University News
2025-26 അക്കാദമിക് വർഷത്തിലെ ബിഎ/ബികോം/ബിഎ അഫ്സൽ ഉൽഉലാമ/ ബിബിഎ/ ബികോം അഡീഷണൽ ഇലക്ടീവ് കോഓപ്പറേഷൻ/ ബികോം അഡീഷണൽ ഇലക്ടീവ് ട്രാവൽ & ടൂറിസം എന്നീ കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന 24 മുതൽ അപേക്ഷിക്കാം. പിഴകൂടാതെ 2025 ഡിസംബർ 31 വരെയും പിഴയോടെ 2026 ജനുവരി 20 വരെയും അപേക്ഷ സ്വീകരിക്കും. അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരളസർവകലാശാല തപാൽ വിഭാഗത്തിൽ എത്തിക്കണം. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www.de.keralauniversity.ac.in <http://www.de.keralauniversity.ac.in/>, www.keralauniversity.ac.in <http://www.keralauniversity.ac.in/> എന്നീ വെബ്സൈറ്റുകളിൽ 24 മുതൽ ലഭ്യമാണ്.
വൈവവോസി
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന എംഐ ഹിസ്റ്ററി (2023 അഡ്മിഷൻ റെഗുലർ 2021, 2022 അഡ്മിഷൻ സപ്ലിമെന്ററി 2017 2020 അഡ്മിഷൻ മേഴ്സി ചാൻസ് ) ഒക്ടോബർ 2025 പരീക്ഷയുടെ വൈവ വോസി 2026 ജനുവരി 1 ന് കാര്യവട്ടം ഹിസ്റ്ററി ഡിപ്പാർട്മെന്റിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ കേന്ദ്രം 2025 ഒക്ടോബർ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് ( റെഗുലർ 2023 അഡ്മിഷൻ സപ്പ്ളിമെന്ററി 2022 & 2021 അഡ്മിഷൻ & മേഴ്സി ചാൻസ് 2017 മുതൽ 2020 അഡ്മിഷൻ വരെ ) ഡിഗ്രി പരീക്ഷയുടെ പ്രൊജക്റ്റ് /ഡെസെട്ടെഷൻ കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷകൾ 2025 ഡിസംബർ 29,30 തീയതികളിൽ കാര്യവട്ടത്തെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും .വിദ്യാർഥികൾ ഡെസെർട്ടെഷന്റെ രണ്ട് (2) പകർപ്പും ഹാൾടിക്കറ്റുമായി പരീക്ഷാകേന്ദ്രത്തിൽ രാവിലെ 9.30 ന് ഹാജാരാകേണ്ടതാണ് വിശദവിവരം വെബ്സ്റ്റിലിൽ.
ടൈംടേബിൾ
നാലാം സെമസ്റ്റർ M.A./M.Sc (മേഴ്സി ചാൻസ് 2001 അഡ്മിഷൻ 2020 അഡ്മിഷൻ) സെപ്റ്റംബർ 2025 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
റെഗുലർ ബി.ടെക് കംബൈൻഡ് ഫസ്റ്റ് ആൻഡ് സെക്കൻഡ് സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് കോഴ്സ് ഒന്നാം സെമസ്റ്റർ ഏപ്രിൽ 2025 (2013 സ്കീം) മേഴ്സി ചാൻസ് 2014 അഡ്മിഷൻ മാത്രം പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വിശദവിവരം വെബ്സ്റ്റിലിൽ
വിദൂര വിദ്യാഭ്യാസ വിഭാഗം വഴി നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ( 2024 അഡ്മിഷൻ റഗുലർ, 2023 & 2022 അഡ്മിഷൻ സപ്ളിമെന്ററി 2017 2021 അഡ്മിഷൻ മേഴ്സി ചാൻസ് ) ജനുവരി 2026 പരീക്ഷക്കായുള്ള വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ .
