Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Khaleda Zia

യു​എ​സി​ലെ‌ ഖാ​ലി​ദ സി​യ സ്ട്രീ​റ്റ്; രാ​ജ്യാ​ന്ത​ര അം​ഗീ​കാ​ര​മെ​ന്ന് ബി​എ​ൻ​പി

ധാ​ക്ക: യു​എ​സി​ലെ മു​സ്‍​ലിം ഭൂ​രി​പ​ക്ഷ ന​ഗ​ര​മാ​യ മി​ഷി​ഗ​ണി​ലെ ഹാം​ട്രാ​മി​ക് ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യോ​ടു​ള്ള ​ആ​ദ​ര​സൂ​ച​ക​മാ​യി ത​ങ്ങ​ളു​ടെ ഒ​രു റോ​ഡി​നു ‘ഖാ​ലി​ദ സി​യ സ്ട്രീ​റ്റ്’ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു.

കാ​ർ​പെ​ന്‍റ​ർ സ്ട്രീ​റ്റ് എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന റോ​ഡി​ന്‍റെ പേ​രാ​ണ് മാ​റ്റി​യ​ത്. 28,433 പേ​ർ അ​ധി​വ​സി​ക്കു​ന്ന ഹാം​ട്രാ​മി​ക്കി​ൽ 70 ശ​ത​മാ​ന​ത്തോ​ളം മു​സ്‍​ലിം സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ​മി​ഷി​ഗ​ണി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ബം​ഗ്ലാ​ദേ​ശ് കു​ടി​യേ​റ്റ​ക്കാ​രു​ള്ള ന​ഗ​ര​മാ​ണി​ത്.

ഖാ​ലി​ദ സി​യ​യു​ടെ നേ​തൃ​ത്വ​ത്തി​നും രാ​ജ്യ​ത്തി​ന് അ​വ​ർ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ക്കു​മു​ള്ള രാ​ജ്യാ​ന്ത​ര അം​ഗീ​കാ​ര​മാ​ണ് റോ​ഡി​നു ന​ൽ​കി​യ പേ​രെ​ന്ന് ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി (ബി​എ​ൻ​പി) പ്ര​തി​ക​രി​ച്ചു.

ഹാം​ട്രാ​മി​ക് സി​റ്റി കൗ​ൺ​സി​ലി​ലെ ബം​ഗ്ലാ​ദേ​ശ് വം​ശ​ജ​രാ​യ നാ​ല് കൗ​ൺ​സി​ല​ർ​മാ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് ഇ​ത് സാ​ധ്യ​മാ​യ​ത്. ഇ​തി​നു​മു​ൻ​പു ചി​ക്കാ​ഗോ​യി​ലെ ഒ​രു റോ​ഡി​നു ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​സി​ഡ​ന്‍റ് സി​യാ​വു​ർ റ​ഹ്മാ​ന്‍റെ പേ​ര് ന​ൽ​കി​യി​രു​ന്നു. ദീ​ർ​ഘ​കാ​ല​മാ​യി അ​സു​ഖ​ബാ​ധി​ത​യാ​യി​രു​ന്ന ഖാ​ലി​ദ സി​യ ഡി​സം​ബ​ർ 30നാ​ണ് അ​ന്ത​രി​ച്ച​ത്.

International

എ​യ​ർ ആം​ബു​ല​ൻ​സ് റെ​ഡി; ഖാ​ലി​ദ സി​യ​യെ (80) വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ല​ണ്ട​നി​ലേ​ക്കു കൊ​ണ്ടു​പോ​കും

ധാ​ക്ക: വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ബം​ഗ്ല​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യെ (80) ല​ണ്ട​നി​ലേ​ക്കു കൊ​ണ്ടു​പോ​കും. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന ഖാ​ലി​ദ സി​യ​യെ ല​ണ്ട​നി​ലേ​ക്ക് മാ​റ്റാ​ൻ ചി​കി​ത്സ​യ്ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വ്യാ​ഴാ​ഴ്ച തീ​രു​മാ​നി​ച്ചെ​ന്ന് ഖാ​ലി​ദ​യു​ടെ സ്വ​കാ​ര്യ ഡോ​ക്‌​ട​ർ സാ​ഹി​ദ് ഹു​സൈ​ൻ പ​റ​ഞ്ഞു.

