Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Middle East

ഇറാൻ ലക്ഷ്യമാക്കി രണ്ടാമതൊരു യുഎസ് വിമാനവാഹിനികൂടി

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: മി​​​​ഡി​​​​ൽ ഈ​​​​സ്റ്റി​​​​ലേ​​​​ക്ക് ര​​​​ണ്ടാ​​​​മ​​​​തൊ​​​​രു വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി​​​​ക്ക​​​​പ്പ​​​​ൽ അ​​​​യ​​​​യ്ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​താ​​​​യി യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.

ഇ​​​സ്രേ​​​ലി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളാ​​​​യ ചാ​​​​ന​​​​ൽ 12നും ​​​​ആ​​​​ക്സി​​​​യോ​​​​സി​​​​നും ന​​​​ൽ​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​ണ് ട്രം​​​​പ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. ഇ​​​​റാ​​​​നു​​​​മാ​​​​യി ക​​​​രാ​​​​റി​​​​ലെ​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​മേ​​​​രി​​​​ക്ക വ​​​​ള​​​​രെ ക​​​​ഠി​​​​ന​​​​മാ​​​​യ എ​​​​ന്തെ​​​​ങ്കി​​​​ലും ചെ​​​​യ്യേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ൽ വീ​​​ണ്ടു​​​മൊ​​​രു സം​​​​ഘ​​​​ർ​​​​ഷം ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​റാ​​​​നും ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ത​​​​യാ​​​​റെ​​​​ടു​​​​ക്ക​​​​വെ ട്രം​​​​പ് ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​ഴി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വി​​​മാ​​​ന​​​വാ​​​ഹി​​​നി ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ യു​​​​എ​​​​സ്എ​​​​സ് ഏ​​​ബ്ര​​​ഹാം ലി​​​ങ്ക​​​ൺ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച മി​​​​ഡി​​​​ൽ ഈ​​​​സ്റ്റി​​​​ൽ എ​​​​ത്തി​​​​യി​​​​രു​​​​ന്നു.

സ​​​​ർ​​​​ക്കാ​​​​ർ വി​​​​രു​​​​ദ്ധ പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​ന്‍റെ​​​​യും ആ​​​​ണ​​​​വ പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഇ​​​​റാ​​​​നി​​​​ൽ അ​​​​മേ​​​​രി​​​​ക്ക ഏ​​​​തു​​​​സ​​​​മ​​​​യ​​​​വും ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യേ​​​​ക്കാ​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക പ​​​​ര​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ഇ​​​​റാ​​​​ൻ ച​​​​ർ​​​​ച്ച​​​​യ്ക്കു ത​​​​യാ​​​​റാ​​​​കു​​​​ക​​​​യും ഒ​​​​മാ​​​​നി​​​​ൽ ഇ​​​​റാ​​​​ൻ-​​​​അ​​​​മേ​​​​രി​​​​ക്ക ച​​​​ർ​​​​ച്ച ന​​​​ട​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ സം​​​​ഘ​​​​ർ​​​​ഷ​​​​ഭീ​​​​തി ഒ​​​​ഴി​​​​വാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണ് വീ​​​​ണ്ടും ഭീ​​​​ഷ​​​​ണി​​​​യു​​​​മാ​​​​യി ട്രം​​​​പ് രം​​​​ഗ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ള്ള​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​റാ​​​​ൻ- യു​​​​എ​​​​സ് സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യേ​​​​ക്കാ​​​​വു​​​​ന്ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കാ​​​​യി ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലെ​​​​ത്തി. രാ​​​​ത്രി വൈ​​​​കി ഇ​​​​രു​​​​വ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ക്കും. യു​​​​എ​​​​സ്- ഇ​​​​റാ​​​​ൻ അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക ച​​​​ർ​​​​ച്ച​​​​ക​​​​ളു​​​​ടെ പു​​​​രോ​​​​ഗ​​​​തി ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും വി​​​​ല​​​​യി​​​​രു​​​​ത്തും.

ഇ​​​റാ​​​ന്‍റെ യു​​​റേ​​​നി​​​യം സ​​​മ്പു​​​ഷ്‌​​​ടീ​​​ക​​​ര​​​ണ​​​വും ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​ദ്ധ​​​തി​​​യും ത​​​ട​​​യു​​​ന്ന​​​തി​​​നൊ​​​പ്പം ഹ​​​മാ​​​സ്, ഹി​​​സ്ബു​​​ള്ള തു​​​ട​​​ങ്ങി​​​യ പ്രോ​​​ക്സി ഗ്രൂ​​​പ്പു​​​ക​​​ൾ​​​ക്കു​​​ള്ള പി​​​ന്തു​​​ണ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ക​​​രാ​​​റി​​​നാ​​​യി ആ ​​​രാ​​​ജ്യ​​​ത്തി​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ക​​​യെ​​​ന്ന​​​താ​​​ണ് ട്രം​​​പു​​​മാ​​​യു​​​ള്ള നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു പി​​​ന്നി​​​ലെ പ്ര​​​ധാ​​​ന അ​​​ജ​​​ൻ​​​ഡ.

 

Latest News

Up