തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി 2025-26 അക്കാഡമിക വർഷത്തിലെ ബിഎ, ബികോം, ബിഎ അഫ്സൽ ഉൽ ഉലാമ, ബിബിഎ, ബികോം അഡീഷണൽ ഇലക്ടീവ് കോ ഓപ്പറേഷൻ, ട്രാവൽ ആൻഡ് ടൂറിസം എന്നീ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 16 വരെ നീട്ടി.
ബിഎ, ബികോം, ബിഎ അഫ്സൽ ഉൽ ഉലാമ, ബികോം അഡീഷണൽ ഇലക്ടീവ് കോഴ്സുകൾക്ക് നിശ്ചിത ഫീസിനോടൊപ്പം 2625 രൂപ പിഴയോടുകൂടിയും ബിബിഎ കോഴ്സിന് നിശ്ചിത ഫീസിനോടൊപ്പം 3150 രൂപ പിഴയോടുകൂടിയും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരള സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www.de.keralauniverstiy.ac.in, www.keralauniverstiy.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.