District News
കോട്ടയം: അര്‍ഹതപ്പെട്ട സഭാംഗങ്ങള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ചിട്ടുണ്ടെന്നാണ് സഭ കരുതുന്നതെന്നു മലങ്കര ഓര്‍ത്തഡോക്സ് സഭ മാധ്യമവിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പരിഗണന നല്‍കിയെങ്കിലും പിന്നീടേ ഇതുസംബന്ധിച്ചു വ്യക്തത വരികയുള്ളു. സ്ഥാനാര്‍ഥിത്വം നല്കുന്നതിനു സഭ പരിശ്രമിക്കാനൊക്കുകയില്ലല്ലോ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആയതിനാല്‍ ഇപ്പോഴെ കണക്കെടുക്കാന്‍ സാധിക്കുകയില്ല. സഭയ്ക്ക് എപ്പോഴും ഒരു രാഷ്ട്രീയ നിലപാടേയുള്ളു. അതു സഭ മക്കളുടെ നിലപാടാണ്.
സഭയുടെ മനസറിഞ്ഞ് വിശ്വാസികള്‍ കൃത്യമായി അതതു സമയത്ത് അവർ ഉചിതമായി വോട്ട് ചെയ്യുന്ന രീതിയാണുള്ളത്. മുകളില്‍നിന്നു താഴേക്ക് ഇന്നത് ചെയ്യുകയെന്നു പറയുന്ന പ്രവണത സഭയ്ക്കില്ല. എന്നാല്‍ സഭയുടെ യഥാര്‍ഥ മനസ് അറിയാനുള്ള കഴിവ് സഭാമക്കള്ക്കുണ്ടെന്ന ഉറപ്പ് സഭതലപ്പത്തിരിക്കുന്നവര്ക്കുണ്ട്. സഭയ്ക്ക് രാഷ്ട്രീയമില്ല. സഭയ്ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ സഭമക്കള്‍ക്ക് നല്ലവണ്ണം അറിയാം. അതറിഞ്ഞ് രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും മാനിക്കുകയും ചെയ്യുന്നവരെ കൃത്യമായി തിരിച്ചറിയാനുള്ള പ്രാപ്തി പ്രത്യേകിച്ചു യുവതലമുറയ്ക്കു നല്ലവണ്ണമുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. പത്രസമ്മേളത്തില്‍ സഭ സെക്രട്ടറി ബിജു ഉമ്മന്‍, ഫാ. യാക്കോബ് റമ്പാന്, റിബിന് രാജു എന്നിവരും പങ്കെടുത്തു.
Kerala
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലീത്തായായി ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായെ സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു.
ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ വിരമിച്ചതിനെ തുടര്‍ന്നാണ് നിയമനം. ഡിസംബര്‍ ഒന്നിനു ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ ചുമതലയേല്‍ക്കും. നിലവില്‍ കുന്നംകുളം ഭദ്രാസനാധിപനാണ്.