കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. സ്വന്തം ആരാധകരുടെ മുമ്പിൽ മുംബൈ സിറ്റിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം തോൽവി വഴങ്ങിയത്.
47-ാം മിനിറ്റിൽ ഇന്ത്യൻ താരം ലാലിയൻസുവാല ചാംഗ്തെയാണ് മുംബൈയുടെ വിജയ ഗോൾ നേടിയത്. പന്തടക്കത്തിലും ഗോൾ നീക്കത്തിലും ഒപ്പത്തിനൊപ്പം നിന്നെങ്കിലും പന്ത് എതിരാളികളുടെ വലയിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചില്ല.
സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോട് രണ്ടു ഗോളുകൾക്കും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു.
Tags : ISL Kerala Blasters mumbai city mumbai win