x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് സംഘടിപ്പിച്ചു


Published: December 26, 2025 04:20 PM IST | Updated: December 26, 2025 04:20 PM IST

ന്യൂ​യോ​ർ​ക്ക്: സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 25-ാമ​ത്  വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്ക്‌ ഓ​ഫ് വ​ൻ വി​ജ​യ​മാ​യി

2026 ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ്   കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ​വി​ഷ​യം

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീം  ​അം​ഗ​ങ്ങ​ളാ​യ റിം​ഗി​ൾ ബി​ജു (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ആ​ശ ജോ​ർ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​കി​ല സ​ണ്ണി, ഉ​മ്മ​ൻ സ്ക​റി​യ എ​ന്നി​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

 

K-Rail Survey

ആ​ശ ജോ​ർ​ജ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കോ​ൺ​ഫ​റ​ൻ​സ് സ്ഥ​ലം, തീ​യ​തി, മു​ഖ്യ ചി​ന്താ​വി​ഷ​യം, പ്ര​ഭാ​ഷ​ക​ർ എ​ന്നി​വ​യെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും ദേ​വാ​ല​യ ​അം​ഗ​ങ്ങ​ളെ കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കു​റ​ഞ്ഞ ര​ജി​സ്ട്രേ​ഷ​ൻ നി​ര​ക്കു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ആ​ശ പ​ങ്കു​വ​ച്ചു. ജോ​യി​ന്‍റ് ​ട്ര​ഷ​റ​ർ റിം​ഗി​ൾ ബി​ജു സ്പോ​ൺ​സ​ർ​ഷി​പ്പും റാ​ഫി​ൾ ടി​ക്ക​റ്റും സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ച്ചു.

 

K-Rail Survey

അ​കി​ല സ​ണ്ണി സ്‌​പോ​ൺ​സ​ർ​ഷി​പ്പ്, സു​വ​നീ​ർ നി​ര​ക്കു​ക​ളും കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ജോ​ഷ്വ​യു​ടെ സൈ​റ്റ് & സൗ​ണ്ട് തി​യ​റ്റ​ർ സ​ന്ദ​ർ​ശ​നം എ​ന്നി​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ഇ​ട​വ​കാം​ഗ​ങ്ങ​ളെ അ​റി​യി​ച്ചു. ട്രൈ-​സ്റ്റേ​റ്റ് ഏ​രി​യ​യി​ൽ നി​ന്ന് കോ​ൺ​ഫ​റ​ൻ​സി​ലേ​ക്കു​ള്ള യാ​ത്ര സൗ​ക​ര്യ​ത്തി​നാ​യി ഒ​രു ചാ​ർ​ട്ട​ർ ബ​സ് ല​ഭ്യ​മാ​യി​രി​ക്കു​മെ​ന്നും പ​റ​ഞ്ഞു.  

സൈ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ സെ​ക്ര​ട്ട​റി ലി​ൻ​ഡ ജോ​ൺ ര​ജി​സ്ട്രേ​ഷ​ൻ, സ്‌​പോ​ൺ​സ​ർ​ഷി​പ്പ്, സു​വ​നീ​ർ പ​ര​സ്യം, റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​ച്ച ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ൾ അ​റി​യി​ച്ചു.

 

K-Rail Survey

ദേ​വാ​ല​യ​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ വി​കാ​രി ഫാ. ​ചെ​റി​യാ​ൻ മു​ണ്ട​ക്ക​ലി​ൽ നി​ന്നാ​യി​രു​ന്നു. വോ​ട്ട് ഓ​ഫ് താ​ങ്ക്സ് ന​ൽ​കി സം​സാ​രി​ക്ക​വെ ഉ​മ്മ​ൻ സ്ക​റി​യ കോ​ൺ​ഫ​റ​ൻ​സി​ലെ പ​ങ്കാ​ളി​ത്തം ആ​ത്മീ​യ വ​ള​ർ​ച്ച​യേ​യും ന​മ്മു​ടെ വി​ശ്വാ​സ​ങ്ങ​ളെ​യും എ​ങ്ങ​നെ പോ​സ​റ്റീ​വാ​യി സ്വാ​ധീ​നി​ക്കു​ന്നു​വെ​ന്നു എ​ടു​ത്തു പ​റ​ഞ്ഞു.

കോ​ൺ​ഫ​റ​ൻ​സി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ടീ​മി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്ക് ദേ​വാ​ല​യ വി​കാ​രി ഫാ. ​ചെ​റി​യാ​ൻ മു​ണ്ട​ക്ക​ൽ ന​ന്ദി പ​റ​യു​ക​യും 2026ലെ ​കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്കാ​നും പ​ങ്കെ​ടു​ക്കാ​നും ഇ​ട​വ​ക​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ര​ജി​സ്ട്രേ​ഷ​ൻ, റാ​ഫി​ൾ ടി​ക്ക​റ്റ് എ​ന്നി​വ​യി​ലൂ​ടെ ഇ​ട​വ​ക​യി​ൽ നി​ന്ന് ല​ഭി​ച്ച വ​ലി​യ പി​ന്തു​ണ​യ്ക്ക് കോ​ൺ​ഫ​റ​ൻ​സ് ടീം ​ന​ന്ദി അ​റി​യി​ച്ചു.

Tags : Orthodox Church Family Youth Conference Kickoff

Recent News

Up