International
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. 98 പേർക്ക് പരിക്കേറ്റു. സൗത്ത് മെക്സിക്കോയിലെ ഓക്സാക്കയിലാണ് അപകടമുണ്ടായത്.
ഓക്സാക്കയിലെ നിസാണ്ടയിൽ ഞായറാഴ്ചയാണ് അപകടം നടന്നത്. 250 പേരാണ് ട്രെയിനിലുണ്ടായിരുന്നതെന്ന് മെക്സിക്കൻ നേവി അറിയിച്ചു. ഇതിൽ ഒമ്പത് പേർ ട്രെയിൻ ജീവനക്കാരും 241 പേർ യാത്രക്കാരുമായിരുന്നു.
പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ രോഗിയുമായി വന്ന മെക്സിക്കന്‍ നാവിക സേനയുടെ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തിൽ രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ടെക്സസിലെ ഗാല്‍വെസ്റ്റണ്‍ ബേയിലാണ് അപകടമുണ്ടായത്. വിമാനത്തില്‍ എട്ടു പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പേരെ ജീവനോടെ കണ്ടെടുത്തു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
നാല് നാവികസേന ജീവനക്കാരും മറ്റു നാലു പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മെക്സിക്കന്‍ നാവികസേന സ്ഥിരീകരിച്ചു. പൊള്ളലേറ്റ രോഗികളെ കൊണ്ടുവന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:17ഓടെയാണ് അപകടമുണ്ടായത്. ഫ്ളൈറ്റ് റാഡാര്‍ 24 ല്‍ നിന്നുള്ള ഡാറ്റ പ്രകാരം, മെക്സിക്കന്‍ സംസ്ഥാനമായ യുകാറ്റന്റെ തലസ്ഥാനമായ മെറിഡയില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട ടര്‍ബോ വിമാനമായ വിമാനംഗാല്‍വെസ്റ്റണ്‍ സ്കോള്‍സ് അന്താരാഷ്ട്ര വിമാന ത്താവളത്തിലേക്ക് പോകുകയായിരുന്നു.
പൊള്ളലേറ്റവരെ ചികിത്സയ്ക്കായി കൊണ്ടുപോകുന്ന മെക്സിക്കൻ സന്നദ്ധ സംഘടനയായ മിച്ചൗ ആൻഡ് മൗ ഫൗണ്ടേഷന്റെ മെഡിക്കൽ മിഷന്റെ ഭാഗമായിരുന്നു ഈ വിമാനം.
International
മെക്സിക്കോ സിറ്റി: അടിയന്തര ലാൻഡിംഗ് നടത്താൻ ശ്രമിക്കേവേ മെക്സിക്കോയിൽ ചെറുവിമാനം തകർന്നുവീണ് ഏഴു പേർ കൊല്ലപ്പെട്ടു. വ്യവസായ മേഖലയായ സാൻ മാറ്റിയോ അറ്റെൻകോയിൽ തിങ്കാളാഴ്ചയായിരുന്നു സംഭവം.
വിമാനത്തിൽ എട്ടു യാത്രികരും രണ്ടു ക്രൂ അംഗങ്ങളും ഉണ്ടായിരുന്നെങ്കിലും മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഏഴു മൃതദേഹങ്ങളാണു പുറത്തെടുക്കാൻ സാധിച്ചത്.
ഫുട്ബോൾ മൈതാനത്ത് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്പോൾ വിമാനം സമീപത്തുള്ള കെട്ടിടത്തിന്റെ ലോഹ മേൽക്കൂരയിൽ തട്ടി തീപിടിക്കുകയായിരുന്നു.
International
മെക്സിക്കോ സിറ്റി: പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണംകൊണ്ടു പ്രസിദ്ധമായ മെക്സിക്കോയിലെ ഗ്വാഡലൂപ്പ തീർഥാടനകേന്ദ്രത്തിൽ തിരുനാളിനോടനുബന്ധിച്ച് എത്തിയത് ഒരു കോടി 80 ലക്ഷം വിശ്വാസികൾ.
ഈമാസം 11നും 12നുമിടയിലാണ് ഇത്രയും വിശ്വാസികൾ എത്തിയത്. വിവിധ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരെത്തിയിരുന്നു. മെക്സിക്കോയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി തീർഥാടകർ കാൽനടയായാണു തിരുനാളിൽ പങ്കെടുക്കാനെത്തിയത്. കഴിഞ്ഞവര്‍ഷം തിരുനാളിനോടനുബന്ധിച്ച് ഒന്നര കോടി വിശ്വാസികളാണ് ഇവിടെയെത്തിയത്.
ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാൾദിനത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയുണ്ടായിരുന്നു.
1531ല്‍ മെക്സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്കു പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതിലൂടെ ആഗോള ശ്രദ്ധ നേടിയ തീർഥാടനകേന്ദ്രമാണു ഗ്വാഡലൂപ്പ.
National
ന്യൂഡല്‍ഹി: ഇന്ത്യക്കുമേല്‍ 50 ശതമാനം തീരുവ ചുമത്തിയ മെക്സിക്കോയുമായി മുന്‍ഗണനാ വ്യാപാര കരാറില്‍ ഏര്പ്പെടുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍.
സ്വതന്ത്ര വ്യാപാര കരാറിനായി സമയമെടുക്കുമെന്നതിനാലാണ് മുന്‍ഗണനാ വ്യാപാര കരാറുമായി ഇന്ത്യ മുന്നോട്ടു പോകുന്നത്. ഇതിനായിട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അദേഹം അറിയിച്ചു. ഇന്ത്യയല്ല മെക്സിക്കോയുടെ ലക്ഷ്യമെന്നും അദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് 2026 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുംവിധം ഇന്ത്യ ഉള്‍പ്പെടെ ഏതാനും ഏഷ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ മെക്സിക്കോ 50 ശതമാനം തീരുവ പ്രഖ്യാപിച്ചത്.