ഇ​തി​നാ​യി എ​യ​ർ ആം​ബു​ല​ൻ​സ് ന​ൽ​കാ​ൻ ഖ​ത്ത​ർ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ധാ​ക്ക​യി​ലെ ആ​ശു​പ​ത്രി​യു​ടെ മു​ക​ളി​ൽ വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കി​യു​ള്ള പ​രീ​ക്ഷ​ണം വ്യാ​ഴാ​ഴ്‌​ച ന​ട​ന്നു.

ഖാ​ലി​ദ​യെ വെ​ള്ളി​യാ​ഴ്ച എ​യ​ർ ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നെ​ഞ്ചി​ലു​ണ്ടാ​യ അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം 23നാ​ണ് ബം​ഗ്ല​ദേ​ശ് നാ​ഷ​ന​ലി​സ്റ്റ് പാ​ർ​ട്ടി (ബി​എ​ൻ​പി) അ​ധ്യ​ക്ഷ​യാ​യ ഖാ​ലി​ദ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

International

ഖാ​ലി​ദ സി​യ​യു​ടെ നി​ല ഗു​രു​ത​രം

ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശ് മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഖാ​​​​ലി​​​​ദ സി​​​​യ​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്നു. ധാ​​​​ക്ക​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള ഖാ​​​​ലി​​​​ദ സി​​​​യ​​​​യു​​​​ടെ ചി​​​​കി​​​​ത്സ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ൻ യു​​​​കെ​​​​യി​​​​ൽ​​​​നി​​​​ന്നു വി​​​​ദ​​​​ഗ്ധ സം​​​​ഘ​​​​മെ​​​​ത്തും.‌‌ സി​​​​യ​​​​യു​​​​ടെ ചി​​​​കി​​​​ത്സ​​​​യ്ക്കു മേ​​​​ൽ​​​​നോ​​​​ട്ടം വ​​​​ഹി​​​​ക്കു​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ൽ ബോ​​​​ർ​​​​ഡി​​​​ൽ യു​​​​കെ​​​​യി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​രും ചേ​​​​രു​​​​മെ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ, ചൈ​​​​ന, യു​​​​എ​​​​സ്, ഖ​​​​ത്ത​​​​ർ, സൗ​​​​ദി അ​​​​റേ​​​​ബ്യ, പാ​​​​ക്കി​​​​സ്ഥാ​​​​ൻ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ആ​​​​രോ​​​​ഗ്യ​​​​വി​​​​ദ​​​​ഗ്ധ​​​​രും സ​​​​ഹാ​​​​യം ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ടെ​​​​ന്നും ആ​​​​ശു​​​​പ​​​​ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി. യു​​​​കെ, യു​​​​എ​​​​സ്, ബം​​​​ഗ്ലാ​​​​ദേ​​​​ശ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ൽ ബോ​​​​ർ​​​​ഡാ​​​​ണ് സി​​​​യ​​​​യു​​​​ടെ ചി​​​​കി​​​​ത്സ​​​​യ്ക്ക് മേ​​​​ൽ​​​​നോ​​​​ട്ടം വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ൺ​​​​പ​​​​തു​​​​കാ​​​​രി​​​​യാ​​​​യ മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ ഈ ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്ന് സി​​​​യ​​​​യു​​​​ടെ സ്വ​​​​കാ​​​​ര്യ ഡോ​​​​ക്‌​​​​ട​​​​ർ സാ​​​​ഹി​​​​ദ് ഹു​​​​സൈ​​​​ൻ പ​​​​റ​​​​ഞ്ഞു.

നെ​​​​ഞ്ചി​​​​ൽ അ​​​​ണു​​​​ബാ​​​​ധ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ന​​​​വം​​​​ബ​​​​ർ 23നാ​​​​ണ് സി​​​​യ​​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. ആ​​​​രോ​​​​ഗ്യ​​​​നി​​​​ല മോ​​​​ശ​​​​മാ​​​​യ​​​​തോ​​​​ടെ വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യി​​​​രു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ന്ന​​​​ലെ മു​​​​ത​​​​ൽ സി​​​​യ ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കി. സി​​​​യ​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​സ്‌​​​​ഥി​​​​തി​​​​യി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു. സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ പി​​​​ന്തു​​​​ണ​​​​യും ന​​​​ൽ​​​​കാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

