Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OutbreaK

Malappuram

മ​ല​യോ​ര മേ​ഖ​ല​യി​ൽ ചി​ക്ക​ൻ​പോ​ക്സ് പ​ട​രു​ന്നു

ക​രു​വാ​ര​കു​ണ്ട്: മ​ല​യോ​രമേ​ഖ​ല​യി​ൽ വ്യാ​പ​ക ചി​ക്ക​ൻ​പോ​ക്സ് രോ​ഗ​ബാ​ധ. കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തെത്തു​ട​ർ​ന്ന് രോ​ഗം പ​ട​രു​ക​യാ​ണ്. ദി​നം​പ്ര​തി ധാ​രാ​ളം ആ​ളു​ക​ളാ​ണ് ചി​ക്ക​ൻ പോ​ക്സ് ബാ​ധി​ച്ച് ചി​കി​ത്സ തേ​ടു​ന്ന​ത്.സാ​ധാ​ര​ണ​യാ​യി അ​ന്ത​രീ​ക്ഷ താ​പ​നി​ല വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് ചി​ക്ക​ൻ​പോ​ക്സ് വ്യാ​പ​നം ഉ​ണ്ടാ​കാ​റു​ള്ള​ത്.ഇ​ത്ത​വ​ണ ചൂ​ട് നേ​ര​ത്തെ ത​ന്നെ കൂ​ടി​യ​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. വാ​രി​സെ​ല്ല സോ​സ്റ്റ​ർ എ​ന്ന വൈ​റ​സ് കാ​ര​ണ​മു​ണ്ടാ​കു​ന്ന ഈ ​രോ​ഗം കു​മി​ള​ക​ളി​ലെ സ്ര​വ​ങ്ങ​ളി​ലൂ​ടെ​യും ചു​മ, തു​മ്മ​ൽ എ​ന്നി​വ​യി​ലൂ​ടെ​യു​മാ​ണ് പ​ക​രു​ന്ന​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്ന​തി​ന് ര​ണ്ട് ദി​വ​സം മു​ന്പ്് മു​ത​ൽ കു​മി​ള​ക​ൾ ഉ​ണ​ങ്ങു​ന്ന​ത് വ​രെ മ​റ്റു​ള്ള​വ​രി​ലേ​ക്ക് വൈ​റ​സ് പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ മ​റ്റു​ള്ള​വ​രു​മാ​യു​ള്ള സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക​യും കൃ​ത്യ​മാ​യ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്യ​ണം.


അ​സു​ഖം പൂ​ർ​ണ​മാ​യി മാ​റു​ന്ന​തി​ന് മു​ന്പ്് കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ​ന്പ​ർ​ക്കം ഉ​ണ്ടാ​യി 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വാ​ക്സി​ൻ എ​ടു​ക്കു​ന്ന​ത് രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് സ​ഹാ​യി​ക്കു​മെ​ന്നും ഡോ​ക്‌ട​ർ​മാ​ർ പ​റ​യു​ന്നു.

Latest News

Up