District News
പെരുമ്പാവൂർ: അപ്പോളോ അഡ്ലക്സ് ആശുപത്രി, ലയൺസ് ക്ലബ് ഒക്കൽ പെരിയാർ, വല്ലം സെന്റ് തെരേസാസ് ഫൊറോന ചർച്ച് വിൻസെന്റ് ഡി പോൾ സൊസൈറ്റി വല്ലം കോൺഫറൻസ്, ക്യാറ്റിക്കിസം ഡിപ്പാർട്ട്മെന്റ്, ഡിവൈൻ ഓഡിയോളജി ക്ലിനിക് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ മെഗാമെഡിക്കൽ ക്യാമ്പും സെമിനാറും വല്ലം ഫെറോന പള്ളിയിൽ സംഘടിപ്പിച്ചു. ഉദ്ഘാടനം വല്ലം ഫെറോന വികാരി ഫാ. സെബാസ്റ്റ്യൻ മാടശേരി നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് വർഗീസ് മൂലൻ അധ്യക്ഷതവഹിച്ചു.
പെരുമ്പാവൂർ സബ് ഇൻസ്പെക്ടർമാരായ വിനിൽ ബാബു, വിഷ്ണു മുരളി, ഡോ. ജോസഫ് തോട്ടപ്പിള്ളി, നിരഞ്ജന മോഹൻ, ഡോ. എൻ. നിഷാജ്, കെ.എസ്. സുമേഷ്, ഡാർവിൻ തോമസ്, സാന്ദ്ര മരിയ ജോസ്, ഇമ്മാനുവൽ. കെ. ജെ, ഷൈൻ തോമസ്, ബോബിൻ പാപ്പച്ചൻ, വർഗീസ് ചെട്ടിയകുടി, രഞ്ജി പെട്ടയിൽ, ഷിജു തോപ്പിലാൻ, സി.പി. യോഹന്നാൻ, പോൾ വെട്ടിക്കനാകുടി, ഡോ. വിനു വർഗീസ്, സാബു ചുള്ളി, ബേബി കിണാംചേരി, കെ.ഡി. ജോർജ്, ജോഷിബ ബേബി എന്നിവർ പ്രസംഗിച്ചു.
NRI
റിഫാ: കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റിൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് റിഫാ ഐഎംസി മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
100-ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെപിഎ രക്ഷാധികാരിയും ലോക കേരള സഭ മുൻ അംഗവും സാമൂഹ്യ പ്രവർത്തകനുമായ ബിജു മലയിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റിൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി.
140-ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ മെഡിക്കൽ ക്യാമ്പ് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് മുഖ്യാതിഥിയായി പങ്കെടുത്തു.
മെഡിക്കൽ അവയർനസ് ക്ലാസിൽ അൽ ഹിലാൽ ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ ഡോക്ടർ നൗഫൽ നാസറുദ്ദീൻ കാർഡിയാക് & ലൈഫ് സ്റ്റൈൽ രോഗസംബന്ധമായി സംസാരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ഉണ്ടായി.
NRI
റിയാദ്: കേളി കുടുംബവേദി അൽ അബീർ മെഡിക്കൽ സെന്റർ ഷുമേസിയുടെ സഹകരണത്തോടെ സ്തനാർബുദ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഒക്ടോബർ - സ്തനാർബുദ ബോധവത്കരണ മാസമായ "പിങ്ക് മാസം' ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സ്തനാർബുദത്തിന്റെ തുടക്കഘട്ടത്തിൽ തന്നെ രോഗനിർണയം നടത്താനും ഗവേഷണം പ്രോത്സാഹിപ്പിക്കാനും പൊതുജനങ്ങളിൽ ബോധവത്കരണം വളർത്താനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. അൽ അബീർ മെഡിക്കൽ സെന്ററിലെ ഡോ. ആയിഷ തരിഖ് ബോധവത്കരണ ക്ലാസെടുത്തു.
വൈകിയുള്ള പ്രസവം, മുലയൂട്ടൽ ഒഴിവാക്കൽ, ഹോർമോൺ മരുന്നുകളുടെ ദീർഘകാല ഉപയോഗം, പാരമ്പര്യം എന്നിവ രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണെന്നും പ്രത്യേകിച്ച് പ്രവാസികളിൽ വ്യായാമമില്ലായ്മ, അമിതമായ ഫാസ്റ്റ് ഫുഡ് ഉപയോഗം, ഉറക്കക്കുറവ്, മാനസിക സമ്മർദം എന്നിവയും അപകടസാധ്യത വർധിപ്പിക്കുന്നുവെന്നും ഡോക്ടർ വിശദീകരിച്ചു. നിരവധി വനിതകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.
ഡോക്ടർമാരായ മരിയ മെക്ലൻ, സൈമ ഇഖ്ബാൽ എന്നിവർ മോഡറേറ്റർമാരായിരുന്നു. കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, വൈസ് പ്രസിഡന്റ് വി.എസ്. സജീന, ജോയിന്റ് സെക്രട്ടറിമാരായ ഗീത ജയരാജ്, സിജിൻ കൂവള്ളൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ, വിജില ബിജു, ജി.പി. വിദ്യ, വി.കെ. ഷഹീബ, സന്ധ്യ രാജ്, അൽ അബീർ മാർക്ക്കിംഗ് സൂപ്രവൈസർ ജോബി ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.