International
മെക്സിക്കോ സിറ്റി: ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ചുമത്തി മെക്സിക്കോ. ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് യുഎസ് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ് ഈ നടപടി.
ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം വരെ നികുതി ചുമത്താൻ മെക്സിക്കോ സർക്കാർ അംഗീകാരം നൽകി. മെക്സിക്കോയുടെ താരിഫുകൾ 2026 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും.
മെക്സിക്കൻ ദിനപത്രമായ എൽ യൂണിവേഴ്സലിന്റെ റിപ്പോർട്ട് പ്രകാരം വാഹന ഭാഗങ്ങൾ, ചെറിയ കാറുകൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, സ്റ്റീൽ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ, ഫർണിച്ചർ, പാദരക്ഷകൾ, തുകൽ വസ്തുക്കൾ, പേപ്പർ, കാർഡ്ബോർഡുകൾ, മോട്ടോർ സൈക്കിളുകൾ, അലുമിനിയം, ട്രെയിലറുകൾ, ഗ്ലാസ്, സോപ്പുകൾ, പെർഫ്യൂമുകൾ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയ ഉൽപന്നങ്ങൾക്ക് മെക്സിക്കോ തീരുവ ചുമത്തിയിട്ടുണ്ട്.
ഇന്ത്യ, ദക്ഷിണ കൊറിയ, ചൈന, തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ മെക്സിക്കോയുമായി വ്യാപാര കരാറിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് ഈ നീക്കം തിരിച്ചടിയാകും.
International
സൊനോറ: മെക്സിക്കോയില്‍ സൂപ്പർമാർക്കറ്റിൽ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് ദാരുണാന്ത്യം. 12ഓളം പേര്‍ക്ക് പരിക്കേറ്റു. മെക്സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെര്‍മോസില്ലോയിലാണ് സംഭവം.
രാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ഡേ ഓഫ് ദ ഡെഡുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ രാജ്യത്ത് നടന്ന് വരുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം.
ആഘോഷ ദിനത്തിലുണ്ടായ ദുരന്തം രാജ്യത്തെ ദുഖത്തിലാഴ്ത്തിയതായി സൊനോറ സംസ്ഥാന ഗവര്‍ണര്‍ അല്‍ഫോന്‍സോ ഡുറാസോ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
അതേസമയം, തീപിടിത്തമുണ്ടായത് ട്രാന്‍സ്ഫോര്‍മറില്‍ നിന്നാകാമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിഷവാതകം ശ്വസിച്ചാണ് കൂടുതൽ ആളുകളും മരിച്ചതെന്ന് ഫോറന്‍സിക് മെഡിക്കല്‍ സര്‍വീസ് സംസ്ഥാന അറ്റോര്‍ണി ജനറല്‍ ഗുസ്താവോ സലാസ് സ്ഥിരീകരിച്ചു.
NRI
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ചരക്ക് ട്രെയിൻ ഡബിൾ ഡക്കർ ബസിൽ ഇടിച്ചു കയറി 10 പേർ മരിച്ചു. 40ലധികം ആളുകൾക്ക് പരിക്കേറ്റു.
മെക്സിക്കോ സിറ്റിയിൽ നിന്ന് 130 കിലോമീറ്റർ വടക്കുപടിഞ്ഞാറായി അറ്റ്ലകോമുൾകോ പട്ടണത്തിലെ വെയർഹൗസുകളുടെയും ഫാക്ടറികളുടെയും വ്യാവസായിക മേഖലയിലെ ഒരു ക്രോസിംഗിലാണ് അപകടം.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നതായും അന്വേഷണം ആരംഭിച്ചതായും സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചു.
International
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ചരക്ക് ട്രെയിൻ ഡബിൾ ഡക്കർ ബസിൽ ഇടിച്ചു കയറി 10 പേർ മരിച്ചു. 40ലധികം ആളുകൾക്ക് പരിക്കേറ്റു.
മെക്സിക്കോ സിറ്റിയിൽ നിന്ന് 130 കിലോമീറ്റർ വടക്കുപടിഞ്ഞാറായി അറ്റ്ലകോമുൾകോ പട്ടണത്തിലെ വെയർഹൗസുകളുടെയും ഫാക്ടറികളുടെയും വ്യാവസായിക മേഖലയിലെ ഒരു ക്രോസിംഗിലാണ് അപകടം.

??? MEXICO BUS-TRAIN COLLISION

?A train collided with a double-deck bus in Atlacomulco, northwest of Mexico City, killing at least 8 people and injuring 45 early Monday. Authorities are still working at the crash site in an industrial zone. Cause remains under investigation.… pic.twitter.com/xd5hVtOshr
— Info Room (@InfoR00M) September 8, 2025

അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നതായും അന്വേഷണം ആരംഭിച്ചതായും സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചു.