x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​യ​ർ ആം​ബു​ല​ൻ​സ് റെ​ഡി; ഖാ​ലി​ദ സി​യ​യെ (80) വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ല​ണ്ട​നി​ലേ​ക്കു കൊ​ണ്ടു​പോ​കും


Published: December 5, 2025 04:58 AM IST | Updated: December 5, 2025 04:58 AM IST

ധാ​ക്ക: വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ബം​ഗ്ല​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യെ (80) ല​ണ്ട​നി​ലേ​ക്കു കൊ​ണ്ടു​പോ​കും. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന ഖാ​ലി​ദ സി​യ​യെ ല​ണ്ട​നി​ലേ​ക്ക് മാ​റ്റാ​ൻ ചി​കി​ത്സ​യ്ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വ്യാ​ഴാ​ഴ്ച തീ​രു​മാ​നി​ച്ചെ​ന്ന് ഖാ​ലി​ദ​യു​ടെ സ്വ​കാ​ര്യ ഡോ​ക്‌​ട​ർ സാ​ഹി​ദ് ഹു​സൈ​ൻ പ​റ​ഞ്ഞു.

ഇ​തി​നാ​യി എ​യ​ർ ആം​ബു​ല​ൻ​സ് ന​ൽ​കാ​ൻ ഖ​ത്ത​ർ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ധാ​ക്ക​യി​ലെ ആ​ശു​പ​ത്രി​യു​ടെ മു​ക​ളി​ൽ വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കി​യു​ള്ള പ​രീ​ക്ഷ​ണം വ്യാ​ഴാ​ഴ്‌​ച ന​ട​ന്നു.

ഖാ​ലി​ദ​യെ വെ​ള്ളി​യാ​ഴ്ച എ​യ​ർ ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നെ​ഞ്ചി​ലു​ണ്ടാ​യ അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം 23നാ​ണ് ബം​ഗ്ല​ദേ​ശ് നാ​ഷ​ന​ലി​സ്റ്റ് പാ​ർ​ട്ടി (ബി​എ​ൻ​പി) അ​ധ്യ​ക്ഷ​യാ​യ ഖാ​ലി​ദ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Tags : Air ambulance Khaleda Zia London specialist treatment

Recent News

Up