Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Senior Basketball

കേ​​ര​​ളം ഫൈ​​ന​​ലി​​ല്‍

ചെ​​ന്നൈ: 75-ാമ​​ത് ദേ​​ശീ​​യ സീ​​നി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ കേ​​ര​​ളം ഫൈ​​ന​​ലി​​ല്‍. 87-58ന് ​​മ​​ധ്യ​​പ്ര​​ദേ​​ശി​​നെ​​യാ​​ണ് സെ​​മി​​യി​​ല്‍ കേ​​ര​​ളം കീ​​ഴ​​ട​​ക്കി​​യ​​ത്.

സെ​​മി ഫൈ​​ന​​ലി​​ന്‍റെ ആ​​ദ്യ ക്വാ​​ര്‍​ട്ട​​റി​​ല്‍ കേ​​ര​​ളം 17-21നു ​​പി​​ന്നി​​ലാ​​യി​​രു​​ന്നു. ശ​​ക്ത​​മാ​​യി തി​​രി​​ച്ച​​ടി​​ച്ച കേ​​ര​​ളം ആ​​ദ്യ പ​​കു​​തി അ​​വ​​സാ​​നി​​ക്കു​​മ്പോ​​ള്‍ 42-34നു ​​മു​​ന്നി​​ലെ​​ത്തി. തു​​ട​​ര്‍​ന്നു​​ള്ള ക്വാ​​ര്‍​ട്ട​​റു​​ക​​ളി​​ലും ആ​​ധി​​പ​​ത്യം പു​​ല​​ര്‍​ത്തി​​യ കേ​​ര​​ളം ഫൈ​​ന​​ലി​​ലേ​​ക്കു മു​​ന്നേ​​റി.

കേ​​ര​​ള​​ത്തി​​നാ​​യി വി.​​ജെ. ജ​​യ​​ല​​ക്ഷ്മി 20ഉം ​​ശ്രീ​​ക​​ല റാ​​ണി 19ഉം ​​അ​​നീ​​ഷ ക്ലീ​​റ്റ​​സ് 17ഉം ​​ക​​വി​​ത ജോ​​സ് 16ഉം ​​പോ​​യി​​ന്‍റ് നേ​​ടി. കേ​​ര​​ള​​ത്തി​​ന്‍റെ പു​​രു​​ഷ ടീം ​​ത​​മി​​ഴ്‌​​നാ​​ടി​​നോ​​ട് ക്വാ​​ര്‍​ട്ട​​റി​​ല്‍​പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യി​​രു​​ന്നു.

Latest News

Up