Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Piravi

Europe

കേ​ര​ള പി​റ​വി ആ​ഘോ​ഷി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ

ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 24-ാമ​ത് സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഒ​സി​ഐ കാ​ർ​ഡി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളും ന​ട​ന്നു.

ന​വം​ബ​ർ 29ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് (14:00 യു​കെ സ​മ​യം, 19:30 ഇ​ന്ത്യ​ൻ സ​മ​യം) വെ​ർ​ച്വ​ൽ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ഒ​രു​ക്കി​യ കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഒ​സി​ഐ കാ​ർ​ഡി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗു​ഡ്വി​ൽ അം​ബാ​സി​ഡ​റും കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നും സ്റ്റേ​റ്റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​മാ​യ അ​ഡ്വ. ഗ്രേ​ഷ്യ​സ് കു​റി​യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ്യൂ​സി​ക് അ​ധ്യാ​പ​ക​നും യൂ​റോ​പ്പി​ലെ പ്ര​ശ​സ്ത മ​ല​യാ​ളി ഗാ​യ​ക​നു​മാ​യ ജോ​സ് ക​വ​ല​ചി​റ​യു​ടെ ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ക​ലാ​സാം​സ്കാ​രി​ക​വേ​ദി ആ​രം​ഭി​ച്ച​ത്. സു​പ്രീം കോ​ട​തി​യി​ലെ​യും ഹൈ​ക്കോ​ട​തി​യി​ലെ​യും അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ. ഗ്രേ​ഷ്യ​സ് കു​റി​യാ​ക്കോ​സ്, അ​ഡ്വ. ജോ​ർ​ജ് വി. ​തോ​മ​സ്, സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റി​ന്‍റെ മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റും ലോ​ക കേ​ര​ളാ സ​ഭാ അം​ഗ​വു​മാ​യ സി.​എ. ജോ​സ​ഫ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്ര​വാ​സി​ക​ൾ​ക്ക് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്തു. മു​ട​ക്കം വ​രാ​തെ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക​വേ​ദി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ല്ലാ​വ​ർ​ക്കും പ്ര​ത്യേ​ക അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ന്ന​താ​യി ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള പ​റ​ഞ്ഞു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ണി​ന്‍റെ ക​ലാ​സാം​സ്കാ​രി​ക വേ​ദി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ ഒ​ത്തി​രി സ​ന്തോ​ഷ​മു​ണ്ടെ​ന്നും പ്ര​വാ​സി​ക​ൾ​ക്ക് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​വി​ടെ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ലൂ​ടെ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ സ​മൂ​ഹ​ന​ന്മ​യ്ക്ക് വേ​ണ്ടി​യാ​ണ് നി​ല​കൊ​ള്ളു​ന്ന​തെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി പ​റ​ഞ്ഞു.

യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക​വേ​ദി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്നു. അ​ഡ്വ. ഗ്രേ​ഷ്യ​സ് കു​റി​യാ​ക്കോ​സി​ന്റേ​യും അ​ഡ്വ. ജോ​ർ​ജ് വി. ​തോ​മ​സി​ന്റേ​യും വി​ജ്ഞാ​ന​പ്ര​ദ​മാ​യ വി​വ​ര​ണ​ങ്ങ​ൾ കേ​ട്ട​തി​ൽ ഒ​ത്തി​രി ന​ന്ദി​യു​ണ്ടെ​ന്നും ഒ​സി​ഐ കാ​ർ​ഡി​ന്റെ കാ​ര്യ​ത്തി​ൽ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ വ​കു​പ്പ് മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ഇ​ന്ന​ത്തെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് ഒ​സി​ഐ കാ​ർ​ഡി​ൽ പു​തി​യ​താ​യി കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി​ക​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന​മാ​യി ച​ർ​ച്ച ന​ട​ന്ന​ത്.

ഒ​സി​ഐ കാ​ർ​ഡി​ൽ കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി​ക​ളെ​ക്കു​റി​ച്ച് അ​ഡ്വ. ഗ്രേ​ഷ്യ​സ് കു​റി​യാ​ക്കോ​സും അ​ഡ്വ. ജോ​ർ​ജ് വി.​തോ​മ​സും സി.​ജെ. ജോ​സ​ഫും വി​ശ​ദ​മാ​യി പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. ജോ​ർ​ജ് വി. ​തോ​മ​സ് പു​തി​യ​താ​യി കൊ​ണ്ടു​വ​ന്ന മാ​റ്റ​ങ്ങ​ൾ പ്ര​വാ​സി​ക​ളെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്നു വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഗ്ര​ഗി​റി മേ​ട​യി​ൽ, അ​മേ​രി​ക്ക​ൻ റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ ത​ല​ശേ​രി, ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​ജി​മ്മി ലോ​ന​പ്പ​ൻ മൊ​യ്ല​ൻ, യൂ​റോ​പ്പ് റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു കു​ന്ന​ക്കാ​ട്ട്, വ്യ​വ​സാ​യി​യും ഓ​സ്ട്രി​യ​യി​ലെ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​നു​മാ​യ സ​ണ്ണി വെ​ളി​യ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പു​തി​യ​താ​യി കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി​ക​ളെ ആ​ർ​ക്കു​വേ​ണ​മെ​ങ്കി​ലും ദു​രു​പ​യോ​ഗം ചെ​യ്യാ​നും പ്ര​വാ​സി​ക​ളെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്നു​മാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

 

NRI

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ 1ന്

ഡാ​ള​സ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന 2025 കെ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ 1ന് ​വൈ​കി​ട്ട് 6 മ​ണി​ക്ക് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ജൂ​ബി​ലി ഹാ​ളി​ൽ വ​ച്ച് ന​ട​ത്തു​മെ​ന്ന് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യിച്ചു.

