x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ക്സി​ക്കോ​യി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി: 13 മ​ര​ണം; 98 പേ​ർ​ക്ക് പ​രി​ക്ക്


Published: December 29, 2025 07:31 AM IST | Updated: December 29, 2025 07:31 AM IST

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 13 പേ​ർ മ​രി​ച്ചു. 98 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സൗ​ത്ത് മെ​ക്സി​ക്കോ​യി​ലെ ഓ​ക്സാ​ക്ക​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഓ​ക്സാ​ക്ക​യി​ലെ നി​സാ​ണ്ട​യി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. 250 പേ​രാ​ണ് ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് മെ​ക്സി​ക്ക​ൻ നേ​വി അ​റി​യി​ച്ചു. ഇ​തി​ൽ ഒ​മ്പ​ത് പേ​ർ ട്രെ​യി​ൻ ജീ​വ​ന​ക്കാ​രും 241 പേ​ർ യാ​ത്ര​ക്കാ​രു​മാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രി​ൽ അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​ർ സ​മീ​പ​ത്തെ ആ‍​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags : train derailed mexico death injury

Recent News

Up