ൽ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നും ക​​​രു​​​ത്താ​​​കു​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലി​​​ലാ​​​ണ് മാ​​​നേ​​​ജ്മെ​​​ന്‍റ്. ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന സൂ​​​പ്പ​​​ർ​​​ക്രോ​​​സ് റേ​​​സിം​​​ഗ് ലീ​​​ഗി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ പു​​​ല്ലു​​​ക​​​ൾ ന​​​ശി​​​ച്ച​​​ത് വ​​​ലി​​​യ വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പു​​​ൽ​​​മൈ​​​താ​​​നം പ‍​ഴ​​​യ​​​പ​​​ടി​​​യാ​​​ക്കി, ന​​​വീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി സ്റ്റേ​​​ഡി​​​യം കൈ​​​മാ​​​റി​​ക്ക​​ഴി​​​ഞ്ഞു. ഇ​​​നി അ​​​വ​​​സാ​​​ന​​​വ​​​ട്ട പ​​​രി​​​ശോ​​​ധ​​​ന മാ​​​ത്ര​​​മാ​​​ണ് ബാ​​​ക്കി. നി​​​ല​​​വി​​​ൽ ഐ ​​​ലീ​​​ഗി​​​ൽ ഗോ​​​കു​​​ലം കേ​​​ര​​​ള എ​​​ഫ്സി​​​യു​​​ടെ​​​യും സൂ​​​പ്പ​​​ർ ലീ​​​ഗ് കേ​​​ര​​​ള​​​യി​​​ൽ കാ​​​ലി​​​ക്ക​​​ട്ട് എ​​​ഫ്സി​​​യു​​​ടെ​​​യും ഹോം​​​ഗ്രൗ​​​ണ്ടാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് സ്റ്റേ​​​ഡി​​​യം.

സൂ​​​പ്പ​​​ർ ക്രോ​​​സ് റേ​​​സിം​​​ഗ് ലീ​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്ക് മൈ​​​താ​​​നം വി​​​ട്ടുന​​​ൽ​​​കി​​​യ​​​ത് കോ​​​ർ​​​പ​​​റേ​​​ഷ​​​നെ വെ​​​ട്ടി​​​ലാ​​​ക്കി​​​യി​​​രു​​​ന്നു. മൈ​​​താ​​​ന​​​ത്തെ പു​​​ല്ല് ക​​​രി​​​ഞ്ഞു​​​ണ​​​ങ്ങി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ജി​​​ല്ലാ ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​നെ വി​​​ളി​​​പ്പി​​​ച്ച് സ്റ്റേ​​​ഡി​​​യം പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ വ​​​ലി​​​യ ത​​​ക​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തു​​​ക​​​യും ചെ​​​യ്തു. റേ​​​സിം​​​ഗ് ലീ​​​ഗ് സം​​​ഘാ​​​ട​​​ക​​​ര്‍ ഒ​​​രു മാ​​​സ​​​ത്തോ​​​ളം എ​​​ടു​​​ത്താ​​​ണ് ന​​​വീ​​​ക​​​ര​​​ണ പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്. ബ്ലാ​​​സ്‌​​​റ്റേ​​​ഴ്‌​​​സ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍​ക്ക് വേ​​​ദി​​​യാ​​​കു​​​ന്ന​​​തോ​​​ടെ സ്‌​​​റ്റേ​​​ഡി​​​യം ഒ​​​രി​​​ക്ക​​​ല്‍ക്കൂ​​​ടി വാ​​​ര്‍​ത്ത​​​ക​​​ളി​​​ല്‍ നി​​​റ​​​യു​​​ക​​​യാ​​​ണ്. ഒ​​​പ്പം കാ​​​ല്‍​പ​​​ന്താ​​​വേ​​​ശ​​​ത്തി​​​ല്‍ കാ​​​യി​​​ക പ്രേ​​​മി​​​ക​​​ളും.

