Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nursing

Idukki

സർക്കാരിന്‍റെ "കെയർ'കിട്ടാതെ നഴ്സിംഗ് വിദ്യാർഥികൾ

തൊ​ടു​പു​ഴ: ഇ​ടു​ക്കി ഗ​വ. ന​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ശു​ദ്ധ​ജ​ലം പോ​ലും ല​ഭി​ക്കാ​തെ ദു​രി​ത​ത്തി​ലാ​ണെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ര​ക്ഷി​താ​ക്ക​ൾ. താ​ത്കാ​ലി​ക ഹോ​സ്റ്റ​ലി​ലെ അ​സൗ​ക​ര്യ​ങ്ങ​ളി​ൽ ന​ട്ടം തി​രി​യു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​പ്പോ​ൾ കു​ടി​വെ​ള്ള​ത്തി​നു വേ​ണ്ടി നെ​ട്ടോ​ട്ട​മോ​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്. കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും മ​തി​യാ​യ താ​മ​സ സൗ​ക​ര്യ​മി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.


വാഗ്ദാനങ്ങൾ നടപ്പായില്ല


ന​ഴ്സിം​ഗ് കോ​ള​ജി​ലും വേ​ണ്ട​ത്ര സൗ​ക​ര്യ​മി​ല്ല. എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​ൾ​പ്പെടെ​യു​ള്ള അ​ധി​കൃ​ത​ർ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ഒ​ട്ടേ​റെ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നും വാ​ഗ്ദാ​ന​ലം​ഘ​ന​ത്തി​നെ​തി​രേ വി​ദ്യാ​ർ​ഥി​ക​ളും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രസ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.


മി​ക​ച്ച മാ​ർ​ക്കോ​ടെ മെ​റി​റ്റി​ലാ​ണ് ഇ​വി​ടെ കു​ട്ടി​ക​ൾ പ്ര​വേ​ശ​നം നേ​ടി​യ​ത്. 2023 ന​വം​ബ​ർ ഒ​ന്നി​നാ​ണ് ഇ​ടു​ക്കി ഗ​വ. ന​ഴ്സിം​ഗ് കോ​ള​ജ് തു​ട​ങ്ങി​യ​ത്. പു​തി​യ ഒ​രു ബാ​ച്ച് കൂ​ടി ഇ​പ്പോ​ൾ വ​ന്നു. മൂ​ന്ന് ബാ​ച്ചു​ക​ളി​ലാ​യി 180ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ പ​ഠി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പ​ഠി​ക്കാ​ൻ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ കോ​ള​ജി​ലി​ല്ല. മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഴ​യൊ​രു ക്ലാ​സ് റൂം ​മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് ബാ​ച്ചു​ക​ൾ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലും ഗൈ​ന​ക്കോ​ള​ജി വാ​ർ​ഡി​ലും ഇ​രു​ന്നാ​ണ് പ​ഠി​ക്കു​ന്ന​ത്. സ്കൂ​ൾ ബ​സി​ന് തു​ക അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ വാ​ങ്ങി​യി​ട്ടി​ല്ല. ക്ലി​നി​ക്ക​ൽ പ്രാ​ക്ടീ​സി​ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​ക​ണം.


ഹോസ്റ്റലും ദയനീയം


ഹോ​സ്റ്റ​ലി​ന്‍റെ അ​വ​സ്ഥ ഏ​റെ ദ​യ​നീ​യ​മാ​ണ്. കോ​ള​ജ് തു​ട​ങ്ങി​യ​പ്പോ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഹോ​സ്റ്റ​ലാ​യി ഏ​റ്റെ​ടു​ത്ത് ന​ൽ​കി​യ​ത് സ​മീ​പ​ത്തെ സ്കൂ​ളാ​ണ്. ഇ​തി​ലെ ഒ​രു ക്ലാ​സ് മു​റി​യി​ൽ 12 മു​ത​ൽ 18 വ​രെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഒ​രു സി​പി​എം ജനപ്രതിനിധിയാണ് ഹോ​സ്റ്റ​ൽ മെ​സ് ന​ട​ത്തു​ന്ന​ത്.നി​ല​വാ​രം കു​റ​ഞ്ഞ ഭ​ക്ഷ​ണ​മാ​ണ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. ഇ​തോ​ടെ 50 കു​ട്ടി​ക​ൾ പു​റ​ത്ത് നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചുതു​ട​ങ്ങി.


ഇ​തി​ന്‍റെ പേ​രി​ൽ ഇ​വ​ർ​ക്ക് ശു​ദ്ധീ​ക​രി​ച്ച കു​ടി​വെ​ള്ളം ന​ൽ​കു​ന്നി​ല്ല. പൈ​പ്പ് വെ​ള്ളം മാ​ത്ര​മാ​ണ് ആ​ശ്ര​യം. ഹോ​സ്റ്റ​ൽ ന​ട​ത്തി​പ്പു​കാ​ര​നെ വി​ളി​ച്ചാ​ൽ എ​ടു​ക്കാ​റി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.


ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്ന​തോ​ടെ പൈ​നാ​വി​ലെ പ​ഴ​യ ഹോ​സ്റ്റ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ട്ടു​ന​ൽ​കാ​ൻ ഡി​എം​ഇ നി​ർ​ദേ​ശം ന​ൽ​കി.മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​തു​വ​രെ​യും അ​തി​ന് ത​യാ​റാ​യി​ട്ടി​ല്ല. ഏ​താ​നും ഡോ​ക്ട​ർ​മാ​രാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.


ക​ഴി​ഞ്ഞ മാ​സം വി​ദ്യാ​ർ​ഥി​ക​ളും പി​ടി​എ​യും അ​നി​ശ്ചി​ത​കാ​ലസ​മ​രം തു​ട​ങ്ങി. ഇ​തോ​ടെ ക​ള​ക്ട​ർ ഇ​ട​പെ​ട്ട് പൈ​നാ​വി​ലെ ഹോ​സ്റ്റ​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും എ​ഫ് ടൈ​പ്പ് ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തും ന​ട​പ്പാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ന്ന​തെ​ന്ന് പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
മൂ​ന്നാംവ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ ഇ​പ്പോ​ൾ സ്വ​കാ​ര്യ ഹോ​സ്റ്റ​ലു​ക​ളി​ലും മ​റ്റു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മാ​ത്യു, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​ആ​ർ.​ രാ​ജി​മോ​ൾ, വി.​കെ.​ സ​ലിം​കു​മാ​ർ, പി.​എ​സ്.​ ഷീ​ജാ​മോ​ൾ, കെ.​എ​സ്.​ ബേ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Up