ഈ ​വ​ർ​ഷ​ത്തെ കെ​ര​ള​പ്പി​റ​വി ആ​ഘോ​ഷം വ്യ​ത്യ​സ്ത​ത​യും പു​തു​മ​യും നി​റ​ഞ്ഞ​താ​യി​രി​ക്കു​മെ​ന്നും കേ​ര​ള​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും ക​ലാ​സൗ​ന്ദ​ര്യ​വും നി​റ​ഞ്ഞ ഒ​രു വ​ലി​യ സാം​സ്കാ​രി​ക വി​രു​ന്നാ​യി​രി​ക്കു​മെ​ന്നും ആ​ർ​ട്സ് ഡ​യ​റ​ക്ട​ർ സു​ബി ഫി​ലി​പ്പ് പ​റ​ഞ്ഞു.

ഡാ​ള​സ്ഫോ​ർ​ത്ത്വോ​ർ​ത്ത് (DFW) മെ​ട്രോ​പ്ലെ​ക്സി​ലെ നി​ര​വ​ധി ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് വേ​ദി​യി​ൽ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും പ​ല പു​തി​യ പ്ര​തി​ഭ​ക​ളും ആ​ദ്യ​മാ​യി വേ​ദി​യി​ൽ എ​ത്തു​ന്ന ഈ ​പ​രി​പാ​ടി കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​യി​രി​ക്കും സു​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ ക​ലാ​രൂ​പ​ങ്ങ​ൾ, ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, നാ​ട്ട​ൻ നൃ​ത്തം, ഒ​പ്പ​ന, മാ​ർ​ഗം​ക​ളി തു​ട​ങ്ങി​യ​വ വേ​ദി​യെ മ​നോ​ഹ​ര​മാ​ക്കും. പ്ര​മു​ഖ ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഗ്രൂ​പ്പ് ഗാ​ന​ങ്ങ​ൾ, മാ​പ്പി​ള​പ്പാ​ട്ട്, മ​റ്റു നി​ര​വ​ധി സം​ഗീ​ത നി​മി​ഷ​ങ്ങ​ളും പ്രേ​ക്ഷ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്നു.

കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ത്തി​ൽ ഏ​റെ ആ​കാം​ക്ഷ​യു​ണ​ർ​ത്തു​ന്ന മ​ല​യാ​ളി മ​ങ്ക​യും ശ്രീ​മാ​ൻ മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. സെ​ക്ര​ട്ട​റി മ​ഞ്ജി​ത് കൈ​നി​ക്ക​ര​യും മെ​മ്പ​ർ​ഷി​പ്പ് ഡ​യ​റ​ക്ട​ർ വി​നോ​ദ് ജോ​ർ​ജും വോ​ള​ണ്ടി​യ​ർ​മാ​രെ​യും പ്രൊ​സ​ഷ​ൻ ഗ്രൂ​പ്പി​നെ​യും ഏ​കോ​പി​പ്പി​ച്ച് പ​രി​പാ​ടി സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി അ​ന​വ​ധി വോ​ള​ന്‍റീ​ഴ്സ് പി​ന്നി​ൽ അ​ഹോ​രാ​ത്രം പ​രി​ശ്ര​മി​ക്കു​ന്നു.


കേ​ര​ള​ത്തി​ന്‍റെ ചൂ​ടും സൗ​ഹൃ​ദ​വും നി​റ​ഞ്ഞ ഈ ​സാം​സ്കാ​രി​ക വി​രു​ന്നി​ലേ​ക്ക് എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഹൃ​ദ​യ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്


പ്ര​സി​ഡ​ന്റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ
സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര

NRI

റാ​ന്നി അ​സോ​സി​യേ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ കേ​ര​ള​പ്പി​റ​വി വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്നു

ഹൂ​സ്റ്റ​ൺ: ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഹൂ​സ്റ്റ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹൂ​സ്റ്റ​ൺ റാ​ന്നി അ​സോ​സി​യേ​ഷ​ന്‍റെ(​എ​ച്ച്ആ​ർ​എ) കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ന​വം​ബ​ർ ര​ണ്ട‌ി​ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ കേ​ര​ള ഹൗ​സി​ൽ(​മാ​ഗ്ഹാ​ളി​ൽ) വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.

എ​ച്ച്ആ​ർ​എ പ്ര​സി​ഡ​ന്‍റ് ബി​ജു സ​ഖ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ ജ​ന​റ​ൽ സെ​ക​ട്ട​റി വി​നോ​ദ് ചെ​റി​യാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഉ​പ​ര​ക്ഷാ​ധി​കാ​രി ജി​മോ​ൻ റാ​ന്നി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​ൻ​സ് മാ​ത്യു കി​ഴ​ക്കേ​തി​ൽ, മാ​ത്യു​സ് ചാ​ണ്ട​പ്പി​ള്ള, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സ്റ്റീ​ഫ​ൻ ഏ​ബ്ര​ഹാം, സ​ജി ഇ​ല​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ട്ര​ഷ​റ​ർ ബി​നു സ​ഖ​റി​യ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Latest News

Up