Sports

സ്പാ​നി​ഷ് താ​രം മ​ത്യാ​സ് ഹെ​ർ​ണാ​ണ്ട​സി​നെ ടീ​മി​ലെ​ത്തി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഒ​രു വി​ദേ​ശ താ​ര​ത്തെ കൂ​ടി ടീ​മി​ലെ​ത്തി​ച്ചു. സ്പാ​നി​ഷ് താ​രം മ​ത്യാ​സ് ഹെ​ർ​ണാ​ണ്ട​സി​നെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ലെ​ത്തി​ച്ച​ത്.

ഗോ​കു​ലം കേ​ര​ള എ​ഫ്സി​യി​ൽ നി​ന്നാ​ണ് ഈ ​മു​പ്പ​തു​കാ​ര​നാ​യ സ്പാ​നി​ഷ് താ​രം വ​രു​ന്ന​ത്. മ​ധ്യ​നി​ര​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​വും ഓ​പ്ഷ​നു​ക​ളും ഉ​റ​പ്പാ​ക്കാ​ൻ ഈ ​സൈ​നിം​ഗ് സ​ഹാ​യി​ക്കും.

വ​ലം​കാ​ല​ൻ ഡി​ഫ​ൻ​സീ​വ് മി​ഡ്‌​ഫീ​ൽ​ഡ​റാ​യ ഹെ​ർ​ണാ​ണ്ട​സ്, ക​ളി​യി​ലെ അ​ച്ച​ട​ക്ക​ത്തി​നും പ്ര​തി​രോ​ധ​ത്തി​ലെ സാ​ന്നി​ധ്യ​ത്തി​നും ശ്ര​ദ്ധേ​യ​നാ​ണ്. 1.86 മീ​റ്റ​ർ ഉ​യ​ര​മു​ള്ള താ​രം ഏ​രി​യ​ൽ ഡ്യു​വ​ലു​ക​ളി​ലും ശാ​രീ​രി​ക​ക്ഷ​മ​ത ആ​വ​ശ്യ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ടീ​മി​ന് ഗു​ണ​ക​ര​മാ​കും.

സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി മ​ന​സ്സി​ലാ​ക്കി ക​ളി​ക്കാ​നു​ള്ള ക​ഴി​വും പ്ര​തി​രോ​ധ നി​ര​യെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലെ മി​ക​വും മ​ത്യാ​സി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്. സ്പെ​യി​നി​ലെ സ​ലാ​മാ​ങ്ക​യി​ൽ ജ​നി​ച്ച ഹെ​ർ​ണാ​ണ്ട​സ്, സി​ഡി ല​റെ​ഡോ, സ​ലാ​മാ​ങ്ക സി​എ​ഫ് യു​ഡി​എ​സ്, യു​ഡി ഫോ​ർ​മെ​ന്‍റ തു​ട​ങ്ങി വി​വി​ധ വി​ദേ​ശ ക്ല​ബ്ബു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Kerala

ഫ്ര​ഞ്ച് വി​ങ്ങ​ർ കെ​വി​ൻ യോ​ക്കി​നെ ടീ​മി​ലെ​ത്തി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്സി പു​തി​യ വി​ദേ​ശ താ​ര​ത്തെ സ്വ​ന്ത​മാ​ക്കി. ഫ്ര​ഞ്ച് വി​ങ്ങ​ർ കെ​വി​ൻ യോ​ക്കി​നെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ലെ​ത്തി​ച്ച​ത്.

29 കാ​ര​നാ​യ താ​ര​വു​മാ​യി ക​രാ​റി​ലെ​ത്തി​യ വി​വ​രം ക്ല​ബ്ബ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​രു വി​ങ്ങു​ക​ളി​ലും ക​ളി​ക്കാ​ൻ ക​ഴി​വു​ള്ള യോ​ക്ക്, വേ​ഗ​ത​യി​ലും പ​ന്തു​മാ​യു​ള്ള മു​ന്നേ​റ്റ​ങ്ങ​ളി​ലും മി​ക​വ് പു​ല​ർ​ത്തു​ന്ന താ​ര​മാ​ണ്.