2026 ജനുവരി എട്ടിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎ /എംഎസ് സി /എംഎസ് ഡൗബ്ലു /എംഎംസി ജെ /എംടി ടി എം ( റെഗുലർ & സപ്പ്ളിമെന്ററി ന്യൂ ജനറേഷൻ കോഴ്സ് ഉൾപ്പടെ ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധികരിച്ചു. വിശദവിവരം വെബ്സൈറ്റിൽ .
2026 ജനുവരി അറിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎ /എംഎസ്സി/എംകോം / എംഎസ്ഡബ്ല്യൂ / എംടിടിഎം / എംഎംസിജെ (റെഗുലർ & സപ്പ്ളിമെന്ററി ന്യൂ ജനറേഷൻ കോഴ്സുകൾ ഉൾപ്പടെ) പരീക്ഷയുടെ ടൈം ടേബിൾ പ്രസീഡികരിച്ചു . വിശദവിവരം വെബ്സൈറ്റിൽ
പരീക്ഷ വിജ്ഞാപനം
മൂന്നാം സെമസ്റ്റർ എംഎ /എംഎസ്സി/എംകോം / എംഎസ്ഡബ്ല്യൂ / എംടിഎ (ന്യൂ ജനറേഷൻ കോഴ്സുകൾ ഉൾപ്പടെ) മേഴ്സി ചാൻസ് 2001 അഡ്മിഷൻ മുതൽ 2020 അഡ്മിഷൻ വരെ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധികരിച്ചു പിഴ കൂടാതെ ജനുവരി മൂന്നുവരെ അപേക്ഷിക്കാം . വിശദവിവരം വെബ്സൈറ്റിൽ.
University News
2025-26 അക്കാദമിക് വർഷത്തിലെ ബിഎ/ബികോം/ബിഎ അഫ്സൽഉൽഉലാമ/ബിബിഎ/ബികോം അഡീഷണൽ ഇലക്ടീവ് കോഓപ്പറേഷൻ/ ബികോം അഡീഷണൽ ഇലക്ടീവ് ട്രാവൽ & ടൂറിസം എന്നീ കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന 24 മുതൽ അപേക്ഷിക്കാം. പിഴകൂടാതെ 2025 ഡിസംബർ 31 വരെയും പിഴയോടെ 2026 ജനുവരി 20 വരെയും അപേക്ഷ സ്വീകരിക്കും. അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരളസർവകലാശാല തപാൽ വിഭാഗത്തിൽ എത്തിക്കണം. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www.de.keralauniversity.ac.in <http://www.de.keralauniversity.ac.in/>, www.keralauniversity.ac.in <http://www.keralauniversity.ac.in/> എന്നീ വെബ്സൈറ്റുകളിൽ 2025 ഡിസംബർ 24 മുതൽ ലഭ്യമാണ്.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസവിഭാഗം 2025 ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംബിഎ (സപ്ലിമെന്ററി 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2018, 2019 അഡ്മിഷൻ) ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസവിഭാഗം 2025 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംബിഎ (മേഴ്സിചാൻസ് 2018, 2019 അഡ്മിഷൻ) ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഐഡി) (2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കോമ്പ്രിഹെൻസീവ് വൈവ & ഡിസർട്ടേഷൻ വൈവ
2025 ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎഡ് ഡിഗ്രി പരീക്ഷയോടനുബന്ധിച്ച് നടത്തുന്ന കോമ്പ്രിഹെൻസീവ് വൈവ, ഡിസർട്ടേഷൻ വൈവ പരീക്ഷകൾ 2026 ജനുവരി 07 മുതൽ 21 വരെ തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷൻ, പന്തളം എൻഎസ്എസ് ട്രെയിനിംഗ് കോളജ് എന്നീ കേന്ദ്രങ്ങളിലായി നടക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിക്കുന്നു
ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ പി.ജി ഡിപ്ലോമ ഇൻ പാലിയോഗ്രാഫി ആൻഡ് കൺസർവേഷൻ ഓഫ് മാനുസ്ക്രിപ്റ്റ്സ് കോഴ്സിലേക്ക് (റെഗുലർ) 202526 അഡ്മിഷന് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായിരിക്കണം. SC/STവിഭാഗത്തിലുള്ള അപേക്ഷകർക്ക് കേരളസർവകലാശാല മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഇളവ് ഉണ്ടായിരിക്കും. പ്രായപരിധിയില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 15. വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനും വെബ്സൈറ്റ് സന്ദർശിക്കുക (<www.keralauniversity.ac.in>). ഫോൺ : 0471-2308421/9446370168.
പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു
പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷയ്ക്ക് (ഡിസംബർ 2025 സെഷൻ) അപേക്ഷകൾ ക്ഷണിച്ചു. പിഴ കൂടാതെ അപേക്ഷിക്കേണ്ട അവസാന തീയതി 2026 ജനുവരി 09. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
University News
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ - 2024 പ്രവേശനം/സപ്ലിമെന്ററി - 2022 ആൻഡ് 2023 പ്രവേശനം), നവംബർ 2025 സെഷൻ, ഇന്റണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങളും കവറിംഗ് ഷീറ്റും മാർഗനിർദേശങ്ങളും, സർവകലാശാല വെബ് സൈറ്റിൽ, Academics - Private Registration - Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കേണ്ടതാണ്.
അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം 07.02.2026 വൈകുന്നേരം നാലിന് മുൻപായി സർവകലാശാല താവക്കര കാന്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കണം.
അസൈൻമെന്റ് സമർപ്പിക്കുന്നവർ നിർബന്ധമായും മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) നവംബർ 2025 സെഷൻ പരീക്ഷയിലെ അതാത് പേപ്പറുകൾക്ക്, രജിസ്റ്റർ ചെയ്തവരായിരിക്കണം.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
മൂന്നാം സെമസ്റ്റർ എംകോം. (5 year Integrated) ഡിഗ്രി (സിബിസിഎസ്എസ്, 2023 ആൻഡ് 2022 അഡ്മിഷൻ) സപ്ലിമെന്ററി നവംബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരകടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 03/01/2026 വരെ അപേക്ഷിക്കാം.
പ്രോജക്ട്/ വൈവ പരീക്ഷകൾ
നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, എംഎ ഡവലപ്മെന്റ് ഇക്കണോമിക്സ് (പ്രൈവറ്റ് രജിസ്ട്രേഷൻ -റെഗുലർ /സപ്ലിമെന്ററി) ഏപ്രിൽ 2025 പ്രോജക്ട്/വൈവ പരീക്ഷകൾ 2025 ഡിസംബർ 26ന് താവക്കര കാമ്പസിലെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്ററിൽ (UGC-HRDC) വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.
University News
2025-26 അക്കാദമിക് വർഷത്തിലെ ബിഎ/ബികോം/ബിഎ അഫ്സൽഉൽഉലാമ/ബിബിഎ/ബികോം അഡീഷണൽ ഇലക്ടീവ് കോഓപ്പറേഷൻ/ബികോം അഡീഷണൽ ഇലക്ടീവ് ട്രാവൽ &ടൂറിസം എന്നീ കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന 24 മുതൽ അപേക്ഷിക്കാം. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www.de.keralauniversity.ac.in, www.keralauniversity.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
പരീക്ഷാഫലം
2025 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടത്തിയ പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷയുടെ (ജൂലൈ 2025 സെഷൻ) ഫലം പ്രസിദ്ധീകരിച്ചു. .വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
മൂന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം ന്യൂജെനറേഷൻ ഡബിൾ മെയിൻ ജനുവരി 2026 (മേഴ്സിചാൻസ് - 2020 അഡ്മിഷൻ) ബിരുദ പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിക്കുന്നു
ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ജിനോമിക്സ് ആൻഡ് ജീൻ ടെക്നോളജി, കാര്യവട്ടം ക്യാമ്പസ്സിൽ അഡ്വാൻസ്ഡ് പിജി ഡിപ്ലോമ ഇൻ മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് കോഴ്സ് (2025-2026) അഡ്മിഷന് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: ലൈഫ് സയൻസിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം/ബയോടെക്നോളജിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം/ മെഡിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം/ബയോടെക്നോളജിയിൽ എംടെക്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 12. ഫോൺ: 9495819218.