International

ഖാലിദ സിയയ്ക്ക് വെന്‍റിലേറ്റർ സഹായം ഏർപ്പെടുത്തി

ധാ​ക്ക: ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ ബം​ഗ്ലാ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യെ​ന്നും ശ്വ​സ​ന​ത്തി​നു വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യം ന​ല്കു​ന്ന​താ​യും ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി (ബി​എ​ൻ​പി) നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ബം​ഗ്ലാ​ദേ​ശി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കു പു​റ​മേ വി​ദേ​ശ വി​ദ​ഗ്ധ​രും ചി​കി​ത്സ​യി​ൽ സ​ഹാ​യി​ക്കു​ന്നു​ണ്ട്. ഖാ​ലി​ദ​യ്ക്കാ​യി രാ​ജ്യം പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് ബി​എ​ൻ​പി വൈ​സ് ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് ആ​സം ഖാ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

നെ​ഞ്ചി​ൽ അ​ണു​ബാ​ധ​യു​ണ്ടാ​യ ഖാ​ലി​ദ​യെ ക​ഴി​ഞ്ഞ​മാ​സം 23നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു. ക​ര​ൾ, വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും പ്ര​മേ​ഹ​വും ഖാ​ലി​ദ​യ്ക്കു​ണ്ട്.

International

ഹൃ​ദ​യ​ത്തി​ലും ശ്വാ​സ​കോ​ശ​ത്തി​ലും അ​ണു​ബാ​ധ​: ബം​ഗ്ല​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ ഖാ​ലി​ദ സി​യ​ ആ​ശു​പ​ത്രി​യി​ൽ

ധാ​ക്ക: ഹൃ​ദ​യ​ത്തി​ലും ശ്വാ​സ​കോ​ശ​ത്തി​ലും ഉ​ണ്ടാ​യ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ബം​ഗ്ല​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ബം​ഗ്ല​ദേ​ശ് നാ​ഷ​ന​ലി​സ്റ്റ് പാ​ർ​ട്ടി (ബി​എ​ൻ​പി) അ​ധ്യ​ക്ഷ​യു​മാ​യ ഖാ​ലി​ദ സി​യ​യെ (80) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന ഖാ​ലി​ദ​യു​ടെ സ്ഥി​തി ഭേ​ദ​മാ​യാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി വി​ദേ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​മെ​ന്നു ബി​എ​ൻ​പി വ​ക്താ​വ് അ​റി​യി​ച്ചു. ന​വം​ബ​ർ 23ന് ​ഖാ​ലി​ദ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നായി എ​യ​ർ ആം​ബു​ല​ൻ​സ് ത​യാ​റാ​ക്കിയെന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പേ​സ്‌​മേ​ക്ക​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഖാ​ലി​ദ ജീ​വി​ച്ചി​രു​ന്ന​ത്. മൂ​ന്ന് ത​വ​ണ ബം​ഗ്ല​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന സി​യ​യെ 2018ൽ ​ഷെ​യ്ഖ് ഹ​സീ​ന​ സ​ർ​ക്കാ​ർ അ​ഴി​മ​തി​ക്കു​റ്റം ആ​രോ​പി​ച്ച് ജ​യി​ലി​ല​ട​ച്ചി​രു​ന്നു. പി​ന്നാ​ലെ വൈ​ദ്യ​ചി​കി​ത്സ​യ്ക്കാ​യി വി​ദേ​ശ​യാ​ത്ര ന​ട​ത്തു​ന്ന​തി​ൽനി​ന്നും ഖാ​ലി​ദ​യെ വി​ല​ക്കി.

ഹ​സീ​ന​യെ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ക​ഴി​ഞ്ഞ വ​ർ​ഷം ഖാ​ലി​ദ സി​യ ജ​യി​ൽ മോ​ചി​ത​യാ​യി​രു​ന്നു. 2026 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന് ഖാ​ലി​ദ സി​യ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ബം​ഗ്ല​ദേ​ശി​ൽ ഉ​ണ്ടാ​യ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം ന​യി​ക്കാ​ൻ ഖാ​ലി​ദ​യും മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു.

Latest News

Up