1.82 മീ​റ്റ​ർ ഉ​യ​ര​മു​ള്ള താ​രം ഇ​രു പാ​ദ​ങ്ങ​ൾ കൊ​ണ്ടും പ​ന്ത് നി​യ​ന്ത്രി​ക്കാ​ൻ മി​ടു​ക്ക​നാ​ണ്. ഇ​ത് ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വൈ​വി​ധ്യം ന​ൽ​കും. ഗ്രീ​സി​ലെ പ്രൊ​ഫ​ഷ​ണ​ൽ ഫു​ട്ബോ​ൾ ലീ​ഗു​ക​ളി​ൽ നി​ന്നു​ള്ള അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യാ​ണ് കെ​വി​ൻ യോ​ക്ക് ബ്ലാ​സ്റ്റേ​ഴ്‌​സി​ലെ​ത്തു​ന്ന​ത്.

2024-25 സീ​സ​ണി​ൽ ഗ്രീ​ക്ക് സൂ​പ്പ​ർ ലീ​ഗി​ൽ ലെ​വാ​ഡി​യാ​ക്കോ​സ് എ​ഫ്സി​ക്കാ​യി ക​ളി​ച്ച അ​ദ്ദേ​ഹം പി​ന്നീ​ട് പി​എ​ഇ ചാ​നി​യ​യെ​യും പ്ര​തി​നി​ധീ​ക​രി​ച്ചു. പി​എ​സ്ജി യൂ​ത്ത് സി​സ്റ്റ​ത്തി​ലൂ​ടെ വ​ള​ർ​ന്നു​വ​ന്ന യോ​ക്ക്, ക​രി​യ​റി​ൽ ഇ​തു​വ​രെ 84 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ഴ് ഗോ​ളു​ക​ളും 13 അ​സി​സ്റ്റു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.

Sports

ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ മ​ത്സ​രം കോ​ഴി​ക്കോ​ട്?

കൊ​ച്ചി: അടുത്ത മാ​സം ആ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ (ഐ​എ​സ്എ​ല്‍) പു​തി​യ സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി പ​ങ്കെ​ടു​ക്കു​മെ​ന്ന് ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​രാ​ധ​ക​ര്‍​ക്കു​ള്ള ആ​ശ​ങ്ക​ക​ള്‍ തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും ചി​ല പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത ല​ഭി​ക്കാ​നു​ണ്ടെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ സ​ജീ​വ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും ക്ല​ബ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ​വ​ച്ചു ന​ട​ക്കു​മെ​ന്നു സൂ​ച​ന. ഇ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം എ​ത്തി​യി​ട്ടി​ല്ല.

Sports

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ്; മ​ത്സ​ര​ക്ര​മം അ​ടു​ത്ത​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ തീ​രു​മാ​നം

മും​ബൈ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​ക്ര​മം അ​ടു​ത്ത​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ഖി​ലേ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍, ഐ​എ​സ്എ​ല്‍ ഏ​കോ​പ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഐ​എ​സ്എ​ല്‍ ന​ട​ത്തി​പ്പി​ന് ക്ല​ബു​ക​ള്‍ ഒ​രു കോ​ടി രൂ​പ പ​ങ്കാ​ളി​ത്ത ഫീ ​ന​ല്‍​ക​ണ​മെ​ന്നും എ​ഐ​എ​ഫ്എ​ഫ് അ​റി​യി​ച്ചു. സം​പ്രേ​ഷ​ണ, റ​ഫ​റീ​യിം​ഗ് ചെ​ല​വു​ക​ള്‍ എ​ഐ​എ​ഫ്എ​ഫ് വ​ഹി​ക്കും. ര​ണ്ടോ മൂ​ന്നോ വേ​ദി​ക​ളി​ലാ​യി മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ധാ​ര​ണ.

ഫെ​ബ്രു​വ​രി​യി​ല്‍ ലീ​ഗ് തു​ട​ങ്ങാ​നാ​ണ് ആലോചന. എ​ന്നാ​ല്‍ പ്ര​ധാ​ന താ​ര​ങ്ങ​ളെ​ല്ലാം ക്ല​ബ് വി​ടു​ന്ന​തി​ല്‍ ആ​രാ​ധ​ക​ര്‍ നി​രാ​ശ​രാ​ണ്. ടെ​ണ്ട​ര്‍ വി​ളി​ച്ചെ​ങ്കി​ലും പു​തി​യ സ്പോ​ണ്‍​സ​റെ കി​ട്ടാ​ത്ത​തി​നാ​ല്‍ അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​നും ക്ല​ബു​ക​ളും ചേ​ര്‍​ന്നാ​ണ് ഈ ​സീ​സ​ണി​ല്‍ ലീ​ഗ് ന​ട​ത്തു​ക.

ലീ​ഗി​നെ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ്ലാ​സ്റ്റേ​ഴ്സ് ഉ​ള്‍​പ്പെ​ടെ 13 ക്ല​ബ്ബു​ക​ളും അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന് വീ​ണ്ടും ക​ത്ത് ന​ല്‍​കി​യെ​ങ്കി​ലും ഫെ​ഡ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് അ​നു​കൂ​ല മ​റു​പ​ടി​യ​ല്ല ല​ഭി​ച്ച​ത്.

ഐ​എ​സ്എ​ല്‍ ന​ട​ത്താ​ന്‍ ക്ല​ബ്ബു​ക​ള്‍ ത​ന്നെ പ​ണം ക​ണ്ടെ​ത്ത​ണ​മെ​ന്ന സൂ​ച​ന​യാ​ണ് കാ​യി​ക​മ​ന്ത്രാ​ല​യ​വും ന​ല്‍​കി​യി​രു​ന്ന​ത്. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് പു​തി​യ രീ​തി​യി​ല്‍ ഐ​എ​സ്എ​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

Sports

എ​ഐ​എ​ഫ്എ​ഫ് സൂ​പ്പ​ർ ക​പ്പ്; സെ​മി ല​ക്ഷ്യ​മി​ട്ട് ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും

പ​നാ​ജി: എ​ഐ​എ​ഫ്എ​ഫ് സൂ​പ്പ​ർ ക​പ്പ് ഫു​ട്ബോ​ളി​ൽ സെ​മി ല​ക്ഷ്യ​മി​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും. രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മും​ബൈ സി​റ്റി​യെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് നേ​രി​ടു​ക.

ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ബ്ലാ​സ്റ്റേ​ഴ്സ് മി​ക​ച്ച ഫോ​മി​ലാ​ണ്. നി​ല​വി​ൽ ആ​റ് പോ​യി​ന്‍റു​ള്ള ബ്ലാ​സ്റ്റ്ഴേ​സ് ഗ്രൂ​പ്പ് ഡി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ഇ​ന്ന് വി​ജ​യി​ച്ചാ​ൽ സെ​മി ഉ​റ​പ്പി​ക്കാം. സ​മ​നി​ല ആ​യാ​ലും ബ്ലാ​സ്റ്റേ​ഴ്സി​ന് സെ​മി​യി​ലേ​ക്ക് മു​ന്നേ​റാം. പ​രാ​ജ​യ​പ്പെ​ട്ടാ​ൽ മ​റ്റ് ടീ​മു​ക​ളു​ടെ മ​ത്സ​ര​ഫ​ലം അ​നു​സ​രി​ച്ചാ​യി​രി​ക്കും ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സെ​മി പ്ര​വേ​ശ​നം.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ച ബ്ലാ​സ്റ്റേ​ഴ്സ് ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സ്പോ​ർ​ടിം​ഗ് എ​സ്‌​സി ഡ​ൽ​ഹി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ സ്പോ​ർ​ടിം​ഗ് എ​സ്‌​സി ഡ​ൽ​ഹി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ മും​ബൈ സി​റ്റി ര​ണ്ടാം മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ യു​ണൈ​റ്റ​ഡി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ൽ മൂ​ന്ന് പോ​യി​ന്‍റു​ള്ള മും​ബൈ​യ്ക്ക് സെ​മി​യി​ലേ​യ്ക്ക് മു​ന്നേ​റ​ണ​മെ​ങ്കി​ൽ ജ​യം അ​നി​വാ​ര്യ​മാ​ണ്.

Latest News

Up