സീറ്റൊഴിവ്
അറബി വിഭാഗം നടത്തി വരുന്ന അറബിക് ടൈപ്പിംഗ്
കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: എസ്എസ്എൽസി./തത്തുല്യം. ഫീസ്: ₹ 3000/. കാലാവധി: 3 മാസം. വിശദവിവരങ്ങൾ : 9633812633/04712308846 (ഓഫീസ്).
പിഎച്ച്ഡി കോഴ്സ് വർക്ക് -പുനർമൂല്യനിർണയം
2025 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടത്തിയ പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷയുടെ (ജൂലൈ 2025 സെഷൻ) പുനർമൂല്യനിർണ്ണയത്തിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 29.
University News
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ (2022 പ്രവേശനം) ജിപിഎം. ഗവ. കോളജ്, മഞ്ചേശ്വരം, ഗവ.കോളജ്, കാസർഗോഡ്, ഇകെഎൻഎം. ഗവ. കോളജ്, എളേരിത്തട്ട്, സെന്റ് പയസ് ടെൻത് കോളജ്, രാജപുരം, എൻഎഎസ് കോളജ്, കാഞ്ഞങ്ങാട് എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത് ബിഎ. ഇക്കണോമിക്സ്/ ബിഎ മലയാളം/ ബിഎ അഫ്സൽ-ഉൽ-ഉലമ/ ബിഎ ഇംഗ്ലിഷ്/ ബിഎ. ഹിസ്റ്ററി/ ബിഎ. പൊളിറ്റിക്കൽ സയൻസ്/ ബിബിഎ / ബികോം ഡിഗ്രി ഏപ്രിൽ, 2025 സെഷൻ പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും, രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി, ഏപ്രിൽ 2025 സെഷൻ (2023 പ്രവേശനം), ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമി നറി, ഏപ്രിൽ 2025 സെഷൻ (2024 പ്രവേശനം) പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും വിദൂര വിദ്യാഭ്യാസം ഒന്നും രണ്ടും വർഷം ബിരുദം (ഏപ്രിൽ 2024 സെഷൻ - 2011 മുതൽ 2018 (മേഴ്സി ചാൻസ്) 2019 (സപ്ലിമെന്ററി) വരെയുള്ള പ്രവേശനം) സപ്ലിമെന്ററി വിദ്യാർഥികളുടെയും ഗ്രേഡ് കാർഡുകൾ, 13 ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ കണ്ണൂർ യൂണിവേഴ്സിറ്റി കാസർഗോഡ് കാന്പസ്, ചാല റോഡ്, വിദ്യാനഗർ പി.ഒ., കാസർഗോഡ് വച്ച് വിതരണം ചെയ്യും.
ഹാൾ ടിക്കറ്റ്/സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സഹിതം വിദ്യാർഥികൾ നേരിട്ട് ഹാജരാകേണ്ടതാണ്. നേരിട്ട് ഹാജരാകാത്ത വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ മറ്റുള്ളവരുടെ കൈവശം നല്കുന്നതല്ല. ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ അന്നേ ദിവസം ഗ്രേഡ് കാർഡുകൾ കൈപ്പറ്റാനാവാത്ത വിദ്യാർഥികൾ പിന്നീട് സർവകലാശാലയുടെ കണ്ണൂർ താവക്കര കാമ്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് വിഭാഗത്തിൽ നേരീട്ട് ഹാജരായി ഗ്രേഡ് കാർഡുകൾ കൈപ്പറ്റണം.
നവംബർ12 ലെ പരീക്ഷയ്ക്ക് മാറ്റം
2025 നവംബർ 12 ന് നടത്താൻ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2025 പരീക്ഷകൾ നവംബർ 24ലേക്ക് മാറ്റി. നവംബർ 14 മുതൽ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ ടൈംടേബിളിൽ പ്രതിപാദിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും.