x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ മ​ത്സ​രം കോ​ഴി​ക്കോ​ട്?


Published: January 15, 2026 02:39 AM IST | Updated: January 15, 2026 03:01 AM IST

കൊ​ച്ചി: അടുത്ത മാ​സം ആ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ (ഐ​എ​സ്എ​ല്‍) പു​തി​യ സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി പ​ങ്കെ​ടു​ക്കു​മെ​ന്ന് ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​രാ​ധ​ക​ര്‍​ക്കു​ള്ള ആ​ശ​ങ്ക​ക​ള്‍ തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും ചി​ല പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത ല​ഭി​ക്കാ​നു​ണ്ടെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ സ​ജീ​വ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും ക്ല​ബ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ​വ​ച്ചു ന​ട​ക്കു​മെ​ന്നു സൂ​ച​ന. ഇ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം എ​ത്തി​യി​ട്ടി​ല്ല.

Tags : Blasters' Kerala blasters ISL

Recent News

Up